ഭൂപടങ്ങളിൽ കാണാത്ത വയനാട്; പാൽച്ചുരം വെള്ളച്ചാട്ടവും കോളാർമടയും…

Total
0
Shares

വിവരണം – Suhail Sugu.

വയനാട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കുറുവാ ദ്വീപും പൂക്കോട് തടാകവും സൂചിപ്പാറയും ബാണാസുര ഡാമുമൊക്കെയാണ്. എന്നാൽ ടൂറിസം ഭൂപടങ്ങളിൽ ഇല്ലാത്ത അധികമാർക്കും പരിചയമില്ലാത്ത കുറച്ചു വയനാടൻ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്.

പാൽച്ചുരം വെള്ളച്ചാട്ടം : വയനാട് ജില്ലയെ കൊട്ടിയൂർ വഴി കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം. പേരുപോലെത്തന്നെ മനോഹരമായ ചുരം. യാത്രക്കാർ പൊതുവേ കുറവായ ചുരം പാതയുടെ മുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് വന്നിരിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ്. കാട്ടു ജീവികളുടെ മൂളലും ദൂരെ മലമുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ഒക്കെയായി ഒരു അടിപൊളി അനുഭവം.

ചുരമിറങ്ങി പകുതി എത്തിയാൽ വലത്തോട്ട് ഒരു മൺപാതയുണ്ട്. കഷ്ടിച്ച് ഒരു ജീപ്പിനു പോകാം. ഏകദേശം മൂന്ന് കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാൽ പിന്നെ ജീപ്പ് ഇറങ്ങി പോകണം. കാട്ടിലൂടെ കുത്തനെയുള്ള പാത. കൊടുംവേനലിലും ഈ കാട്ടുപാത ഇരുണ്ടിട്ട്‌ തന്നെയാണ്. കാട്ടിലൂടെ മല കയറി മുകളിലെത്തിയാൽ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം. വെള്ളച്ചാട്ടം വീഴുന്ന സ്ഥലത്ത് ചെറിയ ഒരു കുളം പോലെ കുളിക്കാനുള്ള സൗകര്യവും. ഇരുണ്ട കാട്ടുപാറയിലൂടെ പാൽ നിറത്തിൽ വെള്ളം ഒഴുകി വരുന്ന കാഴ്ച അതിമനോഹരമാണ്.

സഞ്ചാരികൾക്ക് അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ ആളുകളുടെ വരവ് വളരെ കുറവാണ് .തീരെ കുറവെന്ന് തന്നെ പറയാം. കാട്ടിലൂടെയുള്ള പാത ആയതിനാലും മൃഗ ശല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാലും ഒറ്റക്ക് പോകുന്നതിനേക്കാൾ നല്ലത് കൂട്ടമായി പോകുന്നതാണ്. റൂട്ട് :മാനന്തവാടി – തലപ്പുഴ – ബോയ്സ് ടൗൺ റോഡ്- പാൽച്ചുരം.

കോളാർ മട :  എടക്കൽ ഗുഹയെ പറ്റി കേൾക്കാത്തവരുണ്ടാവില്ല .എന്നാൽ അധികമാർക്കും അറിയാത്ത മറ്റൊരു ഗുഹ തലപ്പുഴക്കടുത്തുണ്ട്. പാരിസൻസിന്റെ തെയില എസ്റ്റേറ്റ് നു ഉള്ളിലൂടെ കുറച്ചു ദൂരം പോയാൽ കൊളാർ മട എന്നു വിളിക്കുന്ന ഗുഹയിലെത്താം. പുറമേ നിന്ന് നോക്കുമ്പോൾ ചെറിയൊരു ഗുഹ ആയിട്ടെ തോന്നു, എന്നാൽ ഉള്ളിലേക്ക് കടക്കുന്നതോടെ ഗുഹയുടെ വലിപ്പവും ഉയരവും കൂടുന്നു. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഗുഹയുടെ ഉള്ളിലേക്ക് കടക്കുന്നത് അപകടമാണ്. ഉള്ളിലേക്ക് കയറി കുറച്ചു ദൂരം മുന്നോട്ടു പോയാൽ വഴി രണ്ടായി പിരിയുന്നു .അതിലൂടെ പോകുമ്പോൾ പിന്നെയും പുതിയ വഴികൾ. ഗുഹയുടെഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ആരും ഇതുവരെ നടന്ന് പോയിട്ടില്ലെന്ന് കൂടെ വന്ന തോട്ടം തൊഴിലാളിയായ ചേട്ടൻ പറഞ്ഞു.

ഗുഹയ്ക്കുള്ളിലൂടെ കുറേ ദൂരം പോയാൽ ഇരുമ്പിന്റെ വാതിൽ ഉണ്ടെന്നും അതിനപ്പുറം പോകുന്നത് അപകടമാണെന്നും ഒക്കെ കൊളാർ മടയെപ്പറ്റി പ്രചരിക്കുന്ന കഥകൾ ആണ്. സാഹസിക സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ ഒരിടമാണ് കോളർ മട. പോകുമ്പോൾ നല്ല വെട്ടം ഉള്ള ടോർച്ച് ലൈറ്റും മറ്റു സുരക്ഷാ വടികളും ഒക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്. റൂട്ട് : മാനന്തവാടി – തലപ്പുഴ – 44ആം മൈൽ – കോളർ മട.

ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ : സോഷ്യൽ മീഡിയകളിൽ പ്രകൃതിഭംഗി ഷെയർ ചെയ്ത നമ്മൾ മലയാളികൾ പരിസ്ഥിതിപ്രേമം കാണിച്ചപ്പോൾ മലയാളക്കരയെ കുറിച്ച് കേട്ടറിഞ്ഞ് വർഷങ്ങൾക്കുമുമ്പേ കേരളത്തിലെത്തിയ ഒരു സായിപ്പ് വയനാട് ജില്ലയിലെ പേര്യയിൽ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ സ്വന്തമായി ഒരു വനം തന്നെ നിർമ്മിക്കുകയും ചെയ്തു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സസ്യ സ്പീഷിയസുകളും ഇരപിടിയൻ സസ്യങ്ങളും മറ്റ് അപൂർവ്വ സസ്യങ്ങളുമൊക്കെയായി ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ സായിപ്പിന്റെ കാട് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. യാതൊരുവിധ പ്രവേശന ഫീസ് ഈടാക്കാതെ ഗാർഡനിൽ എത്തുന്ന ഓരോ അംഗങ്ങൾക്കും സസ്യങ്ങളുടെ ശാസ്ത്രീയ നാമവും മറ്റ് സവിശേഷതകളെ കുറിച്ചുമൊക്കെ വിവരിച്ചുകൊടുക്കാൻ അഭ്യസ്തവിദ്യരായ ഒട്ടേറെ തൊഴിലാളികൾ ഗാർഡനിലുണ്ട്.

സായിപ്പിന്റെ മരണശേഷം മകൻ സാന്റിയാണ് ഗാർഡിന്റെ മേൽനോട്ടം വഹിക്കുന്നത്. സസ്യ വൈവിധ്യങ്ങളെ പറ്റി ഒട്ടേറെ അറിവ് ലഭിക്കുന്നതിനാൽ കുടുംബസമേതം പോകാൻ പറ്റിയ ഒരിടമാണ് ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ. ഗാർഡനിലെ പൂച്ചെടികൾ ക്കുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ പ്രകൃതി സ്നേഹിക്കു പ്രണാമം.

 

കാനനപാതകൾ :  തോൽപ്പെട്ടി വന്യജീവി സങ്കേതവും തിരുനെല്ലി അമ്പലവും വയനാട്ടിലെ പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ ഞാൻ പറഞ്ഞുവരുന്നത് അവിടേക്ക് എത്താനുള്ള വനപാതയെക്കുറിച്ചാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ ആവശ്യാർത്ഥം രാവിലെ ആറുമണിക്ക് തിരുനെല്ലി പോയപ്പോൾ ആണ് ഈ വനപാതയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയത്.

കാട്ടിക്കുളം മുതൽ തിരുന്നെല്ലി വരെയുള്ള സുന്ദരമായ വനപാത. റോഡിനരികിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാൻകൂട്ടങ്ങൾ, വാനരസംഘത്തിന്റെ കുസൃതികൾ, വഴിമുടക്കി നിൽക്കുന്ന കാട്ടാനക്കൂട്ടം, എല്ലാം കൂടിയാകുമ്പോൾ ഒരടിപൊളി അനുഭവം. തെറ്റുറോഡിലെത്തി അമ്മച്ചിയുടെ കട്ടൻചായയും ഉണ്ണിയപ്പവും കൂടിയാകുമ്പോൾ സംഗതി കുശാൽ.

ഉണ്ണിയപ്പത്തിന് ഇതിനുമാത്രം എന്തു പ്രത്യേകതയാണ് ഉള്ളതെന്ന് പലരും ചോദിക്കാറുണ്ട്. കാട്ടിലൂടെ കുറേ ദൂരം സഞ്ചരിക്കുമ്പോൾ ഒരു കട്ടൻചായ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. അങ്ങനെ കിട്ടുന്ന കട്ടനും ഉണ്ണിയപ്പത്തിനും ഒരു പ്രത്യേക രുചി തന്നെയാണ്. രുചിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ടല്ലോ. തെറ്റുറോഡിലെത്തി വലത്തോട്ടു പോയാൽ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്കും, ഇടത്തോട്ടു പോയാൽ തിരുനെല്ലി അമ്പലം, പക്ഷിപാതാളം എന്നിവിടങ്ങളിലേക്കും പോകാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post