എഴുത്ത് – ഋഷിദാസ് എസ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും അതിവേഗ റെയിൽ സംവിധാനങ്ങൾ നിലനിൽക്കുകയും ഉയർന്നു വരികയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഇപ്പോഴും അതിവേഗ റെയിൽ സംവിധാന ങ്ങളിലെ അതികായന്മാരായി നിൽക്കുന്നത് ജപ്പാന്റെ ഷിൻകാൻസെനും, ഫ്രാൻസിന്റെ റ്റി ജി വി യും തന്നെയാണ് .

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹങ്കേറിയൻ എൻജിനീയറായ കരോൾ സ്‌പെർനോവ്സ്കി ( Károly Zipernowsky ) ആണ് അതിവേഗതീവണ്ടി എന്ന ആശയം മുന്നോട്ടു വക്കുന്നത് .കാലത്തിനു മുൻപേയുള്ള ഒരാശയമായിരുന്നു അന്ന് അത് .പക്ഷെ സ്‌പെർനോവ്സ്കി അതിവേഗ റെയിൽ സംവിധാനങ്ങളുടെ സാങ്കേതിക പ്രത്യേകതകൾ മിക്കതും മനസ്സിലാക്കിയിരുന്നു . മുപ്പതുകളിൽ പല യൂറോപ്യൻ രാജ്യങ്ങളിലും 150 കിലോമീറ്റര് വേഗതയിൽ കൂടുതൽ ആർജ്ജിക്കാനാവുന്ന ട്രെയിനുകൾ നിലവിൽ വന്നു പക്ഷെ അവയൊന്നും ഇപ്പോഴത്തെ നിലവാരത്തിൽ അതിവേഗ തീവണ്ടികൾ ആയി കണക്കാക്കകൻ ആകുമോ എന്നത് സംശയമാണ് .

ആദ്യമായി ലക്ഷണമൊത്ത ഒരു അതിവേഗ റെയിൽ സംവിധാനം ഉടലെടുക്കുന്നത് ജപ്പാനിലാണ് ജനനിബിഡമായ ടോക്കിയോ ,ഒസാകാ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കാൻ ഏറ്റവും ഫലപ്രദം ഒരതിവേഗ റയൽ സംവിധാനം ആണെന്ന തിരിച്ചറിവിൽ നിന്നാണ് ജാപ്പനീസ് അതിവേഗ റെയിൽ സംവിധാ നാമായ”ഷിൻകാൻസെൻ”(Shinkansen ) സൃഷ്ടിക്കപ്പെട്ടത് .

ഷിൻകാൻസെൻ”(Shinkansen ) : ജനസാന്ദ്രതയേറിയ ജപ്പാനിൽ വലിയ നഗരങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കിലോമീറ്ററുകൾക്കടുത്താണ് .ഈ ദൂരത്തിൽ ലാഭകരമായ വിമാന സർവീസുകൾ നടത്തുന തു വിഷമകരമായിരുന്നു . അതിനാലാണ് വൻ നഗരങ്ങളെ അതിവേഗ റെയിൽ സംവിധാനം കൊണ്ട് കോർത്തിണക്കാൻ ജാപ്പനീസ് ഗവണ്മെന്റ് തീരുമാനിച്ചത് .അൻപതുകളിൽ മണിക്കൂറിൽ നൂറ്റി അൻപതിനടുത്തു കിലോമീറ്റർ വേഗതയുള്ള തീവണ്ടികൾ ഓടിച്ചാണ് അവർ അതിവേഗ റയിൽ സംവിധാനത്തിലേക്ക് കടക്കാനുള്ള വൈദഗ്ധ്യം നേടിയത് .

1964 ലെ ടോക്കിയോ ഒളിംപിക്സിന് തൊട്ടു മുൻപാണ് ജപ്പാനിലെയും ലോകത്തേയും ആദ്യ അതിവേഗ തീവണ്ടിയായ ഷിൻകാൻസെൻ 0”(Shinkansen 0 ) പ്രവർത്തനം തുടങ്ങിയത് .വിദേശത്തു ബുള്ളെറ്റ് ട്രെയിൻ എന്നാണ് ഇത് അറിയപ്പെട്ടത് .കാവസാക്കി ഹെവി ഇൻഡസ്ട്രീസ് ( Kawasaki Heavy Industries ) കമ്പനിയാണ് അതിവേഗ റെയിൽ സംവിധാനത്തിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ചത് .മണിക്കൂറിൽ 210കിലോമീറ്റർ ആയിരുന്നു വേഗത .ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളായ ടോക്യോക്കും ഒസാക്കക്കും ഇടയിൽ സർവീസ് നടത്തിയ ഷിൻകാൻസെൻ സംവിധാനത്തിന് യാത്രക്കാരെ കിട്ടുന്നതിന് പ്രയാസമുണ്ടായില്ല .

ആദ്യ വര്ഷം മുതൽ തന്നെ ഷിൻകാൻസെൻ സാമ്പത്തിക ലാഭം നേടിത്തുടങ്ങി .കൂടുതൽ അതിവേഗ റെയിൽ പാതകൾ നിർമിക്കാൻ ഇത് ജാപ്പനീസ് സർക്കാരിന് പ്രചോദനമായി .ജാപ്പനീസ് അതിവേഗ റെയിൽ സംവിധാനം നിലവിൽ വന്നിട്ട് ഇപ്പോൾ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു . ഇതിനിടെയിൽ പല തലമുറ അതിവേഗ ഷിൻകാൻസെൻ ട്രെയിനുകൾ അവതരിപ്പിക്കപ്പെട്ടു . വേഗത മണിക്കൂറിൽ 210കിലോമീറ്റർ എന്നതിൽ നിന്നും മണിക്കൂറിൽ 300കിലോമീറ്റർ എന്ന നിലയിലേക്ക് പല ട്രാക് കളിലും ഉയർത്തപ്പെട്ടു .ഇപ്പോഴത്തെ പരമാവധി പ്രായോഗിക വേഗത മണിക്കൂറിൽ 320കിലോമീറ്റർ ആണ് .ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ് ജാപ്പനീസ് അതിവേഗ റെയിൽ ശ്രിൻഖല .

റ്റി ജി വി (T G V ) : ഫ്രാൻസിന്റെ അതിവേഗ റയിൽ സംവിധാനമാണ് റ്റി ജി വി (T G V ). (Train à Grande Vitesse ). ജാപ്പനീസ് അതിവേഗ റെയിൽ സംവിധാന ത്തിനും ഒരു ദശാബ്ദത്തിനു ശേഷമാണ് (T G V ) പിറവിയെടുക്കുന്നത് .ഗ്യാസ് ടർബൈനുകൾ ഉപയോഗിക്കുന്ന അതിവേഗ തീവണ്ടികളായിരുന്നു ആദ്യ ഫ്രഞ്ച് രൂപകല്പനകൾ. പക്ഷെ ക്രൂഡ് ഓയിൽ വില എഴുപതുകളിൽ കുതിച്ചുയർന്നപ്പോൾ ഫ്രാൻസും ജപ്പാനെ പോലെ ഇലക്ട്രിക് അതിവേഗ തീവണ്ടികളുടെ പാത സ്വീകരിച്ചു .

ഫ്രാൻസിന്റെ വൈദ്യതി ആവശ്യത്തിന്റെ ഭൂരിഭാഗവും ആണവ വൈദ്യുതിയിൽ നിന്നുള്ളതായതിനാൽ ചെലവ് കുറഞ്ഞ വൈദുതി അതിവേഗ ട്രെയിനുകൾക്ക് ലഭ്യമാകാകൻ അവർക്കായി .1981 ൽ പാരീസിന് ലിയോണിനുമിടക്കാണ് T G V ആദ്യ സർവീസ് നടത്തിയത് .ജപ്പാനിലെ പോലെത്തന്നെ ഫ്രാൻസിലും അതിവേഗ റെയിൽ യാത്ര വളരെ ജനപ്രിയമായി .ചെറു ദൂരത്തിലുള്ള യാത്രകൾക്ക് വിമാനയാത്രയുടെ പൊല്ലാപ്പുകൾ ഇല്ലാതായതോടെ ജനം T G V യെ ഇരുകൈയും നീട്ടി സ്വീകരിച്ചു .

തുടക്കത്തിലേ തന്നെ മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ അധികം സഞ്ചരിക്കാൻ വേണ്ടിയായിരുന്നു T G V സംവിധാനം രൂപകൽപന ചെയ്യപ്പെട്ടത് . വേഗതയിൽ T G V സംവിധാനം വളരെ റെക്കോർഡുകൾ ഭേദിച്ചിരുന്നു.വേഗത വർധിപ്പിക്കാനുള്ള പല നിർദേശങ്ങളും ഉണ്ടായിട്ടും ,വലിയ ചെലവിൽ വേഗത ഏതാനും ശതമാനം വര്ധിപ്പിക്കുന്നത്തിനെതിരായ നയമാണ് ഫ്രാൻസ് സ്വീകരിക്കുന്നത് .അതിനാൽ തന്നെ (T G V ) സംവിധാനം ഇപ്പോഴത്തെ രൂപത്തിലും വേഗതയിലും സമീപഭാവിയിലും തുടരാനാണ് സാധ്യത .

അതിവേഗ റെയിൽ സർവീസുകൾ ആയിട്ടുകൂടി ഷിൻകാൻസെനും റ്റി ജി വി യും ഇതുവരെ വലിയ റെയിൽ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ല .ചെറിയ അപകടങ്ങൾ ഉണ്ടായി എന്നല്ലാതെ ഒരു യാത്രക്കാരാണ് പോലും ഒരു റെയിൽ അപകടത്തിൽ ഷിൻകാൻസെനിലോ T G V യിലോ ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്നുള്ളത് ഈ സംവിധാനങ്ങളുടെ എൻജിനീയറിങ് തികവിനെയാണ് സൂചിപ്പിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.