കണ്ണൂർ യാത്രയിൽ നഷ്ടപ്പെട്ട 1000 രൂപയും കെഎസ്ആർടിസി ബസ് കണ്ടക്ടറും

Total
22
Shares

വിവരണം – പ്രിനു കെ.ആർ. പടിയൂർ.

ഒരു ലക്ഷം പൈസ അതായത് എന്റെ 1000 രൂപ വീണുപോയി ഗയിസ്. രാവിലെ 300 രൂപയും കീശയിലിട്ട് ,പ്ലാന് പഞ്ചായത്ത് ഓഫീസിൽ പോക്ക്, ബിൽഡിംഗ് പെർമിറ്റ് അപേക്ഷ കൊടുക്കൽ തുടങ്ങിയ ആവശ്യങ്ങളുമായാണ് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത്. നിശ്ചയിച്ചുറപ്പിച്ച പണി പൂർത്തിയാക്കി നിൽക്കുമ്പോഴാണ് ആ ഫോൺ എത്തിയത് വയനാട്ടുകാരൻ സുനി ഏട്ടൻ എന്റെ മരപ്പണി വർക്ഷോപ്പിന്റെ ഓപ്പോസിറ്റ് ഉള്ള റോസ് ലാൻഡ് ഗാർമെന്റ്സ്സിൽ വർക്ക് ചെയ്യുന്ന സുനി. എന്താ മോനെ സുനിഏട്ടാ ?

എടാ എന്റെ മുതലാളിയുടെ കൈയിൽനിന്നും ഒരു 2000 വാങ്ങി ഗൂഗിൾ പേ ചെയ്തു തരുമോ? പിന്നെന്താ ചെയ്തേക്കാം. മുതലാളി രണ്ടായിരത്തിനു പകരം 3000 തന്നെ കയ്യിലേക്ക് തന്നു. 2000 ഗൂഗിൾ പേ ചെയ്തു കൊടുക്കുകയും ബാക്കി ആയിരം കിട്ടുമ്പോൾ വാങ്ങിച്ചോളാനും പറഞ്ഞു. ഇതിപ്പോ ലാഭായല്ലോ ആയിരം രണ്ട് ദിവസത്തേക്ക് തിരിക്കാം. 300 രൂപയുമായി ഇറങ്ങിയ എന്റെ കീശയിൽ ഇപ്പോൾ 3300.

പണിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇന്ന് വലിയ തിരക്കില്ല എങ്ങോട്ടെങ്കിലും യാത്ര ചെയ്താലോ? തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ ഒരുത്തൻ വന്നു പെട്ടു. ആൾക്ക് ഒരാവശ്യത്തിന് കണ്ണൂർ ദേശാഭിമാനി വരെ പോണം. ആഹാ കൊള്ളാലോ ദിവസവും രാവിലെ കാണുന്ന ദേശാഭിമാനി പത്രം അച്ചടിക്കുന്ന സ്ഥലം എന്നാൽ ഒന്ന് കണ്ടു കളയാം. അവനോടൊപ്പം ഞാനും
കണ്ണൂരിലേക്ക് വണ്ടികയറി.

പള്ളിക്കുന്നിലെ ദേശാഭിമാനിയും കണ്ട് ഒരു കുഞ്ഞി ബിരിയാണി കൂടി കഴിഞ്ഞപ്പോൾ സമയം 3 മണി. കണ്ണൂർ പുതിയ ബസ്റ്റാൻഡ് എന്തു മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സംസാരങ്ങളിൽ കണ്ണൂർ ബസ്റ്റാൻഡ് നിറഞ്ഞുനിന്നു. ബസ്റ്റാൻഡ് സൗന്ദര്യം എന്തുകൊണ്ടോ ഇന്നാണ് മനസ്സിൽ വല്ലാതെ പതിഞ്ഞത്. കണ്ണൂർ പുതിയ ബസ്റ്റാൻഡ് നിർമ്മിച്ച കെ കെ ഗ്രൂപ്പിന്റെ
വീരകഥകളും മനസ്സിൽ നിറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ബസ്റ്റാൻഡ് ഇതു തന്നെ ആവണം. കണ്ടിടത്തോളം വെച്ച് അങ്ങനെയാണ് തോന്നുന്നത്.

നാട്ടിലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തുകൂടി നടക്കുമ്പോൾ കൺഫ്യൂഷൻ… ഇരിട്ടി വഴി പോകണോ? ഇരിക്കൂർ വഴി പോകണോ? രണ്ടു വഴി പോയാലും രണ്ടു ബസ് കയറിയാലേ സാധാരണഗതിയിൽ പടിയൂരിൽ എത്തു. എനിക്ക് ഇരിട്ടി വഴി പോകാനാണ് എപ്പോഴും കൂടുതൽ താല്പര്യം. അല്ലെങ്കിലും പടിയൂര്കാർക്ക് ഇരിക്കൂറീനേക്കാൾ ഇഷ്ടം ഇരിട്ടി തന്നെ.

അപ്പോഴാണ് ദാ മുന്നിൽ ഒരു കെഎസ്ആർടിസി ബസ്.. പതുപതുത്ത സീറ്റോ പാട്ടോ ഇല്ലെങ്കിലും പണ്ട് മുതലേ കെഎസ്ആർടിസി കണ്ടാൽ അതിലാണ് കയറാറുള്ളത്. എന്തോ നമ്മുടേതാണ് എന്ന തോന്നലാവാം. ഇപ്പോ ചില കെ എസ് ആർ ടി സി യിൽ പാട്ടുമുണ്ട്. പക്ഷേ ഈ കെ എസ് ആർ ടി സി യിൽ കയറാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഈ ബസ് കണ്ണൂരിൽ നിന്നും ഇരിക്കൂർ വഴി ഇരിട്ടിയിലേക്ക് ആണ്. നമ്മുടെ പടിയൂര് വഴിയാണ് ഈ ബസ് കടന്നുപോകുന്നത്. കണ്ണൂരിൽ നിന്നും ഒറ്റ ബസിന് നാട്ടിലെത്തും. ജീവിതത്തിൽ ആദ്യമായിട്ടാണ് കണ്ണൂരിൽ നിന്നും ഒറ്റ ബസിൽ പടിയൂര് എത്താൻ പോകുന്നത്.

കൃത്യം മൂന്നേ 15ന് വണ്ടി പുറപ്പെട്ടു. മഴ മാറി നിന്ന പകൽ ഇതുവരെയും സമ്മാനിച്ച ചൂടിന് ആശ്വാസമായി ബസ് ഓട്ടത്തിലെ കാറ്റ് എത്തി. ഉള്ളിലെ ബിരിയാണി കണ്ണുകൾക്ക് നിർദ്ദേശം കൊടുത്തു. പതിയെ കണ്ണുകൾ അടഞ്ഞു. അല്ലെങ്കിലും ബസിലിരുന്ന് ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്. ഉറക്കത്തെ തടസ്സപ്പെടുത്തി ഫോണിലേക്ക് മെസ്സേജുകൾ എത്തി. കീശയിൽ നിന്നും ഫോൺ എടുത്ത് രണ്ട് തോണ്ട് തോണ്ടി നെറ്റ് ഓഫ് ആക്കി വെച്ചു. ഇനി സുഖമായി ഉറങ്ങാം.

പാതിമയക്കത്തിൽ കൂടാളിയും, ചാലോടും, ഇരിക്കൂറൂം പിന്നിട്ട ബസ് കുയിലൂർ വളവ് തിരിഞ്ഞ് പടിയൂരിലേക്ക് അടുക്കുന്നു. ഇനി ഉറങ്ങിയാൽ ശരിയാവില്ല. കീശയിലെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തപ്പോൾ ചറ പറ മെസ്സേജുകൾ. ഉറക്കത്തിൽ നിന്നും കണ്ണുകൾ ഉണർവിലേക്ക്. നാട്ടിൽ ഇറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളിലേക്ക് കടക്കാൻ മനസ്സ് റെഡിയായിക്കഴിഞ്ഞു.

കുറച്ച് പ്രിന്റ് എടുക്കാൻ ഉണ്ട്. രണ്ടുമൂന്നു പേരെ വിളിക്കാൻ ഉണ്ട്. വീണ്ടും പണിയുടെ തിരക്കിലേക്ക്. ഈ യാത്ര സമയം കളഞ്ഞത് അല്ലാതെ പറയത്തക്ക പുതുമ ഒന്നും സമ്മാനിച്ചിട്ട് ഇല്ല. ഒരു കഥ പോലും സമ്മാനിക്കാത്ത യാത്ര അവസാനിക്കുകയാണോ? ആ ദേശാഭിമാനി കണ്ടല്ലോ ഇങ്ങനെയും ഒരു ദിവസം.

ബസ്സിറങ്ങി നേരെ പോയത് ബിൽഡിംഗ് പ്ലാനിന്റെ പ്രിന്റ് എടുക്കാനാണ്. ചേച്ചി എത്രയായി? 40 രൂപ. കീശയിൽ കൈ ഇട്ട് കാശ് എടുത്തപ്പോൾ 2100 രൂപ. 500 ന്റെ 2 നോട്ടുകൾ കാണുന്നില്ല. ശെടാ ഇതോടെ പോയി? തിരിച്ചും മറിച്ചും നോക്കി. ഏയ് കീശയിൽ ഇല്ല. കുറച്ചുനാളുകളായി എന്റെ ശരീരത്തിന്റെ ഭാഗമായി മാറിയ ബാഗിലും പരിതി. ഇല്ല ആയിരം കാണാനില്ല. ആയിരം വീണുപോയി. ഇനി ഇപ്പോ എന്ത് ചെയ്യും? സുനി ഏട്ടനോട് എന്ത് പറയും? ഞാൻ എന്തായാലും കൊടുത്തല്ലേ പറ്റൂ. കിട്ടുമ്പോ മേടിച്ചോ എന്നൊക്കെ തമാശക്ക് പറഞ്ഞെങ്കിലും പുള്ളിക്ക് നാളെത്തന്നെ കൊടുക്കേണ്ടതല്ലേ? എന്താ ഇപ്പോ ചെയ്യാ.. എന്ത് ചെയ്യാൻ? പോയത് പോയി. എന്തുകൊണ്ടോ സങ്കടമോ നിരാശയോ തോന്നാതെ മറ്റെന്തോ ഒരു ഭാവമാണ് എന്നിൽ വന്നത്. ഒരു നിസ്സംഗഭാവം.

ആയിരം രൂപക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം? യാന്ത്രികമായി എന്റെ സി ടി 100 ബൈക്ക് എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി. റോഡിൽ എങ്ങും പരിചയമുള്ള മുഖങ്ങൾ ആവണം പുലിക്കാട്ടിൽ പാർട്ടി യോഗം നടക്കുന്നുണ്ട്. ഒന്നും ഉള്ളിൽ പതിയാതെ കണ്ണിൽ മാത്രം നിറഞ്ഞു. ചിന്ത മുഴുവൻ ആയിരത്തിൽ ആണ്. എവിടെയായിരിക്കും പോയിട്ട് ഉണ്ടാവുക?മൊബൈൽ എടുത്തപ്പോൾ കീശയിൽ നിന്ന് വീണ്താവും. എങ്കിലും അത് എവിടെ? കണ്ണൂർ ബസ്റ്റാൻഡ്? ദേശാഭിമാനി? ബിരിയാണി ഹോട്ടൽ ? കെഎസ്ആർടിസി?

അന്വേഷിക്കാൻ പറ്റുന്നത് കെ എസ് ആർ ടി സി ബസ്സിൽ മാത്രമാണ്. അത് എന്തായാലും ഒന്ന് അന്വേഷിച്ചു നോക്കാം. ആയിരം അല്ലേ വെറുതെ കളയാൻ പറ്റില്ലല്ലോ. കെ എസ് ആർ ടി സി ബസ്സിലെ കണ്ടക്ടറെ വിളിക്കാൻ എന്താണ് മാർഗം? നാട്ടിലെ പരിചയമുള്ള കെ എസ് ആർ ടി സി കണ്ടക്ടർമാരുടെ മുഖം പെട്ടെന്നുതന്നെ മനസ്സിൽ തെളിഞ്ഞു. പ്രമോദ് ഏട്ടൻ.. വിളിച്ചപ്പോൾ മാർഗ്ഗം പറഞ്ഞു തന്നു. “ഞാൻ ഡിപ്പോയിലെ നമ്പർ തരാം. നീ കണ്ണൂർ ഡിപ്പോയിൽ വിളിക്കുക. ബസ്സിന്റെ ഡീറ്റെയിൽസ് പറയുക. കണ്ടക്ടറുടെ നമ്പർ തരും. വിളിച്ചു നോക്ക്.” വിളിച്ചു, കണ്ടക്ടറുടെ നമ്പർ കിട്ടി.

“ഹലോ.. ഞാൻ നിങ്ങളുടെ ബസ്സിൽ ഇപ്പോൾ യാത്ര ചെയ്ത ആളാണ്. കണ്ണൂരിൽ നിന്നും കയറി പടിയൂരിൽ ഇറങ്ങി. എന്റെ ഒരായിരം രൂപ കാണാതെ പോയിട്ടുണ്ട്. ബസിൽ നിന്ന് വല്ലതും കിട്ടിയിരുന്നോ? ബസ്സിൽ വീണതാണോ എന്നൊരു സംശയം.” “ആയിരം രൂപയോ? ഒരു 500 രൂപ കിട്ടിയിട്ടുണ്ട്. മുൻഭാഗത്തെ ഇറങ്ങുന്ന സ്റ്റെപ്പിന് അടുത്തുനിന്നും വീണുകിട്ടിയ 500 ഒരു സ്ത്രീ ഏൽപ്പിച്ചിരുന്നു. ഞാനൊന്നു നോക്കട്ടെ നിങ്ങളുടെ സീറ്റിന് അടുത്ത്. ഇല്ലാട്ടോ 500 കാണാനില്ല. മിക്കവാറും അത് പുറത്തേക്കു പറന്നു പോയിട്ട് ഉണ്ടാവും. അതിനാണ് സാധ്യത നിക്ക് ഞാൻ ഒന്ന് നോക്കട്ടെ.”

ഇരിട്ടി ബസ് സ്റ്റാൻഡിൽ അടുത്ത കണ്ണൂർ ഓട്ടത്തിന് ആയി നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ കണ്ടക്ടർ എന്റെ 500 തിരിഞ്ഞുനടന്നു. ഇതാ മറുതലക്കൽ നിന്നും ഒരു സന്തോഷ ശബ്ദം “കിട്ടി കിട്ടി കിട്ടി കിട്ടി… ഹോ ആശ്വാസമായി, നിങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ട് കേട്ടോ. 500 പറന്ന് പറന്ന് അങ്ങ് ബസിന്റെ മുമ്പിൽ എത്തിയിട്ടുണ്ടായിരുന്നു. ഒരു കാര്യം ചെയ്യ് നമ്മളിപ്പോൾ അതുവഴി വരുന്നുണ്ട്. ഒരു 5.50 ആകുമ്പോൾ പടിയൂരിൽ എത്തും. അപ്പോൾ അവിടെ നിന്നാൽ മതി.

പടിയൂരിൽ കാത്തുനിന്ന എനിക്ക് കണ്ടക്ടർ സീറ്റിലിരുന്ന് അയാൾ 1000 തിരികെ സമ്മാനിച്ചു. വീണ്ടും അത് ആവർത്തിച്ചു നിങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ട് കേട്ടോ. യാത്രക്കാരെ കയറ്റി ഇറക്കുന്ന ചെറിയ സമയത്തിനിടയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന നന്ദി സൂചകങ്ങൾ ഞാനും അയാളിലേക്ക് ചൊരിഞ്ഞു. മാസ്കിന് ഉള്ളിൽ അയാളെ നോക്കി ഞാൻ ആത്മാർത്ഥമായി ചിരിക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണുകളിലൂടെ അയാൾക്കത് മനസ്സിലായിട്ടുണ്ടാവണം.

എങ്കിലും എന്റെ ആയിരമേ, നീ കറങ്ങിത്തിരിഞ്ഞ് എന്റെ കീശയിൽ തിരികെ എത്തിയല്ലോ.. നാളെ സുനി ചേട്ടന്റെ കീശയിലേക്ക് ..അതുകഴിഞ്ഞ് കറങ്ങി കറങ്ങി വേറെ എങ്ങോട്ടൊക്കെയോ.. എന്നിൽ ശാന്തത നിറച്ച് കെ എസ് ആർ ടി സി കടന്നുപോയി. ഹലോ ഗയ്സ് അങ്ങനെ എന്റെ 1000 തിരികെ കിട്ടി ഗെയ്സ്. പൈസ തിരികെ കിട്ടിയതുകൊണ്ട് അതിന്റെ കുറിച്ച് ഒരു പോസ്റ്റ് മുഖത്ത് ചിരി.. എന്താല്ലേ ? ഇല്ലെങ്കിൽ ഈ സമയം “ശെ..ശെ” എന്ന് തല ചൊറിഞ്ഞ് എന്റെ സൂക്ഷമില്ലായ്മയെ സ്വയം പഴിച്ച് കിടക്കുന്നുണ്ടാവും. കറങ്ങി കറങ്ങി കഥ വരുന്ന വഴിയേ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post