1969 ൽ പത്തേമാരിയിൽക്കയറി അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക്… ഒരു അനുഭവക്കുറിപ്പ്…

Total
117
Shares

വിവരണം – ഷെരീഫ് ഇബ്രാഹിം.

ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പതിൽ (1969) ആണ് ഞാൻ പത്തേമാരിയിൽ അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക് പോയത് എന്ന് പലവട്ടം എഴുതിയിട്ടുണ്ടല്ലോ? ഗൾഫിന്റെ ശൈശവം, ബാല്യം, കൌമാരം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ആമുഖമായി ഒരു കാര്യം ഞാൻ എഴുതട്ടെ. ബെന്യാമിൻ എഴുതിയ ആടുജീവിതം പോലെ ഒരു നോവൽ എഴുതാൻ ഏഴ് ജന്മം കഴിഞ്ഞാല്‍ പോലും എനിക്കാവുകയില്ല. അത് പോലെ പത്തേമാരി സിനിമയിൽ മമ്മുട്ടി അഭിനയിച്ച പോലെ അഭിനയിക്കാൻ സ്വപ്നത്തില്‍ പോലും എന്നെക്കൊണ്ടാവില്ല. പക്ഷെ.. അതൊരു വലിയ പക്ഷെയാണ്. ഞാൻ ജീവിച്ച ഗള്‍ഫ് ‌ ജീവിതം ജീവിക്കാൻ മമ്മുട്ടിക്കോ ബെന്യാമിനോ കഴിയില്ല. ഞാൻ എന്റെ ഗൾഫ് ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്ന് ഒരു ഏടാണ് ഇപ്പോൾ എഴുതുന്നത്. പിന്നീട് ദൈവം അനുഗ്രഹിച്ചാൽ കുറേശ്ശെയായി എഴുതാം.

ആദ്യം പത്തേമാരി ഇറങ്ങിയത് ഫുജൈറക്കടുത്തുള്ള ഖോർഫുക്കാനിൽ ആണ്. എന്റെ ഗൾഫ് ജീവിതം ആരംഭിക്കുന്നത് ദുബായിൽ ആണ്. അവിടെ മൂന്നു വർഷത്തോളം ജോലി ചെയ്തു വിസ സമ്പാദിച്ചു തിരിച്ചു കപ്പലിൽ നാട്ടിലേക്ക് വന്നു. തിരിച്ചു കപ്പലില്‍ തന്നെ ദുബായില്‍ വന്നു നേരെ അബൂദാബിയിലെത്തി. അബുദാബിയിലെ എന്റെ ജീവിതം ആരംഭിക്കുന്നത് മദീനസായദിൽ ആണ്. അന്നത്തെ മദീനസായിദിന്റെ രൂപം ഇന്നുള്ളവർക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. എലക്ട്ര റോഡ്, സലാം സ്ട്രീറ്റ്, ജവാസാത്ത് റോഡ് (പാസ്പോര്ട്ട് റോഡ്), ഓൾഡ് എയർപോർട്ട് റോഡ് – ഇങ്ങിനെ നാലതിരുകൾക്കുള്ളിലുള്ള മദീന സായദിന്റെ ഉള്ളിൽ അന്നൊന്നും (1970 കളിൽ) ഒരു ടാർ ഇട്ട റോഡ് പോലും ഉണ്ടായിരുന്നില്ല.

പിന്നീട് ചെങ്കല്ലുപൊടി കൊണ്ട് റോഡ് ഉണ്ടാക്കി. അത് കുറച്ചു ഉയർത്തി നിർമിച്ചത് കൊണ്ട് ചുറ്റുമുള്ള വീടുകളുടെ കോമ്പൗണ്ടുകളും റൂമുകളും താഴെയായി. മഴ പെയ്താൽ വെള്ളവും, എന്തിനേറെ കക്കൂസിലെ ടാങ്ക് വെള്ളവും റൂമിലും കോമ്പൗണ്ടിലും നിറയും. കാരണം അന്നൊന്നും ഡ്രെയ്നേജ് സിസ്റ്റം ആയിട്ടില്ല. ഒരു നില മാത്രമുള്ള വീടുകളായിരുന്നു അന്നൊക്കെ മദീനാസായദിൽ ഉണ്ടായിരുന്നത്. മിക്കതിന്റെയും മേൽക്കൂര അലൂമിനിയം ഷീറ്റ് ആയിരുന്നു. ആ ഒരു നില വീടുകളിലെ മുകളിലെ വാട്ടർ ടാങ്ക് ഇരുമ്പിന്റെ ആയിരുന്നു. അതിലേക്കു പോലും ലൈൻ വെള്ളം മോട്ടോർ വെച്ച് അടിച്ചു കേറ്റണമായിരുന്നു.

പവ്വർകട്ട് ഉണ്ടായിരുന്നു. രാത്രിയിൽ പവ്വർകട്ട് ഉണ്ടാവുമ്പോൾ പായയും കൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി കിടക്കും. ഇന്നത്തെ കോര്ണീ്ഷ് അന്നുണ്ടായിരുന്നില്ല. ഇവിടെയാണ് എന്റെ ബേച്ചിലർ ജീവിതം. ഞാനന്ന് M70 ഹോണ്ട മോട്ടോർ സൈക്കിൾ വാങ്ങി. ഇന്നത്തെ M80 പോലെ. അതിനു മുമ്പ് എനിക്ക് സൈക്കിൾ ആണ് ഉണ്ടായിരുന്നത്. ആ മോട്ടോർ സൈക്കിളിൽ പലവട്ടം ഞാൻ അബുദാബിയിൽ നിന്ന് ദുബായിക്ക് പോയിട്ടുണ്ട്. അന്നൊക്കെ ദുബായ് അബുദാബി റോഡ് സിംഗിൾ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴി, നമ്മുടെ നാട്ടിലെ പോലെ. എനിക്ക് തോന്നുന്നത് അന്ന് മുതൽ ഇന്ന് വരെ എന്നെ പോലെ വളരെ പ്രാവശ്യം ദുബായ് – അബുദാബി റോഡിലൂടെ മോട്ടോർ സൈക്കിളിൽ പോയ ആരുമുണ്ടാവില്ല എന്നാണ്.

അതിന് ശേഷം 1974 നവംബർ 17ന്ന് എന്റെ വിവാഹം കഴിഞ്ഞു അബൂദാബിയില്‍ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭാര്യയെ അബൂദാബിക്ക് കൊണ്ട് വരാൻ ടിക്കെറ്റും വിസയും അയച്ചു. തൃശ്ശൂർ ടൌണ്‍ പോലും വിവാഹത്തിന്നു മുമ്പ് കണ്ടിട്ടില്ലാത്ത എന്റെ ഭാര്യക്ക് ബോംബെ വഴി ഫ്ലൈറ്റ് മാറികേറി അബുദാബിക്ക് വരാൻ ഒട്ടും ധൈര്യമില്ല. അന്നൊന്നും കേരളത്തിൽ നിന്ന് അബൂദാബിയിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ഞാൻ വന്ന് ഭാര്യയെ കൊണ്ട് വരുന്ന സാമ്പത്തിക നഷ്ടം തുടങ്ങി പലതും ഉപ്പാട് പറയാൻ ഫോണ് ട്രങ്ക് ബുക്ക്‌ ചെയ്തു.

അന്നൊക്കെ ഫോണ്‍ലൈൻ പോയിരുന്നത് അബുദാബി – ബോംബെ (കടലിന്നടിയിലൂടെയുള്ള കേബിൾ), ബോംബെ-മദ്രാസ്‌-എറണാകുളം (റെയിൽപാളതിന്നടുത്തുകൂടെയുള്ള പോസ്റ്റിലൂടെയുള്ള കമ്പി), എറണാകുളം-ഇരിഞ്ഞാലക്കുട-കാട്ടൂർ (റോഡ്‌ സൈഡിലൂടെയുള്ള ലൈൻ). ഇതിനിടെ എവിടെയെങ്കിലും മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ ട്രങ്ക് വീണ്ടും ബുക്ക്‌ ചെയ്യണം. മൂന്നു ദിവസത്തെ കാത്തിരിപ്പിന്നോടുവിൽ ഉപ്പാടെ റേഷൻ കടക്ക് സമീപമുള്ള കാട്ടൂർ പഞ്ചായത്തിലേക്ക് ലൈൻ കിട്ടി. അന്നൊക്കെ പേർഷ്യയിൽ നിന്നും ഫോണിലൂടെ വളരെ ഉറക്കെ സംസാരിച്ചാലേ മനസ്സിലാക്കാൻ പറ്റൂ.

മാസങ്ങൾക്ക് ശേഷം നാട്ടിൽ പോയി ഭാര്യയെ ഞാൻ അബുദാബിയിലേക്ക് കൊണ്ട് വന്നു. താമസം ഖാലിദിയ ഭാഗത്തേക്ക് മാറി. രണ്ടു മുറിയും ഒരു അടുക്കളയുമുള്ള മുകളിൽ അലൂമിനിയം ഷീറ്റ് വിരിച്ച ഒരു വില്ല. ഒരു റൂമിൽ മറ്റൊരു ഫാമിലി. ഞങ്ങളുടെ സിറ്റിംഗ് റൂം, ഡൈനിങ്ങ് റൂം, ബെഡ്‌റൂം, എല്ലാം ഈ ഒരു റൂമില്‍. താഴെ ഡിനോലിയ വിരിച്ചു. മഴ പെയ്തപ്പോൾ വെള്ളം മുഴുവന്‍ റൂമില്‍. അത് കളയാന്‍ കുറെ ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ഞങ്ങള് റൂമില്‍ നടക്കുന്ന വഴിയില്‍ ഹോളോ ബ്രിക്സ് വെച്ച് അതിന്റെ മുകളിലൂടെ റൂമില്‍ നടക്കും. ഭാര്യക്കാണെങ്കില്‍ തണുപ്പ് കാലത്ത് കാല് കോച്ചിവലിക്കും. അന്നൊരു ദിവസം ഭയങ്കര കാറ്റ് വീശി. മുകളിലെ ഷീറ്റില്‍ ചിലത് പറന്നു പോയി. ഞങ്ങള്‍ പരസ്പരം ദു:ഖം കടിച്ചമർത്തും. എന്നിട്ട് ചോദിക്കും. നമ്മൾ എത്ര ദു:ഖിക്കുന്നു എന്ന്. കണ്ണീരു പുറത്ത് വരാതെ ഞങ്ങൾ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്, അന്നൊക്കെ.

ഞങ്ങളുടെ പഴയ ജീവിതം നിന്നുള്ളവർ കണ്ടു പഠിക്കണം എന്ന് ഞാൻ എഴുതുകയില്ല. കാരണം, ഈ ഞാൻ തന്നെ എത്രയോ മാറി. അന്നൊക്കെ ദിവസങ്ങൾ കാത്ത് ടെലിഫോൺ വിളിച്ചിരുന്ന എനിക്കും ഇന്നുള്ളവർക്കും നേരിട്ട് കണ്ടു സംസാരിക്കാനുള്ള സൗകര്യം ഉണ്ടായപ്പോൾ വിളിച്ചാൽ നാട്ടിലുള്ളവരുടെ ഫോൺ എൻഗേജ്ട് ആയാൽ ക്ഷമയില്ല. ഷെരീഫേ, നീ മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് നീ തന്നെ പഴയ ഷെരീഫിനെ ഓർക്കൂ എന്ന് ഞാൻ എന്നോട് പറയുന്നു.

കഴിഞ്ഞില്ല, ദുബായ് എയർപോർട്ടിൽ നിന്ന് രാത്രി 2 മണിയോടെ തായ്‌വാനിലേക്കു പോയ ചൈന എയർലൈൻസ് 10 മണിക്കൂർ നോൺ സ്റ്റോപ്പ് ആയി പറന്ന് തായ്പേയ് എയർപോർട്ടിൽ അവിടെത്തെ സമയം വൈകീട്ട് 4 നു എത്തുന്നത് വരെ ക്ഷമിച്ചിരിക്കാൻ, അബുദാബിയിൽ നിന്ന് ഫ്രാൻസിലേക്കും ജർമനിയിലേക്കും ലണ്ടനിലേക്കുമൊക്കെ ഇത് പോലെ ക്ഷമിച്ചു പ്ലൈനിൽ ഇരിക്കാൻ അന്നത്തെ ഷെരീഫിന് കഴിഞ്ഞു. എന്നാൽ ഇന്നത്തെ ഷെരീഫോ, മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്ന് സൗദിയിലേക്കും മറ്റൊരവസരത്തിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്കും പോകുന്ന ഫ്ലെയ്റ്റ് ഒമാനിലോ ദുബായിലോ രണ്ടു മണിക്കൂർ വെയിറ്റ് ചെയ്ത് മാറിക്കെറിയാൽ ഒരു പാട് രൂപ ടിക്കറ്റിന് കുറവുണ്ടെന്നറിഞ്ഞിട്ടും അതിന് ക്ഷമിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കൂടുതൽ പണം കൊടുത്ത് ഡയറക്റ്റ് ഫ്ളെയറ്റിൽ യാത്ര ചെയ്ത ഇന്നത്തെ ഷെരീഫ് ആയ ഞാനാണ് അന്നത്തെ ഷെരീഫിനെ ആദ്യമായി പഠിക്കേണ്ടത്.

അന്ന് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ എന്റെ കയ്യിൽ ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാൻ മദീനസായെദിൽ നിന്ന് ബൈക്കിൽ ഓൾഡ് എയർപോർട്ടിൽ കടന്ന ഉടനെ പോലീസ് കൈ കാണിച്ചു. അന്ന് ഞാൻ മാഹിയറബിയിൽ (മലയാളം, ഹിന്ദി, അറബി) കരഞ്ഞു കാര്യം പറഞ്ഞു. മമ്മുട്ടിയേക്കാൾ നന്നായി അഭിനയിച്ചു. പോലീസ് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അതിന് ശേഷം ഞാൻ ജോലി ചെയ്തിരുന്ന അഥാഫർ ഷോപ്പിന്റെ പിന്നിലുള്ള തുറസ്സായ സ്ഥലത്ത് മുൽക്കിയ (രെജിസ്ട്രേഷൻ കാർഡ്) പോലുമില്ലാത്ത ഒരു പഴയ ലാൻഡ് റോവർ വണ്ടി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു പഠിച്ചു.

ഇതിൽ ഏറ്റവും രസാവഹമായ ഒരു കാര്യമുണ്ട്. ആ ലാൻഡ് റോവർ ജീപ്പിൽ പ്ലൈവുഡ് കയറ്റി ലൈസൻസ് ഇല്ലാത്ത ഞാൻ ബുത്തീനിലുള്ള പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുത്തു. കാലം മാറി പിന്നീട് ഷെയ്ഖിന്റെ മേനേജർ ആയിട്ട് പോലും ലൈസൻസ് പേഴ്സിൽ ഉണ്ട് എന്ന് ഉറപ്പാക്കിയിട്ടേ ഞാൻ മറ്റു എമിറേറ്റുകളിലേക്കു വണ്ടി ഓടിച്ചു പോകാറുള്ളൂ. അബൂദാബി എയർപോർട്ടിന്റെ ഉള്ളിലേക്ക് മാത്രമല്ല, UAE യുടെ മറ്റു എയർപോർട്ടിന്റെ ഉള്ളിൽ കടക്കാനുള്ള പാസ്സ് എനിക്കുണ്ടായിട്ടു പോലും ഞാൻ ലൈസൻസ് കയ്യിൽ വെക്കാതെ വണ്ടി ഓടിക്കാറില്ല.

അത് പോലെ ഒരുപാടൊരുപാട് കിലോമീറ്റെർ ഗൾഫിൽ എല്ലായിടത്തേക്കും ഡ്രൈവ് ചെയ്തിട്ടുള്ള ഞാൻ (വണ്ടിയും പെട്രോളും ഫ്രീ കിട്ടുന്നു) അബുദാബിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ എയര്‍പോര്‍ട്ടിലേക്കു പോകുമ്പോൾ ഞാൻ വണ്ടി ഓടിക്കാറില്ല. എന്തോ ഒരു പേടി. എന്നാൽ തിരിച്ചു അബുദാബിയിലേക്ക് വന്നാൽ എയർപോർട്ടിൽ നിന്നും സ്വയം വണ്ടി ഓടിക്കും. എന്നാൽ ഞാൻ ലണ്ടനിൽ ലൈസൻസ് ഇല്ലാഞ്ഞിട്ടും ഒരു പാട് ദൂരം കാർ ഓടിച്ചിട്ടുണ്ട്. ലണ്ടനിൽ ഇന്ത്യയിലെ പോലെ റൈറ്റ് ഹെൻഡ് ഡ്രൈവിംഗ് ആണ്. അമേരിക്കയിലും ഗള്‍ഫിലും ലെഫ്റ്റ് ഹാന്‍ഡ്‌ ഡ്രൈവിംഗ് ആണ്.

ഇന്ന് ഗള്‍ഫില്‍ നല്ല തണുപ്പാണെന്ന് അറിഞ്ഞു. ആ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഞാന്‍ പണ്ട് ഗള്‍ഫില്‍ ഉള്ളപ്പോള്‍ തണുപ്പ് സഹിക്കാതെ വന്നപ്പോള്‍ മൂന്നു റിയാലിന്റെ ഒരു സ്വെറ്റര്‍ വാങ്ങാന്‍ കഴിയാതെ വന്ന എന്റെ വിഷമം ഞാനന്‍ ആലോചിക്കുന്നു. ഷൂ വാങ്ങാന്‍ പണമില്ലാത്ത ഞാന്‍ സോക്സ്‌ ഇട്ടു അതിന്റെ മുകളില്‍ ചെരുപ്പ് ധരിച്ചു ജോലിക്കും മറ്റും പോയിട്ടുണ്ട്. പത്തു അണ (അതായത് 60 ഫില്‌സ്) കൊടുക്കണം മലയാളി ചോറിന്. അവിടെയും പണമില്ലാത്തത് കൊണ്ട് ഞാന്‍ പൊറോട്ടയില്‍ പഞ്ചസാരയിട്ട് കഴിച്ചിട്ടുണ്ട്.

വര്ഷനങ്ങള്ക്കു ശേഷം ഫ്രാന്‍സിലെ പാരീസിലെ ജോര്‍ജ് സാങ്ക് ഹോട്ടെലില്‍ താമസിക്കുമ്പോള്‍ (അവിടെ ഒരു ദിവസം താമസത്തിനും ഭക്ഷണത്തിനും കൂടി അന്നത്തെ നിരക്കിലല്‍ ഇന്ത്യയിലെ എണ്‍പതിനായിരം രൂപ വരും, ബില്ല് അടക്കുന്നത് ഷെയ്ഖ് ഓഫീസില് നിന്നാണ്) കഴിച്ചിരുന്ന സെവെന്‍ കോഴ്സ് ഭക്ഷണത്തെക്കാള്‍ രുചി ആ പൊറോട്ടക്കാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലാഞ്ചി ഇറങ്ങിയ ഏകദേശ സ്ഥലവും അന്ന് പാതിരാവില്‍ ഉറങ്ങിയ ഫുജൈറയിലെ പള്ളിയും (അതിനു വലിയ മാറ്റം ഉണ്ടായിരുന്നില്ല) എന്റെ ഭാര്യക്കും പിന്നീട് എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ കാണിച്ചു കൊടുത്തു. എന്റെ പത്തേമാരി യാത്ര പറഞ്ഞപ്പോള്‍ അവരില്‍ ഒരു കണ്ണീര്. ഫുജൈറയിലെ കടലിലേക്ക്‌ അവര് ഒരു പാട് നേരം നോക്കി നിന്നു. ഞാനും.

ഗള്‍ഫില്‍ എന്നെക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടവര്‍ ഇന്നും അന്നും ഉണ്ടെന്ന് എനിക്കറിയാം. ഒരു പക്ഷെ ഇത് പോലെ എഴുതാന്‍ അവര്‍ക്ക് കഴിയാതെയാവാം. അന്നും ഇന്നും കഷ്ടപ്പെടുന്ന ഗള്‍ഫുകാര്‍ക്ക് ഞാന്‍ ഈ അനുഭവം സമര്‍പ്പിക്കുന്നു.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post