20 കൊല്ലം മുൻപ് മോഷണം പോയ കുട്ടി തിരിച്ചെത്തിയപ്പോൾ

Total
1
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

പരസ്പ്പരം സംസാരിക്കാൻ ഇരു കൂട്ടർക്കും ഭാഷ വശമില്ല. ദ്വിഭാഷിയുടെ സഹായത്തോടെ അവർ സംസാരിച്ചു, ആശ്ലേഷിച്ചു,മകനെ കൊതിതീരെ ചുംബിച്ചു, പൊട്ടിക്കരഞ്ഞു. തമിഴ് പഠിച്ചശേഷം തിരികെവന്ന് അമ്മയു മായി ദിവസങ്ങളോളം കൊതിതീരെ സംസാരിക്കാമെന്നുറപ്പ് നൽകി മകൻ യാത്രയായി.

ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ആറ്റുനോറ്റുണ്ടായ മകനെ കാണാതാവുന്നത് 20 വർഷം മുൻപാണ്. ചെന്നൈ നഗരത്തിൽ പെയിന്റിംഗ് വർക്കുകൾ ചെയ്തിരുന്ന നാഗേശ്വര റാവുവിന്റെയും ശിവകാമിയുടെയും മകൻ അവിനാഷിനെ (കണ്ണൻ) ഒരു ഓട്ടോറിക്ഷാക്കാരൻ മോഷ്ടിക്കുകയായിരുന്നു. വീടിനുവെളിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി കൊടുത്താണ് അയാൾ വശത്താക്കിയത്.

അവിനാഷിനെ അയാൾ ചെന്നൈയിലെ ‘മലേഷ്യൻ സോഷ്യൽ സർവീസ്’ എന്ന സ്ഥാപനത്തിന് 5000 രൂപയ്ക്കു വിൽക്കുക യായിരുന്നു. ചെന്നൈയിൽ നിന്ന് അനധികൃതമായി കുട്ടികളെ വിദേശദമ്പതികൾക്ക് ദത്തു നൽകുന്ന ബിസിനസ്സാണ് ഈ സ്ഥാപനം രഹസ്യമായി നടത്തിവന്നിരുന്നത്. ഈ സ്ഥാപനം 300 ൽപ്പരം കുട്ടികളെ വിദേശദമ്പതികൾക്കു വിറ്റതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ ഇവിടേക്കാണ്‌ അവർ കുട്ടികളെ വിറ്റതെന്നും സിബിഐ കണ്ടെത്തി.

ചെന്നൈയിൽ തുടരെത്തുടരെ കുട്ടികൾ നഷ്ടപ്പെടുന്നത് പതിവാകുകയും നാഗേശ്വര റാവുവിന്റെയും മറ്റു കുട്ടികൾ നഷ്ടപ്പെട്ടവരുടെയും പരാതികളുടേയും അടിസ്ഥാനത്തിലാണ് വർഷങ്ങൾക്കുശേഷം സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതേത്തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ആട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലാകുകയും അന്വേഷണം മലേഷ്യൻ സോഷ്യൽ സർവീസിലെത്തിയതും അവരുടെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ വെളിയിലാകുന്നതും.

അവിനാഷിനെ അമേരിക്കയിലെ ഒരു സമ്പന്ന കുടുംബമാണ് ദത്തെടുത്തതെന്ന് സിബിഐ കണ്ടെത്തി. കോടതിയുത്തരവുമായി 2009 ൽ സിബിഐ ടീം അമേരിക്കയിലെത്തുകയും അവിനാഷിനെ DNA പരിശോ ധനയ്ക്കു വിധേയമാക്കുകയും ചെയ്തതിനെത്തുടർന്ന് കുട്ടി നാഗേശ്വര റാവുവിന്റെയും ശിവകാമിയുടെയും മകനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിക്ക് കണ്ണൻ എന്ന പേരായിരുന്നു അച്ഛനമ്മമാർ ഇട്ടിരുന്ന തെങ്കിലും മലേഷ്യൻ സോഷ്യൽ സർവീസുകാർ അവന് അവിനാഷ് എന്ന പേരിടുകയായിരുന്നു. ആ പേരുമാറ്റാൻ അമേരിക്കൻ ദമ്പതികളും തയ്യാറായില്ല..

2009 ൽ DNA ടെസ്റ്റിലൂടെ കണ്ണൻ മകനാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അമേരിക്കൻ നിയമമനുസരിച് ദത്തെടുത്ത കുട്ടിക്ക് പ്രായപൂർത്തിയാകുന്നതുവരെ യഥാർത്ഥ അവകാശികളെ കാണാനനുവദിക്കില്ല എന്നതായിരുന്നു മാതാപിതാക്കളുടെ കൂടിക്കാഴ്ചക്ക് വിഘാതമായത് .

മകനെ കാണാനുള്ള ശിവകാമിയുടെയും നാഗേശ്വര റാവുവിന്റെയും കാത്തിരിപ്പിന് പിന്നെയും 10 വർഷം വേണ്ടിവന്നു. അവരുടെ കണ്ണീരിനു മുൻപിൽ അധികാരികളും നിയമപീഠവും ശിരസ്സുനമിച്ചുനിന്നു. ഈ കാലയളവിൽ മകനെ തിരിച്ചുകിട്ടാനായി അവർ നേർച്ചകളും വഴിപാടുകളുമായി ക്ഷേത്രങ്ങൾ ഒന്നൊന്നായി കയറിയിറങ്ങി.

ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി അവർ ഭജനമിരുന്നു. തിരുനടയിൽ നിന്നവർ പൊട്ടിക്കരഞ്ഞു. ഒരുതവണ മകനെ നേരിൽ കാണണം.അവനെ വാരിപ്പുണരണം. അതു മാത്രമായിരുന്നു അവരുടെ ആഗ്രഹം. സിബിഐ കൊണ്ടുവന്ന മകന്റെ ഫോട്ടോ നെഞ്ചോടുചേർത്താണ് അവർ ഉറങ്ങിയിരുന്നത്.

മാതാപിതാക്കളുടെ വേദനയും ആഗ്രഹങ്ങളും അമേരിക്കയിൽ മകൻ അറിയുന്നുണ്ടായിരുന്നു. അവന്റെ അമേരിക്കൻ രക്ഷിതാക്കൾ അവനോടു കാര്യങ്ങളെല്ലാം വിവരിച്ചു. ചെന്നൈയിലെ സ്ഥാപനം തങ്ങളെ ചതിക്കുകയായിരുന്നെന്നവർ അവിനാഷിനെ ധരിപ്പിച്ചു. അവന്റെ പഠനത്തിനും മറ്റു കാര്യങ്ങൾക്കും അവർ ഒരു കുറവും വരുത്തിയില്ലെന്നു മാത്രമല്ല തങ്ങളുടെ എല്ലാ സമ്പത്തിനും ഉടമയായി അവർ അവിനാഷിനെ അധികാരപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ 22 വയസ്സ് പൂർത്തിയായ അവിനാഷ് എന്ന നാഗേശ്വരറാവു – ശിവകാമി മാരുടെ കണ്ണൻ ഇക്കഴിഞ്ഞ സെപറ്റംബർ 5 ന് ചെന്നൈയിൽ വിമാനമിറങ്ങി. മാതാപിതാക്കൾ അവനെ അതിരറ്റ ആഹ്‌ളാദത്തോടെ വരവേറ്റു. അവിടെ വിഘാതമായത് ഭാഷ മാത്രമായിരുന്നു. അവിനാഷിന് തമിഴ് ഒരു വാക്കുപോലുമറിയില്ല, മാതാപിതാക്കൾക്ക് ഇംഗ്ലീഷും. അയൽവാസിയായ മോഹൻ വടിവേലൻ എന്ന യുവാവ് ദ്വിഭാഷിയായി ഇവരുടെ സഹായത്തിനെത്തി.

മകന്റെ ഭാഷ മനസ്സിലായില്ലെങ്കിലും ശിവകാമി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്നതെല്ലാം മനസ്സി ലായി എന്നർത്ഥത്തിൽ തലകുലുക്കുന്നതും പൊങ്കലും സാമ്പാറും ചോറും അവനു വാരിക്കൊടുക്കുന്നതും ഏവരുടെയും കണ്ണുനനയിച്ചു. ചേരിയിലെ ചെറിയ വീട്ടിൽ അവൻ അച്ഛനമ്മമാർക്കൊപ്പം 20 കൊല്ലത്തിനു ശേഷം അന്തിയുറങ്ങി. “ഇനി എങ്ങും പോകണ്ട..അമ്മ പൊന്നുപോലെ നോക്കിക്കൊള്ളാം” എന്ന പെറ്റമ്മയുടെ വാക്കുകൾക്കുമുന്നിൽ പൊട്ടിക്കരയാതിരിക്കാൻ അവരുടെ കണ്ണന് കഴിഞ്ഞില്ല.

അവിനാഷ് ഇന്നലെ അമേരിക്കയ്ക്ക് മടങ്ങിപ്പോയി. യാത്രയയക്കുമ്പോൾ മകനെ കെട്ടിപ്പുണർന്നുകൊണ്ടുള്ള ശിവകാമിയുടെ ഉച്ചത്തിലുള്ള പൊട്ടിക്കരച്ചിൽ അവിടെയുള്ളവരുടെയെല്ലാം കണ്ണുകളെ ഈറനാക്കി. മാതാപിതാക്കളുടെ കണ്ണീരൊപ്പിക്കൊണ്ട് അവൻ പറഞ്ഞു. “ഞാൻ ഉടൻവരും. നമ്മുടെ തമിഴ് ഭാഷ പഠിക്കുകയാണ് അടുത്ത ലക്ഷ്യം. ഇനി വരുമ്പോൾ തമിഴിൽ അമ്മയോട് കൊതിതീരെ സംസാരിക്കണം. അച്ഛനുമമ്മയ്ക്കുമൊപ്പം കുറേനാൾ കഴിയണം. അവരെ അമേരിക്കയ്ക്ക് കൊണ്ടുപോകണം.എനിക്കായി ഒരു ജന്മം മുഴുവൻ കണ്ണുനീർ വാർത്ത അച്ഛനുമമ്മയ്ക്കും എല്ലാ സൗഭാഗ്യങ്ങളും നൽകണം.”

അവിനാഷ് മടങ്ങിയിട്ടും എയർപോർട്ടിൽ നിന്ന് വീട്ടിലേക്കു മടങ്ങാൻ ഏറെനേരം ശിവകാമി തയ്യറായില്ല. ബന്ധുക്കളുടെയും അയൽക്കാരുടെയും സാന്ത്വനങ്ങളാണ് അവരെ അനുനയിപ്പിച്ചത്. ശിവകാമിയും നാഗേശ്വര റാവുവിനും ഇനിയുള്ള ദിനങ്ങൾ മകന്റെ അടുത്തവരവിനായുള്ള കാത്തിരിപ്പിനു വേണ്ടി മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post