തിരുവനന്തപുരത്ത് വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന മികച്ച 251 രുചിയിടങ്ങൾ

Total
438
Shares

തയ്യാറാക്കിയത് – വിഷ്ണു എ എസ്, പ്രഗതി.

തിരുവനന്തപുരം. അനന്തശായിയായ ഞങ്ങടെ ശ്രീ.പത്മനാഭന്റെയും ആറ്റുകാൽ അമ്മച്ചിയുടേയും വാലും തലയും നോക്കാത്ത ഒരുപിടി മനുഷ്യരുടെയും നാട്. അതിലുപരി കുറച്ചേറെ മനുഷ്യസ്നേഹികളുടെയും ശാപ്പാട്ടുരാമന്മാരുടെയും നാട്. പൊതുവേ തിരുവനന്തപുരത്തെക്കുറിച്ചുള്ള പരാതിയാണ് നല്ല ഭക്ഷണശാലകൾ കുറവെന്നത്. ചുമ്മാതാണ്. ഭക്ഷണവൈവിധ്യങ്ങളുടെ ഒരു നീണ്ടനിര തന്നെ ഇന്ന് തിരുവനന്തപുരത്തിനു സ്വന്തമായുണ്ട്. അവയിൽ ഞാനറിഞ്ഞ ചില രുചിയിടങ്ങൾ നിങ്ങൾക്കായി..

താഴെയുള്ളതിൽ 13 കടകളൊഴികെ ബാക്കി കടകളിൽ ഞാൻ പോയിട്ടുള്ളതാണ്. അതായത് ഏതാണ്ട് 95% കടകളിൽ ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദർഭത്തിൽ ഞാൻ സന്ദർശിച്ച ഭക്ഷണശാലകൾ. ഇവയിൽ ഏതൊക്കെ എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നു അറിയില്ല..

എന്നിലും കൂടുതലറിവ് നിങ്ങൾക്കുണ്ടാകാം. എന്നിരുന്നാലും ഇവ എന്റെ ഇഷ്ടങ്ങൾ, മറക്കാൻ പറ്റാത്ത ചില രുചികൾ, മറക്കാൻ പറ്റാത്ത ചില മുഖങ്ങൾ സ്മരണയിലിരിക്കട്ടെ. ഉപകാരപ്പെടും… അതേ ഉപകാരപ്പെടും. തിരുവനന്തപുരത്തെ ചില രുചിയിടങ്ങൾ.

1. വഴയില ഹോട്ടൽ ശിവാസ് – ഊണും ബീഫും. 2. പ്ലാവൂർ ഹോട്ടൽ അമ്മാസ് – പൊറോട്ട ബീഫ് റോസ്റ്റ്, വൈകിട്ടത്തെ ചിക്കൻ ഫ്രൈ 3. കണൂർക്കോണം നാടൻ ഭക്ഷണശാല, കിളിയൂർ – മുയൽ റോസ്റ്റ്, വാങ്കോഴി റോസ്റ്റ്, ബീഫ്, പന്നി തോരൻ, 4. നെയ്യാറ്റിൻകര ഓലത്താന്നിയിലെ ‘കത്തിരിക്ക’ ചന്ദ്രൻ മാമന്റെ കടയിലെ ഞായറാഴ്ച കിട്ടുന്ന പന്നി തോരൻ, മരിച്ചീനിയും, ബീഫ് , ദോശ. 5. കരമന തമ്പി മാമന്റെ ഹോട്ടൽ – നാടൻ താറാമുട്ട റോസ്റ്റും, പുട്ടും, കിഴങ്ങു കറിയും.

6. കിള്ളിപ്പാലം മൂപ്പിലാൻസ് കിച്ചനിലെ പഴങ്കഞ്ഞി, 7. കൈതമുക്ക് ദേവി ഹോട്ടലിലെ ഊണും ചൂര ഫ്രൈയ്യും. 8. ചാല റോളക്സ് ഹോട്ടലിലെ ഊണും ബീഫ് പൊരിച്ചതും അതിലെ പൊടി കിക്കിടിലം, 9. കോരാണി നാലുകെട്ട് ഹോട്ടലിലെ ഊണും മീൻ വിഭവങ്ങളും, 10. വെമ്പായം രാജ ഹോട്ടലിലെ ഊണും മീൻ വിഭവങ്ങളും. ഊണിന്റെ അവസാനം കിട്ടുന്ന തൈര് കുടിക്കാൻ മറക്കരുത്.

11. വലിയശാല അമ്മച്ചിയുടെ ഊണ്. 12. ശ്രീവരാഹം അഗ്രഹാരയിലെ വെറൈറ്റി ദോശകൾ. ഭീമൻ രസവടയും മൈസൂർ ദോശയും ബദാം പാലും. 13. ശ്രീകണ്ഠേശ്വരത്തെ തട്ടുകടയിലെ പുട്ടുകടയിലെ വെറൈറ്റി പുട്ടുകൾ. 14. നെട്ട അക്ഷയപാത്രം ഹോട്ടലിലെ പുഴമീൻ വിഭവങ്ങൾ. 15. കഴക്കൂട്ടം ഹോട്ടൽ ആനന്ദിലെ ബീഫ് ഫ്രൈയ്യും പൊറോട്ടയും. 16. കഴക്കൂട്ടം മേലെ ചന്തവിളയിലെ ആരിഫാ ബീവിയുടെ ചിക്കൻ ഫ്രൈയ്യും അപ്പവും (11 മണി വരെ മാത്രം). 17. കൂട്ടപ്പാറ തട്ടുകടയിലെ കടി വിഭവങ്ങൾ.

18. ഹോട്ടൽ ഹൈറേഞ്ചിലെ പോർക്ക് ബിരിയാണി താറാവ് ബിരിയാണിയും പോർക്ക് ഫ്രൈ പിന്നെ വൈകുന്നേരം വിഭവങ്ങളും. 19. തിരുവല്ലം അശ്വതി ഹോട്ടലിലെ ഊണും തലക്കറിയും. 20. കിളിമാനൂർ വഴിയോരക്കട, ഊണും നാടൻ കോഴിക്കറി, താറാവ് റോസ്റ്റ് എല്ലാം ഒന്നിനൊന്ന് മെച്ചം.. 21. ആക്കുളം പൂമരത്തിലെ മുള ബിരിയാണി. 22. ബിസ്മി ഹോട്ടൽ – അമ്പലമുക്ക്, ചിക്കൻ ഫ്രൈ – ഉപ്പിലിട്ട മുളക് ചോദിച്ചു വാങ്ങണം… 23. പേരൂർക്കട പഴയ വലിയകടയിലെ ബീഫ് ഫ്രൈ. 24. പേയാട് രജിതാ ഹോട്ടലിലെ ഊണും ബീഫ് കറിയും.

25. കുളത്തൂർ മന്നൻ ഹോട്ടലിലെ ഊണും തനിനാടൻ ചിക്കൻ പിരട്ടും. 26. കുളത്തൂർ ഹോട്ടൽ ശിവയിലെ ഗോതമ്പ് പൊറോട്ടയും വെളിച്ചെണ്ണയിൽ പാചകം ചെയ്ത ചിക്കനും. 27. മരുതൻകുഴി ഉദിയന്നൂർ ഹോട്ടലിലെ ഊണ്. 28. കൊച്ചാർ റോഡ് അച്ചായൻസ് ഹോട്ടലിലെ ഊണും ഫിഷ് മസാലയും. 29. ബേക്കറി ജംഗ്ഷൻ ഇടനേരം ഹോട്ടലിലെ അച്ചായൻസ് സദ്യയും, പിടിയും കോഴിക്കറിയും. 30. വട്ടിയൂർക്കാവ് ചുക്കിന്റെ കടയിലെ ദോശയും കിഴങ്ങു കറിയും പിന്നെ കിടിലം കാരാവടയും. 31. പുളിയറക്കോണം വിജയമ്മ അമ്മയുടെ ഹോട്ടൽ വിജയയിലെ ഊണും വിഭവങ്ങളും.

32. ആര്യനാട് കോട്ടയ്ക്കകം ശംഭുശങ്കരനിലെ ഊണും കോഴിത്തോരനും. 33. വെള്ളനാട് അമ്മൂസ് ഫാസ്റ്റ്ഫുഡിലെ ഊണും നാടൻ ചിക്കൻ പിരട്ടും. 34. നെടുമങ്ങാട് പഴയടി ജംഗ്ഷനിലെ ഹോട്ടൽ ശ്രീ യിലെ ഊണും മറ്റ്‌ വിഭവങ്ങളും. 35. മേപ്പൂക്കട ലംബോധരൻ അണ്ണന്റെ കടയിലെ മരിച്ചീനിയും ഇറച്ചിക്കോഴി പിരട്ടും. 36. നെടുമങ്ങാട് പഴകുറ്റിയിലെ സ്റ്റാർ ഹോട്ടലിലെ ബീഫും, അട ദോശയും,ചമ്പാവരി ഇടിയപ്പവും നാടൻ ചിക്കൻ റോസ്റ്റും. 37. കന്യാകുളങ്ങര കോച്ചിന്റെ കടയിലെ മട്ടൻ ബിരിയാണി, മട്ടൻ കറി.

38. വെമ്പായം മാണിക്കൽ ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ. മട്ടൻ ചാപ്‌സ് കിടു. 39. ചുള്ളിമാനൂർ നജീബ് ഹോട്ടലിലെ പത്തിരിയും, ഒറട്ടിയും ബീഫ് റോസ്റ്റും. 40. കരമന കൊച്ചണ്ണൻ സാഹിബിന്റെ കടയിലെ മട്ടൻ ബിരിയാണി, ഇടിയപ്പം, മട്ടൻ റോസ്റ്റും. 41. കരമന ഇജാസ് ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ. 42. കരമന ജുമായ്ക്ക് അടുത്തുള്ള അൽ-അമീൻ ഹോട്ടലിലെ ബീഫും ചിക്കൻ ഫ്രൈയ്യും. 43. ശാസ്തമംഗലം ജി.പി. ഹോട്ടലിലെ പൊറോട്ടയും പഴംപൊരിയും ബീഫ് റോസ്റ്റും. 44. കണ്ണേറ്റുമുക്ക് പഞ്ചു ഹോട്ടലിലെ ഊണും ബീഫ് റോസ്റ്റും. 45. ബാലരാമപുരം ബിസ്മി ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ.

46. ആലംകോട് ഓൾഡ് സെന്റർ ഹോട്ടലിലെ മട്ടൻ കറിയും, ഇടിയപ്പവും, ബിരിയാണിയും. 47. ഗാന്ധാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള ഗുരുവായൂരപ്പൻ ഹോട്ടലിലെ കഞ്ഞി. 48. ഞാണ്ടൂർക്കോണം ഹോട്ടൽ ശരണ്യയിലെ ദോശയും ബീഫ് കറിയും. 49. ഹോട്ടൽ മുബാറക്ക്, ചാല – മീൻ വിഭവങ്ങളും ഊണും. 50. നിസാർ ഹോട്ടൽ ചാല – ബീഫ് ബിരിയാണി, മട്ടൻ വിഭവങ്ങൾ. 51. കുഞ്ഞാലുമൂട് ഗുഡ് മോർണിങ് ഹോട്ടലിലെ പൊറോട്ടയും ബീഫും. 52. പാളയം താജ് ഹോട്ടലിലെ ചിക്കൻ ഫ്രൈ.

53. കേത്തൽസ് റഹ്‌മാനിയ ഹോട്ടലിലെ കുഞ്ഞു കോഴി ഫ്രൈ. 54. പ്ലാമൂട് ആൻസി ഹോട്ടലിലെ ബീഫും പൊറോട്ടയും. 55. സ്റ്റാച്യൂ നാരായണ ഭവൻ ഹോട്ടലിലെ ചിക്കൻ പിരട്ടും, ഊണും. 56. കട്ടച്ചൽകുഴി കൃഷ്ണാ ഹോട്ടലിലെ ചിക്കൻ പിരട്ടും കിടുപിടികളും 57. മണക്കാട് മൂന്നാം പുത്തൻ തെരുവിലെ മണി മെസ്സ്, കാപ്പി വിഭവങ്ങളും പരിപ്പുവടയോട് കൂടിയ ഊണും. 58. മണക്കാട് സീനത്ത് ഹോട്ടലിലെ ചിക്കൻ ഫ്രൈ, ലിവർ കറി, ബിരിയാണി. 59. അട്ടക്കുളങ്ങര മലബാർ മിക്സിലെ പോത്തു റോസ്റ്റ്. 60. പേട്ട ജംഗ്ഷനിലെ ഹോട്ടൽ ജയാ പാലസും എതിരെയുള്ള ഹോട്ടൽ അശ്വതിയും – ചില ദിവസങ്ങളിൽ തലയിലെഴുത്തു നല്ലതാണേൽ ഒരു രക്ഷയില്ലാത്ത ബീഫും ഊണും മറിച്ചാണേൽ മുജ്ജന്മ പാപ ഫലവും.

61. നിലമേൽ മുഗൾ ദർബാറിലെ കുഴിമന്തി. 62. വെള്ളനാട് ഓംലെറ്റ് കുട്ടൻപിള്ള മാമന്റെ കടയിലെ അപ്പവും കിഴങ്ങുകറിയും വെടിച്ചില്ലൻ ഓംലെറ്റും. 63. ആറ്റിങ്ങൽ പാലമൂട്ടിലെ ഒറട്ടിക്കടയിലെ ഒറട്ടിയും പോത്തു റോസ്റ്റും. 64. മെഡിക്കൽ കോളേജിനടുത്തുള്ള മീനാസ് മാലിദ്വീപ് ഹോട്ടലിലെ മാലി വിഭവങ്ങൾ. 65. വഴുതക്കാട് പൂയം ഹോട്ടലിലെ മസാല ചപ്പാത്തി. 66. ഇടപ്പഴിഞ്ഞി പാങ്ങോട് പുരുഷോത്തമൻ മാമന്റെ കിടുക്കൻ വെജിറ്റബിൾ സമൂസ. 67. ഒറ്റശേഖമംഗലത്തെ രാജൻ ചേട്ടന്റെ ഒറ്റ രൂപ ദോശ. 68. പാളയം ജുമായ്ക്ക് അടുത്തുള്ള ബിസ്മി തട്ടിലെ ഓറഞ്ച് സർബത്ത്. 69. കഴക്കൂട്ടം ഹലായിസ് ഹോട്ടലിലെ ദം ബിരിയാണിയും ഹണി ഗ്ലേസ്ഡ് ചിക്കനും മറ്റ് വിഭവങ്ങളും.

70. തത്തൻകോടത്തെ ഷീജ ഇത്തയുടെ മിൽക്ക്-മെയ്ഡ് സർബത്ത്. 71. അണിയൂർ വെറൈറ്റി തട്ടുകടയിലെ ചിക്കൻ ഫ്രൈയ്യും പിരട്ടും. 72. കിളിമാനൂർ മഹാദേവ സദ്യാലയത്തിലെ ഒന്നാംതരം സദ്യയും പായസവും. 73. ആറ്റിങ്ങൽ ബീനാ ചിക്കൻ കോർണറിലെ ചിക്കൻ ഫ്രൈയും പൊറോട്ടയും. 74. പാങ്ങപ്പാറ എസ്.എസ് ബേക്കറിയിലെ മിക്സഡ് ലൈം. 75. കഴക്കൂട്ടം വി.ഐ.പി ചായക്കടയിലെ സൊസൈറ്റി പാലിലെ ചായയും ഗുണ്ടുപോലത്തെ ബോണ്ടയും. 76. മണ്ണന്തല ബേബിയമ്മച്ചീരെ ഊണും മീൻ പൊരിച്ചതും ബീഫും.

77. നെടുമങ്ങാട് സൂര്യാ റോഡിലെ അസീസ് കാക്കാന്റെ ചിക്കൻ ഫ്രൈയ്യും മൊരിച്ചു കരിച്ച ബീഫ് ഫ്രൈയ്യും. 78. മദേഴ്സ് വെജ് പ്ലാസയിലെ സദ്യയും ദോശ വിഭവങ്ങളും.79. കല്ലറ ഷീജാ ബേക്കറിയിലെ കല്ലറ ഹൽവാ അഥവാ കുറുപ്പിന്റെ ഹൽവാ. 80. കുമാരപുരം ലാമിയാ ഹോട്ടലിലെ കിഴി ബിരിയാണി. 81. പവർ ഹൗസ്സ്‌ റോഡിലെ ഹോട്ടൽ സൗരാഷ്ട്രയിലെ പൂരിയും കിഴങ്ങു കറിയും പിന്നെ മസാല ചായയും. 82. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മൂകാംബിക പായസ കടയിലെ ബോളിയും നവരസ പായസവും. ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ-പാചകക്കാരനായ രാമചന്ദ്ര അയ്യർ നടത്തുന്നത്.

83. മണക്കാട് റാഹത് ഹോട്ടലിലെ ഘടാഘടിയൻ പൊറോട്ടയും ചിക്കൻ ഫ്രൈയ്യും ബീഫും കിടു.. ബീഫിന്റെ കാര്യം നിങ്ങടെ അന്നത്തെ ദിവസത്തെ കണിപോലിരിക്കും. 84. ബാലരാമപുരം എസ്.പി.ആർ ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ.85. നെടുമങ്ങാട് അമ്പാടി ഷാപ്പിലെ പന്നി തോരനും ഷാപ്പ് വിഭവങ്ങളും (തൊട്ടടുത്താണ് ബിവറേജ്, അതിനാൽ കണ്ടറിഞ്ഞു പോവുക). 86. വർക്കല വെള്ളിയാഴ്ചക്കാവിലെ താറാവ് വിഭവങ്ങളും ഷാപ്പ് കറികളും.

87. ശ്രീകണ്ഠേശ്വരത്തു നിന്നും തകരപ്പറമ്പ് ഫ്ലൈഓവർ കയറുമ്പോൾ ഇടതു വശത്തെ കണ്ണൻ ഫാസ്റ്റ്ഫുഡിലെ മരിച്ചീനിയും ചിക്കൻ തോരനും മീൻ പൊരിച്ചതും. 88. മുക്കോലയ്ക്കൽ രവീന്ദ്രൻ മാമന്റെ കടയിലെ അപ്പം-മുട്ടക്കറി , വൈകുന്നേരത്തെ ചപ്പാത്തി-കിഴങ്ങു കറിയും റവ കഞ്ഞിയും. 89. ശാസ്തമംഗലം പൈപ്പിൻമൂടിലെ ഹോട്ടൽ വിശ്വനാഥയിലെ ഊണും മറ്റ്‌ വിഭവങ്ങളും. 90. നരുവാമൂട് ഹോട്ടൽ സഖാവിലെ മരിച്ചീനിയും നാടൻ ചിക്കൻ പിരട്ട്. 91. കൈതമുക്ക് മഹാദേവ ഹോട്ടലിലെ ഊണും കിടുപിടികളും. 92. വേട്ടമുക്ക്-ഇലിപ്പോട് ജംഗ്ഷനിലെ തമിഴർ നടത്തുന്ന എൻ.ടി. ആർ തട്ടുകട. കിടുക്കാച്ചി ദോശയും ചമ്മന്തിയും.

93. മോഡൽ സ്കൂൾ ജംഗ്ഷനിലെ കുഴിക്കട ഹോട്ടലിലെ പൊറോട്ടയും ബീഫും. 94. മടത്തിക്കോണം കിഴക്കൻ തട്ടുകടയിലെ പന്നി തോരനും(കല്ലാമം), മരിച്ചീനിയും ചിക്കൻ പിരട്ടും. 95. പുളിമൂട് ശാന്താ ബേക്കറിയിൽ ഇന്നും ലഭിക്കുന്ന ഹാർഡ് ഐസിങ് കേക്കും, ജാപ്പനീസ് കേക്കും, ബട്ടർ ബീൻസും, ആപ്പിൾ കേക്കും.96. കുളത്തൂർ മാഡിസൺ സ്ട്രീറ്റിലെ ബീഫ് സ്റ്റീക്ക്, ബർഗറുകളും വെസ്റ്റേൺ വിഭവങ്ങളും. 97. കുളത്തൂരുള്ള ഉപ്പും മുളകും എന്ന കടയിലെ കുരുമുളകിട്ട കുഞ്ഞി കഷ്ണം ചിക്കൻ ഫ്രൈ.

98. കുന്നുംപുറം ഓപ്പണ് ഹൗസിലെ ചില്ലി ചിക്കൻ. 99. പ്ലാമൂട് സെന്റ്.മൈക്കിൾ ബേക്കറിയിലെ ഫിഷ് കട്ലറ്റ്. 100. ചാക്ക ഹോട്ടൽ അപ്പൂസിലെ കാന്താരി ചിക്കനും കണവ റോസ്റ്റും മീൻ വിഭവങ്ങളും ഊണും.. 101. വള്ളക്കടവ് റജില ഹോട്ടലിലെ മട്ടൻ പിരട്ടും ഇടിയപ്പവും പൊറോട്ടയും ഞല്ലിയും. 102. അട്ടക്കുളങ്ങര ബുഹാരി കരിക്കിൻ ഇതിഹാസം – ഡേറ്റസ് കരിക്കും, പ്ലൈൻ കരിക്കും കിടു. 103. ആസാദ് ഹോട്ടലിലെ ചിക്കൻ പുക്കാ ബിരിയാണി. 104. പൊന്മുടി 16ലാം ഹെയർ പിന്നിലെ രാജൻ മാമന്റെ ഒന്നാംതരം ബ്രെഡ് ഓംലെറ്റും കിടുക്കാച്ചി പരിപ്പ് വടയും.

105. വിതുര മലബാർ ഹോട്ടൽ / കേരളാ ഹോട്ടൽ പൊന്മുടി പോകുന്നവരുടെ സ്ഥിരം കേന്ദ്രങ്ങൾ. മലബാറിലെ പൊറോട്ടയും. ബീഫും,കേരളാ ഹോട്ടലിലെ ബീഫും ചിക്കൻ ഫ്രൈയ്യും മരിച്ചീനിയും. 106. ബേക്കറി ജംഗ്ഷനിലെ അമ്പാടി തട്ടുകട. കിടിലം പോർക്കും , ഊണും മീൻ- താറാവ് വിഭവങ്ങളും. 107. ആര്യശാല മുരുഗൻ അണ്ണാച്ചിയുടെ മുട്ട വിക്രിയകൾ. 108. വെട്ടുകാട് കടലോരം റെസ്റ്റോറന്റിലെ മീൻ വിഭവങ്ങൾ.

109. ചാലയ്ക്കകത്തെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ഹോട്ടൽ ആമിനാ. കിടിലം ചിക്കൻ ഫ്രൈയും പൊറോട്ടയും . 110. തിരുവല്ലം മമ്മാത്തിലിന്റെ ചായക്കടയിലെ താറാ മുട്ട റോസ്റ്റും, അപ്പവും, പൊടിമാസും. 111. കൈതമുക്ക് കമലം റസ്റ്റോറന്റ് (ബാലണ്ണന്റെ കട). 112. പോത്തൻകോട് അൻസാരിയിലെ മട്ടൻ വിഭവങ്ങൾ. 113. കന്യാകുളങ്ങര സബീന ഹോട്ടലിലെ ബീഫ് ഫ്രൈയ്യും പൊറോട്ടയും. 114. പെരിങ്ങമ്മല ഹോട്ടൽ NDDലെ ബീഫും പൊറോട്ടയും. 115. പാൽകുളങ്ങര ഹോട്ടൽ ചക്കരയിലെ ബീഫും ദോശയും ഊണും.

116. കഴക്കൂട്ടം പള്ളിനടയിലെ ഹോട്ടൽ ഉത്രാടം. ബീഫും ഊണും എല്ലാം ഒന്നിനൊന്ന് മെച്ചം. 117. തോന്നയ്ക്കൽ വിഷ്ണു ഹോട്ടലിലെ ബീഫ് വിഭവങ്ങൾ. 118. ടാഗോർ റോഡിലെ ബിസ്മില്ലാഹ് ഫുഡ് വാനിലെ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, പൊറോട്ട, ദോശ. 119. ചാക്ക ഉസ്താദ് ഹോട്ടലിലെ മീൻ വിഭവങ്ങൾ. 120. പാപ്പഞ്ചാണി ശശി അണ്ണന്റെ കടയിലെ ഊണും ചമ്മന്തിയും ചിക്കൻ പിരട്ടും. 121. പേരൂർക്കട- വഴയില റൂട്ടിൽ ആൽമരത്തിനോട് ചേർന്നിരിക്കുന്ന ഊണ് കട.. നല്ല ഊണും മീൻ കറിയും. 122. ആര്യനാട് അനി ഹോട്ടലിലെ ഊണും ചിക്കൻ തോരനും.

123. വിളപ്പിൽശാല എം.എസ്.ഹോട്ടലിലെ ബീഫ് ഫ്രൈയ്യും പൊറോട്ടയും. 124. കുളത്തൂർ ബേബി അണ്ണന്റെ കടയിലെ ഫ്രഷ് ജ്യൂസുകൾ വെറും 15 – 25 രൂപ നിരക്കിൽ. 125. കുളത്തൂർ ദാബാ പ്രോജെക്ടിലെ ഉത്തരേന്ത്യൻ വിഭവങ്ങൾ. 126. ഹോട്ടൽ ഹൈലാൻഡ്, തമ്പാനൂർ – മീൻ മീൽസ് കിടു. 127. പുളിമൂട് സവാരി ഹോട്ടലിലെ ചിക്കൻ സുക്ക, ഫ്രൈ കൂടെ ബിരിയാണി. 128. ഹോട്ടൽ മൂൺസിറ്റി, ഉള്ളൂർ ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ കെങ്കേമം. 129. ഫൈസൽ തട്ടുകട, വള്ളക്കടവ് – പൊറോട്ടയും പുല്ലുവിളയുടെ ബീഫ് ചാപ്‌സും.

130. ഹോട്ടൽ കുട്ടനാടൻ പാർക്ക്, കിള്ളിപ്പാലം – അപ്പവും താറാവ് റോസ്റ്റും. 131. ഹോട്ടൽ അരുളകം, തമ്പാനൂർ – വെജിറ്റേറിയൻ വിഭവങ്ങൾ. 132. അട്ടക്കുളങ്ങര അൽ-ഹസ്സൻ, നല്ല ഒന്നാംതരം ബഡ്ജറ്റ് റെസ്റ്റോറന്റ്. 133. അട്ടക്കുളങ്ങര അതിഥി, വെജിറ്റേറിയൻ വിഭവങ്ങൾ. 134. പുന്നപുരം കോർപ്പറേഷൻ ഓഫീസിനു അടുത്തുള്ള വീട്ടിലെ അപ്പവും മുട്ട റോസ്റ്റും ചേർന്ന കാപ്പിയും ഉച്ചയ്ക്കാതെ കിടിലം ഊണും. 135. തകരപ്പറമ്പ് പുളിശ്ശേരി മാമന്റെ കടയിലെ ഊണ്. പുളിശ്ശേരി സ്‌പെഷ്യൽ. 136. തകരപ്പറമ്പ് പുളിശ്ശേരി മാമന്റെ മകന്റെ കട, പുളിശ്ശേരിയും ഊണും മീനും.

137. കാട്ടാക്കട വിസ്‌മയ ഹോട്ടൽ, ഊണും മറ്റും. ചിക്കൻ ഫ്രൈ കൊള്ളാം. 138. നെയ്യാറ്റിൻകര മേന്മ ജ്യൂസ് സ്റ്റാൾ, പാപ്പനംകോട് ബസ് സ്റ്റാൻഡിലെ കാന്റീൻ, ചുള്ളിമാനൂർ സുനിതാ ബേക്കറി, മാരായമുട്ടം അഭി ബേക്കറി എന്നിവിടങ്ങളിലെ ‘മെഗാ ലൈം’. ഒരു ഗ്ലാസ് എന്നത് ഉദ്ദേശം 650 ml വരും.. 139. ആറ്റിങ്ങൽ മണനാക്ക് എന്ന സ്ഥലത്തെ വെറൈറ്റി അച്ചാർ കട. 140. ചാല ജുമായ്ക്ക് മുന്നിൽ ഷാഹുൽ ഹമീദ് ഇക്കാന്റെ മിക്സഡ് ഫ്രൂട്ട് സർബത്ത്.

141. വെജിറ്റേറിയൻ പ്രേമികളുടെ ആര്യാ നിവാസ്. 142. കഴക്കൂട്ടം സബ്-രജിസ്ട്രാർ ഓഫീസിന് അടുത്തുള്ള നാഷണൽ ഹോട്ടലിലെ ഊണും മീനും തൊടുകറികളും കിടിലം. 143. എസ്.പി.ഫോർട്ട് ആശുപത്രിയുടെ എതിരെയുള്ള ഹരി അണ്ണന്റെ തട്ടുകട. ദോശ, രസവട, ഓംലെറ്റ്. 144. വിഴിഞ്ഞം അഫ്‌സൽ, പൊറോട്ടയും – എരിയൻ ചിക്കൻ ഫ്രൈ.. സ്വർഗ്ഗം. 145. വിഴിഞ്ഞം യാസീൻ ഹോട്ടൽ, മീൻ വിഭവങ്ങൾ.. കണവ-ചിപ്പി ഫ്രൈ കിടു.

146. വെള്ളായണി പുഞ്ചക്കരി ഷാപ്പിലെ ഷാപ്പ് വിഭവങ്ങൾ. 147. കാട്ടാക്കട ഹോട്ടൽ ഡീലക്സിലെ മട്ടൻ വിഭവങ്ങൾ. 148. കാട്ടാക്കട ഫിസ ഹോട്ടലിലെ കുഴിമന്തി. 149. കുറ്റിച്ചൽ ആമിനാ പുട്ട്കടയിലെ സുന്ദരി പുട്ടും ചിക്കൻ പിരട്ടും. 150. ഈഞ്ചയ്ക്കൽ വയലിൽ ഹോട്ടലിലെ പൊറോട്ടയും മട്ടൻ കറിയും. 151. പനവിള എസ്.പി.ഗ്രാൻഡ് ഡേയ്സിലെ ബുഫേ കിക്കിടു. കൊടുക്കുന്ന കാശിന് മുതൽ. 152. നെടുമങ്ങാട് വാളിക്കോട് ‘സം സം’ ഹോട്ടലിലെ പൊറോട്ട- അപ്പവും കൂടെ പോത്തു റോസ്റ്റും. ഇവിടുത്തെ മന്തിയും കിടുവാണ്. സ്ഥിരതയില്ലായ്മ ഒരു ചോദ്യചിഹ്നമാണ്.

153. നെടുമങ്ങാട് കോഫി-കേക്ക്സിലെ ക്യാരറ്റ് കേക്കും പൈനാപ്പിൾ ഔട്ട്സൈഡും മഫിൻസും.. കിടുക്കാച്ചി. 154. ശാസ്തമംഗലം ‘ഡി പാരീസിലെ’ ഷവർമ്മ. 155. നെടുമങ്ങാട് കുളവിക്കോണം ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള ഹോട്ടലിലെ ഊണ്. ഹോട്ടലെന്നൊക്കെ പറയാൻ പറ്റുമോ ആവോ ഒരു ഷെഡാണ്.. ശരാശരി ഊണും കിടിലം കറികളും.. 156. പത്തായം, പ്രകൃതി ഭോജനശാല, പ്രത്യേക ആഹാരക്രമമാണ് ആലോചിച്ചിട്ട് പോവുക.. 157. ഹോട്ടൽ അന്നപൂർണ്ണ, കിഴക്കേക്കോട്ട – വെജിറ്റേറിയൻ ഐറ്റംസ് ഉഗ്രൻ സർവീസ്.

158. പൂജപ്പുര അസീസ് ഹോട്ടൽ, ബഡ്ജറ്റ് ഹോട്ടൽ. ബീഫ് ബനാന ഫ്രൈ കിടു. 159. പഴവങ്ങാടി ഹോട്ടൽ അമ്മാസിലെ റെയിൻബോ പുട്ടും ചിക്കൻ അനാർക്കലിയും. 160. കൊച്ചുള്ളൂർ ഉത്തമൻ മാമന്റെ കടയിലെ ബീഫും ഊണും മീനും. 161. വഞ്ചിയൂർ നെയ്മീൻ ചൂര ഭീകരമീനാണ് എന്ന കടയിലെ ഊണും ചൂര പൊരിച്ചതും. 162. കൊഞ്ചിറവിള മിച്ചർ മാഹീൻ കാക്കയുടെ വീട്ടിലെ കൺ മുന്നിൽ ഉണ്ടാക്കിത്തരുന്ന പലഹാരങ്ങൾ(‘കേരളാ സ്വീറ്‌സ്’ എന്ന് കടകളിലെ നാമം).

163. ഇൻഫോസിസിന് അടുത്തുള്ള ലാൽ കിലയിലെ തലപ്പാക്കെട്ടി ബിരിയാണി, ഭായി വീട്ടു ബിരിയാണിയും, പ്ലിങ് ഷേക്കും 164. വട്ടിയൂർക്കാവ് മമ്മൂസ് ഹോട്ടലിലെ ബീഫ് ബിരിയാണിയും, പൊറോട്ടയും ചിക്കൻ ഫ്രൈയ്യും. നെയ്ച്ചോറും കൊള്ളാം.
165. കഴക്കൂട്ടം വട്ടയില തട്ടുകടയിൽ വട്ടയിലയിൽ(പൊരിയണി ഇല) വിളമ്പുന്ന ദോശയും ചമ്മന്തിയും സാമ്പാറും രസവടയും പിന്നെ ഭംഗിക്ക് ഓംലെറ്റും.. ആഹാ അന്തസ്സ്. 166. കഴക്കൂട്ടം മമ്മാസ് പാർസൽ കൗണ്ടറിലെ പൊറോട്ടയും സ്‌പെഷ്യൽ ചിക്കൻ ഫ്രൈയ്യും ബീഫ് പിരട്ടും കിടുക്കാച്ചി.

167. ശംഖുംമുഖം ഡൊമെസ്റ്റിക്ക് എയർപോർട്ടിനടുത്തുള്ള ജെറി ഫാസ്റ്റ്ഫുഡിലെ ആവി പറക്കുന്ന ദോശയും ചിക്കൻ ഫ്രൈയും. 168. പാളയത്തെ വെജിറ്റേറിയൻ ഹോട്ടലായ അരുണയിലെ മസാല ദോശയും പൂരിയും വെജിറ്റബിൾ ബിരിയാണിയും. 169. ചാക്ക അനന്തപുരി ആശുപത്രിയുടെ അടുത്തുള്ള ഹോട്ടൽ മുനീറിലെ ബീഫ് റോസ്റ്റും ഇടിയപ്പവും. 170. വിഴിഞ്ഞം സാബിത് ഹോട്ടലിലെ സ്‌പെഷ്യൽ ചിക്കൻ ഫ്രൈ, മീൻ വിഭവങ്ങൾ എന്നിവയും പൊറോട്ടയും. 171. ഇൻഫോസിസിന് അടുത്തുള്ള കോർഡോണ് ബ്ലൂവിലെ ചാർക്കോൾ ഷവർമ.

172. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഹോട്ടൽ ശ്രീനിവാസയിലെ വെജിറ്റേറിയൻ വിഭവങ്ങൾ, ഇഡഡ്‌ലി പ്രേമികളുടെ ഈറ്റില്ലം. 173. ഹോട്ടൽ സിൽവർ സാൻഡ്, ചെന്തിട്ട – കലം ബിരിയാണി. 174. ലേ അറേബ്യ, ബേക്കറി ജംഗ്ഷൻ – ഹുനാൻ ബീഫ്, വീറ്റ്‌ പൊറോട്ട, ഫ്രൈഡ് റൈസ്, ഗ്രേപ്പ് ജ്യൂസ്. 175. കിഴക്കേക്കോട്ട സ്വാദ് വെജിറ്റേറിയൻ റെസ്റ്റോറന്റ്. കിടിലം. 176. പോങ്ങുമൂട് ആർ.കെ. ജ്യൂസ് സെന്ററിലെ സർബത്തും ഭീമൻ കട്ലറ്റും പിന്നെ ചട്ടിപ്പത്തിരിയും. 177. പടിഞ്ഞാറേക്കോട്ട ഹോട്ടൽ വെങ്കടേശ ഭവനിലെ അട ദോശയും ഘനഗംഭീരമായ കാരാവടയും.

178. കടലും കായലും, നന്ദാവനം ലോഗ് ടെക്കിന്‌ സമീപം – ചിക്കൻ പിരട്ട്, മീൻ വിഭവങ്ങളും ഊണും. 179. വലിയവിള ശ്രീഭദ്ര ഹോട്ടലിലെ പൊറോട്ടയും ക്ലാസിക്ക് ബീഫും. 180. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഹോട്ടൽ ഗൗരി ശങ്കർ എന്ന വെജിറ്റേറിയൻ ഹോട്ടൽ. ദോശ-വട, പൂരി എല്ലാം കെങ്കേമം.. കോഫി കിടുക്കാച്ചി. 181. ആനയറ ഈവ്സ് കോഫി, സമയം ചിലവഴിക്കാൻ ബെസ്റ്റ് സ്ഥലം.. ആഹാരവും സൂപ്പർ. 182. ഇമ്പീരിയൽ കിച്ചൻ,നന്ദൻകോഡ് – ഫ്രൈഡ് റൈസ്, ബിരിയാണിയും മറ്റ്‌ കിടുപിടികളും.

183. ബേക്കറി ജംഗ്ഷനിലെ കണ്ണൻ ചേട്ടന്റെ തട്ട്. ദോശയും ചമ്മന്തിയും രസവടയും പിന്നെ സ്വർഗ്ഗവും. 184. കുടപ്പനക്കുന്ന് പാതിരപ്പള്ളിയിലെ ഹോട്ടൽ ചിന്നൂ.. കിണ്ണം ബീഫ് ഫ്രൈയും ഡ്രിങ്ക്‌സും. 185. കായലോരം റിസോർട്ട്സ്, അകത്തുമുറി(അപ്പു അണ്ണന്റെ കട).. കിടു ഊണും മീൻ വിഭവങ്ങളും. 186. ആക്കുളം കേരളാ ഹോട്ടലിലെ ഊണും മീൻ വിഭവങ്ങളും പോത്ത് റോസ്റ്റും. ചിക്കൻ കട്ടപ്പ, ബാഹുബലി, ബിഗ് ബി എന്നിവ പ്രസിദ്ധം. പോക്കറ്റ് കാലിയാകാതെ വയറു നിറയ്ക്കാവുന്ന ബഡ്ജറ്റ് ഹോട്ടലുകളിലൊന്ന്…

187. പാപ്പനംകോട് ഹോട്ടൽ ശ്രീദേവിയിലെ അപ്പം – ബീഫ് – കിഴങ്ങുകറി. 188. ജിത്തു ജോജിയിലെ ചിക്കൻ പിരട്ടും തീക്കനൽ ബീഫും. നഗരത്തിൽ തിരുമല, മെഡിക്കൽ കോളേജ്, പാളയം മുക്കാടൻസിനടുത്ത് അങ്ങനെ പലയിടത്തും ഔട്ട്ലെറ്റ് ഉണ്ട്. 189. പട്ടം അമ്പലപ്പാട്ട് റെസ്റ്റോറന്റിലെ ഊണും ദോശയും കിടുക്കാച്ചി കട്ടിചമ്മന്തിയും ബീഫും. 190. വലിയശാല ബോളി സ്വാമിയുടെ ബോളിയും മധുര പലഹാരങ്ങളും. 191. വഴുതക്കാട് നികുഞ്ചം ഹോട്ടലിലെ നിത്യഹരിത ചില്ലി ചിക്കനും ചിക്കൻ ഫ്രൈയും.

192. മിസ്റ്റർ കേക്ക്, ഈഞ്ചയ്ക്കൽ – ബേക്കറി ഐറ്റംസ് , കിടു ഷവർമ പിന്നെ കിടിലം കേക്കുകളും. 193. പേട്ട ജംഗ്ഷന് സമീപമുള്ള തട്ടുകടയിലെ ചെന്നൈ ചിക്കൻ പക്കോട. 194. കട്ടച്ചൽക്കുഴി വിസ്മയ ഹോട്ടലിലെ മരിച്ചീനിയും നാടൻ കോഴി പിരട്ടും, പുട്ടും. 195. ജേക്കബ്സ് ജംഗ്ഷനിലെ വിജയൻ മാമന്റെ ചായക്കടയിലെ ചായയും കുരുമുളകിട്ട മുട്ട ബജിയും തകർപ്പൻ പരിപ്പ് വടയും. 196. സ്ക്വയർ വൺ ടാലെന്റ്‌സ്, പട്ടം… എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരത്തെ മികച്ച ബേക്കറികളിലൊന്ന്‌. Customisation കുറവ് എന്ന പോരായ്മയൊഴിച്ചാൽ വീട്ടിലുണ്ടാക്കുന്ന ബ്രൗണി, കേക്കുകൾ, കോട്ടയം പലഹാരങ്ങൾ,ക്രഷുകൾ, ചോക്ലേറ്റ്, അച്ചാർ, ജ്യൂസ് എല്ലാം മാസ്മരികം…

197. തൈക്കാട് ഹിമാസ് ചാപ്പത്തിക്കാസയിലെ വെറൈറ്റി ചപ്പാത്തികളും കളിമണ്ണിൽ ചുട്ട കോഴിയും മീനും താറാവും പിന്നെ ചപ്പാത്തി പായസവും. 198. കുണ്ടമൺകടവിലെ ദേവീ ഹോട്ടൽ അഥവാ കണ്ടംമ്പൊറതിയുടെ കടയിലെ വെടിച്ചില്ലൻ ബീഫ് കറിയും, തരി പരുവത്തിൽ അരച്ച പരിപ്പ് ചേർത്ത വടയും. 199. പിൻറോൾ മരപ്പാലം, ലൈവായി നിർമ്മിച്ചു നൽകുന്ന കേക്കുകളും അൽഫഹം തുടങ്ങിയ വിഭവങ്ങളും. 200. സം സം റെസ്റ്റോറന്റ്, നന്ദൻകോഡ് – തിരുവനന്തപുരത്തെ അറേബ്യൻ രുചികളുടെ തലതൊട്ടപ്പൻ.

201. പനവിള അജ്‌വയിലെ ബിരിയാണി,മട്ടൻ ബിരിയാണി കിടു. കഴക്കൂട്ടത്തും അവർക്കൊരു ശാഖയുണ്ട്. 202. ഹോട്ടൽ അംഗീരാസ്, നല്ല കുടുംബത്തിൽപിറന്ന വെജിറ്റേറിയൻ ഊണും കട്ടി തൈരും. 203. അറേബ്യൻ കഫേ, കഴക്കൂട്ടം – നല്ല കീമാ പാവുകളും ഷവർമായും.. സ്ഥലം കുറവാണ് തിരക്ക് കൂടുതലും. 204. കാട്ടിലെ കട, പട്ടൻകുളിച്ചപാറ, പേപ്പാറ – കൂവയിലയിൽ വിളമ്പുന്ന നല്ല കിടിലം മരിച്ചീനിയും ചമ്മന്തിയും സലാടും, ഞായറാഴ്ച പോയാൽ ചിക്കൻ തോരനും, പോത്ത് ഫ്രൈയും. 205. വേങ്കോട് ശിവാനി ഹോട്ടലിലെ ഊണും ചൂര തോരനും, ചൂര റോസ്റ്റും, ബീറ്റ്‌റൂട്ട് കിച്ചടിയും ജീരകവെള്ളവും..

206. കേശവദാസപുരം പാരാഗൺ ഹോട്ടലിലെ മീൽസും ഇളനീർ പുഡിങ്ങും കിക്കിടു. 207. ബേക്കറി ജംഗ്ഷനിലെ ആംബ്രോസിയ ബേക്കറി. കേക്കും ബർഗറും മറ്റ് കിടുപിടികളും എല്ലാം ഒന്നിനൊന്നു മെച്ചം. 208. മുതുവിള മാഷ് ഹോട്ടലിലെ ദോശയും ബീഫ് ഫ്രൈയും, ഊണും ബീഫ് കറിയും. 209. കുറവൻകോണം കിങ്‌സ് റെസ്റ്റോറന്റിലെ ഡ്രാഗൺ ചിക്കൻ ബിരിയാണി പിന്നെ അറബിക്ക് വിഭവങ്ങൾ. 210. നേമം പി.ആർ.ഹോട്ടലിലെ ബീഫും പൊറോട്ടയും ചിക്കൻ ഫ്രൈയും പിരട്ടും. 211. തമ്പാനൂരിലെ ശർമ്മ ദാബയിലെ റൊട്ടിയും വെജിറ്റേറിയൻ വിഭവങ്ങളും. 212. വാഴപ്പള്ളി ശ്രീ പദ്മനാഭ സ്റ്റോഴ്സിലെ ഉണ്ണിയപ്പവും സ്‌പെഷ്യൽ സംഭാരവും.

213. വെള്ളായണി കല്ലിയൂർ ജംഗ്ഷനിലെ കേരളാ ചിക്കൻ കോർണറിലെ ചില്ലി ചിക്കൻ ഫ്രൈ, ചിക്കൻ പിരട്ട്, ചപ്പാത്തി.214. അമ്പലമുക്ക് സായാ റസ്റ്റോറന്റിലെ ബീഫ് ഫ്രൈ ചിക്കൻ ഫ്രൈ. 215. നന്തൻകോട് ബികാഷ്‌ ബാബു സ്വീറ്റ്‌സിലെ റബ്‌ദിയും പനീർ ജിലേബിയും മറ്റ്‌ മധുര പലഹാരങ്ങൾ. 216. ഈഞ്ചയ്ക്കൽ തഖ്‌വ റെസ്റ്റോറന്റിലെ കുഴിമന്തിയും കബാബും. 217. കഴക്കൂട്ടം ജുമായ്ക്ക് അടുത്തുള്ള ഹോട്ടൽ ഗായത്രിയിലെ ഊണും പൊരിച്ചമീനും.

218. മലയിൻകീഴ് പാലോട്ടുവിള മാളൂട്ടി ചിക്കൻ കോർണറിലെ ഒറട്ടിയും ബീഫും ചിക്കൻ പെരട്ടും. 219. വാഴപ്പള്ളി ജംഗ്ഷനിലെ ബാലാജി കഫേയിലെ വെജിറ്റേറിയൻ വിഭവങ്ങളും നല്ല നെയ്യിലുണ്ടാക്കിയ ഹൽവയും. 220. കിഴക്കേകോട്ടയിലെ ആറ്റുകാൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ആർച്ചീസ്. വിവിധതരം ഐസ്ക്രീമുകളുടെ പറുദീസ. 221. ആറ്റിങ്ങൽ ടി.ബി.ജംഗ്ഷനിലെ ഹോട്ടൽ പുട്ടുകടയിലെ പുട്ടും പയറും, അപ്പവും മുട്ടക്കറിയും പിന്നെ നല്ലൊരു ഊണും. 222. കിള്ളിപ്പാലത്തുള്ള കുമാറണ്ണന്റെ കടയിലെ വൺ സൈഡ് മുട്ട ഓംലെറ്റ് ചൂടോടെ കഴിക്കണം.

223. വെട്ടുകാട് റൊസാരിയോ ഹോട്ടലിലെ പോർക്ക് റോസ്റ്റും മരിച്ചീനിയും. 224. മുരുക്കുമ്പുഴ, വരിക്കുമുക്കിലെ മുബാറക്ക് തട്ടുകടയിലെ പാൽപ്പൊടി ചേർത്ത കിടിലം ക്രിസ്പി പൊറോട്ടയും ചിക്കൻ ഫ്രൈയും ബീഫ് റോസ്റ്റും. 225. പാറശാല ഇടിച്ചക്കപ്ലാമൂട് ജംഗ്ഷനിലെ ഷാഫി അണ്ണന്റെ കടയിൽ കിട്ടുന്ന 20 രൂപ ബീഫ് 30 രൂപ ചിക്കൻ. 226. അട്ടക്കുളങ്ങര സ്വീറ്റ് & സ്പൈസിയിലെ ഡ്രാഗൺ ചിക്കനും ഫ്രൈഡ് റൈസും. 227. മുതിയാൻവിള ഊട്ടുപുര റസ്റ്റോറന്റിലെ ബീഫ് ഓയിൽ ഫ്രൈ, മീൻ മുളകിട്ടത്, ചിക്കൻ റോസ്റ്റ്, പോത്ത് ഉലർത്തിയത്.

228. വെള്ളയമ്പലം സാൽവാ ഡൈനിലെ കൊത്തുപൊറോട്ട, ഫ്രൈഡ് റൈസ്. 229. ബേക്കറി ജംഗ്ഷനിലെ ബ്രെഡ് ഫോർട്ട് ബേക്കറിയിലെ വൈറ്റ് ചോക്ലേറ്റ് ബ്രൗണിയും, ഡൊണട്ടും, മഫിൻസും ബണ്ണുകളും കേക്കുകളും കിക്കിടിലം. 230. ആര്യനാട് പാലൈക്കോണം അമ്മച്ചിയുടെ കടയിലെ ഒറ്റരൂപ ദോശയും പലഹാരങ്ങളും. 231. പ്രാവച്ചമ്പലം ശ്രീകണ്ഠേശ്വരാ ഹോട്ടലിലെ ഊണും ബീഫും. 232. വിഴിഞ്ഞം ഫർസാൻ ഹോട്ടലിലെ മീൻ വിഭവങ്ങൾ. 233. കുഞ്ചാലുമൂട് സിയാദ് ഹോട്ടലിലെ നെയ്ച്ചോറും പൊറോട്ടയും ബീഫും.

234. തമ്പാനൂർ ഗാന്ധാരിയമ്മൻ റോഡിലെ മുരളി ഹോട്ടലിൽ രാത്രി കിട്ടുന്ന ചൂട് കഞ്ഞിയും പയറും. 235. നെടുമങ്ങാട് പഴകുറ്റി ജംഗ്ഷനിൽ ക്ഷേത്രത്തിനും ജുമായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന രഘു മാമന്റെ ചായക്കട. നല്ല കിടുക്കാച്ചി ദോശയും ചൂര മീൻ പൊരിച്ചതും രസവടയും ഡബിൾ സ്‌ട്രോങ് കട്ടനും. 236. വെള്ളയമ്പലം ബുറാക്ക് ഹോട്ടലിലെ തലശ്ശേരി ബിരിയാണിയും മട്ടൻ വിഭവങ്ങളും ഗ്രിൽഡ് ഐറ്റംസും. പാർസൽ വാങ്ങുമ്പോൾ കിട്ടുന്നത് കിടു ഗ്രേവിയാണ്.

237. കരമന ഹോട്ടൽ ശ്രീനിവാസ് കഫേയിലെ വെജിറ്റേറിയൻ വിഭവങ്ങൾ. 238. കരിക്കകം ബൈപ്പാസ് റോഡിലെ ഷാപ്പ് കടയിലെ മീൻ തലക്കറിയും, മീൻ വിഭവങ്ങളും, പന്നി റോസ്റ്റും. 239. കഴക്കൂട്ടം അൽ-സാജിനടുത്ത് വെളുപ്പിന് 1 മണി മുതൽ 7 മണി വരെ മാത്രം പ്രവർത്തിക്കുന്ന ആദിൽ ടീ ഷോപ്പെന്ന കുഞ്ഞു കട. വാഴയിലയിൽ വിളമ്പുന്ന നെയ്ച്ചോറും അപ്പവും മട്ടൻ കറിയും. 240. നെടുമങ്ങാട് സത്രം മുക്കിലെ ഹരി മാമന്റെ കടയിലെ രസവടയും പപ്പടവടയും പരിപ്പുവടയും. 241. കഴക്കൂട്ടം കേക്ക് വേൾഡിലെ കേക്കുകൾ അതീവ രുചികരം.

242. ഇടപ്പഴിഞ്ഞി പാങ്ങോട് ശാസ്താ ഏഷ്യാനെറ്റ് ഓഫീസിനു അടുത്തുള്ള ജെ.എം.ജെ ദാബയിലെ വിഭവങ്ങൾ. രുചി എന്നതിലുപരി പക്കാ ബഡ്ജറ്റ് ഹോട്ടൽ. 3 രൂപ വട കിടിലം. 60 വയസ്സിന് മേലുള്ളവർക്ക് സൗജന്യ ഭക്ഷണം. 243. വക്കം റയിൽവേ ക്രോസ്സിനടുത്തുള്ള നാടൻ തട്ടുകടയിലെ ഊണ് ഗംഭീരം. ഞണ്ട് റോസ്റ്റ് കിടുക്കാച്ചി. 244. കൈമനം വനിതാ പോളിടെക്‌നിക്കിന് അടുത്തുള്ള അൽ-ബദർ ബിരിയാണി കോർണർ. ഇവിടെ ബിരിയാണി തൂക്കി മേടിക്കാം. ചിക്കനും മട്ടനും വലിയ തരക്കേടില്ല, ബീഫ് ബിരിയാണി കിടു.

245. ഓവർബ്രിഡ്ജിലെ റാംജി ഭോജനാലയലത്തിലെ ഉത്തരേന്ത്യൻ രുചികൾ. 246. കഴക്കൂട്ടം പോണ്ടിസ് പീറ്റ്സയിലെ തിൻ ക്രസ്റ് പീറ്റ്സ – കിടുക്കാച്ചി. 247. പാളയം സാഫല്യം കോംപ്ലെക്സിന് പുറകിലുള്ള ഓഷ്യൻ റസ്റ്റോറന്റിലെ ബീഫ് കിഴി കിക്കിടു. മീൽസ് ഹെവി. മീൻ വിഭവങ്ങൾ ശരാശരി. 248. കോവളം അഴകുളത്തെ തമ്പുരാൻ ഹോട്ടൽ. ഊണും മീൻ വിഭവങ്ങളും പ്രസിദ്ധം.. അയല പൊള്ളിച്ചത് സ്വർഗ്ഗം. 249. ഫുഡ് ഫോർ ഫ്രീഡം, ജയിൽ വകുപ്പ് പൂജപ്പുര.. ചപ്പാത്തി ചിക്കൻ കറി വെജിറ്റബിൾ കറി.. കൊടുക്കുന്ന കാശിന് സംഭവം വസൂൽ. 250. തമ്പാനൂർ ഇന്ത്യൻ കോഫി ഹൗസിലെ കട്ലറ്റും ഓംലെറ്റും കാപ്പിയും. 251. ഞങ്ങടെ ശ്രീ പത്മനാഭന്റെ പാൽപ്പായസവും മേനിത്തുലാപായസവും.

ബീഫ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ പ്രത്യേകം ഓർത്തുവെക്കേണ്ട ചില ഹോട്ടലുകളും വിഭവങ്ങളും :  1. കഴക്കൂട്ടം മാർക്കറ്റ് റോഡിലെ ആനന്ദ് ഹോട്ടൽ, 2. കഴക്കൂട്ടം പള്ളിനടയിലെ ഉത്രാടം ഹോട്ടൽ, 3. വിതുര-പൊന്മുടി റൂട്ടിലെ മലബാർ ഹോട്ടൽ, 4. ചുള്ളിമാനൂർ നജീബ് ഹോട്ടൽ, 5. വിളപ്പിൽശാല എം.എസ് ഹോട്ടൽ, 6. വലിയവിള ശ്രീഭദ്ര, 7. കാട്ടാക്കട റൂട്ടിലെ പ്ലാവൂർ ബസ് സ്റ്റാൻഡിന് എതിരെയുള്ള അമ്മാസ് കഫേ.

8. കുഞ്ചാലുമൂട് ഗുഡ് മോർണിംഗ് ഹോട്ടൽ, 9. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിക്ക് എതിരെയുള്ള ജി പി ഹോട്ടൽ, 10. മുതുവിള മാഷ് ഹോട്ടൽ. 11. പുല്ലുവിളയുടെ ബീഫ്. ഫൈസൽ ഹോട്ടൽ വള്ളക്കടവ്, 12. ചാല സഭാപതി റോഡിൽ റോളക്സ് ഹോട്ടലിലെ ബീഫ് പൊരിച്ചത്, 13. കൈതമുക്ക് ബാലണ്ണന്റെ കമലം റെസ്റ്റോറന്റ്, 14. കുടപ്പനകുന്ന് പാതിരപള്ളിയിലെ ചിന്നൂ ഹോട്ടൽ, 14. ഞാണ്ടൂർക്കോണം ശരണ്യ ഹോട്ടലിലെ ബീഫ് കറി, 15. കന്യാകുളങ്ങര സബീന റെസ്റ്റോറന്റിലെ ബീഫ് ഫ്രൈ.

16. ഉള്ളൂർ മൂൺസിറ്റിയിലെ ബീഫ് ഫ്രൈ, 17. മെഡിക്കൽ കോളേജ് അമ്പാടികണ്ണൻ റസ്റ്റോറന്റിലെ ബീഫ് ഫ്രൈ, 18. പട്ടം എൽ.ഐ.സിക്ക് എതിരെയുള്ള അമ്പലപ്പാട്ട് റസ്റ്റോറന്റിലെ ബീഫ്, 19. വർഷങ്ങൾ പഴക്കമുള്ള പ്ലാമൂട് ആൻസി ഹോട്ടലിലെ പൊറോട്ടയും ബീഫും, 20. മെഡിക്കൽ കോളേജ് ബ്രദേഴ്‌സ് ഹോട്ടലിലെ ബീഫ് ഫ്രൈ,21.ജിത്തു ജോജി ടേക്ക് എവേയിലെ തീക്കനൽ ബീഫ്, 22. അമ്പലമുക്ക് – പേരൂർക്കട ജംക്ഷനിൽ ഇടതു വശത്തെ പഴയ വലിയകടയിലെ ബീഫ് ഫ്രൈ, 23. സാഫല്യം കോംപ്ലെക്സിന് പുറകു വശത്തെ ഓഷ്യൻ റെസ്റ്റോറന്റിലെ ബീഫ് കിഴി, 24. പാലോട്ടുവിള വിജയൻ മാമന്റെ ബീഫ് റോസ്റ്റ്.

25. നെയ്യാറ്റിൻകര ‘കത്തിരിക്ക’ ചന്ദ്രൻ മാമന്റെ കടയിലെ ദോശയും ബീഫും, 26. തോന്നയ്ക്കൽ വിഷ്ണു ഹോട്ടലിലെ ബീഫ് ഫ്രൈ, 27. നെടുമങ്ങാട് സൂര്യ റോഡിലെ അസീസ് കാക്കാന്റെ ബീഫ് കറി ഫ്രൈ ചെയ്തത്, 28. ഊണിന്റെ കൂടെ കഴിക്കാൻ കൊച്ചുള്ളൂർ ഉത്തമൻ മാമന്റെ കട / പേയാട് രജിതാ ഹോട്ടൽ /മണ്ണന്തല ബേബി അമ്മച്ചി / കണ്ണേറ്റുമുക്ക് പഞ്ചു ഹോട്ടൽ /വഴയില ഹോട്ടൽ ശിവാസ് എന്നിവടങ്ങളിലെ ബീഫ് റോസ്റ്റ് അത്യുത്തമം, 29. പെരിങ്ങമ്മല ഹോട്ടൽ NDDയിലെ ബീഫ് ഫ്രൈ, 30. കിള്ളിപ്പാലം കുമാർ കഫേ.

1 comment
  1. നമിച്ചു , 🙏 വയർ നിറഞ്ഞു എന്ന്ഹൃ പറയും പോലെ ഛ ഹ്രദയം നിറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post