ഇന്ത്യയുടെ വടക്കേയറ്റത്തെ ഗ്രാമത്തിലേക്ക് ഒറ്റയ്ക്കൊരു ലോക്കൽ ബസ്സ്‌ യാത്ര..

Total
66
Shares

വിവരണം – Shaheer Athimannil.

“വരൂ പ്രിയേ…. നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്തെഴുന്നേറ്റ് ആപ്രിക്കോട്ട് തോട്ടങ്ങളിൽ പോയി ആപ്രിക്കോട്ട് തളിർത്ത് പൂവിടുകയും ആപ്പിൾ പഴങ്ങൾ പഴുക്കുകയും ചെയ്തോയെന്ന് നോക്കാം. അവിടെ വെച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും…..” ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ‘ എന്ന സിനിമയിൽ സോളമൻ സോഫിയയോട് പറഞ്ഞതു പോലെ. ഈ ഗ്രാമം കണ്ടാൽ നിങ്ങളും ഇങ്ങനെ പറഞ്ഞു പോകും. ലഡാക്കിൽ എത്തിയതിന്റെ മൂന്നാമത്തെ ദിവസം ഞാൻ തുർത്തുക്ക് കാണാൻ തിരിച്ചു. എല്ലാ ശനിയാഴ്ച്ചയും ലേ ബസ്സ് സ്റ്റാൻഡിൽ നിന്നുമൊരു ബസ്സ് തുർത്തുക്കിലേക്ക് പോകുന്നുണ്ട്. ബസ്ചാർജ് 316 രൂപയാണ്. ഞായറാഴ്ച്ച ബസ്സ് അവിടെനിന്നും തിരിച്ചുവരികയും ചെയ്യും.

വെള്ളിയാഴ്ച്ച തന്നെ ലേ DC ഓഫീസിൽ നിന്ന് Inland permit സംഘടിപ്പിച്ചിരുന്നു. Inland permit ന് 400 രൂപ enviorenmental ഫീയും, ഓരോ ദിവസത്തിനും 20 രൂപ വീതം wildlife ഫീയും വേണം. എനിക്ക് അഞ്ച് ദിവസത്തിന് പെർമിറ്റെടുക്കാൻ 500 രൂപയായി. ആവശ്യത്തിന് പെർമിറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കയ്യിൽ കരുതുക. തുർത്തുക്ക് വരെ എത്താൻ മൂന്നിടത്ത് ഫോട്ടോസ്റ്റാറ്റ് നൽകണം. ഈ ബസ്സിന് വെള്ളിയാഴ്ച്ച ലേ ബസ്സ് സ്റ്റാൻഡിൽ പോയി ബുക്ക് ചെയ്താൽ മുന്നിലെ സീറ്റ്‌ ലഭിക്കും. അല്ലെങ്കിൽ പിറകിൽ ഇരിക്കേണ്ടിവരും. രാവിലെ 5:30 ന് ബസ്സ് സ്റ്റാൻഡിൽ എത്തണം. 6 മണിക്ക് ബസ്സ് യാത്ര ആരംഭിക്കും. Inland permit താമസിക്കുന്ന ഹോട്ടലിൽ പറഞ്ഞാൽ അവർ സംഘടിപ്പിച്ചു തരും. പക്ഷേ 300 രൂപ അധികം വാങ്ങിക്കും. ഒരു പ്രശ്നവുമില്ലാതെ നമുക്ക് തന്നെ inland പെർമിറ്റ് DC ഓഫീസിൽ നിന്നും സംഘടിപ്പിക്കാവുന്നതാണ്. ഒരു ഒർജിനൽ ഐഡി കാർഡ് മാത്രം കയ്യിൽ കരുതിയാൽ മതി.

ലഡാക്കിൽ നിന്ന് 214 കിലോമീറ്റർ അകലെയായി ശ്യോക്ക്‌ നദിയുടെ കരയിലാണ് തുർത്തുക്ക്‌ എന്ന ചെറിയ ഗ്രാമം. 1971 വരെ ഈ ഗ്രാമം മുസാഫറാബാദ് തലസ്ഥാനമാക്കി ഭരിക്കുന്ന പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്നു. 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ തുർത്തുക്ക് അടക്കം 5 ഗ്രാമങ്ങൾ ഇന്ത്യ പാക്കിസ്ഥാനിൽ നിന്നും പിടിച്ചടക്കി. 2010 മുതൽ തുർത്തുക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു. ശരിക്കും തുർത്തുക്ക് അല്ല ഇന്ത്യയുടെ വടക്കേയറ്റത്തെ ഗ്രാമം, അത് ത്യാഗ്ഷിയാണ്. പക്ഷേ അവിടേക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ലെന്ന് മാത്രം. തുർത്തുക്കിലേക്ക്‌ പോകുന്ന വഴിയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹന പ്രവേശന യോഗ്യമായ റോഡ് എന്നറിയപ്പെടുന്ന ഖാർതുങ്ലാ ചുരം കാണപ്പെടുന്നത്. അവിടെ കുറച്ചുനേരം ഫോട്ടോയെടുക്കാൻ ബസ്സ് നിർത്തിത്തരും.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ബസ്സ് നിർത്തിയത് ദിസ്കിറ്റിലാണ്. നുബ്രാ താഴ്‌വരയിൽ ഒരു ദിവസം രാത്രി താമസിക്കാൻ സഞ്ചാരികൾ അധികവും വരുന്നത് ദിസ്കിറ്റിലാണ്. അവിടെ കുറഞ്ഞ രീതിയിൽ ഹോം സ്റ്റേകൾ ലഭിക്കും. ദിസ്കിറ്റിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് സാൻഡ് ഡ്യൂൺസ് കാണപ്പെടുന്ന ഹുന്ദർ എന്ന സ്ഥലം. ഹുന്ദറിൽ മാത്രമാണ് ഇന്ത്യയിൽ രണ്ട് മുതുകുകളുള്ള ബാക്ട്രിയൻ ഒട്ടകങ്ങൾ കാണപ്പെടുന്നത്. ഈ ലോക്കൽ ബസ്സിൽ കൂടുതലും ടൂറിസ്റ്റുകളാണ്. ബസ്സിൽ കുറച്ച് തുർത്തുക്ക് നിവാസികളുമുണ്ട്. ബസ്സിലെ തദ്ദേശവാസികൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സംസാരിക്കുന്നുണ്ട്.അവരെല്ലാം പരസ്പരം അറിയുന്നവരാണ്. വെറും 150 വീടുകളെയുള്ളൂ തുർത്തുക്കിൽ. പിന്നെ കുറെ ആപ്രിക്കോട്ട് മരങ്ങളും ആപ്പിളുകളും കുറച്ചു കൃഷിഭൂമിയുമാണ് അവിടെയുള്ളത്.

ലഡാക്കിൽ സംസാരിക്കുന്നത് ലഡാക്കി ഭാഷയാണ്, അത് ടിബറ്റൻ ലിപിയിലാണ്‌. പക്ഷേ ഈ ഗ്രാമം ശെരിക്കുമൊരു വ്യത്യസ്തമായൊരു പ്രദേശമാണ്. ഇവർ സംസാരിക്കുന്നത് ബാൾട്ടി ഭാഷയാണ്, ഇത് ഉറുദു ലിപിയിലാണ്. ഇന്ത്യയിൽ ആകെ ബാൾട്ടി ഭാഷ സംസാരിക്കുന്നത് ഈ അഞ്ച് ഗ്രാമങ്ങളിലാണ്. പിന്നെ ബാൾട്ടി സംസാരിക്കുന്നവർ അങ്ങ് പാക്കിസ്ഥാനിൽ ആണുള്ളത്. വൈകുന്നേരം 4:30നാണ് ബസ്സ്‌ തുർത്തുക്കിലെത്തിയത്. റോഡിന്റെ സൈഡിൽ നിന്നും ഗ്രാമത്തിലേക്ക് കടന്നാൽ ചെറിയ രീതിയിൽ താമസിക്കാൻ ഹോം സ്റ്റേകൾ ലഭിക്കും. അധിക ഹോം സ്റ്റേകളും 250 മുതൽ 400 രൂപ വരെയാണ് സിംഗിൾ റൂമിന്റെ ചാർജ്ജ്. രാത്രി ഭക്ഷണവും പ്രഭാതഭക്ഷണവും വാടകയിൽ അടങ്ങിയിരിക്കും. ആദ്യം വാടക കൂട്ടി പറയുമെങ്കിലും ഒന്നു തർക്കിച്ചാൽ കുറയാവുന്നതേയുള്ളൂ. അവിടെ ഗസ്റ്റ് ഹൗസുകളും സുലഭമാണ്. കാശ്മീരി ഹോംസ്റ്റേ, ഖാൻ ഹോംസ്റ്റേ, sang sang ഹോംസ്റ്റേ എന്നിവയെല്ലാം കുറഞ്ഞ രീതിയിൽ തുർത്തുക്കിൽ താമസം ഒരുക്കുന്നുണ്ട്.

തുർത്തുക്കിൽ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. തക്കാളി, മുളക്, കാബേജ്, ഗോതമ്പ്, ബാർലി, etc….. എന്നിങ്ങനെ പലതും. പക്ഷേ വേനൽക്കാലത്ത് മാത്രമേ അവർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ. തണുപ്പുകാലത്ത് കുറച്ച് ഉണക്ക പച്ചക്കറികളും മാംസവുമാണ് ഭക്ഷിക്കുക. അതുപോലെ ബാർലിയിൽ നിന്നുണ്ടാക്കുന്ന ഒരു തരം വൈനും അവർ തണുപ്പുകാലത്ത് സേവിക്കും. തുർത്തുക്ക് എന്നു പറയുന്നത് രണ്ട് ചെറിയ ഗ്രാമങ്ങൾ ചേർന്നതാണ്, തുർത്തുക്ക് ഫറോളും തുർത്തുക്ക് യൂളും. ഈ രണ്ട് ചെറിയ ഗ്രാമത്തിന്റെ ഇടയിലൂടെ ഒരു നീരുറവ ഒഴുകി പോകുന്നുണ്ട്. അവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മരംകൊണ്ടുള്ളൊരു തൂക്കു പാലമുണ്ട് ആ നീരുറവക്ക് മുകളിലൂടെ. വൈകുന്നേരം തൂക്കുപാലത്തിന്റെ അടുത്ത് പോയിരുന്നാൽ ആപ്രിക്കോട്ട് പഴങ്ങൾ കൊട്ടയിലാക്കി വരുന്ന സ്ത്രീകളെയും, വൈക്കോൽ തോളിൽ കെട്ടി നടന്നു വരുന്ന പുരുഷന്മാരെയും കാണാം. പക്ഷേ അവരൊന്നും ഫോട്ടോയെടുക്കാൻ സമ്മതിക്കില്ലെന്നു മാത്രം.

തുർത്തുക്ക് ഫറോളിൽ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുണ്ട്. അവിടെനിന്നും നോക്കിയാൽ ആ ഗ്രാമത്തിന്റെ മുഴുവനായ് ദൃശ്യവും ശ്യോക്ക് നദിയുടെ ഭീകരതയും കാണാം. അവിടെനിന്നും കുറച്ചു മാറിയൊരു മല കയറിയാൽ ചെറിയൊരു വെള്ളച്ചാട്ടമുണ്ട്. അതു കാണാൻ കുറച്ച് ദുർഘടമായ മല കയറണമെന്ന് മാത്രം. ആ ഗ്രാമത്തിലൂടെ എവിടെപ്പോയാലും വഴിയിലെല്ലാം ആപ്രിക്കോട്ട് പഴുത്തു നിൽക്കുകയാണ്. ആരും കാണാതെ കുറേ പറിച്ചു തിന്നാം. പണ്ടുതൊട്ടേ കട്ടു തിന്നുന്നതിനു ഒരു പ്രത്യേക രുചിയാണല്ലോ. പഴയ പോളോ ഗ്രൗണ്ടും ഉള്ളിൽ ചൂട് ലഭിക്കാൻ പാകത്തിൽ ഉണ്ടാക്കിയ natural freezer വീടുകളുമെല്ലാമാണ് ആ ഗ്രാമത്തിൽ വേറേ കാണാനുള്ളത്. തുർത്തുക്ക് യൂൾ ഗ്രാമത്തിലാണ് ഒരു രാജാവും അയാളുടെ മ്യൂസിയവുമുള്ളത്.

ബസ്സിൽ തുർത്തുക്കിലേക്ക് വന്നപ്പോൾ എന്റെ കൂടെ യാത്ര ചെയ്തിരുന്നത് ആ ഗ്രാമത്തിലെ സ്കൂളിലെ ഹെഡ് മാഷാണ്. കക്ഷി എനിക്ക് തുർത്തുക്കിന്റെ എല്ലാ ചരിത്രവും വിവരിച്ചു തന്നിരുന്നു. ഞാൻ ഇടയ്ക്ക് അയാളോട് ചോദിച്ചു. “അവിടെ രാജാവ് ഉണ്ടോയെന്ന്?” അവിടെ ഒരു രാജാവ് ഉണ്ടെന്ന വിവരം എന്റെ സുഹൃത്തിൽനിന്നും അറിഞ്ഞിരുന്നു. എന്റെ ചോദ്യം കേട്ട് മാഷ് കുറേ ചിരിച്ചു. അയാൾ പറഞ്ഞു.” നാട്ടുകാർക്ക് അയാളൊരു കോമാളിയാണ്. അയാൾ സ്വയം അവകാശപ്പെടുകയാണ് രാജാവാണെന്ന്.” രാജാവിനെ സന്ദർശിച്ചപ്പോൾ രാജാവ് പറഞ്ഞത്. “അയാളുടെ അച്ഛൻ ബാൾട്ടിസ്ഥാൻ എന്ന നാട്ടുരാജ്യത്തിന്റെ രാജാവായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജഭരണം പോയി”. നാട്ടുകാരിൽ ചിലർക്ക് ഇങ്ങനെയും അഭിപ്രായമുണ്ട്.. ” അയാൾ രാജകുടുംബാംഗമാണ്. ചിലപ്പോൾ അയാളുടെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛൻ രാജാവായിരിക്കാം. പക്ഷേ അയാളുടെ അച്ഛൻ ഒരിക്കലും രാജാവായിരുന്നില്ല എന്നാണ് “. എന്തായാലും ആളുടെ കോലം കണ്ടാൽ ഒരിക്കലും രാജകുടുംബാംഗം ആണെന്ന് തോന്നുകയേയില്ല. അയാൾ നമ്മെ വീടിനകത്തോട്ടു വിളിച്ചു കാര്യങ്ങൾ വിവരിച്ച് തരികയും, ഡോണേഷൻ ബോക്സിൽ പൈസ ഇടാൻ പറയുകയും ചെയ്യും.

തുർത്തുക്ക് യൂളിൽ തന്നെയാണ് കാശ്മീരി കമ്പിളി കൈ കൊണ്ടുണ്ടാക്കുന്ന രണ്ട് ചെറിയ വീടുകളും, പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചൊരു മുസ്ലിം പള്ളിയുമുള്ളത്. ഉണങ്ങിയ ആപ്രിക്കോട്ട് അവിടുത്തെ വീടുകളിൽ ചോദിച്ചാൽ നമുക്ക് പൈസക്ക് തരികയും ചെയ്യും. നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നവർക്ക് നല്ലൊരു പറുദീസയാണ് ഈ ഗ്രാമം. ആകാശം മേഘാവൃതം അല്ലെങ്കിൽ പല നക്ഷത്ര പ്രതിഭാസങ്ങളും രാത്രി നമുക്ക് അവിടെ ദർശിക്കാൻ കഴിയും. ഗ്രാമത്തിൽ വെറും നാലു മണിക്കൂർ മാത്രമേ വൈദ്യുതിയുള്ളൂ, രാത്രി 7 മണിമുതൽ 11 മണിവരെ മാത്രം. അപ്പോൾ ഇന്റർനെറ്റിന്റെ കാര്യം പറയുകയേ വേണ്ട. എവിടെയും TV കാണില്ല, വൈദ്യുതിയില്ലെങ്കിൽ പിന്നെന്തിനാ TV അല്ലേ. BSNL പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ മാത്രമേ അവിടെ ഉപയോഗത്തിലുള്ളൂ. ലേ ടൗണിൽ നമുക്ക് എയർടെൽ, എയർസെൽ എന്നിവയുടെ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കാം.

വിദേശികളാണ് തുർത്തുക്ക് കൂടുതലും സന്ദർശിക്കുന്നത്. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ലഡാക്കിൽ നുബ്രാ താഴ്വരയും, ത്രീ ഇഡിയറ്റ് സിനിമയുടെ അവസാനരംഗം ചിത്രീകരിച്ച പാങ്കോങ് ടിസോ തടാകവും കണ്ടാൽ പിന്നെ വേറൊന്നുമില്ല. ലേ ടൗണിന്റെ തിരക്കൊന്നും ഇല്ലാത്തതിനാൽ വിദേശ സഞ്ചാരികൾ ഇവിടെ ആഴ്ച്ചകളോളം താമസിച്ചിട്ടാണ് മടങ്ങുന്നത്. തുർത്തുക്ക് ഇപ്പോൾ സഞ്ചാരികൾക്ക് തുറന്നു കൊടുത്തിട്ട് ഏഴ് വർഷമേ ആയിട്ടുള്ളൂ. പക്ഷേ അതിനകം തന്നെ ഈ ഗ്രാമം കുറെ മാറിയിട്ടുണ്ട്. ഇപ്പോൾ ആ ഗ്രാമം നശിക്കുന്ന രീതിയിൽ ഗസ്റ്റ് ഹൗസുകൾ വന്നുകൊണ്ടിരിക്കുകയാണ്. പഴയ ചില സഞ്ചാരികളുടെ സംഭാവനയാണെന്ന് തോന്നുന്നു, ചെറിയ കുട്ടികളുടെ ഫോട്ടോ എടുക്കണമെങ്കിൽ അവർ ഇപ്പോൾ ചോക്ലേറ്റോ പൈസയോ ചോദിക്കും.

ഈ ഗ്രാമം കാണണമെന്നാഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ കാണണം കുറച്ചുകഴിഞ്ഞാൽ അത് നശിക്കും. ശനിയാഴ്ച്ചയുള്ള ബസ്സിന് പോയി ഞായറാഴ്ച്ചയുള്ള ബസ്സിന് തിരിച്ചുവന്നാൽ നിങ്ങൾക്ക് തുർത്തുക്കിൽ ഒന്നും കാണാൻ സാധിക്കില്ല. ഏറ്റവും നല്ലത് ഒരു ദിവസം കൂടെ തുർത്തുക്കിൽ താമസിക്കുന്നതാണ്. ഞായറാഴ്ച്ചയുള്ള ബസ്സ് പോയാലും എല്ലാദിവസവും രാവിലെ 5 മണിക്ക് എണീറ്റ് ഗ്രാമത്തിന് താഴെയുള്ള റോഡിൽ പോയി നിന്നാൽ 200 രൂപക്ക് ഷെയർ ടാക്സി ദിസ്കിറ്റ് വരെ ലഭിക്കും. ദിസ്കിറ്റിൽ നിന്നും 400 രൂപ കൊടുത്താൽ ലേ ടൗണിലേക്ക് ഷെയർ ടാക്സി ലഭിക്കും. ആ ഗ്രാമത്തിന്റെ ഭംഗി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ലഡാക്ക് ടൗണിലേക്ക് മടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post