റഹ്മത്തിനെ തേടി ഷെങ്കോട്ടയിലേക്ക് ഒരു ബുള്ളറ്റ് യാത്ര

Total
21
Shares

വിവരണം – Sunil Kumar M.

കൊല്ലം അഷ്ടമുടി കായലിനരികിലെ ആനവണ്ടി സ്റ്റേഷനിൽ നിന്നും കണ്ടും കേട്ടും തുടങ്ങിയതാണ് ചെങ്കോട്ട (Schenkottah) എന്ന പേരും സ്ഥലവും. കൊല്ലത്തു നിന്നും കിഴക്കോട്ടു തമിഴ്‌നാട്ടിലേക്ക് എത്തിച്ചേരുന്ന അതിർത്തി ഗ്രാമമാണ് ചെങ്കോട്ട. കുറെ നാളുകളായി ആഗ്രഹിക്കുന്നു, ചെങ്കോട്ട കാണണം എന്ന്. സുഹൃത്തുക്കളോടക്കെ അത് പറയുമ്പോൾ, എന്താപ്പാ ഇതിപ്പോൾ അവിടെ ഇത്ര കാണാൻ ? സത്യം പറഞ്ഞാൽ, ആ ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.

കൊട്ടാരക്കയിൽ ചെന്ന് മഹാഗണപതിക്ക് തേങ്ങയും ഉടച്ചു, ഉണ്ണിയപ്പവും, വാങ്ങി കിഴക്കോട്ടു പോകാം. ശേഷം തെന്മലയിൽ ചെന്ന് ഡാമും പരിസരവും വീക്ഷിക്കാം, അവിടെ നിന്ന് എസ് വളവുകളും പിന്നിട്ടു കിഴക്കോട്ടു പോകാം. അപ്പോഴും എനിക്കറിയാവുന്ന സ്ഥലവും പോയിട്ടുള്ളതും, തെന്മല കഴുതുരുട്ടി വരെ ആണ്,. അവിടെ നിന്നും വീണ്ടും മുന്നോട്ടു പോകുമ്പോഴാണ് ചെങ്കോട്ട. ചെങ്കോട്ട യാത്ര എന്നുള്ള ആശയം മനസ്സിൽ ഇങ്ങനെ കാരിരുമ്പ് പോലെ തറച്ചു കയറി ഇരിക്കവെയാണ്, ആയിടക്ക് ചെങ്കോട്ടക്ക് സമീപത്തെ റഹ്മത് ഹോട്ടലിനെ കുറിച്ച് വായിക്കുന്നത്. അപ്പോൾ പിന്നെ യാത്രക്കൊരു ലക്‌ഷ്യം ഉണ്ടായി. റഹ്മത്തിനെ കാണണം, മട്ടൻ ബിരിയാണി കഴിക്കണം. ഒപ്പം അവിടുത്തെ സ്പെഷ്യൽ ചിക്കനും കഴിക്കണം. അത് ഇങ്ങനെ ആലോചിക്കുമ്പോഴും,പോകുന്ന കാര്യം മാപ്പിൽ നോക്കുമ്പോഴും മറ്റും, ചിക്കൻ പൊരിച്ചതിനെക്കുറിച്ചുള്ള ചിന്തകാരണം നാക്കിൽ വെള്ളം ഊറി വരുമായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്നു തിരുനെൽവേലിയിൽ ഉൾപ്പെട്ടിരുന്ന ചെങ്കോട്ട. സ്വാതന്ത്ര്യാനന്തരവും, ചെങ്കോട്ട തിരുകൊച്ചി സംസ്ഥാനത്തിന് കീഴിലും ആയിരുന്നു. 1956 യിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിച്ചപ്പോഴാണ്, കൊല്ലം ജില്ലയിലെ തമിഴ് ഭൂരിപക്ഷ താലൂക്ക് ആയ ചെങ്കോട്ട തമിഴ്‌നാട്ടിലേക്ക് പോകുന്നത്. ചെങ്കോട്ടയിൽ കോട്ട വല്ലതും ഉണ്ടോ? “ഇല്ലേ?” പിന്നെ എങ്ങനെ ആ പേര് ഈ നഗരത്തിനു കിട്ടി?
അവിടെ കോട്ടയുടെ ആകൃതിയിൽ ഒരു നിർമ്മിതി നഗര പ്രവേശന കവാടത്തിൽ ഉണ്ട്. അങ്ങനെ ആണ് ആ പേര് വന്നിരിക്കുന്നത്. ചെങ്കോട്ടയിൽ നിന്നും വെറും എട്ടു കിലോമീറ്റർ ദൂരമെ പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിലേക്ക് ഉള്ളു. പഴയ NH 208 ആയ കൊല്ലം തിരുമംഗലം റോഡാണ് ചെങ്കോട്ടയിലേക്ക് എത്താനുള്ള മാർഗം. കൊല്ലത്തു നിന്നും തുടങ്ങി കൊട്ടാരക്കര,പുനലൂർ, തെന്മല, ആര്യങ്കാവ്, വഴി തമിഴ്‍നാട്ടിലെ മധുരയിലെ തിരുമംഗലം വരെ നീളുന്നതാണ് ഇപ്പോൾ NH 744 ആയിമാറിയിരിക്കുന്ന പഴയ NH 208 .

ഞാറാഴ്ച രാവിലെ പുറപ്പെടുമ്പോൾ ചെങ്കോട്ട കാണണം, പിന്നെ റഹ്മത് ഹോട്ടലിൽ നിന്നും ബിരിയാണി കഴിക്കണം എന്നുള്ളതായിരുന്നു ലക്‌ഷ്യം. കൊല്ലം ബൈപാസ് വഴി കുണ്ടറയിൽ എത്തി അവിടെ നിന്നും കൊല്ലം തിരുമംഗലം NH 744 – ലൂടെ തെന്മലയിലേക്ക്. നേരത്തെ ഉദ്ദേശിച്ചതുപോലെ കൊട്ടാരക്കരയിൽ കയറി ഭഗവാനെ കാണുകയോ തേങ്ങാ ഉടക്കുകയോ ഒന്നും ഉണ്ടായില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് കുറെ യാത്ര ചെയ്ത വഴിയാണ്, കൊല്ലം പുനലൂർ റൂട്ട്. ഈ വഴിയിലൂടെ ഇപ്പോൾ എപ്പോൾ പോയാലും ഗൃഹാതുരത ഉണർത്തുന്ന ഓർമകളാണ്. പണ്ട് കഴിച്ച ഹോട്ടലുകൾ, ഉണക്കമീനിട്ട് വെച്ച മീൻകറി. ചൂടേറ്റു വാടിയ നാരങ്ങാവെള്ളം. കെ എസ് ആർ ടി സി പുനലൂർ – കായംകുളം ഫാസ്റ്റ് പാസ്സന്ജർ ബസ്സിലെ യാത്ര. അതിലെല്ലാം ഉപരിയായി കേരളത്തിലെ ഏറ്റവും ചൂടേറിയ പ്രദേശവും.

ഞാനെന്റെ ബുള്ളറ്റിൽ ആയിരുന്നു യാത്ര. ക്ലാസ്സിക് 350 റെഡിച്ച് റെഡ് ! നൊസ്റ്റാൾജിക് ഓർമ്മകൾ ഉണർത്തി, കവിതകളും ചൊല്ലി പതുക്കെ കിഴക്കോട്ട്. കൊട്ടാരക്കര പിന്നിടുമ്പോൾ, പതിവ് ഞാറാഴ്ച പ്രാർത്ഥനയും കുർബാനയും കഴിഞ്ഞുവരുന്ന ആളുകളുടെ തിരക്കാണ് ഓരോ ജങ്ഷനിലും. രാവിലെ കാപ്പി കുടിച്ചിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എങ്കിലും, ഒരു ചായകുടി ആവിശ്യം ആണെന്ന് തോന്നി. വലിയ ഹോട്ടലുകൾ ഒക്കെ ഒഴിവാക്കി, തട്ടുകടയിൽ നിന്നും തന്നെ ആവാം എന്ന് കരുതി വണ്ടി മുന്നോട്ട് തന്നെ ഓടിച്ചു. ചെങ്ങമനാട് കിഴക്കേത്തെരുവ് കഴിയേണ്ടി വന്നു ഒരു തട്ടുകട കണ്ടുപിടിക്കാൻ. അവിടെ നിന്നും വീണ്ടും പുനലൂരിലേക്ക്.

പുനലൂരിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. ഓർമകളിലെ ആ പഴയതും ഇടുങ്ങിയതുമായ കെ.എസ.ആർ.ടി.സി ബസ്സ് ഡിപ്പോ പുതുക്കി പണിയുകയാണ്. പുനലൂർ എന്നാൽ തൂക്കുപാലം എന്ന കലണ്ടർ ചിത്രം ഒരുപക്ഷെ നഗരഹൃദയത്തിലെ ഈ ഡിപ്പോ കെട്ടിടം കൂടി പങ്കിട്ടേക്കാം. തൂക്കുപാലത്തിലേക്കുള്ള വാതിലുകൾ അടച്ചിട്ടിരിക്കുക ആയിരുന്നു. കാരണം എന്താണെന്നറിയില്ല. അതുകൊണ്ടു തന്നെ അവിടെ വണ്ടി നിർത്താതെ നേരെ മുന്നോട്ടു പോയി. തൊട്ടുമുന്നിൽ ഒരു ആന! സാക്ഷാൽ ആനവണ്ടി! തെങ്കാശിയിലേക്ക് പോകുന്ന മാവേലിക്കര ഡിപ്പോയിൽ നിന്നുമുള്ള ഫാസ്റ്റ് പാസ്സന്ജർ ആണത്. ഏതോ പുതു തലമുറ ചിത്രകാരന്റെ കൈയൊപ്പ് പതിഞ്ഞ വാഹനമാണ് അതെന്നു പുറകു വശത്തെ ചെറുതും എന്നാൽ ആകര്ഷണീയവുമായ എഴുത്തുകളിൽ നിന്നും മനസിലാക്കാം. “മാവേലിക്കര ഡാ..”

മുന്നിലുള്ള തുടരെ തുടരെ ഉള്ള വളവുകളെ വളച്ചൊടിച്ചു എടുക്കുവാൻ പാപ്പാൻ കഠിനശ്രമം തന്നെ നടത്തുന്നു. ആ വഴികളിൽ, വലിയ വാഹനങ്ങളെ മറികടക്കുക എന്നത് വളരെ ശ്രമകരം ആണ്. തുടരെ വളവുകൾ ആണ്. ആ വളവുകളുടെ മറവിൽ നിന്നും ഏത് കരിംപൂച്ചയാണ് ചാടി വീഴുന്നത് എന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ ആ തെങ്കാശി ബസ്സിന്റെ പുറകിൽ കുറെ ഓടേണ്ടിവന്നു. അവസാനം, ഡ്രൈവറുടെ സമ്മത ചിഹ്‌നം കിട്ടിയപ്പോഴാണ് അതിനെ മറികടന്നു പോയത്. എടമൺ പിന്നിട്ടു, ഒറ്റക്കൽ എന്ന സ്ഥലത്തു എത്തി. ഒറ്റക്കലിൽ വഴിയാത്രക്കാർക്കും സഞ്ചാരികൾക്കും കയറി നിൽക്കുവാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും ലഘു ഭക്ഷണം കഴിക്കുവാനുമുള്ള സൗകര്യം ഉണ്ട്., ഒറ്റക്കൽ ലുക്ക് ഔട്ട്. ഒറ്റക്കൽ സാമാന്യം ഉയരമുള്ള ഒരു പ്രദേശമാണ്. അതിനു അരികിലൂടെ,ദേശിയ പാതക്ക് സമാന്തരമായി കല്ലടയാർ ഒഴുകുന്നുണ്ട്. കല്ലടയാർ ആകെ ശോഷിച്ചു നന്നേ ക്ഷീണിച്ചു, ദരിദ്ര ബിംബം പോലെ പുഴയിലെ കല്ലും പാറക്കെട്ടുകളും തെളിഞ്ഞു കാണുന്ന രൂപത്തിലാണ് കിടപ്പ്. ഒറ്റക്കലിൽ ആണ് മാനിനു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം ഉള്ളത്.

അവിടെ നിന്നും തെന്മല കഴുത്തിരുട്ടി റയിൽവേ സ്റ്റേഷന്റെ അരികിലൂടെ കിഴക്കോട്ടു. വളവു തിരിഞ്ഞു ചെല്ലുമ്പോൾ തന്നെ 13 കണ്ണറ പാലം കാണാം. പലപ്രാവശ്യം ഈ വഴി കടന്നു പോയിട്ട് ഉണ്ടെങ്കിലും, ഒരിക്കൽ പോലും പാലത്തിൽ കയറി കാണുവാനുള്ള സൗകര്യം ഉണ്ടായിട്ടില്ല. കൊല്ലം ചെങ്കോട്ട റെയിൽവേ പാതക്ക് വേണ്ടിയാണു കണ്ണറ പാലം നിർമ്മിച്ചിരിക്കുന്നത്. കരിങ്കൽ പാറകൾക്ക് താഴേ ആണ് പാലം. പാലത്തിനു താഴെ ദേശിയ പാതയും.

ബ്രിട്ടീഷ് ഭരണം പുനലൂരിന് സമ്മാനിച്ചതാണ് പതിമൂന്ന് കണ്ണറ പാലം. കോൺക്രീറ്റ് ജോലികൾ ലഭ്യമല്ലാതിരുന്ന കാലത്ത് സുർക്കി മിശ്രിതമാണ് പാലത്തിന്റെ നിര്മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുനാളിന്റെ കാലത്തു കൊല്ലത്തെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന മീറ്റർ ഗേജ് റയിൽവേ പാതയുടെ ഭാഗമായിട്ടാണ് പതിമൂന്ന് കണ്ണറ നിലവിൽ വരുന്നത്. കുരുമുളകും കശുവണ്ടിയാലും മറ്റു സുഗന്ധദ്രവ്യങ്ങളാലും സമ്പന്നമായിരുന്ന കൊല്ലത്തിന്റെ വ്യപാര താല്പര്യങ്ങളുടെ സംരക്ഷണം ആയിരുന്നു ആ പാലത്തിന്റെ ലക്‌ഷ്യം.

വളരെ അടുത്ത കാലമേ ആയിട്ടുള്ളു, പുനലൂർ പാത മീറ്റർ ഗേജിൽ നിന്നും ബ്രോഡ് ഗേജ് ആക്കിയിട്ടു. അതിനു ശേഷമാണ് കൊല്ലത്ത് നിന്നും താംബരത്തേക്കുള്ള ട്രെയിൻ സർവീസ് തുടങ്ങിയത്. സ്വദേശി വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു റൂട്ട് ആണ് കൊല്ലം താമ്പരം റെയിൽ. പാലരുവി, കഴുതുരുട്ടി വെള്ളച്ചാട്ടങ്ങളും തെന്മല ഇക്കോ ടൂറിസവും ഒക്കെ പതിമൂന്ന് കണ്ണറ പാലം ഉൾപ്പെടുന്ന ഈ റെയിൽ റൂട്ടിന്റെ അരികുപറ്റിയാണ് സമ്പുഷ്ടമാകുന്നത്.

13 കണ്ണറ പാലം ആദ്യമായി കയറി കണ്ടു. പാലത്തിൽ കയറി നിന്ന് നോക്കിയാൽ സമീപം ആകെ വലിയ പാറക്കെട്ടുകൾ. ശീതകാലം ആയതുകൊണ്ട് തന്നെ ഒട്ടും ഉന്മേഷകരമായിരുന്നില്ല പരിസരം. ഇല പൊഴിഞ്ഞു നിൽക്കുന്ന മരങ്ങളും, തെളിനീർ വറ്റിയ കല്ലടയാറും കറുത്തിരുണ്ട പാറക്കെട്ടുകളും കരിഞ്ഞുണങ്ങിയ ഭൂമിയും. ധാരാളം സഞ്ചാരികൾ, വാഹനങ്ങൾ നിർത്തി പാലത്തിൽ കയറുന്നുണ്ട്.

ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനുമായി ഏവരും തിരക്ക് കൂട്ടുന്നു. ചിലർ പാലത്തിലൂടെ നടക്കുന്നുണ്ട്. എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി, റെയിൽ പാളത്തിലൂടെ ഒരു ജോഡി യുവമിഥുനങ്ങൾ നടന്നു പോകുന്നു.കൈകൾ ചേർത്ത് പിണച്ചു തൊട്ടിയുരുമി ആണ് നടക്കുന്നത്. ഒരു വേള റെയിൽപാളത്തിന്റെ ഇരു വശങ്ങളിലുമായി കൈകൾ കുരുക്കി പിടിച്ചു നിൽക്കുകയും ചെയ്യുന്നു. കറുത്ത ഷാളുകൊണ്ടു മറച്ച തട്ടം,എന്തൊക്കയോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതുപോലെ. പതിമൂന്ന് കണ്ണറ പാലം അവസാനിക്കുന്നത് ഒരു ഗുഹാമുഹത്തേക്കാണ്. ആ ഗുഹയിലൂടെ വേണം തീവണ്ടികൾ കടന്നു പോകാൻ.

തെങ്കാശി റോഡിലൂടെ വീണ്ടും കിഴക്കോട്ട്. മുന്നോട്ടു പോകുമ്പോൾ , ഇടതു വശം കിഴക്കാംതൂക്കായി ഉയർന്നു നിൽക്കുന്ന ഭൂപ്രദേശം ആണ്. അതിനു കീഴിലൂടെ ആണ് ദേശിയ പാത. ദേശിയ പാതക്ക് ചുവട്ടിൽ പുഴയും. കിഴക്കോട്ടു പോകുംതോറും റോഡിനു സമാന്തരമായി അച്ചൻകോവിലാറ് കാണാം. തെളിനീർ വെട്ടിയൊഴുകുന്ന പുഴ. ഇടപ്പാളയം പിന്നിട്ട് ആര്യങ്കാവിലേക്ക്. അവിടെ ഒരു ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും ആരും തടഞ്ഞു നിർത്തിയതൊന്നും ഇല്ല, ഇരുചക്ര യാത്രികർക്ക് ചെക്കിങ് ഉണ്ടാവില്ലായിരിക്കാം. ആര്യങ്കാവ് കഴിഞ്ഞപ്പോൾ വലതു വശത്തു ദേശിയ പാത അതോറിറ്റിയുടെ സ്വാഗത ബോർഡ് കണ്ടു. തിരുനെൽവേലി സെക്ടറിലേക്ക് സ്വാഗതം. ക്ലാസ്സിക് 350 റെഡിച്ച് റെഡ് ഇപ്പോൾ തമിഴ് നാട്ടിലാണ്. മൊബൈൽ ഫോണിലേക്ക് ഐഡിയയുടെ റോമിംഗ് മെസ്സേജും വന്നു കഴിഞ്ഞിരുന്നു.

ദേശിയ പാത ഇപ്പോൾ ഒരു ചെറിയ ഇറക്കത്തിലൂടെ ആണ് പോകുന്നത്. ആ ഇറക്കം അവസാനിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലുള്ള സുപ്രസിദ്ധമായ വളവുകളിലേക്കാണ്. വളവുകൾ മൂന്നോ നാലോ പിന്നിട്ടിരിക്കുന്നു. മുന്നോട്ട് പോകുമ്പോൾ വീണ്ടും ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അതും കടന്നു മുന്നോട്ടു. രണ്ടു സംസ്ഥാനങ്ങൾ മാറുമ്പോഴേക്കും പ്രകൃതിയും റോഡും ഒക്കെ മാറുന്നതുപോലെ. രണ്ടും ഒരേ പേരിലുള്ള ദേശിയ പാത ആണെങ്കിലും, ആര്യങ്കാവ് കഴിഞ്ഞപ്പോൾ റോഡിനു വീതി കൂടിയിരിക്കുന്നു. ഇരു വശങ്ങളിലും വിശാലമായ നെൽപ്പാടം. കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ ആണ് കൂടുതലും. വൈക്കോൽ കൂട്ടിയിട്ടിരിക്കുന്നു. പാടത്തെപോലെ തന്നെ റോഡും നീണ്ടു നിവർന്നു കിടക്കുകയാണ്.

മുന്നോട്ടു പോകുംതോറും പുതിയ ഒരു ലോകത്തിലേക്ക് ചെന്നെത്തിയത് പോലെ. തെളിഞ്ഞ നീലാകാശം. അങ്ങകലെ മേഘാവർണങ്ങൾക്ക് അഴകുവിരിയിച്ചു മൈലാഞ്ചി ഇട്ടിട്ടെന്നപോലെ വൃക്ഷങ്ങൾ ചിറകു വിടർത്തി നിൽക്കുന്നതുപോലെ. ഒരു വശത്തു കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാണാം. അതിനപ്പുറം വലിയ മലകൾ നിവർന്നു നിൽക്കുന്നത് കാണാം. വഴിനീളെ വഴിയമ്പലങ്ങൾ ,മാരിയമ്മൻ കോവിലുകൾ കാണാം. ബുള്ളെറ്റ് ഒരു വശത്തേക്ക് ഒതുക്കിവെച്ചു. വീടുകൾ വളരെ കുറവാണെന്നു തോന്നുന്നു. വഴിയാത്രക്കാരും കുറവാണു. ചെങ്കോട്ട എന്നുള്ള ബോർഡ് പലയിടത്തും കണ്ടെങ്കിലും, ഞാൻ പോകാൻ ഉദ്ദേശിച്ച റഹ്മത് എവിടെയാണെന്ന് കണ്ടുപിടിക്കണമല്ലോ.

മോട്ടോർ സൈക്കിളിൽ വലിയൊരു കുട്ട പുറകിൽ വെച്ചുകെട്ടി ഒരാൾ പതുക്കെ വരുന്നത് കണ്ടത്. വഴികച്ചവടക്കാരൻ ആണ്, അയാളോട് തന്നെ ചോദിക്കാമെന്ന് വെച്ചു. ഇനിയും 10 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. ചെങ്കോട്ട ബോര്ഡറില് ആണ്, ടൗണിൽ നിന്നും വീണ്ടും ഇടത്തോട്ട് തിരിഞ്ഞു പിറണൂർ എന്ന സ്ഥലത്തേക്ക് പോകേണ്ടതുണ്ട്. അവിടെയാണ് റഹ്മത്. പൂതനാഥൻ എന്നായിരുന്നു അയാളുടെ പേര്. തോടുള്ള പച്ചക്കപ്പലണ്ടി വിൽപ്പനയാണ് ജോലി. ഒരു പാക്ക് കപ്പലണ്ടിക്ക് അൻപത് രൂപയാണ് വില.

പൂതനാഥനുമായി സംസാരിച്ചു നിൽക്കുമ്പോൾ, പതിമൂന്ന് കണ്ണറ പാലത്തിൽ കണ്ട തട്ടമിട്ട പെൺകുട്ടിയും യുവാവും ഞങ്ങളെ പിന്നിട്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. തൊട്ടുമുന്നിൽ ഒരു വളവു ആയിരുന്നു. അവിടെ വഴിയരികിൽ കരിക്കും മോരും പിന്നെ പല പച്ചക്കറി വില്പനക്കാരുണ്ട്. കാഴ്ചയിൽ ഏറ്റവും മനോഹരമായ ഒരു സ്ഥലം. അങ്ങേതലക്കലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന വഴി. ഇരു വശത്തും വിശാലമായ പാടങ്ങൾ ആ പാടങ്ങളുടെ അറ്റത്ത്,ആകാശം മുട്ടുമാറു പാറക്കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും വഴിയമ്പലങ്ങളെയും പിന്നിട്ടു ബുള്ളറ്റ് നേരെ ചെങ്കോട്ടയിലേക്ക്. വലത്തേക്ക് തിരിഞ്ഞു, വീണ്ടും ഇടത്തേക്ക് പോകേണ്ടതുണ്ട്, റഹ്മത്തിനെ കാണാൻ. ടൗണിലേക്ക് പ്രവേശിച്ചപ്പോൾ, പലകടകളുടെയും പേരുകൾ ശ്രദ്ധിച്ചു. ഹോട്ടലുകൾ ഒന്നും കാണുവാൻ കഴിഞ്ഞില്ല, പകരം പൊറോട്ടാ സ്റ്റാളുകൾ ആണ്.

വീതിയേറിയ മറ്റൊരു റോഡിലേക്ക് കയറിയപ്പോൾ, പിറണൂർ എന്നൊരു സ്ഥല സൂചിക കണ്ടു. അവിടെ നിന്നും തീപ്പച്ചി അമ്മൻ കോവിലിനു മുന്നിൽ എത്തി വലത്തേക്ക് തിരിഞ്ഞു. വരിവരിയായുള്ള ഫുഡ് സ്റ്റാളുകളുടെ അരികുപറ്റി, അതാ റഹ്മത്! റഹ്മത് പൊറോട്ട സ്റ്റാൾ. ഹോട്ടലിനുള്ളിൽ സാമാന്യം തിരക്കുണ്ട്. എങ്കിലും, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നു. കഴിക്കാൻ വന്നവരെകാട്ടിലും പാർസൽ വാങ്ങാൻ വന്നവരാണ് കൂടുതൽ. ഇവിടെ ഏത് ഭാഷയാണ് സംസാരിക്കേണ്ടത്? ഗദ്ഗദം. മലയാളമോ തമിഴോ ? എനിക്കറിയാവുന്നത് തമിഴാളം ആണ്. കൈലി ധരിച്ചൊരു പയ്യൻ തൂശനിലയിൽ വെള്ളം തൂകി, ഗ്ലാസ്സുമായി മേശപ്പുറത്തേക്ക് വെച്ചു. പുറകെ മറ്റൊരാൾ വന്നു, ഓർഡർ എടുത്തു.

മറ്റുള്ളവരുടെ ഇലയിലേക്ക് ഒന്ന് ഒളികണ്ണിട്ടു നോക്കിയിരുന്നു. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, പൊറോട്ട അവിടെ എതിർ വശത്തു, അതാ റെയിൽപാളത്തിൽ കണ്ട യുവമിഥുനങ്ങളും ബിരിയാണി കഴിക്കുന്നു. മട്ടൻ ബിരിയാണി ആണ് ഓർഡർ ചെയ്തത്. ഒരു പ്ലേറ്റ് നിറയെ ബിരിയാണി, തൂശനിലയിലേക്ക് പകർന്നു. ചോറിൽ നിന്നും ആവി പരക്കുന്നുണ്ട്. അറിയാത്ത ഭാവത്തിൽ, മസാലക്കു വേണ്ടി പരതി. ഉണ്ട് ഉണ്ട്. നല്ല രസികൻ സാലഡ്. ഓംലറ്റ്, അതിനെ പുറകെ വന്നു. അതൊരു അപ്രതീക്ഷത കോമ്പിനേഷൻ ആയിരുന്നു പക്ഷെ റഹ്മത്തിന്റെ സ്പെഷ്യൽ മറ്റൊന്ന് കൂടി ഉണ്ടല്ലോ, ചിക്കൻ. കുരുമുളകിന്റെ ഗന്ധവും രുചിയും മുന്നിൽ നിൽക്കുന്ന, നെയ്മണം പരക്കുന്ന കാടക്കോഴി. അത് ഫ്രൈ ചെയ്തത് ആയിരുന്നോ ബ്രോസ്റ്റഡ് ആയിരുന്നോ എന്ന് ഇപ്പോഴും ഉറപ്പില്ല. കൊല്ലപ്പെട്ടിട്ടും വടിവൊത്തു കരുത്തരായ നിൽക്കുന്ന കോഴി. രുചികരം. ഗംഭീരം. വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലവും രുചിയും ആയി തീർന്നിരിക്കുന്നു റഹ്മത്.

തിരികെ നഗരപ്രാന്തത്തിലൂടെ ചെങ്കോട്ടയിൽ എത്തി. ഇനി അടുത്ത മാർഗഴി മാസത്തിലോ തൈ മാസത്തിലോ വീണ്ടും എത്തണം. ചെങ്കോട്ടയിലെ രഥ വീഥികളിലൂടെ കുലശേഖരനാഥരെയും ധർമസവിധിനിയെയും ഗണേശനെയും മുരുകനെയും എഴുന്നെള്ളിക്കുന്നതു കാണണം. ഭജനഘോഷയാത്രയിൽ പങ്കുചേരണം.റഹ്‍മത്തുമായി നിക്കാഹ് കൂടുവാൻ തന്നെ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post