16295 രൂപ ചിലവിൽ ഭൂട്ടാൻ കറങ്ങിവന്ന ഒരു വനിതാ സഞ്ചാരിയുടെ അനുഭവം

Total
26
Shares

വിവരണം – മിത്ര സതീഷ്.

ഒരു യാത്രിക എന്ന നിലയ്ക്കുള്ള എന്റെ ആദ്യത്തെ സന്ദർശനം നമ്മുടെ അയൽ രാജ്യമായ ഭൂട്ടാൻ ആയിരുന്നു. ‘സന്തോഷം’ (gross national happiness) വികസന മാനദണ്ഡം ആക്കിയിട്ടുള്ള , മലനിരകളാൽ ചുറ്റപ്പെട്ട, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അയൽ രാജ്യം, ഭൂട്ടാൻ.

പെട്ടെന്ന് തീരുമാനിച്ച യാത്ര ആയതു കൊണ്ട് കൂട്ടിന് ആരെയും കിട്ടിയില്ല. ഒറ്റക്ക് പോകാൻ ഒരു ഭയവും തോന്നിയില്ല. കാരണം ഭൂട്ടാൻ ഏഷ്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്.

യാത്ര : വിമാനമാർഗം കൊൽക്കത്തയിൽ ചെന്നെത്തി. അവിടന്ന് രാത്രിയിൽ എട്ട് മണിക്കുള്ള ‘കാഞ്ചൻ കന്യ’ എക്സ്പ്രസ്സ് ട്രെയിനിൽ കയറി ഹസിമാര ഇറങ്ങി. ഹസിമാരായിൽ നിന്നും share ഓട്ടോയിൽ Jaigaon എത്തി. Jaigaon ഇന്ത്യൻ അതിർത്തിയും Phuentsholing ഭൂട്ടാൻ അതിർത്തിയുമാണ്. Jaigaon നിന്നും ഇന്ത്യ ഭൂട്ടാൻ friendship gate ലൂടെ നടന്നു ഭൂട്ടാൻ മണ്ണിൽ കാലുകുത്തി. രണ്ട് അതിർത്തി ഗ്രാമം തമ്മിൽ അജ ഗജാന്തരം വ്യത്യസ്തമായിരുന്നു. Phuentsholing വളരെ വൃത്തിയും വെടിപ്പുമായി നമ്മുടെ മനം കവരും. എന്റെ ഭൂട്ടാൻ യാത്രയിൽ ഉടനീളം ഈ വൃത്തി എല്ലായിടത്തും കാണാൻ പറ്റി. 1999 പ്ലാസ്റ്റിക് നിരോധിച്ചത് കാരണം ഒരു പ്ലാസ്റ്റിക് കുപ്പിയോ കവറോ ഒന്നും തന്നെ വഴിവക്കിൽ കാണാൻ പറ്റിയില്ല.

പെർമിറ്റ് /വിസ / പാസ്സ്പോർട്ട് മറ്റ് രേഖകൾ : ഭൂട്ടാൻ സന്ദർശിക്കാൻ വിസ/ പാസ്പോർട്ട് ആവശ്യമില്ല. പക്ഷേ പെർമിറ്റ് നിർബന്ധമാണ്. Phuentsholing ഇൽ ഭൂട്ടാൻ ഗേറ്റ് ന് അടുത്ത് തന്നെയുള്ള പെർമിറ്റ് സ്റ്റേഷനിൽ പോയി. വോട്ടേഴ്സ് Id കാണിച്ച്, ഒരു ഫോട്ടോ ഒട്ടിച്ചു ഫോം പൂരിപ്പിച്ച് , hotel booking രേഖകൾ കൊടുത്തപ്പോൾ , ബയോമെട്രിക് രേഖകൾ എടുത്ത ശേഷം പെർമിറ്റ് കിട്ടി.

സാധാരണ ഗതിയിൽ 1-2 മണിക്കൂർ ഉള്ളിൽ ഇത് കിട്ടും. എന്നാൽ ശനി, ഞായർ അവധി ദിവസമായതിനാൽ തിങ്കളാഴ്ച പൂരത്തിനുള്ള ആളു ഉണ്ടാകും . പെർമിറ്റ് ഉപയോഗിച്ച് നമുക്ക് തിമ്പു, പാരോ, പുനാഖ എന്നിവിടങ്ങൾ സന്ദർശിക്കാൻ സാധിക്കും. അടുത്ത് നിന്നും ഒരു ‘taschi’ സിം കൂടി വാങ്ങിയിട്ട് തിമ്പുവിലേക്ക്‌ 3.30 ന് ഒരു share ടാക്സിയിൽ യാത്ര തിരിച്ചു. ഇടുങ്ങിയ മലയോര പാതയിലൂടെ ആയിരുന്നു സഞ്ചാരം. കൂട്ടിന് നല്ല മഞ്ഞും.

സന്ദർശിച്ച പ്രധാന സ്ഥലങ്ങൾ : തിംബു : 8 മണിക്ക് തിമ്പു എത്തിയപ്പോൾ നല്ല തണുപ്പ്. നേരത്തേ പറഞ്ഞു വെച്ച ഹോട്ടലിൽ അന്തിയുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ഒരു ടാക്സി അറേഞ്ച് ചെയ്തു തിമ്പു മൊത്തം കണ്ടൂ. തിമ്പു പട്ടണം വളരെ ചെറുതും, കാൽനടയായി കണ്ട് തീരാവുന്നതേ ഉള്ളു. കാൽ നടയായി കാണാൻ രണ്ടു ദിവസം എടുക്കും. അതാണ് ടാക്സിയിൽ പോയത്.

Bhutan national library സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകം ഇവിടെയാണ് സൂക്ഷിക്കുന്നത്. അത് കൂടാതെ കൈ കൊണ്ട് പേപ്പർ നിർമിക്കുന്ന ഫാക്ടറിയും സാംബ്രാണി തിരി ഉണ്ടാക്കുന്ന ഫാക്ടറിയും ടെക്സ്റ്റൈൽ museum, folklore museum , postal museum മുതലായവയും സന്ദർശിച്ചു. ഏറ്റവും ഇഷ്ടപ്പെട്ടത് ബുദ്ധ പോയിന്റ്‌ ആയിരുന്നു. ഒരു കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ബുദ്ധൻ, മനോഹരമായ കാഴ്ച തന്നെ. രാത്രി ഏകദേശം 8മണിക്ക് കൂടണഞ്ഞു. നിങ്ങൾ പോബ്ജിക പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ തിമ്പൂ നിന്നും വേറൊരു പെർമിറ്റ് എടുക്കണം.

പുനാഖ : രാവിലെ നടന്നു ക്ലോക്ക് ടവർ ഒക്കെ കണ്ട്, തിമ്പൂ സ്റ്റാൻഡിൽ എത്തി. ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് അടുത്തടുത്തണ്. എന്റെ ഭാഗ്യത്തിന് പുനാഖയിലേക്ക് ഒരു ബസ് നിറുത്തി ഇട്ടിരിക്കുന്നു. ടിക്കറ്റും കിട്ടി. ബസിനേക്കാലും 5-6 മടങ്ങ് അധികമാണ് share taxi ചാർജ്. പക്ഷേ ബസ് വളരെ വിരളമായി മാത്രമേ ഉണ്ടാവുകയുള്ളു. അതു കൊണ്ട് ഭൂരിഭാഗം യാത്രക്കാരും ഷെയർ ടാക്സിയെ ആണ് ആശ്രയിക്കുന്നത്. പുനാഖയിലേക് ബസിൽ യാത്ര ചെയ്താൽ dochula പാസ്സ് ഇറങ്ങാൻ പറ്റില്ല. പക്ഷെ ബസ്സിൽ നേരിട്ട് പുനാഖ dzong ൽ എത്താം. അവിടുന്ന് ഒരു കിലോമീറ്റർ നടന്നാൽ punakha suspension bridge കാണാം. ബ്രിഡ്ജിന്റെ സൈഡിൽ ഉള്ള ചെറിയ വഴിയിലൂടെ താഴെ ഇറങ്ങിയാൽ പാചൂ നദിക്കരയിൽ കുറച്ചു സമയം ചിലവിടാം.

പോബ്ജിക : അവിടുന്ന് Waangdu വരെ share taxi യിലും, പോബ്ജിക വരെ മറ്റൊരു taxi യിലും യാത്ര ചെയ്ത്. വൈകിട്ട് 6മണിക്ക് പോബ്ജിക യിലെ മനോഹരമായ home stay എത്തി. ഭൂട്ടാനിലെ സ്വർഗം എന്നാണു പോഭികയെ വിശേഷിപ്പിക്കുന്നത്. അത്ര മനോഹരമാണ് താഴ്‍വാരയും ഗ്രാമവുമെല്ലാം.

പോബ്ജികയിൽ താമസിച്ച രണ്ടു ദിവസമാണ് ഭൂട്ടാനിലെ ആൾക്കരുമയി അടുത്തിടപഴകാനും അവരുടെ ജീവിതം നേരിട്ട് മനസിലാക്കാനും അവസരം ഉണ്ടായത്. ശരിക്കും വളരെ അധികം സന്തോഷമായി ജീവിക്കുന്ന ജനത. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പാടങ്ങളിൽ സഹായിക്കുന്നു. പുറത്ത് നിന്നും ആളുകളെ പണിക്ക് വെക്കാറില്ല.സ്ത്രീകളും പുരുഷന്മാരെ പോലെ എല്ലാ കഠിനമായ ജോലിയിലും ഏർപ്പെടുന്നു. കുടുംബ വിഹിതത്തിൽ പങ്ക് സ്ത്രീകൾക്ക് മാത്രമേ ഒള്ളു എന്നത് വേറൊരു പ്രത്യേകത. സ്ത്രീകൾക്ക് മുടി സൂക്ഷിക്കാൻ പോലും സമയമില്ലാത്ത കൊണ്ട് എല്ലാവരും മുടി പറ്റെ വെട്ടിക്കുന്നു. ഗ്രാമത്തിൽ ബാർബർ ഷോപ്പ് ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും അവരു മുടി വെട്ടി സഹകരിക്കുന്നു.

പാരോ : പോബ്ജിക നിന്നും വെള്ളിയാഴ്ച മാത്രം തിമ്പൂവിലേക്ക് പുറപ്പെടുന്ന ബസിൽ യാത്ര ചെയ്തത് തിമ്പു എത്തിയിട്ട്, അവിടുന്ന് പാരോ പട്ടണത്തിൽ വൈകിട്ട് 6 മണിയോടെ എത്തി. പിറ്റേന്ന് പ്രസിദ്ധമായ ടൈഗേഴ്സ് നെസ്റ്റ് monastery സന്ദർശിച്ചു. അതി രാവിലെ പരോവിൽ നിന്നും phuentsholing വരെ share ടാക്സിയിൽ യാത്ര ചെയ്തു. തിരിച്ച് കൊൽക്കത്തയ്ക്ക് ഹസിമറയിൽ നിന്നും ട്രെയിൻ പിടിച്ചു.

അനുഭവം : ഭൂട്ടാനിൽ ബുദ്ധ ആരാധനാകേന്ദ്രങ്ങളാണ് അധികവും. ബുദ്ധമത വിശ്വാസികളുടെ നാടുകൂടിയാണിവിടം. അത് കൊണ്ടാകാം ഭൂട്ടാനിലെ ആളുകൾ വളരെ സമാധാന പ്രിയരായിരുന്നൂ. ഒരിക്കൽ പോലും ഒരാള് പോലും ഒച്ച ഉയർത്തി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. ആരും ഒരു വാക്ക് പോലും മുഷിഞ്ഞു സംസാരിക്കില്ല. സന്ദർശകരെ അവർ ദൈവത്തെ പോലെ കാണുന്നു.

എന്നെ ഏറ്റവും അതുഭുതപ്പെടുത്തിയത് അവരുടെ ആചാരങ്ങൾ സംരക്ഷിക്കാൻ അവർ എടുക്കുന്ന താൽപര്യമായിരുന്നു. സർക്കാർ ഓഫീസുകളിൽ നിർബന്ധമായും അവരുടെ പരമ്പരാഗതമായ വസ്ത്രം സ്ത്രീകളും പുരുഷന്മാരും ധരിക്കണം. എന്തിന് പറയുന്നു സ്കൂൾ യൂണിഫോം പോലും ഈ പാരമ്പര്യ വസ്ത്ര മാതൃകയായിരുന്നു. രാജഭരണ കാലം അവസാനിച്ചെങ്കിലും ജനങ്ങൾക്ക് ഇപ്പോഴും രാജാവ് ദൈവ തുല്യമായിരുന്നു. രാജാവ് പറയുന്നത് തന്നെയാണ് ഇവർക്ക് വേദ വാക്യം. എങ്ങോട്ട് തിരിഞ്ഞാലും രാജാവിന്റെയും രാജ കുടുംബങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുനത് കാണാം. പ്രജകളുടെ സന്തോഷമാണ് രാജാവിന് പരമപ്രധാനം. പ്രജകളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്ന രാജ കുടുംബം വേറേ എവിടെ കാണാൻ പറ്റും?

വേറൊരു പ്രത്യേകത ഇവരുടെ വീടുകൾ എല്ലാം കണ്ടാൽ ഒരുപോലെയിരിക്കും എന്നതാണ്. കാരണം അവർക്ക് പരമ്പരാഗതമായി രീതിയിൽ മാത്രമേ വീട് വെക്കാൻ അനുവാദമുള്ളൂ. വേറേ ഏതേലും രീതിയിൽ വീട് വെയ്ക്കണമെങ്കിൽ ഭീമമായ തുക സർക്കാരിന് കെട്ടി വെക്കണം. മൊത്തം രാജ്യത്ത് അംബരചുംബികളായ കെട്ടിടങ്ങൾ ഒരെണ്ണം പോലും ഇല്ല എന്നുള്ളത് മാതൃകാപരം തന്നെ.

ഇവിടെ ഹോൺ നിരോധിച്ചിട്ടുണ്ട്. അത് കൊണ്ട് വളരെ സാവകാശം മാത്രമേ എല്ലാവരും വണ്ടി ഓടിക്കാറുള്ളു. തിമ്പൂ പട്ടണത്തിൽ ഒരിടത്ത് മാത്രമാണു രാജ്യത്തെ ഒരേയൊരു traffic island സ്ഥിതി ചെയ്യുന്നത്. നമ്മുടെ നാട്ടിൽ സീബ്ര ലൈൻ ക്രോസ്സ് ചെയ്യാൻ കാൽ നടക്കരാണ് കാത്തു നിൽക്കുന്നത്. പക്ഷേ ഭൂട്ടാനിലെ സ്ഥിതി തിരിച്ചാണ്. എല്ലാ വണ്ടികളും സമാധാനമായി കാത്തു നിൽക്കുന്നു zebra line പദ യാത്രികൻ പോകാൻ.

ഭൂട്ടാനിൽ പുകവലി നിരോധിച്ചിരിക്കുന്നെങ്കിലും മദ്യം എല്ലാ കടകളിലും ലഭിക്കും. മദ്യം വിൽകുന്ന കടകളിൽ എല്ലാം തന്നെ സ്ത്രീകളായിരുന്നു നടത്തിപ്പുകാർ. കൈകുഞ്ഞിനെയ് ചുമലിൽ കെട്ടി വെച്ചാണ് ഇവർ ജോലിയിൽ ഏർപ്പെട്ടിരുന്നത്. പുരുഷന്മാർക്ക് അടുക്കളയിലെ ജോലി ചെയ്യാൻ ഒരു മടിയുമില്ല.

ഭൂട്ടാന്റെ പ്രകൃതി രമണീയത മനം മയക്കുന്നതാണ്. മനോഹരമായ കാടുകളും, മലനിരകളും, നദികളും കൊണ്ട് സമ്പന്നം. ഭൂട്ടാൻ രാജ്യത്തിന്റെ 65% ലേറെ കാടാണ്. അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ കാർബൺ negative രാജ്യമാണ് ഭൂട്ടാൻ. എവിടെയും ശുദ്ധ വായുവും, വെള്ളവും , വെളിച്ചവും യഥേഷ്ടം ലഭ്യം.

ഭൂട്ടാൻ സന്ദർശിക്കുന്നുവെങ്കിൽ വേണ്ടത്ര പൈസ കൈയ്യിൽ കരുതണം. ATM കാർഡ് അവിടെ വർക് ചെയ്യില്ല. ഭൂട്ടാൻ കറൻസി, ഇന്ത്യൻ രൂപക്ക് ഒരേ വിലയാണ്. എല്ലാ കടകളിലും ഇന്ത്യൻ രൂപ എടുക്കും. പക്ഷേ 2000 പോലുള്ള വലിയ നോട്ട് ചിലയിടങ്ങളിൽ എടുക്കില്ല. പട്ടണങ്ങളിൽ മിക്ക ആളുകൾക്കും ഹിന്ദി, ഇംഗ്ലീഷ് വശമുണ്ട്. പോബ്ജിക മാത്രമേ എനിക്ക് ഭാഷ അറിയാത്ത ബുദ്ധിമുട്ട് അനുഭവപെട്ടൊള്ളു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കൊണ്ടാവാം അവരുടെ വെറ്റില മുറുക്കുന്നു ശീലം കണ്ട് ആശങ്ക തോന്നി. ചെറിയ കുട്ടികൾ വരെ വെറ്റില മുറുക്കും. 17-20 വയസ്സ് പ്രായമുള്ള ഗ്രാമത്തിലെ ചെറുപ്പക്കാരുടെ പല്ലെല്ലാം കറ പിടിച്ച് കണ്ടു.

യാത്രകളുടെ വിശാല ലോകം എനിക്ക് തുറന്നു തന്ന യാത്രയായിരുന്നു ഭൂട്ടാൻ സന്ദർശനം. കൂട്ടില്ലാതെ യാത്ര അറുബോർ ആകും എന്നുള്ള എന്റെ ധാരണയെ പാടെ മാറ്റിയ യാത്ര. ഒറ്റക്ക് കൂടുതൽ യാത്രകൾ ചെയ്യാനുള്ള ധൈര്യവും മനകരുത്തും സമ്മാനിച്ച യാത്ര. അങ്ങിനെ ഒത്തിരി ഒത്തിരി വിശേഷണങ്ങൾ ഒള്ള, ഞാൻ എന്റെ നെഞ്ചോടു ചേർത്ത് വെക്കുന്ന, എന്റെ ഏറ്റവും പ്രിയപ്പെട്ട യാത്ര.

യാത്ര സംക്ഷിപ്തം – 7 ദിവസം, 6 രാത്രി. പോയ സ്ഥലങ്ങൾ – തിമ്പൂ, പുനാഖ, പോബ്ജിക, പാരോ. യാത്ര ചിലവ് -₹ 5760 ( കൊച്ചിയിൽ നിന്നുമുള്ള ഫ്ലൈറ്റ് ചാർജ് ഉൾപ്പെടുത്തിയിട്ടില്ല), ഭക്ഷണ ചിലവ് – ₹4035, താമസ ചിലവ് -₹4900, എൻട്രി ഫീ ചിലവ് -₹ 1600, മൊത്തം ചിലവ് – ₹16,295.

ഇത്രയും കാലം ഇന്ത്യക്കാർക്ക് സൗജന്യമായി സന്ദർശിക്കാം ആയിരുന്ന ഭൂട്ടാൻ, ‘sustainability ഫീ’ എന്ന ഇനത്തിൽ 65$ ( ഏകദേശം 4000₹) പ്രതിദിനം ഈടാക്കാൻ പോകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരു സാധാരണ ഇന്ത്യക്കാരന് ഇനി ഭൂട്ടാൻ മനോഹര കാഴ്ച്ചകൾ കാണാൻ പറ്റില്ലല്ലോ എന്ന കടുത്ത നിരാശ തോന്നി. പക്ഷെ ഇപ്പൊൾ അറിയുന്നു അത് മെയ് മാസം മുതലേ പ്രാബല്യത്തിൽ വരൂ എന്ന്. സഞ്ചാരി സുഹൂർത്തുക്കൾ ഈ അവസരം ഉപയോഗപ്പെടുത്തി ഭൂട്ടാൻ എത്രയും പെട്ടെന്ന് സന്ദർശിക്കാൻ ശ്രമിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post