കാട്ടാനകളുമായി മുഖാമുഖം നിന്ന്​ വാൽപ്പാറയിലെ തലനാറിലേക്കൊരു യാത്ര..

Total
24
Shares

വിവരണം – ശബരി വർക്കല.

തലനാറിലെ തണുപ്പിൽ തുമ്പിക്കൈയന്മാരുടെ തമ്മിലടി.. ഇത് ഒരു യാത്ര വിവരണത്തിന് ഉപരി കാട്ടിലേക്ക് അശ്രദ്ധമായി കയറുന്നവർക്കുള്ള ഒരു ഉപദേശം കൂടി ആണ്.

“ലോകത്ത്​ എവിടെ ആനയെ കണ്ടാലും ചിത്രങ്ങൾ എടുക്കാനും അവയെ അടുത്ത്​ കാണാനും വേണ്ടി ചെല്ലുന്നവർ ഒന്ന്​ അറിയുക. ആനകളെക്കുറിച്ച്​ പഠനം നടത്തി പുതിയ സിദ്ധാന്തം വരെ അവതരിപ്പിച്ച ‘ചാൾസ്​ സിയോബർട്ട്​ ന്യൂയോർക്ക്​’ പറഞ്ഞത്​ ആഫ്രിക്കൻ കാടുകളിൽ മാംസം തിന്നുന്ന ആനകളെയും കാണ്ടാമൃഗത്തെ ബലാത്സംഗം ചെയ്യുന്ന ആനകളെയും വരെ അദ്ദേഹം കണ്ടിട്ടുണ്ടെന്നാണ്​. അതുകൊണ്ട്​ കാട്ടിലേക്ക്​ കയറു​േമ്പാൾ ഒാർക്കുക അത്​ ആനയുടെ വാസസ്​ഥലമാണ്​. അവിടെ പാലിക്കേണ്ട ചില മര്യാദകളുണ്ട്​. അത്​ സഞ്ചാരികൾ പാലിക്കണം. അല്ലെങ്കിൽ…..? വലിയ വില കൊടുക്കേണ്ടിവരും.”

കാട്ടാനകൾക്കിടയിൽ പെട്ട രണ്ടു ഫോട്ടോഗ്രാഫർമാരുടെ യാത്ര കുറിപ്പ്.. കാട്ടാനകളുമായി മുഖാമുഖം നിന്ന്​ വാൽപ്പാറയിലെ തലനാറിലേക്കൊരു യാത്ര..

മഞ്ഞണിഞ്ഞ വെളുപ്പാൻ കാലത്ത്​ തേയില തോട്ടത്തിനു നടുവിൽ കൊമ്പു കോർത്തു നിൽക്കുന്ന കാട്ടാനകൾ എന്തൊരതിശയകരമായ കാഴ്​ചയാണ്​. അനുഭവങ്ങൾ നിറയാത്ത യാത്രകളി​ല്ല. വ്യത്യസ്​തമായ സഞ്ചാരങ്ങളിൽ വ്യത്യസ്​തമാർന്ന അനുഭവങ്ങൾക്ക്​ ഒരു പഞ്ഞവുമുണ്ടാകാറില്ല. വാൽപ്പാറയുടെ ഭംഗി ഏവർക്കും അനുഭവവേദ്യമാണെങ്കിലും അരികുചേർന്ന്​ വസിക്കുന്ന തലനാറിനെക്കുറിച്ച്​ അപൂർവമായേ ഒാർക്കാനാകൂ.

വാൽപ്പാറയിലെ മിസ്​റ്റ്​ സ്​പ്രെഡിംഗ്​ സോണിൽ പേരിനെ അന്വർഥമാക്കുംവിധം വീഴുന്ന ഒാരോ മഞ്ഞു തുള്ളിയെയും ഏറ്റുവാങ്ങി തണുപ്പേറ്റ്​ വിറങ്ങലിച്ചിരിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയൊക്കെ ഞങ്ങളെ നോക്കി പല്ലിളിച്ചു. മഴയേറ്റു കഴുകിയെടുത്ത പഴങ്ങൾ കണ്ടിട്ടുണ്ട്​. എന്നാൽ, മഞ്ഞിൽ ഒഴുകിയ പഴങ്ങളുടെ ശോഭ ഒന്നുവേറെത്തന്നെയായിരുന്നു. മധുരം നുണയുന്ന മഞ്ഞുകട്ടകൾ വായിലിടുമ്പോഴുള്ള ഒരു ​പ്രത്യേക അനുഭൂതി അവ​േയാരോന്നും കഴിക്കു​േമ്പാൾ ഞങ്ങൾക്ക്​ അനുഭവപ്പെട്ടു. കുറച്ചുനേരം അവിടെനിന്ന്​ മഞ്ഞ്​ ആസ്വദിച്ച്​ കഴിഞ്ഞപ്പോൾ ശരീരത്തിന്​ വല്ലാത്തൊരു മരവിപ്പ്​​ സംഭവിച്ചു.

പിന്നെ ഞങ്ങളുടെ ലക്ഷ്യം ആ മരവിപ്പ്​ എങ്ങനെയും മാറ്റുക എന്നതായി. അതിനായി തൊട്ടടുത്തുള്ള ഭാരതി ടീഷോപ്പിൽനിന്നും ആവി പറക്കുന്ന ചായയുടെ ചൂടിൽ ലയിച്ചു നിൽക്കു​േമ്പാഴാണ്​ എതിരെ താഴോട്ടിറങ്ങി ചെല്ലുന്ന കുഞ്ഞുപാത ശ്രദ്ധയിൽപ്പെട്ടത്​. വാൽപ്പാറയിലെ കാഴ്​ചകൾ തേടി മുമ്പു നടത്തിയ യാത്രകളിൽ പാതയുടെ പണികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ വിദൂരതയിലേക്ക്​ വിരൽചൂണ്ടികൊണ്ട്​ ഞങ്ങളെയും കാത്തുകിടക്കുന്നു. വഴിയുടെ അറ്റം എങ്ങോ​െട്ടന്ന ചോദ്യത്തിന്​ ചായക്കടക്കാര​​​​െൻറ മറുപടിയിലാണ്​ ഞങ്ങൾ തലനാറിലേക്ക്​ യാത്ര തിരിച്ചത്​.

ഇരു ദിക്കിലും കാറ്റിൽ മാഞ്ഞുകിടക്കുന്ന പച്ചയുടുപ്പിട്ട്​ തേയിലപ്പരപ്പിന്​ നടുവിലൂടെ കറുത്ത അരപ്പട്ട ചുറ്റിയെടുത്ത കണക്കെ മലയുടെ അറ്റങ്ങളിലേക്കുള്ള നിരത്തിലൂടെ വളയങ്ങൾ ​ഒാടിച്ചിറങ്ങാൻ കൊതിതോന്നാത്തവർ വിളമായിരിക്കും. മ​േനാഹരമായ മലനിരകളുടെ നടുവിലൂടെയുള്ള യാത്ര നൽകുന്ന സുഖം ആസ്വദിച്ച്​ മുന്നോട്ടു പോകവെ പെട്ടന്നാണ്​ കാടിറങ്ങിവരുന്ന ഒരു പിടിയാനയെ കണ്ടത്​. കാടിനെ നടുക്കുന്ന കാട്ടുകൊമ്പന്മാർ ഒരോ യാത്രികന്​റെയും ഇഷ്​ട ദൃശ്യാനുഭവമാണ്​. എഴുന്നേൽക്കാൻ മടിച്ചുകിടക്കുന്ന കാടിനുള്ളിലെ മഞ്ഞുവീണ വെളുപ്പാൻകാലങ്ങളിൽ കാട്ടാന എന്നുപറഞ്ഞാൽ എഴുന്നേറ്റു ഒാടുന്ന കൂട്ടുകാരുണ്ട്​. ഒാട്ടം അകത്തേക്കല്ല. മറിച്ച്​ ഭയമെങ്കിലും അവരെ കാണാൻ കാമറയും തൂക്കിയെടുത്ത്​ കൊണ്ട്​ പുറത്തേക്ക്​ എന്നതാണ്​ കാര്യം.

ഇവിടെ തലനാറിൻറെ വഴികളിൽ കാടിറങ്ങിവരുന്ന കാട്ടാനയുടെ മുമ്പിൽ ഞങ്ങളുടെ വാഹനം ഒാട്ടം അവസാനിപ്പിച്ചിരിക്കുന്നു. യഥാർഥത്തിൽ ഞങ്ങളുടെ യാത്രക്ക്​ ജീവനേകിയ നിമിഷങ്ങളായിരുന്നു ആ ദർശനം. കാരണം ഞാനും എ​​​​െൻറ ഒപ്പം ഫോ​േട്ടാഗ്രഫിയിൽ എല്ലാ വർഷവും അവാർഡ്​ വാങ്ങി കൂട്ടുന്ന സിബിനും കൃഷ്​ണകുമാറും ജ്യോതിസും ഒക്കെ തികച്ചും വലിയ ആനപ്രേമികളായിരുന്നു. ഉറങ്ങികിടക്കുന്ന ചിത്രങ്ങൾക്കുവേണ്ടിയുള്ള അടങ്ങാത്ത വെമ്പലിൽ കാമറയും എടുത്തു പുറത്തിറങ്ങിയപ്പോഴാണ്​ ഒന്നിനു പിറകെ മറ്റൊന്നായി ഒരുകൂട്ടം ആനകൾ ഇറങ്ങി വരുന്നത്​ കാണാനിടയായത്​.

എന്തായാലും നല്ല കുറേ ചിത്രങ്ങൾക്കുള്ള സാധ്യത തെളിയുന്നുവെന്ന്​ മനസ്സിലാക്കിയ ഞങ്ങൾ പതുക്കെ കാമറയുമായി കാട്ടാനകൾക്കടുത്തേക്ക്​ തേയില ചെടികൾക്കിടയിലൂടെ ഒളിഞ്ഞും പതുങ്ങിയും മു​​േന്നറി. സും ലെൻസുകൾ ഇല്ലാത്തതിനാൽ കൂടുതൽ അടുത്തുചെന്നാൽ മാത്രമേ നല്ല ചിത്രങ്ങൾ പകർത്താനാകൂ എന്ന്​ മനസ്സിലായി. ഏകദേശം 50 മീറ്റർ അകലെത്തിൽ പതുക്കെ മുട്ടിൽമേൽ നിന്നു. മുന്നിൽ വലിയൊരു തേയില ചെടിമാത്രം. അതി​​​​െൻറ മറവിൽ പതുക്കെ ക്യാമറ ക്ലിക്കുകൾ അടിച്ചു തുടങ്ങി. ആനകൾ കൊമ്പുകോർക്കുന്ന ചിത്രങ്ങളായിരുന്നു ആവശ്യം. അതിനാൽ കുറച്ചുനേരം അവിടെ ഒളിച്ചിരിക്കാൻ തന്നെ തീരുമാനിച്ചു. ആ കാത്തിരിപ്പിന്​ വിരാമമിട്ടുകൊണ്ട്​ അതാ കുട്ടിയാനകൾ ഞങ്ങൾ കാണുവാനെന്ന വിധം കൊമ്പു കോർത്തിരിക്കുന്നു.

ഒട്ടും വൈകാതെ കാമറയുടെ ക്ലിക്കുകൾ മാറി മാറി വീണു. അതി​​​​െൻറ ശബ്​ദം കേട്ടിട്ടാണോ എന്തൊ മുന്നിൽ നിന്നിരുന്ന പിടിയാന പെ​െട്ടന്ന്​ ഞങ്ങൾക്ക്​ നേരേ തിരിഞ്ഞു. ചെവി വട്ടംപിടിച്ച്​ മുഖം കൂർപ്പിച്ചു. നോട്ടത്തിൽ ഞങ്ങളെ കണ്ടെന്ന്​ വ്യക്തമായി. ഒന്ന്​ അനങ്ങിയാലോ ഒന്ന്​ തുമ്മിയാലോ അവൻ പാഞ്ഞടുത്തേക്കാം. ശ്വാസംപോലും ഞങ്ങൾ തൽക്കാലത്തേക്ക്​ നിർത്തിവെച്ചു. കേവലം ഒരു മിനിട്ട്​ അവൻ അനങ്ങനെ ഞങ്ങളെ തന്നെ നോക്കിനിന്നു. ഞങ്ങളും യാതൊരു ചലനങ്ങളുമില്ലാതെ ശവത്തെപോലെ അനങ്ങാതെ നിന്നു. സാഹചര്യം ശരിയല്ലെന്ന്​ മനസ്സിലാക്കി പതുക്കെ സ്​ഥലം വിട്ടാലോ എന്ന്​ ആലോചിക്കവെയാണ്​ എവിടെനിന്നോ മഞ്ഞി​​​​െൻറ കനമേറിയ ശകലങ്ങൾ ചുറ്റും പരന്നത്​.

തൊട്ടടുത്ത്​ നിൽക്കുന്ന ഞങ്ങൾക്കുപോലും പരസ്​പരം കാണാനാകാത്ത അവസ്​ഥ. രണ്ടുപേരുടെയും മനസ്സിലേക്ക്​ ഭയം ഇരച്ചുകയറി. ആന വന്ന്​ ഫ്രണ്ട്​ റിക്വസ്​റ്റിന്​ തോണ്ടി വിളിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ഇനിയെന്ത്​ എന്ന് ഭീതിയിൽ ഇരുവരും മരവിച്ച്​ ​മഞ്ഞു​ പ്രതിമകളായി ഇരുന്നുപോയി. പുറകിലേക്ക്​ നടന്നാലോ എന്നാണ്​ ആദ്യം ചിന്തിച്ചത്​. ഒരു പക്ഷേ, ആന അടുത്തുണ്ടെങ്കിലോ എന്ന ഭീതിയിൽ തേയില ചെടികൾക്കിടയിൽ തന്നെ ഇരുന്നു. ഏതൊരു അവിശ്വാസിയും ഇൗ അവസരത്തിൽ വിശ്വാസിയാകും എന്ന്​ ഉറപ്പ്​. കാരണം ദൈവത്തിനെ വിളിക്കുകയല്ലാതെ വേറെ നിവർത്തിയില്ല.

അഞ്ച്​ മിനിറ്റിനുള്ളി​െല തീവ്രമായ ഹൃദയമിടിപ്പിനുശേഷം മഞ്ഞ്​ പതിയെ വഴിമാറി. അപ്പോഴും അവൾ ഞങ്ങളെ നോക്കി അതേ നിൽപ്പാണ്​. ശരിക്കും അപ്പോഴാണ്​ ആശ്വാസം തോന്നിയത്​. പിന്നീട്​ രണ്ടാമതൊന്ന്​ ആലോചിക്കാതെ അവളുടെ ശ്രദ്ധ ഒന്ന്​ മാറിയതും പതുക്കെ തേയില ചെടികൾക്കിടയിൽ കുനിഞ്ഞ്​ ആനയെപോലെ നാലുകാലിൽ ഏകദേശം ഒരു 50 മീറ്റർ എങ്കിലും നടന്ന്​ അവയുടെ കണ്ണിൽപ്പെടാതെ പതിയെ റോഡരികിൽ എത്തിച്ചേർന്നപ്പോഴാണ്​ അടുത്ത കൂട്ടരുടെ വരവ്​.

മദ്യ ലഹരിയുടെ ഉന്മാദത്തിൽ കാടുകാണാനെത്തിയ ചിലരായിരുന്നു കാറിൽ പാഞ്ഞെത്തിയത്​. കാട്ടാനകളെ കൂട്ടത്തോടെ കണ്ടതും ‘ആന… ആന…’ എന്ന്​ ഘോരാഘോഷവുമായി എല്ലാവരും വാഹനത്തിൽനിന്ന്​ പുറത്തിറങ്ങി. ചിലർ ആന പാപ്പാനാകാനുള്ള ശ്രമം. മറ്റുചിലർ ആനയെ അനുസരണ പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​. വേറൊരു ചങ്ങാതി ആനക്കൊപ്പം സെൽഫി എടുക്കാനുള്ള പരിപാടിയിൽ. അങ്ങനെ നിശ്ശബ്​ദമായിരുന്ന ആ കാട്​ ആകെ പട്ടണത്തിലെ ചന്തപോലെ ആയി.

അതാണോ അവളെ അസ്വസ്​ഥതമാക്കിയെതെന്നറിയില്ല. പെ​ട്ടെന്നായിരുന്നു ഭാവമാറ്റം. അതുവരെ കണ്ട രൂപമായിരുന്നില്ല പിന്നീട്​. കണ്ണുകളിൽ കോപവും ക്രൗര്യവും തിളച്ച്​ കാടിനെ നടുക്കുന്ന ഒരു ഛിന്നംവിളിയുമായി ഞങ്ങൾക്ക്​ നേരെ കുതിച്ചു. എന്തുചെയ്യണം എങ്ങോട്ട്​ ഓടണം എന്ന്​ നിശ്ചയമില്ലാതെ ഞങ്ങളും ജീവനും കൊണ്ട്​ പാഞ്ഞു. ഞങ്ങളും ആനയും തമ്മിൽ കേവലം 70 മീറ്റർ ദൂരം ഇല്ല. ഒരു കാട്ടാന 40 മുതൽ 48 കി.മീ വേഗത്തിൽ ഒാടും. എന്നാൽ, മനുഷ്യനോ 25 കി.മീ താഴെ മാത്രം. അതുകൊണ്ട്​ തന്നെ ഓടുന്ന ദൂരം കൂടുന്തോറും ഞങ്ങളും ആനയും തമ്മിലുള്ള അകലം കുറയുമെന്നും അറിയാമായിരുന്നു. പക്ഷേ, സകല ശക്​തിയുമെടുത്ത്​ ഓടുക മാത്രമേ അപ്പോൾ വഴിയുണ്ടായിരുന്നുള്ളൂ.

നെഞ്ചടിപ്പി​​​ന്റെ ആക്കം കൂടിയ നിമിഷങ്ങളിൽ എപ്പോഴോ തിരിഞ്ഞുനോക്കവെ ആന പതുക്കെ ഓട്ടം അവസാനിപ്പിച്ചിരിക്കുന്നു. തുമ്പി താഴെവെച്ച്​ നിശ്ചലനായി നിൽക്കുന്ന അവളെ കണ്ടപ്പോൾ “ജീവനും കൊണ്ട്​ പൊയ്ക്കോ” എന്ന്​ കൽപിക്കുന്ന ഗുണ്ടയെപോലെ തോന്നി. ശരിക്കും പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയല്ലായിരുന്നു ആനയുടെ ലക്ഷ്യം. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയവർ തന്റെ കുട്ടികളെ ഉപദ്രവിക്കുമോ എന്ന്​ ഭയന്ന്​ അവർക്ക്​ ചുറ്റും ഒരു സുരക്ഷിത വലയം ഒരുക്കുകയായിരുന്നു. ആ വലയത്തിൽ നിന്നും ഞങ്ങളെ പുറത്തു ചാടിപ്പിക്കുകയായിരുന്നു ചെയ്​തത്​.

എന്തായാലും അൽപ്പം മുമ്പേ ആനയെ മര്യാദ പഠിപ്പിക്കാനും സെൽഫി എടുക്കാനും നിന്ന ടീം ഉടുമുണ്ടുപോലും ഉപേക്ഷിച്ച്​ തേയില തോട്ടങ്ങൾക്കിടയിലൂടെ ഓടുന്ന കാഴ്ചയാണ്​ ഞങ്ങളുടെ മനസ്സിനെ ഒന്ന്​ തണുപ്പിച്ചത്​. ഇതുപോലെ കാടിനുള്ളിലേക്ക്​ കയറുന്ന സഞ്ചാരികൾ മാന്യത പുലർത്താത്തത്​ തന്നെയാണ്​ പലപ്പോഴും അവയെ പ്രകോപിപ്പിക്കുന്നതും അപകടത്തിന്​ കാരണമാകുന്നതും. അൽപം മുമ്പ്​ കേവലം 50 മീറ്റർ ദൂരത്തിൽ ഞങ്ങളുണ്ടെന്നറിഞ്ഞിട്ടും ആനക്കൂട്ടം മാന്യത പുലർത്തിയത്​ ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നതിനാലാണ്​.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post