വിവരണം – സന്ദീപ് കെ.
2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ആഘോഷിച്ചു അന്ന് രാത്രിയിൽ തന്നെ ബാംഗ്ളൂർ നിന്നും മൈസൂർ മസനഗുഡി വഴി ഊട്ടിക്കു യാത്ര പുറപ്പെട്ടു. കൂടെ വൈറ്റ് ഫീൽഡിൽ ഉള്ള ഒരു ഫാമിലിയും. അവർ ഇത് വരെ കാരവനിൽ യാത്ര ചെയ്തിട്ടില്ല. മറ്റു രാജ്യങ്ങളിൽ ഉറങ്ങി, താമസിച്ചു, ആഘോഷിച്ചു, ഫുഡ് ഉണ്ടാക്കി കഴിച്ചു ഒരു റോഡ് മൂവി പോലെ ട്രിപ്പ് പോകുന്നത് കണ്ടത് കൊണ്ടു ആണ് അത് പോലെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. അങ്ങനെ ആരുന്നു ആ യാത്രയുടെ ആരംഭം …
ആ യാത്ര ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്ക് ബർത്ത്ഡേ ഗിഫ്റ്റ് കൊടുക്കാൻ
വേണ്ടി പുള്ളിക്കാരി കാണാതെ കാരവന്റെ അകം എല്ലാം സെറ്റാക്കി വച്ചു. അങ്ങനെ ഗിഫ്റ്റും കൊടുത്തു ഞങ്ങൾ യാത്ര പുറപ്പെട്ടു. അമേരിക്കൻ സാങ്കേതിക മുഴുവൻ പ്രകടം ആയ കാരവനും അതിനെ ടോയ് ചെയ്യാൻ ഇൻഡ്യൻ റോഡുകളിൽ വിസ്മയങ്ങൾ തീർക്കുന്ന ടൊയോട്ട ഫോർച്യൂണറും. ഫോർച്യൂണർ ആ കാരവനെയും കൊണ്ടു നൈസ് റോഡ് വഴി 130 കിലോമീറ്റർ വേഗത്തിൽ മൈസൂർ റോഡ് ലക്ഷ്യം ആക്കി പാഞ്ഞു. കൂടെ കർണാടക പോലീസ് ചെക്കിങ്ങിന് പിടിച്ചാൽ “ആദ്യം തന്നെ ഇംഗ്ലീഷ് പറഞ്ഞാൽ അവർ പൊക്കോളാൻ പറയും” എന്ന വലിയ പാഠം 2012 ൽ ഞാൻ മൈസൂർ കാലു കുത്തിയപ്പോൾ പഠിപ്പിച്ചു തന്ന ഉമ്മർ ഇക്കയും…..
ബാംഗ്ളൂർ ടു മൈസൂർ വരെ ഉളള 75 ഹാംപ്‌സും ചാടി മൈസൂർ ഏത്തി. അവിടെ നിന്നും മസനഗുഡി വഴി ഊട്ടിക്കു. റോഡ് സൈഡിൽ നിർത്തിയും വർത്താനം പറഞ്ഞും ചീപ്പായി കിട്ടുന്ന സൂപ്പർ സ്ട്രീറ്റ് ഫുഡ് കഴിച്ചും യാത്ര തുടർന്നു. മൈസൂർ എയർപോർട്ടും കഴിഞ്ഞു നമ്മുടെ കെ എസ് ആർ ടി സി ബസ്സ് ഫുഡ് കഴിക്കാൻ എന്നും നിർത്തുന്ന സ്ഥലവും കഴിഞ്ഞു പോയി. അങ്ങനെ മസനഗുഡി റോഡിൽ കയറി കഴിഞ്ഞു. ഉമ്മർ ഇക്ക റോഡിൽ സൈഡിലെ കടയിൽ നിന്നും 10 പാക്കറ്റ് ലേസ് വാങ്ങി. ഞാൻ എന്തിന് ആണ് എന്ന് ചോദിച്ചപ്പോൾ അതു ഒക്കെ ഉണ്ട് കണ്ടോ എന്ന് പറഞ്ഞു.
പിന്നെ അങ്ങോട്ടു കലമാന്‍ പറ്റങ്ങള്‍ ഞങ്ങളുടെ കാഴ്ചക്കു വിരുന്നേകി. മയില്‍ കൂട്ടങ്ങള്‍ നൃത്തച്ചുവടുകളോടെ സ്വാഗതമോതി. മയിൽ പീലി വിരിച്ചു നിക്കുന്നതിന്റെ ഫോട്ടോ എടുക്കാൻ പറ്റി. ഉമ്മർ ഇക്കാക്കു ഈ ഫോട്ടോയോട് ഒന്നും ഒരു താൽപ്പര്യം മില്ലാത്തകൊണ്ടു ഡ്രൈവിങ്ങും ഫോട്ടോ എടുപ്പും എല്ലാം ഞാൻ തന്നെ ചെയ്യണം ആരുന്നു. കാരവന്റെ ഡോർ തുറന്നു വച്ചു പുറകിൽ ഭാര്യയോട് ഈ കാഴ്ചകളെ കുറിച്ചു പറഞ്ഞു കൊടുക്കുന്ന തിരക്കിൽ ആരുന്നു പുള്ളിക്കാരൻ. അഞ്ചു ആറു കിലോമീറ്റർ ഈ കാഴ്ചകൾ തന്നെ ആരുന്നു. റോഡിൽ ഇറങ്ങാനോ വണ്ടി നിർത്താനോ അവിടെ പെർമിഷൻ ഇല്ല. എങ്കിലും വളരെ പതിയെ പോയി കാഴ്ചകൾ നുകർന്നു…
ഇതിനിടെ 2 പോലീസുകാർ കൈ കാട്ടി “ഇത് എന്തു വണ്ടി ആണ്? ഞങ്ങൾക്ക് ഒന്നു സെർച്ചു ചെയ്യണം” എന്ന് പറഞ്ഞപ്പോൾ ഉമ്മർ ഇക്ക മുൻപു വാങ്ങിച്ചതിൽ 2 പാക്കറ്റു ലേസ് എടുത്തു കൊടുത്തു. ഒരു മടിയും കാട്ടാതെ അവർ അത് വാങ്ങി ഒരു ചിരിയോടെ പൊക്കോളൻ പറഞ്ഞു. അപ്പോൾ ആണ് എനിക്കു മനസിലായതു ഇത് കൊണ്ടു ഇങ്ങനെ ചില പ്രയോജനം ഉണ്ടന്ന്. പുള്ളി പറഞ്ഞു “വർഷങ്ങൾക്ക് മുൻപു മുതൽ ഒരു പേപ്പറുമില്ലാതെ എന്റെ മറ്റഡോറും ആയി ഈ വഴി വരുമ്പോൾ അന്ന് സിഗരറ്റ് ആരുന്നു. ഇന്നു അത് എന്തു എങ്കിലും മതി എന്നായി” എന്ന്.. പാവം പോലീസ് കാർ…
അവിടുന്നു യാത്ര തുടർന്നു…അവിടെ നിന്നും പല വഴിയും മാറി മാറി കയറി പോയി. ഒടുവിൽ വീരപ്പന്‍ പ്രാര്‍ഥിക്കാൻ ആയി ഉണ്ടാക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ വഴി കൂടെ കറങ്ങി തിരിച്ചു വന്നു. വീരപ്പൻ എന്ന ഒറ്റയാന്റെ കഥകൾ മനസിൽ ഓർത്തു പുള്ളി ഒരു സംഭവം ആരുന്നല്ലേ എന്നു പറഞ്ഞു ഉമ്മർ ഇക്ക നെടുവീർപ്പു ഇട്ടു. കാരവനിൽ നിന്നും ഈ സമയം വലിയ പാട്ടും ബഹളവും ഡാൻസും ഒക്കെ വാക്കി ടോക്കിയിലൂടെ കേൾക്കാമായിരുന്നു. അപ്പോളും ഞങ്ങൾ മസനഗുഡി മാഫിയയെ കുറച്ചുള്ള ചർച്ചകളിൽ ആരുന്നു.
തണുപ്പ് ശരീരത്തിൽ കൂടെ അരിച്ചു കയറാൻ തുടങ്ങിയപ്പോൾ മനസ്സിലായി ഊട്ടി എത്തി എന്നു. സമയം വൈകുന്നേരം ആയിരിക്കുന്നു. കാരവൻ നിർത്തി അതിലെ ചെയർ എല്ലാം എടുത്തു വച്ചു റോഡിൽ ഞങ്ങൾ വട്ടം കൂടി. കാരവനിൽ കാപ്പി ഉണ്ടാക്കി. ചൂടുള്ള ചോളം ഈ തണുപ്പിൽ കഴിച്ചാല്‍ നല്ല സ്വാദാണ്, അതും ഉണ്ടാക്കി കഴിച്ചു കൊണ്ടു വെളിയിലോട്ടു ടിവിയും തിരിച്ചു ക്രിക്കറ്റ് കളി കാണാൻ തുടങ്ങി അവർ. ഊട്ടി ലേക്കിന്റെ അടുത്തു ആണ് ഈ സ്‌ഥലം. അവരുടെ സ്വർഗത്തിൽ കട്ടു ഉറുമ്പ് അകാൻ നിക്കാതെ ഫോർച്ചൂണർ കാരവനിൽ നിന്നും റിമൂവ് ചെയ്തു ഞങ്ങൾ അടുത്തുള്ള ബിയർ പാർലർ തേടി പോയി..