അമേരിക്കയിലെ ഒരു വേനലവധി യാത്രയിൽ കണ്ട സ്ഥലങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം..

Total
0
Shares

വിവരണം – ജ്യോതി സനോജ്.

വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ ഒരു ചെറിയ ടൂർ പ്ലാൻ ചെയ്തു. യാത്രയിൽ കണ്ട സ്ഥലങ്ങളെ കുറിച്ച് ചെറിയൊരു വിവരണം.. സമയ പരിമിതി കാരണം ഓരോ ദിവസത്തെയും യാത്ര പ്രത്യേകിച്ച് എഴുതുന്നില്ല.

Cape Flattery: അമേരിക്കയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ മുനമ്പ് ആണ് ഇത്.പസഫിക് സമുദ്രം കരയുടെ ഉള്ളിലേക്ക് കയറി Elliott Bay എന്നറിയപ്പെടുന്ന കടലിടുക്കിന്റെ ഒരു വശത്തെ ഏറ്റവും അവസാനത്തെ പോയിന്റ്. കടലിടുക്കിനു അപ്പുറം കാനഡ ആണ്. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസമാണെങ്കിൽ കടലിടുക്കിനു അപ്പുറത്തുള്ള കാനഡയിലെ ബ്രിടീഷ് കൊളമ്പിയ സംസ്ഥാനത്തിന്റെ ഭാഗമായ ദ്വീപുകൾ കാണാം.

Hoh Rainforest: അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മഴക്കാടുകളിൽ ഒന്നാണ് hoh rainforest.വർഷത്തിൽ ഏതാണ്ട് എല്ലാ സമയവും ലഭിക്കുന്ന ഉയർന്ന ജലപാതം ആണ് ഈ ever green ഫോറെസ്റ്നെ ഇത് പോലെ തന്നെ നിലനിർത്തുന്നത്. മരങ്ങളെ മുഴുവനായും മൂടിയുള്ള ആൽഗകൾ സന്ദർശകരിൽ കൗതുകം ഉണർത്തുന്ന കാഴ്ചയാണ്.

Mount Rainier National Park : വേനൽക്കാലത്തും മഞ്ഞു മൂടികിടക്കുന്ന സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിലുള്ള മൗന്റ് റൈനിയെർ വാഷിംഗ്‌ടൺ സംഥാനത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഫെഡറൽ ഗവൺമെന്റിന്റെ നാഷണൽ പാർക്ക് വെബ്‌സൈറ്റിലെ വിവരമനുസരിച്ചു ഒരു വര്ഷം ശരാശരി 20 ലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. കാട്ടു പൂക്കൾ പൂവിടുന്ന ജൂലൈ ആഗസ്ത് മാസങ്ങൾ ആണ് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സമയം.

Bellevue Botanical Garden: സിയാറ്റിൽ നഗരത്തിനടുത്തുള്ള 50 ഏക്കറിൽ ഏറെയായി പരന്നു കിടക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ പലയിനം സസ്യജാലങ്ങൾ കൊണ്ട് സമ്പുഷ്ടം ആണ്. Bellevue Botanical Garden is a botanical garden located at 12001 Main Street, Bellevue, Washington. It is open daily; admission is free. The garden area includes display gardens, woodlands, meadows and wetlands.

Multnomah Falls: ഒറിഗൺ സംസ്‌ഥാനത്തിലെ പ്രധാനപ്പെട്ട ഒരു ആകർഷണ കേന്ദ്രം ആണ് ഇവിടം. എന്നാൽ വെള്ളച്ചാട്ടം അതിന്റെ പൂർണ ഭംഗിയിൽ കാണണമെങ്കിൽ വസന്ത കാലത്തു സന്ദർശനം നടത്തണം. ശൈത്യകാലം കഴിഞ്ഞു തുടങ്ങുന്നതോടെ മലകുകളിൽ ഉള്ള മഞ്ഞു പാളികൾ ഉരുകി വെള്ളമായി എത്തുന്നതാണ് വസന്തകാലത്തെ കൂടിയ നീരൊഴുക്കിന് കാരണം.

White river falls: കൊളമ്പിയ നദിയുടെ തീരത്തോട് ചേർന്ന മറ്റൊരു വെള്ളച്ചാട്ടം.. മുൻപ് പറഞ്ഞത് പോലെ വസന്ത കാലത്തു മാത്രമാണ് ഇതിന്റെ മുഴുവൻ ഗാംഭീര്യവും കാണാനാവുക. Canyon park featuring a 90-foot waterfall, rugged hiking trails & a historic hydroelectric plant.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ജോസഫ് കോനി – ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നമായ ആഫ്രിക്കൻ ഭീകരൻ

എഴുത്ത് – ടിജോ ജോയ്. വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ…
View Post

ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു. ഈ…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ്…
View Post

ഇരിങ്ങാലക്കുടയിൽ നിന്ന് സത്യമംഗലം കാട് വഴി ബാംഗ്ലൂർ യാത്ര

വിവരണം – വൈശാഖ് ഇരിങ്ങാലക്കുട. പുതിയ വണ്ടിയെടുത്തു ആദ്യമായി നാട്ടിൽ വന്നു തിരിച്ചു പോവുകയാണ്. രാവിലെ ഏഴേകാലോടെ ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. മാപ്രാണം ഷാപ്പ് കഴിഞ്ഞു, മാപ്രാണത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു പ്രാവിന്കൂട് ഷാപ്പ്, വാഴ, നന്തിക്കര വഴിയാണ് ഹൈവേയിൽ കയറിയത്.…
View Post

അബുദാബിയുടെ സ്വന്തം ഇത്തിഹാദ് എയർവേയ്‌സ്

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒരു ഫ്ലാഗ് കാരിയർ എയർലൈനാണ്‌ ഇത്തിഹാദ് എയർവേയ്‌സ്. ഇത്തിഹാദിന്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഫ്ലാഗ് കാരിയർ എയർലൈനായ ഇത്തിഹാദ് എയർവേയ്‌സ് 2003 ലാണ് പ്രവർത്തനമാരംഭിക്കുന്നത്.…
View Post

വ്യക്തികളുടെ പേരിൽ പ്രശസ്തമായ കേരളത്തിലെ സ്ഥലങ്ങൾ..

ഓരോ സ്ഥലങ്ങളുടെയും പ്രശസ്തിക്കു പിന്നിൽ പല കാരണങ്ങളും ഉണ്ടായിരിക്കും. ചില സ്ഥലങ്ങൾ ടൂറിസ്റ്റു കേന്ദ്രങ്ങൾ കൊണ്ട് പ്രശസ്തമാകും. ചിലത് ചരിത്രപരമായ സംഭവങ്ങൾ കൊണ്ടും. എന്നാൽ ഇവയെക്കൂടാതെ ചില വ്യക്തികൾ കാരണം പ്രശസ്തമായ അല്ലെങ്കിൽ പേരുകേട്ട ചില സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. ഈ…
View Post

മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം..

എന്തിനുമേതിനും ചെല്ലപ്പേരുകൾ ഇടാൻ നമ്മൾ മലയാളികളെ കഴിഞ്ഞേയുള്ളൂ മറ്റാരും. പല കാര്യങ്ങളിൽ നാം മലയാളികളുടെ ഈ കഴിവ് കണ്ടുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഇരട്ടപ്പേരുകൾ കൂടുതലും വീണിരിക്കുന്നത് വാഹനങ്ങൾക്കാണ്. പഴയ കൽക്കരി ബസ്സുകളെ കരിവണ്ടിയെന്നു വിളിച്ചു തുടങ്ങിയതു മുതൽ ഇത്തരം പേരിടൽ വളരെ കെങ്കേമമായി ഇന്നും…
View Post

ലോക്ക്ഡൗൺ ഇന്ന് കൂടുതൽ ഇളവുകൾ; 12, 13 കർശന നിയന്ത്രണം

കേരളത്തിൽ ലോക്ക്ഡൌൺ ജൂൺ 16 വരെ നീട്ടിയെങ്കിലും പൊതുജനതാല്പര്യാർത്ഥം ജൂൺ 11 വെള്ളിയാഴ്ച ലോക്ക്ഡൗണിനു ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസത്തെ പ്രധാന ഇളവുകൾ ഇനി പറയും വിധമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജൂൺ 11 നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന…
View Post