വനിതാ ദിനത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പല പരിപാടികളും നടത്തപ്പെടാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ വനിതാ ദിനം തനിക്ക് വ്യത്യസ്തമായ, സ്ത്രീകളോട് ബഹുമാനം കൂടുവാനിടയാക്കിയ ഒരനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് ഫേസ്‌ബുക്കിൽ അനുഭവക്കുറിപ്പ് ഷെയർ ചെയ്തിരിക്കുകയാണ് മാന്നാർ സ്വദേശിയായ അഭിലാഷ്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു, ഒന്ന് വായിക്കാം.

“കഴിഞ്ഞ് ദിവസം തുറവൂർ വരെ പോകാൻ വേണ്ടി ചങ്ങനാശ്ശേരി സ്റ്റാൻഡിൽ ബസ് കാത്തു നിന്നപ്പോൾ ആണ് ഒരു LS ആലപ്പുഴ വന്നത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. എന്നാലും അതിൽ ചാടി കയറി. നോക്കിയപ്പോൾ കണ്ടക്ടറിന്റെ സീറ്റ് ഫ്രീയായതു കൊണ്ട് അതിൽ ഇരുന്നു.

കണ്ടക്ടർ വന്നപ്പോൾ ആണ് അറിഞ്ഞത് ലേഡി കണ്ടക്ടർ ആണെന്ന്. അവർ ടിക്കറ്റ് കൊടുത്ത് അവരുടെ സീറ്റിൽ വന്നപ്പോൾ ഞാൻ എഴുന്നേറ്റ് കൊടുത്തപ്പോൾ ആ മാഡം പറഞ്ഞു ഇരുന്നോളാൻ. സാധാരണ കണ്ടക്ടർമാർ ഇങ്ങനെ പറയാറില്ല. അനുഭവം ഉള്ളത് പല പ്രാവശ്യം. അങ്ങനെ വെച്ച് ഇവർ പറഞ്ഞപ്പോൾ ഒരു ബഹുമാനം തോന്നി അവരോട്. യാത്രക്കാർ ആണ് വലുത് എന്നറിഞ്ഞു അവരുടെ ആ മനസിന് ബഹുമാനിക്കുന്നു.

എന്റെ കൂടെ ഉള്ള സഹയാത്രക്കാരൻ ഇറങ്ങിയപ്പോൾ ആ കണ്ടക്ടർ മാഡം വന്ന് സീറ്റിൽ ഇരുന്നു. ഒരു സ്ത്രീ ആയത് ഞാൻ എഴുനേൽക്കാൻ ഭവിച്ചപ്പോൾ വേണ്ട ഇരുന്നോളാൻ പറഞ്ഞു. സൗഹൃദം സംഭാഷണത്തിൽ കട്ടപ്പന (RNE 208) ഡിപ്പോയിലെ വണ്ടിയാണ് തിരുവനന്തപുരം ആണ് വീട് പറഞ്ഞു. വിനില എന്നാണ് ആ സഹോദരിയുടെ പേര്, ഭർത്താവ് അദ്ധ്യാപകൻ ആണ്.

സംഭാഷണത്തിന്റെ ഇടയിൽ ശമ്പളം കിട്ടിയോ എന്നും ചോദിച്ചപ്പോൾ, കിട്ടി എന്നും പറഞ്ഞു. ഒരു ചിരിയും പാസ്സാക്കി. ഇത്രയും എഴുതാൻ കാരണം ഒരു സ്ത്രീ എന്നതിന് അപ്പുറം ആ സഹോദരിയുടെ ജോലിയുടെയുള്ള ആത്മാർത്ഥതയും, യാത്രക്കാരോടുള്ള സഹകരണ മനോഭാവം വളരെ നല്ല രീതിയിൽ ആയിരുന്നു. ഇത്തവണത്തെ വനിതാദിനം ഈ സഹോദരിക്ക് സമർപ്പിക്കുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.