പാത്തുമ്മയോടും കുട്ടിപ്പട്ടാളത്തോടും ഒപ്പം ആഫ്രിക്കൻ നാട്ടിൽ

Total
5
Shares

വിവരണം – ‎Bani Zadar‎.

പുലർച്ചെ മൂന്ന് മണിക്ക് ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് ഞാൻ ഫ്ലൈറ്റിൽ നിന്നും ഞെട്ടി ഉണർന്നു. ഫ്ലൈറ്റിലെ സ്ത്രീകൾ എല്ലാരും കൂടെ ആഫ്രിക്കൻ ഭാഷയിൽ പാട്ടു പാടുന്ന ശബ്ദം ആയിരുന്നു ഞാൻ കേട്ടത്. ജനൽകൂടെ പുറത്തേക്കു നോക്കിയപ്പോൾ ഫ്ലൈറ്റ് എത്യോപിയുടെ തലസ്ഥാനം ആയ ആഡിസ് അബാബ ലാൻഡ് ചെയാൻ ആയെന്ന് മനസിലായി.ചുറ്റും നോക്കിയപ്പോൾ പാത്തുവും കുട്ടി പട്ടാളവും ഒക്കെ നല്ല ഉറക്കം ആയിരുന്നു.

ബഹ്റൈനിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് കയറുമ്പോൾ തന്നെ ഞാൻ ശ്രദിച്ച ഒരു കാര്യം ആയിരുന്നു, ഞാൻ ഉൾപ്പടെ ആകെ നാല് പുരുഷന്മാർ മാത്രം. ബാക്കി എല്ലാം എത്തിയോപ്പിയൻ സ്ത്രീകൾ ആയിരുന്നു യാത്രക്കാർ. അതിൽ ഭൂരിപക്ഷവും സാദാരണ വീട്ടു ജോലിക്കു നിൽക്കുന്നവരും മറ്റു ജോലികളും ചെയ്യുന്നവർ ആണെന് അവരോടു സംസാരിച്ചപ്പോൾ മനസിലായി.

നമ്മൾ അവരുടെ നാട് കാണാൻ വേണ്ടി ആണ് കുടുംബവുമായി യാത്ര ചെയുന്നത് എന്ന് അറിഞ്ഞപ്പോൾ തന്നെ വളരെ സന്തോഷത്തോടെ അവരിൽ ഒരുപാട് പേര് എവിടെയൊക്കെ പോകണം എന്നൊക്കെ പറഞ്ഞു തന്നു.

ഫ്ലൈറ്റ് ലാൻഡ് ചെയ്തു വിസ ഒക്കെ അടിച്ചു ബാഗ്ഗജ് എടുക്കാൻ പോയപ്പോൾ തന്നെ ആദ്യത്തെ പണി കിട്ടി. നമ്മുടെ ബാഗുകൾ എല്ലാം മിസ്സിംഗ് ആയിരിക്കുന്നു. ഗൾഫ് എയറിന്റെ മാനേജരോട് സംസാരിച്ചപ്പോൾ ഇനി അടുത്ത ദിവസം മാത്രമേ നമ്മുടെ ബാഗുകൾ എത്തുകയുള്ളൂ എന്ന് മനസിലായി.

നമുക്ക് ഇനി അഞ്ഞൂറ് കിലോമീറ്റർ അപ്പുറമുള്ള കോൺസോ എന്ന സ്ഥലത്തേക്കു ആണ് പോകേണ്ടത് എന്ന് പറഞ്ഞപ്പോൾ അവിടെ അടുത്തുള്ള എയർപോർട്ടിലേക്കു ബാഗേജുകൾ എത്തിച്ചു തരാമെന്നുള്ള അയാളുടെ ഉറപ്പിന്മേൽ നമ്മൾ എയർപോർട്ട് വിട്ടു പുറത്തേക്കു ഇറങ്ങി. മോള് വാശി പിടിച്ചു അവളുടെ ഡ്രസ്സ് വെച്ച ചെറിയ ട്രോളി അവളുടെ കയ്യിൽ തന്നെ വെച്ചത് കൊണ്ട് ഓള് കൈച്ചിലായി.

പുറത്തേക്കു ഇറങ്ങിയപ്പോൾ നമ്മളെയും കാത്തു കാറിന്റെ ഡ്രൈവർ കാത്തു നില്പുണ്ടായിരുന്നു. അയാളോട് പ്രശ്നം പറഞ്ഞപ്പോൾ ഷോപ്പൊക്കെ തുറക്കാൻ എട്ടു മണിയാകും എന്നും അത് വരെ അവരുടെ ഓഫീസിൽ പോയി ഇരിക്കാം എന്ന് പറഞ്ഞു.അങ്ങനെ പുലർച്ചെ അവരുടെ ഓഫീസിൽ പോയി ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു. എട്ടു മണി ആയപ്പോൾ തൊട്ടു അടുത്തുള്ള ഒരു മാർക്കറ്റിൽ പോയി അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ വാങ്ങി നേരെ പുറപ്പെട്ടു അർബാ മിൻച് എന്ന സ്ഥലത്തേക്ക്.

ഒരു പഴയ ലാൻഡ് ക്രൂയ്സർ ജീപ്പ് ആയിരുന്നു നമ്മൾക്ക് കിട്ടിയത്. പവർ സ്റ്റിയറിംഗ് ഒന്നും ഇല്ലാത്ത ആ കാർ ഓടിക്കാൻ ഞാൻ ആദ്യം കുറച്ചു ബുദ്ദിമുട്ടി.പിന്നെ മനസിലായി അവിടെ അവരുടെ അവസ്ഥ വെച്ചിട്ടു ആ ജീപ്പ് കിട്ടിയത് തന്നെ ഭാഗ്യം ആണെന്ന്.

ചെറിയ ഗ്രാമങ്ങളിൽ കൂടെ ആയിരുന്നു നമ്മൾ പോയി കൊണ്ടിരുന്നത്.വഴി അരികിൽ ഒക്കെ സ്ത്രീകളും കുട്ടികളും വലിയ ജാറിൽ വെള്ളവും ആയി പോകുന്നത് കാണാമായിരുന്നു. എവിടെ എങ്കിലും നിർത്തിയാൽ ആളുകൾ പഴവും പച്ചക്കറിയും ആയി ഓടി വരും വിൽക്കാൻ വേണ്ടി.

അങ്ങനെ കുറച്ചു ദൂരം എത്തിയപ്പോൾ ഒരു ചെറിയ മാർക്കറ്റ് കണ്ടിട്ട് കാർ നിർത്തി. അവിടെ ഇറങ്ങിയപ്പോൾ ഉണ്ടായ കാര്യം നമ്മളെ ശെരിക്കും ഞെട്ടിച്ചു. ഇത്രയും വലിയ ഒരു വരവേൽപ്പ് നമ്മുക്ക് ജീവിതത്തിൽ കിട്ടിയിട്ടില്ല. അവിടെ ഉണ്ടായിരുന്നവർ ഒക്കെ നമ്മളെ വന്നു പൊതിഞ്ഞു. നമ്മളോട് ടൂറിസ്റ്റ് ഗൈഡ് ആദ്യമേ പറഞ്ഞിരുന്നു, “ഇവിടെ അങ്ങനെ ഫാമിലി ഒന്നും വരാറില്ല. അതോണ്ട് അവർ സ്നേഹം കാണിക്കാൻ മക്കളെ ഒക്കെ എടുക്കും. പേടിക്കുകയൊന്നും ചെയ്യണ്ട” എന്ന്.

പറഞ്ഞത് പോലെ തന്നെ കുറച്ചു ഫ്രൂട്സ് വാങ്ങിക്കാൻ വേണ്ടി ആ ഗ്രാമം മുഴുവൻ നമ്മുടെ ഒപ്പം വന്നു. പറയുന്നത് ഒന്നും അങ്ങോട്ടും ഇങ്ങോട്ടും മനസിലാകുന്നില്ലെങ്കിലും ആ സ്നേഹം കണ്ടപ്പോൾ തന്നെ നമ്മളും കൂടെ നിന്നു. ഇടയ്ക്കു ചില സ്ത്രീകൾ പാത്തൂന്റെ മുടി ഒക്കെ തൊട്ടു നോക്കുണ്ടായിരുന്നു, മക്കളെ പിടിച്ചു ഉമ്മയൊക്കെ കൊടുത്തു കൈ പിടിച്ചു നടന്നു. തിരിച്ചു കാറിൽ കയറി കൈ വീശി കാണിക്കുന്നത് വരെ അവരൊക്കെ അവിടെ തന്നെ നിന്നു.

ദൂരം കൂടുതോറും ആ രാജ്യത്തിൻറെ അവസ്ഥ നമ്മൾക്ക് ശെരിക്കും മനസിലായി. നമ്മുടെ വണ്ടി കാണുമ്പോയേക്കും കൊച്ചു കുട്ടികൾ വന്നു റോഡിൻറെ മുന്നിൽ നിന്നും ഡാൻസ് ചെയാൻ തുടങ്ങും. പകരം അവർ ആവശ്യപ്പെടുന്നത് ഒരു പേന,ഒരു ടീഷർട്ട്‌ അതും അല്ലെങ്കിൽ കയ്യിൽ ഉള്ള വെള്ളത്തിന്റെ കാലി കുപ്പികൾ ആയിരുന്നു. അതിൽ വെള്ളം ഉണ്ടെങ്കിൽ അത്രയും സന്തോഷം ആയിരുന്നു അവർക്ക്.

പിന്നെ നമ്മൾ വഴിയിൽ നമ്മുടെ അടുത്തേക്ക് ഓടി വന്നു പഴങ്ങൾ വിൽക്കാൻ വന്നവരുടെ അടുത്ത് നിന്നും എല്ലാം വാങ്ങിച്ചു കൂട്ടി. നമ്മുക്ക് കഴിക്കാൻ വേണ്ടി ആയിരുന്നില്ല അതൊന്നും. വഴിയിൽ ആടിനെയും പശുവിനെയും മേയിച്ചു നടക്കുന്ന കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി.

രാത്രി ആയപ്പോൾ നമ്മൾ ഡോർസെ എന്ന ഗ്രാമത്തിൽ എത്തി. അവിടെ ആകെ ഉണ്ടായിരുന്ന ഒരു ലോഡ്ജിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത്. എത്താൻ ലേറ്റ് ആകുമെന്ന് വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അവർ നമ്മളെയും കാത്തു ആ ഗേറ്റിന്റെ മുൻപിൽ നില്പുണ്ടായിരുന്നു.

കാടിന്റെ നടുക്ക് ആയിരുന്നു ഈ ലോഡ്ജ്. നമ്മൾ മാത്രം ആയിരുന്നു അവിടെ അന്ന് താമസിക്കാൻ ഉണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റു തൊട്ടു അടുത്തുള്ള ഡോർസെ വില്ലേജിൽ പോയി, അവരൊക്കെ ഇപ്പോഴും ഒരു പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുന്ന രീതിയിൽ ആണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ആടും പശുവും മനുഷ്യരും എല്ലാം ഒരു ചെറിയ കുടിൽ പോലത്തെ വീട്ടിൽ ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത്.

പാത്തു അവരുടെ കൂടെ അവരുടെ രീതിയിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി നമ്മൾ എല്ലാരും കഴിച്ചു. കുട്ടിപ്പട്ടാളത്തിന് ഇതൊക്കെ ശെരിക്കും ഒരു പുതിയ അനുഭവം ആയിരുന്നു. അവർ കുട്ടിപട്ടാളത്തെ ശെരിക്കും തലയിൽ വെച്ചായിരുന്നു നടന്നത്. കാരണം ഡോക്യുമെന്ററി ഒക്കെ എടുക്കാൻ ആൾകാർ വരാറുണ്ടെങ്കിലും ആദ്യം ആയിട്ടാണ് ഫാമിലി ആയിട്ട് ഇതൊക്കെ കാണാൻ വന്നത് കൊണ്ട് തന്നെ.

വൈകുനേരം ആയപ്പോൾ നമ്മൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ വരുന്ന കോൺസോ എന്ന ഗ്രാമം കാണാൻ പോയി. ലോക്കൽ ഗൈഡിന്റെ സഹായം ഇല്ലാതെ ആ കാടിന്റെ നടുക്കുള്ള ഗ്രാമത്തിൽ പോവുക എന്നുള്ളത് നടക്കാത്ത കാര്യം ആയിരുന്നു. കോൺസോ എത്താൻ ആയപ്പോൾ ആണ് നമ്മൾ ആ മനോഹരമായ കാഴ്ച കണ്ടത്. ഒരു പുഴയിൽ ആണും പെണ്ണും ഒക്കെ പരിപൂർണ നഗ്നരായി കുളിക്കുന്നു, കൂടെ കുറെ ആടും പശുവും കുതിരകളും.

ഞാൻ കാർ ഒതുക്കി നിർത്തി അതിൽ നിന്നും ഇറങ്ങി. കൂടെ പാത്തുവും. മക്കളോട് ഇറങ്ങേണ്ട എന്ന് നിർദേശം കൊടുത്തു നമ്മൾ ആ പുഴ കരയിൽ പോയി. നമ്മളെ കണ്ടപോയെ അവരൊക്കെ കൈ വീശി കാണിച്ചു. ഇതിലും മനോഹരമായ ഒരു കാഴ്ച ഇനി കാണില്ല, ആദിമ കാലം പോലെ മനുഷ്യരും മൃഗങ്ങളും ഒരു നൂൽബന്ധം ഇല്ലാതെ പുഴയിൽ കുളിക്കുന്നു. ജിമ്മിൽ ഒന്നും പോകാതെ, ഒരു ഡയറ്റ് പ്ലാനും ഫോള്ളോ ചെയ്യാതെ തന്നെ ആണുങ്ങൾക്ക് എല്ലാം സിക്സ് പാക്കും എയിറ്റ് പാക്കും. സ്ത്രീകളുടെ കാര്യം ആണെകിൽ പറയേം വേണ്ട, എല്ലാം പടച്ചോൻ വാരി കോരി ആവശ്യത്തിൽ അധികം കൊടുത്തിട്ടുണ്ട്.

ഞാൻ ആ കാഴ്ച ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോൾ പാത്തു പുറകിൽ നിന്നും തൊണ്ടിയിട്ടു പറഞ്ഞു, “മതി സീൻ പിടിച്ചത്, പോകാം എന്ന്.” ഞാൻ പാത്തുനോട് പറഞ്ഞു, “കുളി സീൻ നോക്കാത്തവരായി ആരുമില്ല പാത്തു.” പകരം ഞാൻ പാത്തുവിന്റെ ഒരു നുള്ളും മേടിച്ചു കൂട്ടി കാർ എടുത്തു സ്ഥലം വിട്ടു.

ഒരു ഗൈഡിന്റെ സഹായത്തോടെ കോൺസോ വില്ലേജിൽ പോയപ്പോൾ ആണ് ഇപ്പോഴും ഈ ദുനിയാവിൽ ഇങ്ങനെയൊക്കെ ആളുകൾ ജീവിക്കുന്നുണ്ടെന് മനസിലായത്. വളരെ പരിതാപകരം ആയിരുന്നു അവിടത്തെ അവസ്ഥ. അവർ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ കണ്ടാൽ തന്നെ അറിയാം അതൊന്നും കഴുകാൻ ഉള്ള സാഹചര്യം അവർക്കു ഇല്ലെന്നു. പുല്ലു കൊണ്ടുള്ള വീട് ആയിരുന്നു എല്ലാം. വെള്ളം കിട്ടണമെങ്കിൽ ഒത്തിരി ദൂരം സഞ്ചരിച്ചു കൊണ്ട് വരണം.

ആ ഗ്രാമത്തിലെ ആകെ ഉള്ള ഒരു കൊച്ചു പീടികയിൽ നിന്നും പാത്തു അവിടെ ഉണ്ടായിരുന്ന ബിസ്‌ക്കറ്റ് മുഴുവൻ വാങ്ങിച്ചു അവിടെ ഉണ്ടായിരുന്ന മുഴുവൻ കുട്ടികൾക്കും കൊടുത്തു. ആ സമയത്തു ആ മക്കളുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരിന്നു.

അതൊക്കെ കണ്ടു പാത്തു ഒരു വശത്തു മാറി നിക്കുന്നത് കണ്ടപ്പോൾ ഞാൻ അടുത്ത് പോയി ചോദിച്ചു “എന്ത് പറ്റി…?” കണ്ണൊക്കെ നിറഞ്ഞു പാത്തു മറുപടി പറഞ്ഞു. “ജീവിതത്തിൽ വലിയ നിലകളിൽ എത്തേണ്ട ഒരുപാട് കഴിവുള്ള കുട്ടികൾ ഈ കൂട്ടത്തിൽ ഉണ്ടാവും. എന്നിട്ടും ജീവിത സാഹചര്യം കൊണ്ടല്ലേ പാവം ഇങ്ങനെ എവിടെയും എത്താതെ ആയിപോയതു.” ഞാൻ പാത്തൂനെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തി.

ആ ഗ്രാമം കറങ്ങി പുറത്തേക്കു ഇറങ്ങാൻ ആയപ്പോൾ ഉച്ചത്തിൽ കുട്ടികളുടെ പാട്ട് കേട്ടു. നമ്മൾ ഗ്രാമ കവാടത്തിൽ എത്തിയപ്പോൾ മനസിലായി അവിടത്തെ കുട്ടികൾ മുഴുവൻ ഒന്നടങ്കം തുള്ളിച്ചാടി പാട്ട് പാടുക ആയിരുന്നു.കൂടെ വന്ന ഗൈഡ് പറഞ്ഞു, “നിങ്ങൾ നേരത്തെ വാങ്ങിച്ചു കൊടുത്ത ആ ബിസ്‌ക്കറ്റിനു നന്ദി സൂചകം ആയിട്ടാണ് അവർ നിങ്ങൾക്കു വേണ്ടി ഈ പാട്ട് പാടുന്നത്. നിങ്ങളും കൂടെ ചേർന്നാൽ അവർക്കു അത് വളരെ സന്തോഷം ആകും എന്ന്.”

പാത്തു അപ്പോൾ തന്നെ കണ്ണൊക്കെ തുടച്ചു അവരുടെ കൂടെ ഡാൻസ് ചെയ്തു. കുറച്ചു കഴിഞ്ഞു ഞാനും അവരുടെ കൂടെ കൂടി. അവിടുന്ന് അവരോടൊക്കെ യാത്ര പറഞ്ഞു ഇറങ്ങി ഹോട്ടൽ റൂമിലേക്ക് പോകുമ്പോൾ മോള് ചോദിച്ചു, “അതെന്താ ഉപ്പ പടച്ചോൻ ഇവരെ ഹെല്പ് ചെയാത്തതു, ബാക്കി എല്ലാ സ്ഥലത്തും എല്ലാരും നല്ലതു ആണെല്ലോ..?”

ഞാൻ തല ചൊറിഞ്ഞു കൊണ്ട് മറുപടി പറഞ്ഞു, “അതിനുള്ള ഉത്തരം നിങ്ങൾ വലുതായാൽ നിങ്ങൾ തന്നെ കണ്ടെത്തും. നിങ്ങൾ ചെയ്യേണ്ടത് പഠിച്ചു വലിയ ആളായി ഇത് പോലെ ഉള്ള ആൾക്കാരെ സഹായിക്കണം. അതും പടച്ചോന് ഇഷ്‌ടം ഉള്ള കാര്യം ആണ്.”

പറഞ്ഞു കൊടുത്ത് എത്രത്തോളം അവരുടെ മനസ്സിൽ കേറിയെന്നു എനിക്ക് അറിയില്ല. എന്നാലും ഒരുനാൾ അവർക്കു മനസിലാവും എന്ന് മനസ്സിൽ ഉറപ്പിച്ചു. നമ്മൾ കോൻസോയിലെ ആകെ ഉണ്ടായിരുന്ന രണ്ടു ലോഡ്ജിൽ ഒന്ന് തിരഞ്ഞെടുത്തു അവിടെ ആ രാത്രി തങ്ങി.

പിറ്റേന്നു അവിടെ നിന്നും അർബാ മിൻചിലെ വന്യ മൃഗങ്ങളെ കാണാൻ പോകാൻ ആയിരുന്നു പ്ലാൻ. രാവിലെ ഭക്ഷണം കഴിച്ചോണ്ടും ഇരിക്കുമ്പോൾ ആയിരുന്നു ഒരാൾ ഓമോ വാലിയെ പറ്റിയും, അവിടത്തെ ഹാമർ ഗോത്ര വിഭാഗത്തിലെ ആദിവാസികളെ പറ്റിയും പറഞ്ഞു തന്നത്. തിങ്കളാഴ്ച മാത്രം അവർ കാട് ഇറങ്ങി വരും സാദനങ്ങൾ വാങ്ങാനും വിൽക്കാനും. പക്ഷെ ആകെ ഉള്ള പ്രശ്നം എന്താണ് എന്ന് വെച്ചാൽ നൂറോളം കിലോമീറ്റർ ഓഫ് റോഡ് ആണ്. ശെരിക്കും ബുദ്ധിമുട്ടുമെന്നു പറഞ്ഞു.

അങ്ങനെ കാറിന്റെ മുതലാളിയോട് അവിടെ പോകാൻ എക്സ്ട്രാ പൈസ കൊടുത്തു അനുവാദം എടുത്തു. രണ്ടും കല്പിച്ചു ഹാമറിലേക്കു വിട്ടു. നാലഞ്ചു മണിക്കൂർ കൊണ്ട് നമ്മൾ ഹാമർ എത്തി. തിങ്കളാഴ്ച ആയതു കൊണ്ടു ആ ചന്ത നിറയെ ഹാമർ വർഗക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. പകുതി ആളുകൾക്കും വിചിത്രമായ വസ്ത്രധാരണ രീതി ആയിരുന്നു. അത് എന്ത് കൊണ്ടാണെന്നു അവിടത്തെ ലോക്കൽ ഗൈഡ് നമുക്ക് പറഞ്ഞു തന്നു.

ഓരോ ആഭരണ രീതി അവരുടെ ഇടയിൽ ഉള്ള കല്യാണ രീതിയെയും പ്രായപൂർത്തി ആയവരെയും ഉദ്ദേശിച്ചാണ്. വസ്ത്രങ്ങൾ എത്രമത്തെ ഭാര്യ ആണെന്നും ഇനി കല്യാണം കഴിക്കാൻ താല്പര്യം ഉള്ളത് ആണെന്നും സൂചിപ്പിക്കുന്നതും എന്ന തരത്തിൽ ആണ്. അവരുടെ പല ആചാരങ്ങളും ബഹുരസമാണ്. നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ സദാചാര കമ്മിറ്റിക്കാർക്കു കുശാൽ ആയേനെ.

അവർ വിൽക്കാൻ കൊണ്ട് വന്ന കുറച്ചു സാധനങ്ങൾ ഒക്കെ നമ്മൾ വാങ്ങി. വൈകുന്നേരം വരെ അവിടെ അവരുടെ ഗ്രാമങ്ങൾ ഒക്കെ കറങ്ങി നടന്നു. നേരം ഇരുട്ടിയപ്പോൾ തിരിച്ചു പോയി. രാത്രി ആയപോയേക്കും റൂമിൽ എത്തി.

പിറ്റേന്ന് രാത്രി ആയിരുന്നു നമ്മുടെ ഫ്ലൈറ്റ്. പോകുന്ന വഴി അർബാ മിൻചിലെ എയർപോർട്ടിൽ കയറി നമ്മുടെ മിസ് ആയ ബാഗുകൾ എടുത്തു. പക്ഷെ അപ്പോയെക്കും നമ്മുടെ ട്രിപ്പ് ഏകദേശം തീർന്നിരുന്നു. പോകുന്ന വഴിയിൽ ഒക്കെ ഒരുപാട് വസ്ത്രങ്ങളുടെ മാർക്കറ്റുകൾ കണ്ടു. അവിടെ പോയപ്പോൾ ആണ് മനസിലായെ അതൊക്കെ ഉപയോഗിച്ച് കഴിഞ്ഞ വസ്ത്രങ്ങൾ ആണ് വിൽക്കുന്നത് എന്ന്. നമ്മൾ ചാരിറ്റി ആയി കൊടുക്കുന്ന എല്ലാ വസ്ത്രങ്ങളും പോകുന്നത് ഇത് പോലെ ഉള്ള രാജ്യങ്ങളിലെക്കു ആണ്. അതും ഒരു വലിയ ബിസിനസ് ആണെന്ന് അവിടെ അതൊക്കെ കണ്ടപ്പോൾ മനസിലായി.

അങ്ങനെ തിരിച്ചു ആഡിസ് അബാബ വരുന്ന വഴി കാറിന്റെ ഉടമസ്ഥനും ആയി ചെറിയ ഒരു തർക്കം ഉണ്ടായി. അത് നേരെ നമ്മളെ എത്തിച്ചത് പോലീസ് സ്റ്റേഷനിലേക്കു ആയിരുന്നു. ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം ആയിരുന്നു അവിടത്തെ പോലീസ് സ്റ്റേഷൻ. അവർക്കു ഭാഷ അറിയാത്തതു കൊണ്ട് പുറത്തു നിന്നുള്ള ഒരാളെ വിളിച്ചു കൊണ്ട് വന്നാണ് പ്രശ്നം ഒത്തു തീർപ്പു ആക്കിയത്. പോലീസ് അവിടെ എപ്പോഴും ടൂറിസ്റ്റിനാണ് സപ്പോർട്ട് ചെയുന്നത് എന്നത് നമ്മുക്ക് രക്ഷയായി എന്ന് പറയാം.

പാതിരാത്രി ആയപ്പോൾ നമ്മൾ എയർപോർട്ടിൽ എത്തി. അവിടെ ഫ്ലൈറ്റ് വരുന്നത് വരെ കാത്തിരുന്നപ്പോൾ പാത്തു എന്നോട് പറഞ്ഞു, “എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ചെറിയ കാര്യങ്ങൾക്കു ടെൻഷൻ അടിക്കുകയും ഡിപ്രെഷൻ ആവുകയും ചെയ്യുന്നവർ ഒരിക്കൽ എങ്കിലും ഇത് പോലെ ഉള്ള രാജ്യത്ത് വരണം. പിന്നെ ഒരിക്കലും അവർ അങ്ങനെ ചെയ്യുകയില്ല”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു “യുപിയും ബീഹാറും കണ്ട നമ്മൾക്ക് എന്ത് ആഫ്രിക്ക വന്നിരിക്കുന്നു.” അത് കേട്ടു അവൾ പിന്നെയും ഒരു നുള്ളു പാസ് ആക്കി എന്റെ കൈ ചേർത്ത് പിടിച്ചു തോളിൽ ചാരി കിടന്നു ഉറങ്ങി. ഞാൻ മൊബൈലിൽ അടുത്ത ട്രിപ്പ് പോകേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റും തപ്പി ഇരുന്നു. കൂടെ മനസ്സിൽ കുട്ടിപ്പട്ടാളം ചോദിച്ച ആ ചോദ്യവും ഉണ്ടായിരുന്നു. “എന്തിനാ പടച്ചോൻ ഇവരെ മാത്രം ഇങ്ങനെ ആക്കിയത്?”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post