വിവരണം – നിജിൻ ബാബു.

ആഗ്ര, ഡൽഹി, മനാലി ഈ സ്‌ഥലങ്ങൾ പോയി കാണാൻ ആഗ്രമില്ലാത്ത ആളുകൾ വളരെ കുറവാണ്. എന്നാൽ പലപ്പോഴും യാത്രക്ക് തടസ്സമായി നിൽക്കുന്നത് യാത്രക്ക് ആവശ്യമായി വരുന്ന ഭീമമായ തുകയാണ്. എന്നാൽ 12 ദിവസ യാത്രക്ക് മുകളിൽ പറഞ്ഞ തുക അത്രക്ക് ഭീമമായ ഒന്നല്ല എന്നാണ് എന്റെ പക്ഷം. പാക്കേജ് ട്യൂറുകൾ 20 – 30 ആയിരങ്ങൾ വാങ്ങിക്കുന്നത് സാധരണമാണ് എന്നുള്ളപ്പോൾ ആണ് എന്നുള്ളത് ഓർക്കുക. ഞങ്ങൾ എങ്ങനെ ഈ തുകയിൽ യാത്ര സാധ്യമാക്കി എന്ന് ഇനി പറയാം. മുടക്കിയ തുകയിൽ 59 % ഉപയോഗിച്ചത് യാത്ര ആവശ്യങ്ങൾക്കാണ്‌.

1, എറണാകുളം – ആഗ്ര , ഡെൽഹി – കോട്ടയം സ്ലിപ്പർ ക്ലസ് ട്രയിൻ ടിക്കറ്റ് റിസർവ് ചെയ്തു. 2, ആഗ്ര – ഡൽഹി, ഡെൽഹി – മനാലി , മനാലി ഡെൽഹി AC സെമി സ്ലീപ്പർ ബസ് ബുക്ക് ചെയ്‌താണ്‌ യാത്ര നടത്തിയത്. ഇതിന് വേണ്ടി red bus, make my trip എന്നീ ആപ്പുകൾ ഉപയോഗിച്ചു. 3, ബാക്കി യാത്രകൾക്ക് കൂടുതൽ ഉപയോഗിച്ചത് മുൻഗണന ക്രമത്തിൽ മെട്രോ, റിക്ഷ, ബസ്, ടാക്സി എന്നിവയാണ് 4, ഭക്ഷണം: ആകെ തുകയിൽ 19 % ഉപയോഗിക്കപ്പെട്ടു. വെള്ളം മിനറൽ വാട്ടർ മാത്രമാണ് ഉപയോഗിച്ചത്. ഒപ്പം ചായ കാപ്പി. ഓരോ സ്ഥലത്തും അവിടെ ലഭ്യമായ അവരുടെ നാടൻ വിഭവങ്ങൾ കഴിച്ചു. രണ്ടു ദിവസം മാത്രമാണ് ചിക്കൻ ഉപയോഗിച്ചത്. കൂടുതലും വെജിറ്റേറിയൻ വിഭവങ്ങളാണ് അവിടെ സാധാരണ. അതാണ് കൂടുതലും കഴിച്ചത്. 5, താമസം: 16 % തുക ആവശ്യമായി വന്നു. Make may trip , goibibo ആപ്പുകൾ വഴിയും നേരിട്ടും റുമുകൾ എടുത്തു. മനാലിയിൽ ടൗണിൽ തന്നെ നല്ല ഹോട്ടലുകൾ ഒരുപാട് ലഭ്യമാണ്. ഹോട്ടലിന്റെ മുന്നിൽ നിന്ന് ആപ്പിൽ ചെക്ക് ചെയ്ത് റൂം എടുക്കുന്നത് നല്ല ഒരു രീതിയാണ്. സീസൻ സമയം ചിലപ്പോൾ വിപരീതമായ ഫലമാവും ലഭിക്കുക.

നിർദ്ദേശങ്ങൾ / അബദ്ധങ്ങൾ : 1,ആഗ്രയിൽ ഒരു ഓട്ടോറിക്ഷകാരൻ സ്ഥലങ്ങൾ കാണിക്കാം എന്നും പറഞ്ഞു പുറകെ കൂടി. റെയിൽവെ സ്റ്റേഷൻ മുതൽ ഒഴിവാക്കാൻ നോക്കിട്ട് ഒഴിഞ്ഞു പോകാതെ മാന്യമായ നിലയിൽ റൂം ബുക്ക് ചെയ്യാൻ സഹായിച്ചു വിശ്വാസം പിടിച്ചു പറ്റി. പിറ്റേന്ന് രാവിലെ താജ്മഹൽ പോകാൻ അവനെ വിളിച്ചു. താജ്മഹലിൽ എത്തിച്ചു പൈസ നൽകി വിടാൻ നോക്കിട്ട് അവൻ പോകില്ല. ഞാൻ വെയിറ്റ് ചെയാം എന്നായി. കാശും വാങ്ങാൻ തയ്യാറാവുന്നില്ല. ആഗ്ര ഫോർട്ട്, ഭക്ഷണം കഴിക്കാൻ അവന് കമ്മീഷൻ കിട്ടുന്ന ഹോട്ടൽ, ലെതർ ഐറ്റം വിലക്കുറവ് ഉണ്ട് എന്നും പറഞ്ഞു കുറെ കടകളിൽ എന്നിവയിൽ കൊണ്ട് പോയി കേറ്റി. അവന്റെ സേവനം വേണ്ട എന്നു തീർത്തു പറഞ്ഞപ്പോൾ 1000 രൂപ ചാർജ് പറഞ്ഞു. അവസാനം 600 രൂപ നൽകി അവനെ ഓടിച്ചു. ഓട്ടോ അല്ലേൽ ടാക്സിക്കാരോട് നമ്മുക്ക് വാങ്ങാൻ ഉള്ള സാധനം പറഞ്ഞാൽ അവർക്ക് കമ്മിഷൻ കിട്ടുന്ന കടകളിൽ നമ്മളെ ഇറക്കും. നമ്മൾ കടയിൽ കയറിയാൽ മതി ആൾ എണ്ണത്തിൽ കമ്മീഷൻ ലഭിക്കും. ഇവരുടെ കമ്മിഷൻ ഉൾപ്പെടെ അമിതമായ വില നമ്മൾ നൽകേണ്ടി വരും.

2, ഡെൽഹിയിൽ ആദ്യ ദിനം ബസിലാണ് യാത്ര നടത്തിയത്. അത് മെട്രോയിൽ യാത്ര ചെയ്തു തുടങ്ങിയപ്പോൾ ആ തീരുമാനം അബദ്ധമായി എന്ന് മനസിലായി. ഡൽഹിയെ സംബന്ധിച്ച് ബജറ്റ് യാത്രകൾക്ക് മെട്രോ ഒരു നല്ല മാർഗമാണ്. 200 രൂപ നൽകിയാൽ ഒരു ദിവസവും, 500 രൂപ നൽകിയാൽ 3 ദിവസ മുഴുവൻ യാത്രക്കും ഉള്ള പാസുകൾ ലഭിക്കും.(200 രൂപയിൽ കാർഡ് മടക്കി നല്കുബോൾ 50 രൂപ ലഭിക്കും). ഇത് എടുക്കുന്നത് നഷ്ടമാവില്ല. അത് പോലെ ബസിലും 50 രൂപ നൽകിയാൽ ഫുൾ day പാസുകൾ ലഭ്യമാണ്‌. ഫുൾ day പാസുകൾ എടുത്താൽ എത്ര തവണ വേണമെങ്കിലും ബസുകൾ മാറി കയറി യാത്ര ചെയാം.

3, ഹോട്ടൽ ബുക്കിംഗ് സൈറ്റ് വഴി റൂം ബുക്ക് ചെയ്യുന്ന റൂം കണ്ടു പിടിക്കാൻ ഉണ്ടാവുന്ന യാത്ര ചിലവ്. ആ റൂമുകൾ പ്രധാന ടൗണിൽ അല്ലേൽ ഉണ്ടാവുന്ന അധിക യാത്ര ഇതൊക്കെ അപ്രതീക്ഷിതമായി വരുന്ന ചെലവുകളാണ്. അതുകൊണ്ട് ബുക്ക് ചെയ്യുന്ന ഹോട്ടലുകളുടെ ലാൻഡ് മാർക്ക് പെട്ടന്ന് മനസ്സിലാവുന്ന തരത്തിൽ മെട്രോ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ആശുപതി, അട്രാക്ടഷൻ പോയിന്റ്‌ തുടങ്ങിയ സ്പോട്ടുകൾ മനസിലാക്കി വെക്കുക. അല്ലെങ്കിൽ ഹോട്ടലുകൾ അനേഷിച്ചു ഒരുപാട് സമയം പോകും.

4, ട്യൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ള റെസ്റ്റോറന്റ് ഒഴിവാക്കുക. ഭക്ഷണത്തിൽ ഫ്രൂട്‌സ്, ബ്രെഡ്, ജാം എന്നിവ കഴിയുമെങ്കിൽ ദിവസവും ഒരു നേരമെങ്കിലും പരീക്ഷിക്കുക. 5, എൻട്രി പാസുകൾ ഓൺലൈൻ വഴിയോ ATM കാർഡ് വഴിയോ എടുത്താൽ ചെറിയ ഇളവ് ലഭിക്കും. 6, തണുപ്പ് വസ്ത്രങ്ങൾ മനാലിയിൽ വളരെ കുറഞ്ഞ വിലയിൽ ഒരുപാട് സെലക്ഷൻ ലഭിക്കും. ആഗ്ര , ഡൽഹി എന്നിവടെ പറയുന്നതിലും വളരെ കുറഞ്ഞ വിലയിൽ ഇവിടെ ഫിക്സഡ് റേറ്റ് ഷോപ്പുകൾ ഉണ്ട്. പിന്നെ എന്തും വില പേശി വാങ്ങാൻ ശ്രമിക്കുക. 2000 പറയുന്ന സാധനം 200 നിരക്കിൽ വാങ്ങുക എന്നതാണ് വിലപേശൽ തോത്, ഓർക്കുക.

7, ഡെൽഹിയിൽ ഐഡി കാർഡ് ഒർജിനൽ നിർബന്ധമാണ്. ഹോട്ടലിൽ കിടക്കുന്ന മൂന്നു ആളുകൾ ആണേൽ മൂന്നു പേരും നിർബന്ധമായി ഐഡി കോപ്പി നൽകണം. ഇല്ലേൽ റൂം നൽകില്ല. ഒർജിനൽ കയ്യിൽ എടുക്കാൻ മറന്നാൽ കോപ്പി ഫോണിൽ കരുതുക. ഇത് പ്രിന്റ് എടുത്ത് നൽകുക. 8, SLR, DSLR camera എന്നിവ എല്ലാ സ്ഥലങ്ങളിലും അനുവാദം നൽകുന്നു. എങ്കിലും വലിയ ലെൻസ് , ട്രൈപോഡ് എന്നിവക്ക് വിലകുണ്ട്. മെട്രോയിൽ പോലും ട്രൈപോഡ് ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കി. ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ ഒരുമിച്ചാണ് യാത്ര ചെയ്തത്. അത് കൊണ്ട് ഒരു റൂം എടുത്താൽ ധാരാളമായി. വാടക 3 ൽ 1 ആയി കുറയും ഒരാൾക്ക് എന്നത് കൂടുതൽ ലാഭകരമായി. ഇനി ഈ പറഞ്ഞ സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ ഈ കാര്യങ്ങൾ കൂടി ഒന്നോർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.