ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി ഐങ്കൊമ്പ് ബസ്സപകടം

Total
73
Shares

അപകടങ്ങൾ എന്നും നമുക്ക് സമ്മാനിക്കുക ഒരിക്കലും മറക്കാത്ത ദുരന്ത സ്മരണകളായിരിക്കും. കേരളത്തിൽ നടന്ന ബസ്സപകടങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിലുണ്ടായിരിക്കും കോട്ടയം ജില്ലയിലെ ഐങ്കൊമ്പിൽ നടന്ന ബസ് അപകടം. ഇന്നത്തെ തലമുറയിലെ അധികമാരും അറിയാത്ത, എന്നാൽ പഴയ ആളുകൾ ഇന്നും ഭീതിയോടെ ഓർക്കുന്ന ഐങ്കൊമ്പ് ബസ്സപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇപ്പോൾ 21 വയസ്സ് പഴക്കമുണ്ട്.

21 വർഷങ്ങൾ പഴക്കമുള്ള പാലാ ബസ് സ്റ്റാൻഡ്. കൃത്യമായി പറഞ്ഞാൽ 1998 ഒക്‌ടോബർ 22. പാലാ സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ചതായിരുന്നു പ്രശാന്ത് എന്നു പേരുള്ള സ്വകാര്യ ബസ്. ബസ് പതിവുപോലെ യാത്ര തുടങ്ങിയപ്പോൾ സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായി മാറുവാൻ ഒരുങ്ങുകയാണെന്നു ആരും അറിഞ്ഞിരുന്നില്ല.

തൊടുപുഴയിലേക്കുള്ള ഓട്ടത്തിനിടെ ബസ് രാവിലെ 11.30 ഓടെ പാലായിൽ നിന്നുംഎട്ടു മിലോമീറ്ററോളം അകലെയുള്ള ഐങ്കൊമ്പ് ആറാം മൈലിനു സമീപത്തെത്തി. അവിടത്തെ പാസഞ്ചേഴ്സ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻപിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലിഫോൺ തൂണിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീ പിടിക്കുകയായിരുന്നു. ബസ് മറിഞ്ഞപ്പോൾ വാതിലുകൾ ഉൾപ്പെടുന്ന വശം റോഡിനടിയിലായതിനാൽ പലർക്കും പുറത്തു കടക്കാനായില്ല.

മറിഞ്ഞ ബസ്സിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ തകർത്ത് കുറച്ചുപേർ പുറത്തേക്ക് രക്ഷപ്പെട്ടപ്പോഴേക്കും ബസിൽ തീപടർന്നിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ബസ് പൂർണമായും അഗ്നിക്കിരയായി. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി.

അപകടത്തെത്തുടർന്ന് 16 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 22 പേരാണ് അന്നത്തെ അപകടത്തിൽ മരണമടഞ്ഞത്. അതുകൂടാതെ ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തീപിടുത്തത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ പലതും ദിവസങ്ങൾക്കു ശേഷമായിരുന്നു തിരിച്ചറിയുവാൻ സാധിച്ചത്.

അന്നത്തെ ഈ അപകടത്തെത്തുടർന്ന് കുറേക്കാലം പ്രൈവറ്റ് ബസ്സുകളിൽ സ്ത്രീകളുടെ സീറ്റ് പുറകിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും മുൻഭാഗത്തേക്ക്‌ തന്നെ ആക്കുകയായിരുന്നു.

ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ നിയമവ്യവഹാരവും നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. എന്നാൽ അപകടത്തിൽ മരണമടഞ്ഞവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ഏറ്റുവാങ്ങുവാൻ ബന്ധുക്കളാരും മുന്നോട്ടു വന്നിരുന്നില്ല. 100 ഗ്രാമിന് മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളിയാഭരണങ്ങളുടെ ഉരുപ്പടികളുമാണ് ഇത്തരത്തിൽ സൂക്ഷിക്കേണ്ടി വന്നത്. ഇവ കൈപ്പറ്റാൻ ഉടമകളാരും എത്താതിരുന്നതിനെ തുടർന്ന് സമീപകാലത്ത് ഇവയെല്ലാം സർക്കാരിലേക്ക്‌ കണ്ടുകെട്ടുകയായിരുന്നു.

അന്നത്തെ പത്രങ്ങളിൽ ഐങ്കൊമ്പ് ബസ്സപകടത്തിൻ്റെ വാർത്തകളും ചിത്രങ്ങളുമൊക്കെ നടുക്കത്തോടെയായിരുന്നു കേരളം വായിച്ചറിഞ്ഞത്. അന്ന് പരിക്കേറ്റവരിൽ പലരും നടുക്കുന്ന ഓർമ്മകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ കാലങ്ങളെടുത്തു. അവരിൽ പലരും പിന്നീട് ബസ് യാത്രകൾ ചെയ്യുവാൻ മടിക്കുന്ന അവസ്ഥയും ഉണ്ടായി. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും ഐങ്കൊമ്പ് ബസ്സപകടം ഓർമ്മയിൽ നിന്നും പറിച്ചു മാറ്റിയെങ്കിലും സമീപവാസികളുടെയും, മരിച്ചവരുടെ ബന്ധുക്കളുടെയും മനസ്സിൽ മായാത്ത മുറിപ്പാടായി ബസ് ദുരന്തത്തിന്റെ ഓർമകൾ ഇന്നും അവശേഷിക്കുകയാണ്.

കടപ്പാട് – മനോരമ ഓൺലൈൻ, മാതൃഭൂമി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post