യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ. ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് എയർ അറേബ്യയുടെ പ്രധാന ഹബ്.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജയിൽനിന്നും, 9 രാജ്യങ്ങളിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാസബ്ലാങ്കയിൽനിന്നും, 4 രാജ്യങ്ങളിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അലക്സാണ്ട്രിയയിൽ നിന്നും എയർ അറേബ്യ സർവീസ് നടത്തുന്നു.
എയർ അറേബ്യയുടെ പ്രധാന ആസ്ഥാനം ഷാർജ അന്താരാഷ്‌ട്ര എയർപോർട്ട് ആണ്. ആസ്ഥാനമായ ഷാർജയിൽ അനവധി വിമാനങ്ങൾക്കു എയർ അറേബ്യ കണക്ഷൻ നൽകുന്നു എന്നതാണ് എയർ അറേബ്യയുടെ പ്രധാന സവിശേഷത. കാസബ്ലാങ്ക, അലക്സാണ്ട്രിയ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചും എയർ അറേബ്യ പ്രവർത്തിക്കുന്നു. അറബ് എയർ കാരിയർസ് ഓർഗനൈസേഷൻ അംഗമാണ്.
ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എയർ അറേബ്യ വിമാനത്തിൽ ഒരു മടക്കയാത്ര; വീഡിയോ കാണുക.
ഷാർജ ഭരണാധികാരിയും സുപ്രീം കൌൺസിൽ ഓഫ് ദി യുണൈറ്റഡ് അറബ് എമിരേറ്റ്സ് അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ ഉത്തരവ് പ്രകാരം 2003 ഫെബ്രുവരി 3-നാണ് എയർ അറേബ്യ സ്ഥാപിക്കപ്പെട്ടത്. ഈ പ്രദേശത്തെ ആദ്യത്തെ ചെലവ് കുറഞ്ഞ യാത്രാ വിമാന സേവനമാണ് എയർ അറേബ്യ. ഒക്ടോബർ 28, 2003-നു എയർലൈൻ പ്രവർത്തനം ആരംഭിച്ചു, ആദ്യ സർവീസ് യുഎഇയിലെ ഷാർജ മുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര എയർപോർട്ട് വരെ ആയിരുന്നു. ബിസിനസ് തുടങ്ങി ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.
2003 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച എയർ അറേബ്യയാണ് മിഡിൽ ഈസ്റ്റിലെ ആദ്യ ചെലവ് കുറഞ്ഞ യാത്ര വിമാന സർവീസ്. ഇപ്പോൾ ഈ എയർലൈനിൻറെ മൂല്യം 10 ബില്ല്യൺ യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം ആണ്. പ്രവർത്തനം ആരംഭിച്ച ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.
എയർ അറേബ്യ ഡയറക്ടർ ബോർഡിൽ 7 അംഗങ്ങളുണ്ട്. 3 വർഷത്തെ കാലാവധിയോടെ 2014-ലാണ് ഇപ്പോഴത്തെ ബോർഡിനെ തിരഞ്ഞെടുത്തത്. ബോർഡിൻറെ പ്രവർത്തനങ്ങൾ എയർ അറേബ്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, മാത്രമല്ല ബോർഡ് അംഗങ്ങൾക്ക് ഇടയിലുള്ള ഓഹരി വിപണനം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
ഡിസംബർ 2014 വരെയുള്ള കണക്കുകൾ അനുസരിച്ചു മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 100-ൽ അധികം എയർപോർട്ടുകളിലേക്ക് സേവനം നടത്തുന്നു. ഏറ്റവും പുതിതായി സേവനം ആരംഭിച്ച ലക്ഷ്യസ്ഥാനം ഈജിപ്തിലെ കയ്റോയാണ്.
എയർ അറേബ്യ ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം വഴി എയർപോർട്ടിലെ ക്യുവിൽനിന്നും നമുക്ക് രക്ഷപ്പെടാം. അതേ സമയം, ഈ ഷാർജ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
160 സെന്റിമീറ്റർ കവിയാതെയുള്ള ഒരു ബാഗ് എയർ അറേബ്യ യാത്രകാർക്കൊപ്പം അനുവദിക്കുന്നു. ഒരു ഹാൻഡ് ബാഗും അനുവദിക്കുന്നു. എയർ അറേബ്യക്കു നല്ല സുരക്ഷാ ചരിത്രമാണ് ഉള്ളത്.