ശാസ്ത്രം – ജയിച്ചവരുടേത് മാത്രമല്ല, തോല്‍പ്പിക്കപ്പെട്ടവരുടേത് കൂടിയാണ്

Total
1
Shares

ലേഖകൻ – ബെന്യാമിന്‍ ബിന്‍ ആമിന.

ശാസ്ത്രം.. അതൊരിക്കലും വിജയിച്ചവന്റെ കണ്ട് പിടുത്തങ്ങളുടേയും അവര്‍ നേടിയ ബഹുമതികളുടേയും ആദരവിന്റേയും മാത്രം കഥയല്ല, പരാജിതരായ ചിലര്‍ അനുഭവിച്ച അവഗണനകളുടേയും തിരസ്ക്കാരങ്ങളുടേയും ജീവോത്യാഗങ്ങളുടേതും കൂടിയായ ഒരു ലോകമാണ്. ഇതില്‍ നിന്നൊക്കെ ഏറെ വ്യതസ്തനായ ഒരാളുണ്ട്. വിജയിച്ചിട്ടും പരാജയപ്പെട്ട് അവസാനം കാലത്തിന്റെ കാവ്യ നീതി തേടിയെത്തിയപ്പോള്‍ അന്തിമ വിജയം നേടിയ ഒരാള്‍. അദ്ധേഹമാണ് അലന്‍ ടൂറിംഗ്..

അധികമാളുകള്‍ കേട്ടിരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു പേരായിരിക്കാം അത്. പക്ഷെ ആ പേരിന് പിന്നില്‍ കൂര്‍മ്മബുദ്ധിയുടേയും, ത്യാഗത്തിന്റേയും നന്ദികേടിന്റെയും ഒരുപാട് കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു മഹായുദ്ധം അവസാനിപ്പിക്കാന്‍ മുഖ്യ കാരണക്കാരനായതിനാല്‍ ലക്ഷോപലക്ഷം ആളുകളെ മരണത്തില്‍ നിന്ന് രക്ഷിച്ചവന്‍ ആയിരിക്കെ തന്നെ സ്വന്തം സെക്ഷ്വല്‍ പരിഗണന മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായതിന്റെ മാത്രം പേരില്‍ ബഹുമാനം നല്‍കേണ്ട സ്വന്തം രാജ്യം അപമാനിച്ച്‌ ആത്മഹത്യയില്‍ കൊണ്ടെത്തിച്ച ഒരു മഹാനായ ശാസ്ത്രജ്ഞന്റെ കഥ..

1912ല്‍ ലണ്ടനിലാണ് മാത്തമാറ്റിഷ്യനും പില്‍ക്കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവുമായി അറിയപ്പെട്ടിരുന്ന അലന്‍ ടൂറിംഗിന്റെ ജനനം. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്ബനിയില്‍ ജോലിക്കാരായിരുന്ന നെതര്‍ലന്‍ഡ്സ് വംശജരായിരുന്നു അദ്ധേഹത്തിന്റെ മാതാപിതാക്കള്‍. ചെറുപ്പത്തില്‍ തന്നെ ഗണിതത്തിലും, ശാസ്ത്രത്തിലും അപാരമായ താത്പര്യം പ്രകടിപ്പിച്ചിരുന്ന ടൂറിംഗ് തന്റെ പതിനാറാം വയസ്സില്‍ ഐന്‍സ്റ്റീന്‍, ന്യൂട്ടന്റെ ചലന നിയമത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ഗണിതഭാഷ്യം ചമച്ച്‌ കൊണ്ട് ശ്രദ്ധേയനായി. സ്ക്കൂള്‍ കാലഘട്ടത്തില്‍ ടൂറിംഗിന് ലഭിച്ച കൂട്ടായിരുന്നു ക്രിസ്റ്റഫര്‍ മോര്‍ക്കം. ശാസ്ത്ര സാങ്കേതികമായി ഉയര്‍ന്ന അഭിരുചി പ്രകടിപ്പിച്ചിരുന്ന മോര്‍ക്കം തന്നെ ആയിരുന്നു ടൂറിംഗിന്റെ ആദ്യത്തെ പങ്കാളിയും.

പക്ഷെ ആ സൗഹൃദം അധികം കാലം നിലനിന്നില്ല, ട്യൂബര്‍കുലോസിസ് വന്ന് മോര്‍ക്കം അകാലത്തില്‍ മരണമടഞ്ഞു. മോര്‍ക്കത്തിന്റെ മരണം തികഞ്ഞ യുക്തിവാദി ആയിരുന്ന ടൂറിംഗുമായുള്ള കൂട്ട് കെട്ടിനാല്‍ ആണ് സംഭവിച്ചതെന്ന പ്രചരണം ടൂറിംഗിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നൂ.

ഷെര്‍ബോണിലെ സ്ക്കൂള്‍ ജീവിതത്തിന് ശേഷം ക്യാംബ്രിഡ്ജിലെ കിംഗ്സ് യൂണിവേഴ്സിറ്റിയില്‍ ബിരുദമെടുക്കാനായി ചേര്‍ന്ന ടൂറിംഗ് ആ കാലയളവില്‍ ഗണിത ശാസ്ത്രത്തില്‍ ഒട്ടേറെ കണ്ട് പിടുത്തലുകള്‍ നടത്തുകയുണ്ടായി. ലിമിറ്റ്സുമായും ഡെറിവേറ്റീവുമായും ബന്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു അവയില്‍ ഏറെയും. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിരുന്ന സമയമായിരുന്നൂ അത്. തുടര്‍ന്ന് നിര്‍ബന്ധിത സൈനിക സേവനത്തിനായി ടൂറിംഗ് ബ്ലെച്‌ലി പാര്‍ക്കിലെ സൈന്യത്തിന്റെ ക്രിപ്റ്റോഗ്രാഫി അനാലിസിസ് സെന്ററില്‍ ജോലിക്ക് ചേര്‍ന്നൂ.പിന്നെ നടന്നതൊക്കെ ചരിത്രം..

അക്കാലത്ത് മിലിട്ടറികള്‍ തമ്മിലുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത് കോഡ് ഭാഷയില്‍ (എന്‍ക്രിപ്റ്റഡ്‌) ആയിരുന്നൂ. യുദ്ധത്തില്‍ സഖ്യകക്ഷികളുടെ പ്രധാന എതിരാളി ആയിരുന്ന ജര്‍മ്മനി തങ്ങളുടെ സൈനിക രഹസ്യങ്ങള്‍ കൈമാറിയിരുന്നത് എനിഗ്മ എന്ന യന്ത്രത്തിലൂടെ ആയിരുന്നൂ. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ആര്‍തര്‍ ഷെര്‍ബ്യയസ് എന്നൊരു ജര്‍മ്മന്‍ എഞ്ചിനിയറായിരുന്നു എനിഗ്മ മെഷ്യീന്‍ കണ്ട് പിടിച്ചത്.

ഇലക്‌ട്രോ മെക്കാനിക്കല്‍ റോട്ടര്‍ സൈഫര്‍ മെഷീനായ എനിഗ്മയില്‍ ഓരോ വാക്കിനും ലക്ഷക്കണക്കിന് കോംപിനേഷന്‍ സാധ്യമാവും എന്നുള്ളതിനാല്‍ ഇതിന്റെ കീ* ലഭിക്കാതെ ഈ മെസ്സേജുകള്‍ ഡീക്രിപ്റ്റ് ചെയ്യുന്നത് ഏറെക്കുറെ അസാധ്യം ആയിരുന്നൂ. എനിഗ്മയില്‍ നിന്ന് പിടിച്ചെടുക്കുന്ന വിവരങ്ങളുടെ ഡിക്രിപ്ഷന്‍ മാത്രം ലക്ഷ്യം വെച്ച്‌ ബ്ലെച്ച്‌ലി പാര്‍ക്കില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നൂ. ടൂറിംഗിന്റെ ഗണിത ശാസ്ത്രത്തിലും പ്രോബ്ലം സോള്‍വിംഗ് അല്‍ഗോരിതങ്ങള്‍ കണ്ട് പിടിക്കാന്‍ അദ്ധേഹം പ്രകടിപ്പിച്ചിരുന്ന കഴിവിലും ഉത്തമ വിശ്വാസം ഉണ്ടായിരുന്ന ബ്രിട്ടീഷ് അധികൃതര്‍ നാല് പേരുടെ ഒരു സംഘത്തെ നിയമിച്ച്‌ ടൂറിംഗിനെ അതിന്റെ തലവനാക്കി.

ഹിറ്റ്ലര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചിരുന്ന കാലമായിരുന്നു അത്. അതിനേറ്റവും കാരണം അപ്രതീക്ഷിതമായി ഹിറ്റ്ലര്‍ നടത്തിയിരുന്ന മിന്നല്‍ ആക്രമണങ്ങള്‍ ആയിരുന്നൂ. ഇതിന് ഹിറ്റ്ലറെ സഹായിച്ചതാകട്ടെ കുറ്റമറ്റ തന്റെ വാര്‍ത്ത വിനിമയ സൗകര്യങ്ങളും. അതുകൊണ്ട് തന്നെ സഖ്യകക്ഷികള്‍ എല്ലാം തന്നെ എനിഗ്മ എന്ന ഹിറ്റ്ലറിന്റെ വജ്രായുധത്തെ തകര്‍ക്കാനുള്ള വഴികള്‍ തേടി കൊണ്ടിരിക്കുന്ന കാലഘട്ടം ആയിരുന്നൂ അത്.

മൂന്ന് കൊല്ലത്തോളമുള്ള തന്റെ നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ടൂറിംഗിന് തന്റെ ആദ്യത്തെ മെസ്സേജ് ഡിക്രിപ്റ്റ് ചെയ്ത് പിടിച്ചെടുക്കാനായത്, എന്നാലും ആ വിവരം അദ്ധേഹം അധികൃതരെ അറിയിച്ചിരുന്നില്ല. എനിഗ്മ ബ്രേക്ക് ചെയ്യപ്പെട്ടൂ എന്ന് ഹിറ്റ്ലര്‍ അറിയുന്നത് എനിഗ്മയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകും എന്ന് അദ്ധേഹം വിശ്വസിച്ചിരുന്നൂ. ഇത്രയധികം കോമ്ബിനേഷനുകളില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഒരു മെഷീന്‍ ഉണ്ടാക്കാമെങ്കില്‍ അത് ഡീക്രിപ്റ്റ് ചെയ്യാനും ഒരു മെഷീന്‍ ഉണ്ടാക്കാം എന്ന പക്ഷക്കാരനായിരുന്നു അദ്ധേഹം. അവസാനം അദ്ധേഹം തന്റെ വിശ്വാസം പ്രവര്‍ത്തിയിലൂടെ ന്യായീകരിച്ച്‌ എനിഗ്മ സന്ദേശങ്ങള്‍ ഡിക്രിപ്റ്റ് ചെയ്യാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കി. ടൂറിംഗ് അന്ന് ഉണ്ടാക്കിയ ഉപകരണമാണ് ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കമ്ബ്യൂട്ടറായി അറിയപ്പെടുന്ന ടൂറിംഗ് മെഷ്യീന്‍.

എനിഗ്മ, ഹിറ്റ്ലര്‍ അറിയാതെ ബ്രേക്ക് ചെയ്യപ്പെട്ടത് മൂലം ജര്‍മ്മനിയുടെ പല മിന്നലാക്രമണങ്ങളും സഖ്യ കക്ഷികള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിച്ചു . ഇത് വഴി മിന്നലാക്രമണം നടത്തിയിരുന്ന ഹിറ്റ്ലറിന്റെ സൈന്യത്തിന് കനത്ത നാശം വിതക്കാന്‍ സഖ്യ കക്ഷികള്‍ക്കായി. അറ്റ്ലാന്റിക്കിലെ യുദ്ധത്തില്‍ ബ്രിട്ടണ്‍ ജയിക്കാന്‍ ടൂറിംഗ് മെഷീന്‍ മാത്രമാണെന്ന അന്നത്തെ ജനറലിന്റെ പ്രസ്താവന മാത്രം മതി ടൂറിംഗിന്റെ കണ്ട് പിടുത്തത്തിന്റെ വിലയറിയാന്‍.. യുദ്ധാനന്തരം ടൂറിംഗ് തന്റെ മെഷീന്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചൂ. അക്കാലത്താണ് ടൂറിംഗിന്റെ സ്വവര്‍ഗ്ഗാനുരാഗം അധികൃതര്‍ അറിഞ്ഞത്. അക്കാലത്ത് സ്വവര്‍ഗ്ഗ രതിക്ക് ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു.

ടൂറിംഗിന്റെ കണ്ട് പിടുത്തങ്ങളെ മാനിച്ച്‌ ബ്രിട്ടണ്‍ ഗവണ്‍മെന്റ് അദ്ധേഹത്തിന് ഒരു അവസരം കൊടുത്തു. ഒന്നില്ലെന്കില്‍ ജയില്‍, അതല്ലെങ്കില്‍ അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന ഹോര്‍മോണ്‍ മാറ്റത്തിനായിട്ടുള്ള ട്രീറ്റ്മെന്റ്. തന്റെ മെഷ്യനിനെ ലോകത്തിലെ എന്തിനേക്കാള്‍ സ്നേഹിച്ചിരുന്ന ടൂറിംഗ് ആ മെഷ്യന്‍ ഡെവലപ്പ് ചെയ്യണം എന്ന ആഗ്രഹത്തില്‍ മരുന്ന് പരീക്ഷണം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാല്‍ അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് പെട്ടെന്ന് തന്നെ തെളിഞ്ഞു.

അപരിഷ്കൃതമായ ആ മരുന്ന് കുത്തിവെപ്പുകള്‍ അദ്ധേഹത്തെ തളര്‍ത്തി. സ്വന്തം രാജ്യം തന്നോട് കാണിച്ച നന്ദികേടിലും താനനുഭവിച്ച്‌ കൊണ്ടിരിക്കുന്ന ശാരീരിക മാനസിക വിഷമങ്ങളിലും മനം നൊന്ത് ഒരു നുള്ള് സയനൈഡിന്റെ പുറത്ത് ആ മഹാനായ ശാസ്ത്രജ്ഞന്‍ തന്റെ ജീവിതം അവസാനിപ്പിച്ചൂ. മരണ സമയത്ത് വെറും 42 വയസ്സ് മാത്രം ഉണ്ടായിരുന്ന അദ്ധേഹം തന്റെ ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ തന്റെ കൈയ്യൊപ്പ് ഈ ഭൂമിയില്‍ പതിപ്പിച്ച ആളായിരുന്നു.

കാലം കടന്ന് പോയി, അറബിക്കടലിലൂടെ പിന്നേയും വെള്ളം കുറേ ഒഴുകി. ബ്രിട്ടണ്‍ സ്വവര്‍ഗ്ഗാനുരാഗികളോട് അനുഭാവം കാണിക്കുന്ന പ്രഥമ രാജ്യങ്ങളിലൊന്നായി. അതിന്റെ ആദ്യപടിയായി രാജ്യം തടങ്കലിലിട്ടും, മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും പീഡിപ്പിച്ച എല്ലാ സ്വവര്‍ഗ്ഗാനുരാഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് ചോദിച്ച്‌ കൊണ്ടുള്ള ഒരു നയം അന്നത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കുക ഉണ്ടായി. അതിന് കൊടുക്കാന്‍ അലന്‍ ടൂറിംഗിനേക്കാള്‍ നല്ലൊരു പേര് അവര്‍ക്ക് കിട്ടിക്കാണില്ല, അത് തന്നെയാണല്ലോ കാവ്യ നീതിയും.

2007ല്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് ബ്രൗണ്‍ ആ മഹാനായ ശാസ്ത്രജ്ഞനോടും അദ്ധേഹത്തിന്റെ കുടുംബത്തോടും പരസ്യമായി മാപ്പ് ചോദിച്ചു. ബ്രിട്ടന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായിട്ടാണ് അദ്ധേഹം അന്ന് ടൂറിംഗിനെ വിശേഷിപ്പിച്ചത്. 2009ല്‍ ബ്രിട്ടീഷ് രാജ്ഞിയും അദ്ധേഹത്തോടുണ്ടായ ബ്രിട്ടന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിശേഷ പുത്രന്‍ എന്ന ബഹുമതി നല്‍കിയാണ് രാജ്ഞി ടൂറിംഗിനോട് മാപ്പിരന്ന് ഖേദം പ്രകടിപ്പിച്ചത്. കാലം അങ്ങിനെയാണ്.. അത് ഒഴുകി കൊണ്ടേ ഇരിക്കും..

*ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്:- ജീവിവര്‍ഗ്ഗങ്ങള്‍ കാണിക്കുന്ന വകതിരിവ് ചില പ്രത്യേക പ്രോഗ്രാമിങ്ങിലൂടെയും മറ്റും കമ്ബ്യൂട്ടറിനും സാധ്യമാക്കുന്ന രീതിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ മെഷ്യന്‍ ഇന്റലിജന്‍സ്..*ന്യൂട്ടന്റെ ചലന നിയമം:- മാക്രോസ്ക്കോപിക് ലെവലിലുള്ള വസ്തുക്കളുടെ കൂട്ട് ചേര്‍ന്നും, ഒന്ന് മറ്റൊന്നിനെ അടിസ്ഥാനമാക്കിയും നടത്തുന്ന ചലനങ്ങള്‍ക്കായി സര്‍ ഐസക്ക് ന്യൂട്ടണ്‍ കണ്ട് പിടിച്ച മൂന്ന് നിയമങ്ങള്‍..*ലിമിറ്റ്സ്:- ഒരു പ്രത്യേക ലെവലിലുള്ള ഇന്‍പുട്ടിന് ഒരു സ്പെസിഫൈഡ് റേഞ്ചില്‍ ലഭിക്കുന്ന ഔട്ട്പുട്ടുകളുടെ സെറ്റാണ് ലിമിറ്റ്.

*ടൂറിംഗ് മെഷ്യന്‍:- ഒരു കൂട്ടം നിയമങ്ങള്‍ അനുസരിച്ച്‌ ഒരു നിര ടേപ്പ് ല്‍ ചില പ്രത്യേക സിംബല്‍ പതിപ്പിക്കുന്ന ഒരു മാത്തമാറ്റിക്കല്‍ കമ്ബ്യൂട്ടര്‍ ആണ് ടൂറിംഗ് മെഷ്യീന്‍. ഇന്‍ഫൈനറ്റ് ആയ ഒരു കൂട്ടം മെമ്മറി ടേപ്പുകളെ ഡിസ്ക്രീറ്റ് സെല്ലുകളായി തരം തിരിച്ചിട്ടുണ്ട് ഇതില്‍. മെഷ്യന്റെ ഹെഡ് ഏത് സിംബലിനെയാണോ റീഡ് ചെയ്യുന്നത് ആ നിമിഷം തന്നെ ആ സിംബലിനെ ഒരു ഫൈനൈറ്റ് ആയ യൂസര്‍ ടേബിളിലേക്ക് ഫെച്ച്‌ ചെയ്തിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. ഒരേ സമയം തന്നെ റൈറ്റ്, റീഡ്, എക്സിക്യൂഷന്‍ എന്നീ പ്രവര്‍ത്തനം ഒരുമിച്ച്‌ നടക്കുന്നതിനാല്‍ ഇത് തന്നെയാണ് ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കമ്ബ്യൂട്ടറായി അറിയപ്പെടുന്നതും..

*ക്രിപ്റ്റോഗ്രഫി:- ഗ്രീക്ക് വാചകമായ ക്രിപ്റ്റോസില്‍ നിന്ന് ഉദ്ഭവിച്ച വാക്കാണ് ക്രിപ്റ്റോഗ്രഫി. ഈ വാക്കിന്റെ അര്‍ത്ഥം ഒളിഞ്ഞത്, മറയുള്ളത് എന്നൊക്കെയാണ്. പേര് സൂചിപ്പിക്കുന്ന പോലെ വിവരങ്ങള്‍ രഹസ്യ രൂപത്തിലാക്കുന്നതും തിരിച്ച്‌ പഴയതിലേക്ക് കൊണ്ട് വരുന്നതുമായ കലയാണ് ക്രിപ്റ്റോഗ്രാഫി.. ആശയവിനിമയം സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്നൂ.

*എനിഗ്മ മെഷ്യീന്‍:- തന്റെ റോട്ടറിന്റെ കറക്കം ഉപയോഗപ്പെടുത്തി ഒരു കൂട്ടം രഹസ്യ കോമ്ബിനേഷനുകള്‍ സാധ്യമാക്കുന്ന ഒരു ഇലക്‌ട്രോ മെക്കാനിക്കല്‍ യന്ത്രമാണ് എനിഗ്മ. ഓരോ കോമ്ബിനേഷ്യനുകള്‍ക്കും ഓരോ കീ ഉണ്ടാകും..

*സ്മാര്‍ട്ട് കമ്ബ്യൂട്ടര്‍:- Self Monitoring Analysis and Reporting Technology (SMART) എന്നറിയപ്പെടുന്ന സ്മാര്‍ട്ട് കമ്ബ്യൂട്ടറുകള്‍ സ്വന്തമായി തീരുമാനങ്ങള്‍ സ്വയം പര്യാപ്തത നേടിയത് ആയിരിക്കും.. തികഞ്ഞ ഒരു യുക്തിവാദിയായിരുന്ന മനുഷ്യ സ്നേഹി ആയിരുന്ന അദ്ധേഹത്തോട് ഒരിക്കല്‍ മതത്തെ കുറിച്ച്‌ ചോദിക്കുക ഉണ്ടായത്രെ, ഒരു ഗണിത ശാസ്ത്രജ്ഞന് പറയാന്‍ പറ്റുന്ന ഏറ്റവും മികച്ച മറുപടി തന്നെ ആയിരുന്നൂ അദ്ദേഹം കൊടുത്തത്.

“Science is a differential equation, but religion is a boundary condition”.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post