ആനക്കുളത്തെ ആനക്കുളിയും മറ്റ് ആനവിശേഷങ്ങളും

Total
68
Shares

വിവരണം – ദീപ ഗംഗേഷ്.

പൊട്ടിപൊളിഞ്ഞ റോഡ് വലിയൊരു കുത്തനെയുള്ള ഇറക്കത്തോടെ അവസാനിച്ചത് ഒരു ചെറിയ കവലയിലാണ്. പരിഷ്കാരങ്ങൾ കടന്നു വരുന്നതേയുള്ളൂ.. ചെറിയൊരു അമ്പലം, കപ്പേള.. ഫോറസ്റ്റിൻ്റെ ഒരു വാച്ച് ടവർ.. വിരലിലെണ്ണാവുന്ന കടമുറികളും. റോഡിൽ നിന്ന് കുറച്ചുമാറി ചെറിയൊരു കാട്ടാറ് ശാന്തമായി ഒഴുകുന്നു. അരുവിക്കും റോഡിനും ഇടയിൽ ചെറിയൊരു വോളിബോൾ കോർട്ടാണ്..

“ചേട്ടാ ഈ ആന വരുന്ന സ്ഥലം എവിടെയാണ്” കാറിൽ നിന്ന് തലയിട്ട് അടുത്തുകണ്ട ഒരാളോട് ചോദിച്ചു. പുഞ്ചിരിയോടെ അയാൾ ആകൊച്ചു അരുവിയിലേക്ക് കൈ ചൂണ്ടി. അത്ഭുതം കൊണ്ട് ഒന്നു ഞെട്ടിയില്ലേ എന്നൊരു സംശയം. റോഡിൽ നിന്ന് മുപ്പതു മീറ്റർ ദൂരംപോലുമില്ല. അവിടെയാണ് കാട്ടാനകൾ കൂട്ടത്തോടെ എത്തുന്ന സ്ഥലം. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി. അതായിരുന്നു ആനക്കുളം.

പ്രകൃതിയെ അറിഞ്ഞ് പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ സാധാരണ സ്ഥലങ്ങളിൽ നിന്നും വേറിട്ടൊരു സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആനക്കുളത്തേയ്ക്ക് ഞങ്ങളെ എത്തിച്ചത്. ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കിലെ മാങ്കുളം ഗ്രാമപഞ്ചായത്തിലാണ് ആനക്കുളം. കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനോട് ചേർന്നാണ് ഈ കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്. കാടിനോട് അതിര് പങ്കുവച്ച് നീർചോലകളും പുഴകളും കാട്ടരുവികളും അതിൽ നിറയെ വെള്ളച്ചാട്ടങ്ങളുമുള്ള പ്രകൃതി രമണീയമായ സ്ഥലം. പേരുപോലെ തന്നെ ആനകളുമായുള്ള ആത്മബന്ധമാണ് ആനക്കുളത്തിൻ്റെ പ്രത്യേകത. കാട്ടാനകളും മനുഷ്യരും സൗഹൃദത്തോടെ ഇടപഴകുന്ന കാഴ്ചയാണ് ആനക്കുളത്ത് നമുക്ക് കാണാൻ കഴിയുക.

1989 ൽ വന്ന മുംബൈ നാച്വറൽ ഇൻസ്റ്റിറ്റ്യൂട്ട് ജേർണലിൽ വന്ന ഒരു ലേഖനത്തിലൂടെയാണ് ആനക്കുളത്തെ പറ്റി പുറംലോകം അറിഞ്ഞത്. ആനക്കളത്തെ ഒരു ചെറിയ കാട്ടരുവിയിലെ ഓരുവെള്ളം കുടിക്കാൻ കാട്ടാനക്കൂട്ടങ്ങൾ കാടിറങ്ങി ഗ്രാമത്തിലേക്ക് വരുന്നു. കാട്ടരുവിയുടെ മറുവശം കൊടും കാടാണ്.. കാടിന് അതിർത്തി ആയിട്ടാണ് പുഴ ഒഴുകുന്നത്. പുഴയിലെ ധാതുലവണങ്ങൾ കലർന്ന ഉപ്പുരസമുള്ള ഉറവജലം കുടിക്കാൻ കാടുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചു പോലും കാട്ടാനക്കൂട്ടങ്ങൾ വരുമെത്രെ.കാട്ടാനകളെ സ്ഥിരമായി ഇത്രയും അടുത്ത്കാണാൻ കഴിയുന്ന മറ്റൊരു സ്ഥലം ഇന്ത്യയിൽ തന്നെ വേറേ ഇല്ലെന്ന് പറയപ്പെടുന്നു.

രാവിലെ നാലുമണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച ഫാമലിയാത്ര മൂന്നാറിലേക്ക് സ്വാഗതം പറയുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്തിയോപ്പോഴേക്കും നേരം പുലർന്നിരുന്നു.. അടിമാലി വഴി നേരേ കല്ലാർ അവിടെ നിന്നാണ് മാങ്കുളത്തേക്ക് തിരിയേണ്ടത്. കളകളംപാടിയൊഴുകുന്ന പുഴയ്ക്ക് സമാന്തരമായ റോഡിലൂടെയുള്ള യാത്രയാണ് .. ഒരു വശത്ത് താഴെ പുഴയാണെങ്കിൽ മറുവശം ഏക്കർ കണക്കിന് ഏലതോട്ടങ്ങളാണ്. റോഡ് ആണെങ്കിൽ പേരിനു മാത്രം.. വിരിപ്പാറ എത്തിയപ്പോൾ തേയില തോട്ടങ്ങളുടെ സൗന്ദര്യമായി. സാമാന്യം തണുപ്പും അനുഭവപ്പെടുന്നുണ്ടായിരുന്നു. അവിടെ നിന്ന് മാങ്കുളം ടൗൺ.. വീണ്ടും അരുവികളും കാടും നിറഞ്ഞ വഴിയിലൂടെ യാത്ര. മാങ്കുളം ആനക്കുളം റോഡ് തകർന്ന് കിടക്കുകയാണ് എന്നു തന്നെ പറയാം.. എന്നാൽ സഞ്ചരിക്കുന്ന വഴികളുടെ ഭംഗി കാരണം അതെല്ലാം ഒരു വിഷയമേ ആയി തോന്നിയില്ല.

രാവിലെ ഒൻപതരയോടെ ഞങ്ങൾ ആനക്കുളത്ത് എത്തിച്ചേർന്നു. ജീപ്പ് സവാരിയായിരുന്നു ആദ്യം. 33 വെള്ളച്ചാട്ടത്തിൻ്റെ ശീതളതയിൽ മയങ്ങി നിൽക്കുമ്പോഴാണ് പുഴയിൽ ആനയിറങ്ങിയിട്ടുണ്ട് എന്ന ഫോൺ വരുന്നത്. പിന്നീട് എങ്ങും പോകാതെ നേരേ തിരിച്ച് വിട്ടു. നാട്ടുകാരൻ രാവിലെ പറഞ്ഞത് ശരിയായിരുന്നു. അയാൾ രാവിലെ കൈചൂണ്ടി കാണിച്ച സ്ഥലത്ത് നാല് ആനകൾ തുമ്പികൈ വെള്ളത്തിൽ താഴ്ത്തി നിൽക്കുന്നുണ്ട്. രണ്ട് വലിയ ആനകളും രണ്ട് കുഞ്ഞാനകളും.

റോഡിനരികിൽ ചെറിയ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. തിക്കും തിരക്കും ഒന്നുമില്ലാതെ വിരലിലെണ്ണാവുന്ന ആളുകൾ ആനയെ നോക്കി നിൽക്കുന്നു. ആനകൾ വന്നാൽ ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ ഫോറസ്റ്റുകാർ അനുവദിക്കില്ല. ആനകൾ ആളുകളെ ശ്രദ്ധിക്കുന്നതേയില്ല. വെള്ളം ആസ്വദിച്ച് കുടിക്കുന്ന തിരക്കിലാണ്. ഉച്ചമുതൽ ആനകൾ വന്ന് തുടങ്ങും ചില ദിവസങ്ങളിൽ രാത്രിയാവും. എന്നാലും ഒട്ടുമിക്ക ദിവസങ്ങളിലും ആനകൾ എത്താറുണ്ടെന്ന് പറയുന്നു. സെപ്തംബർ മാസം മുതൽ മഴ തുടങ്ങുന്നതു വരെയാണ് ആനകൾ പുഴയിൽ വരുന്നതെത്രെ. പുഴയിൽ വെള്ളംപൊന്തി ഒഴുക്കു തുടങ്ങിയാൽ ആനകൾ വിരളമായേ എത്തുകയുള്ളൂ.

സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് ഈ സ്ഥലം. ഔഷധ ഗുണമുള്ള ഓരുവെള്ളം പതിയെ പതിയെ കുമിളകളായി പൊന്തുന്ന സ്ഥലത്ത് ആനകൾ തുമ്പികൈ താഴ്ത്തി ഇവ വലിച്ചെടുക്കും. തുമ്പികൈയ്യിൽ വെള്ളം നിറയുമ്പോൾ ആസ്വദിച്ച് കുടിക്കുന്നതും കാണാം. കുറെ സമയം തുമ്പികൈ താഴ്ത്തി നിന്നാലെ കുടിക്കാനുള്ള ഉപ്പുവെള്ളം ആനക്ക് കിട്ടുകയുള്ളൂ. ആയതിനാൽ പുഴയിൽ ഇറങ്ങിയ ആന കൂട്ടങ്ങൾ അത്ര പെട്ടന്നൊന്നും കാട്ടിലേക്ക് തിരിച്ചു പോകില്ല. ഈ പുഴയിൽ വെള്ളം കുടിക്കുക മാത്രമേ ആനകൾ ചെയ്യാറുള്ളൂ മറിച്ച് കുളിക്കാറില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. കാലുകൾ മാത്രം നനഞ്ഞ് തിരിച്ച് പോകുന്ന ആനകളെ നാട്ടുകാർ പാൻ്റിട്ട ആനകൾ എന്ന് തമാശയോടെ പറയുന്നത്. രസകരമായ സത്യമായിരുന്നു ആ ഉപമ. പകൽ സമയത്ത് ആനയെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. ആനകളുടെ കളികൾ കണ്ട് റോഡിലെ കലുങ്കിൽ ഇരുന്നു. തൊട്ടടുത്തായിട്ടും യാതൊരു ഭയവും കൂടാതെ .

സന്ധ്യാസമയം ആയപ്പോൾ ആനകൾ കൂടുതൽ എത്തിയിട്ടുണ്ടെന്നറിഞ്ഞു വീണ്ടും പുഴയരികിലെത്തി. നേർത്ത ചാറ്റൽ മഴയത്തും ആനകളെ കാണാൻ ആളുകൾ എത്തിയിരുന്നു. ഹോറസ്റ്റ് വാച്ചറായ തങ്കച്ചൻ ചേട്ടനെ അപ്പോഴാണ് പരിചയപ്പെട്ടത്. ആനകൾ പുഴയിൽ രാത്രി മുഴുവൻ ഉണ്ടാകുമെത്രെ. ആനക്ക് ശല്യമുണ്ടാകാതെ ആളുകളെ നിയന്ത്രിക്കലാണ് അവരുടെ പ്രധാന ജോലി. രാത്രിയും പകലും അവർ അവിടെ മാറി മാറി കാവൽ നിൽക്കുമെത്രെ.

ആനക്ക് അവിടെ ആകെ രണ്ട് സംഭവങ്ങളേ മാത്രമേ പേടിയുള്ളൂ ഒന്ന് ട്രാവല്ലർ പോലുള്ള വലിയ വാഹനങ്ങൾ. അതിനാൽ വലിയ വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലം വേറേയാണ്. രണ്ടാമത്തെ ആളുടെ പേരു കേട്ടപ്പോൾ അറിയാതെ ഉറക്കെ ചിരിച്ചു പോയി. പുഴയിൽ കാണുന്ന കുഞ്ഞു താറാവുകളാണ് ഇക്കൂട്ടർ. ഇവരെ കണ്ടാൽ ആന ഉടനെ കാട്ടിലേക്ക് കയറി പോകുമെത്രെ. ആനകൾ ഇറങ്ങുന്ന സമയത്ത് വാഹനങ്ങൾ ഹോൺ മുഴക്കരുതെന്നും ഡ്രോൺ പറത്തരുതെന്നും നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡും അവിടെ സ്ഥാപിച്ചിട്ടുണ്ട്.

പുതിയ ആന കൂട്ടത്തിൽ ഒരു കുട്ടി കൊമ്പൻ ഉണ്ടായിരുന്നു. കൊമ്പ് മുളച്ച് വരുന്നതേയുള്ളൂ. അവരുടെ കളികൾ നോക്കി നിൽക്കുമ്പോൾ ദാ വരുന്നു വേറൊരു വഴിക്ക് അഞ്ചെട്ട് ആനകൾ. ശരീരത്തിൽ പൊടിപിടിച്ച് വെളുത്ത നിറത്തിൽ വെള്ളാനകളായിട്ടാണ് വരവ്. പുതിയ ഗ്രൂപ്പ് വന്നാൽ പഴയ ഗ്രൂപ്പ് മാറി കൊടുക്കണം എന്നാണ് നിയമം. പുഴയിലുള്ളവർ കയറുന്നതും കാത്ത് പുതിയ ഗ്രൂപ്പ് അല്പനേരം കരയിൽ നിന്നു. കയറാതായപ്പോൾ നേതാവ് ഒഴിച്ച് ബാക്കിയുള്ളവർ പുഴയിലേക്ക്. തുമ്പികൈ പരസ്പരം പിണച്ച് പിടിയാനകൾ തല്ല് കൂടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

പെട്ടന്നാണ് അബദ്ധത്തിൽ ഏതോ വാഹനത്തിൻ്റെ ഹോൺ നിർത്താതെ മുഴങ്ങിയത്. അതോടെ കുറെ ആനകൾ കാട്ടിലേക്ക് ഓടി. കുട്ടി കൊമ്പൻ അപ്പോഴും കയറാൻ ഒരു ഉദ്ദേശവും ഇല്ല എന്ന മട്ടിലാണ് നിൽപ്പ്. സമാധാന അന്തരീക്ഷമായപ്പോൾ ഓടി പോയവർ തിരിച്ചെത്തിയിട്ടും അവന് ഒരു കുലക്കവും ഇല്ല. അപ്പോഴേക്കും നിരനിരയായി ഒരു വലിയ ആനക്കൂട്ടം കൂടി എത്തി. കയറാൻ കൂട്ടാക്കാതെ നിന്ന അവനെ എല്ലാവരും കൂടി വട്ടത്തിൽ വളയാൻ തുടങ്ങി. ഇനി നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയാവും മൂപ്പർ പതിയെ മനസ്സില്ലാ മനസ്സോടെ കരയിൽ കയറി.

കുറച്ചു നേരം അവിടെ മടിച്ച്നിന്ന ശേഷം പതുക്കെ കാട്ടിലേക്ക് മറഞ്ഞു. തുടർന്ന് രണ്ട് ഗ്രൂപ്പ് ആനകളാണ് പുഴയിൽ. ഓരുവെള്ളം ഒരു ചെറിയ ഭാഗത്തേ ഉള്ളൂ താനും. ഉപ്പുവെള്ളത്തിനു വേണ്ടിയുള്ള ആനകളുടെ തിക്കും തിരക്കും തല്ലും കണ്ടു. കൂട്ടത്തിൽ കണ്ട തീരെ ചെറിയ കുട്ടിയാനയെ വെള്ളത്തിൽ ഇറങ്ങിയപ്പോ മുങ്ങിയിട്ട് കാണാനേ ഇല്ല. എന്നിട്ടും അവിടെക്കിടന്ന് ഉപ്പുവെള്ളത്തിനായി കക്ഷി തല്ലുണ്ടാക്കുന്നത് കണ്ട് കുറച്ചൊന്നുമല്ല ചിരിച്ചു കൂട്ടിയത്.

രാത്രിയായി തുടങ്ങി ആനകളെ കാണാൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. രാത്രി മുഴുവൻ ആനകൾ പുഴയിൽ ഉണ്ടാകുമെത്രെ. ആളൊഴിഞ്ഞാൽ അവറോഡുകളിലും സമീപ പ്രദേശത്തുമെല്ലാം അലത്തുനടക്കുമെങ്കിലും വലിയ ഉപദ്രവമൊന്നും ഉണ്ടാക്കാറില്ലെന്ന് പറയുന്നു. ആനക്കുളം കവലയിൽ ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ആനകൾ കറയാതിരിക്കാൻ പുഴയ്ക്ക് സമാന്തരമായി സോളാർ വേലികൾ ഇട്ടിട്ടുണ്ടെങ്കിലും പലയിടത്തും ആനകൾ അവ തകർത്തതായി കണ്ടു.

താരതമ്യേന സമാധാന പ്രിയരാണ് അവിടുത്തെ ആനകൾ എങ്കിലും പിണങ്ങിയാൽ പണി കിട്ടും എന്ന് സാക്ഷ്യപ്പെടുത്തിയത് ജീപ്പ് ഡ്രൈവറായ ആൻറണി ചേട്ടനാണ്. ചേട്ടന് ആദ്യം കവലയിൽ പലചരക്ക് കടയായിരുന്നെത്രെ. സാധാരണ ഉപ്പു ചാക്കുകൾ കടയ്ക്ക് പുറത്താണ് വയ്ക്കാറ്. എന്നും ആനകൾ വന്ന് ഉപ്പ് തിന്നുന്നത് പതിവാക്കിയപ്പോൾ അദ്ദേഹം ചാക്ക് കടയ്ക്കകത്തേക്ക് മാറ്റി. രാത്രി ഉപ്പ് അന്വേഷിച്ച് വന്ന ആനകൾ അത് കിട്ടാത്ത ദേഷ്യത്തിൽ കടയുടെ തൂണുകളൊക്കെ കുത്തി മറിച്ചിട്ടെത്രെ. കൂടാതെ പറമ്പിലെ തെങ്ങുകൾ മുഴുവൻ കുത്തി നശിപ്പിച്ചെന്നും പറഞ്ഞു. അതോടെ ആള് തെങ്ങ് മാറ്റി റബർ കൃഷി തുടങ്ങി. റബർ മരങ്ങളെ ആന അധികം തൊടില്ലെത്രെ. റബർ പശയുള്ള കാരണത്താൽ. ആനക്കുളത്ത് റബറാണ് കൂടുതൽ കൃഷി. ഒരു പക്ഷെ ഇതാവും പ്രധാന കാരണം.

ക്യാമറയിൽ കുറെ ചിത്രങ്ങൾ എടുത്തും, കണ്ണാകുന്ന ക്യാമറ കൊണ്ട് കാഴ്ചകൾ ഹൃദയത്തിൽ പതിപ്പിച്ചും കുറെ നേരം അവിടെയിരുന്നു .. രാത്രി വൈകിയപ്പോൾ തിരികെ താമസസ്ഥലത്തേക്ക്. അന്നു രാത്രി കുഞ്ഞും കുട്ടികളുമടക്കം നാൽപ്പതിലേറെ ആനകൾ അവിടെ വന്നിരുന്നു. ആനക്കുളം എന്ന പേര് അന്വർത്ഥമാക്കി കൊണ്ട്.

മൂന്നാറിന് വളരെ അടുത്തായിരുന്നിട്ടും ആനക്കുളത്ത് ചൂട് കാലാവസ്ഥയാണ്. എന്നാൽ രാവിലെ വന്നപ്പോൾ മൂടൽമഞ്ഞ് പുതച്ച ആനക്കുളത്തെ കണ്ടു. തലേദിവസത്തെ മഴയാവാം കാരണം. ഇത്രയും ആനകൾ ആടിതിർമിർത്ത പുഴ ശാന്തമായി ഒഴുകുന്നു. ഫോറസ്റ്റ് വാച്ചർ തങ്കച്ചൻചേട്ടൻ പുഴയിൽ ഉറവ വരുന്ന സ്ഥലത്ത് കുമിളകൾ വന്ന് പൊട്ടുന്ന കാഴ്ച കാണിച്ചു തന്നു. ഇടക്കിടെ മാത്രം വരുന്ന ആ ഉറവക്കുവേണ്ടിയാണ് കിലോമീറ്ററുകൾ നടന്ന് ആനകൾ ആനക്കുളത്തെത്തുന്നത്. പതിയെ പുഴയിൽ കാൽനനച്ചു. കണ്ണീരു പോലെ വെള്ളം.

കാട്ടിൽ നിന്നാണ് പുഴ ഒഴുകി വരുന്നത്. ഒരു വശത്ത് കാടിനുള്ളിൽ താമസിക്കുന്ന മുതുവാൻ ട്രൈബൽസ് മഴക്കാലത്ത് പുഴ കടക്കാൻ ഉണ്ടാക്കിയിരുന്ന ചെറിയ മുളപ്പാലം പ്രളയത്തിൽ തകർന്നതിൻ്റെ ബാക്കി തൂങ്ങി കിടക്കുന്നു. ആനയെ പേടിപ്പിക്കുന്ന രണ്ട് കുഞ്ഞ് താറാവുകൾ ഞങ്ങളെ കണ്ട് പേടിച്ച് പറന്നു. ആനകൾ വിഹരിക്കുന്ന ആനക്കളത്ത് അതേ സ്ഥലത്ത് പ്രകൃതിയോടലിഞ്ഞ് ഞങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post