കെ.എസ്സ്.ആര്‍.സി യാത്രികനായ അനന്തകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ന് എനിക്ക് ഉണ്ടായ വളരെ വലിയ ഒരു സഹായത്തെ പറ്റി എഴുതാതിരിക്കുവാൻ വയ്യ. ഏകദേശം 4 15 ഒകെ ആയി കാണും.ഹരിപ്പാട് ബസ് ഡിപ്പോ യിൽ ഇറങ്ങി. പോക്കറ്റ് തപ്പിയപ്പോൾ വണ്ടിയുടെ താക്കോൽ കാണുന്നില്ല. പുറത്താണേൽ നല്ല മഴ. ആകെ ടെൻഷൻ ആയി. Spare താക്കോൽ ഇല്ല താനും. വർക്ഷോപ്പിലെ ചേട്ടനെ വിളിച്ചപ്പോ, വേറെ വഴിയില്ല സോക്കറ്റ് ഉൾപ്പെടെ മാറണം എന്ന് പറഞ്ഞു. എവടെ പോയാലും സന്തത സഹചാരിയായ പൾസർ ഇല്ലാതെ പറ്റില്ല. ടെൻഷൻ കൂടി.
അപ്പോഴാണ് ബസിൽ താക്കോൽ പോകാനുള്ള സാധ്യതയെ പറ്റി ചിന്തിച്ചത്. ബസ് നമ്പറോ ഒന്നും ഓർമയില്ല. ടിക്കറ്റും കാണുന്നില്ല. ആലോചിച്ചപ്പോ ബസ് ഹരിപ്പാട് നിന്നും വിട്ടിട്ട് അര മണിക്കൂർ ആയിക്കാണും. ആലപ്പുഴ വഴി ആണ് പോകുന്നത്. ആലപ്പുഴ ഡിപ്പോയിൽ കോൺടാക്ട് ചെയ്തു നോക്കാം എന്ന് വിചാരിച്ചു. അമ്മയുടെ സുഹൃത്തും സാമൂഹിക പ്രതിബദ്ധത ഉള്ള കണ്ടക്ടർ ആയ shafeek ibrahim ചേട്ടനെ വിളിച്ചു. ചേട്ടൻ കലവൂർ നിക്കുവായിരുന്നു. വിളിച്ചപ്പോൾ അദ്ദേഹം “ഞാൻ നോക്കട്ടെ മോനെ മാക്സിമം നോക്കാം” എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞു വിളിച്ചിട്ട് details ഒക്കെ ചോദിച്ചു. ഏത് ബസ് ആണെന്നും ടിക്കറ്റ് ഉണ്ടൊന്നും ഏത് ഡിപ്പോയിലെ ബസ് ആണെന്നും. ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ആകെ അറിയാവുന്ന കാര്യം ഇരുന്ന സീറ്റും ബസിന്റെ ബോർഡും ആയിരുന്നു. അല്പം confused ആയ നിമിഷം. “ഇതൊന്നുമില്ലാതെ കണ്ടു പിടിക്കാൻ വളരെ പാടാണ് പ്രത്യേകിച്ച് ആലപ്പുഴ പാസ്സ് ചയ്യണ്ട സമയവും. എന്തായാലും എന്നേ കൊണ്ട് പറ്റുന്നതിന്റെ മാക്സിമം ഞാൻ ചയ്യാം മോനെ” എന്നാണ് പറഞ്ഞത്.
വർക്ഷോപ്പിലെ ചേട്ടനെ വിളിച്ചു സോക്കറ്റ് മാറാനുള്ള പദ്ധതി ഒകെ അലോയ്‌ച്ചു നിൽക്കുമ്പോ shafeek ചേട്ടന്റെ കാൾ. മോനെ എത്രയാകും സോക്കറ്റ് മാറാൻ എന്ന്. ഞാൻ പറഞ്ഞു അറിയില്ല ചേട്ടാ എത്രയാകും എന്ന്. ചേട്ടൻ പറഞ്ഞു സാരമില്ല ചേട്ടന് ഒരു ചിലവ് ചെയ്താൽ മതി. താക്കോൽ കിട്ടി എന്ന്. ആലപ്പുഴ ഡിപ്പോയിലെ ഓഫീസറെ കോൺടാക്ട് ചെയ്ത സമയത്ത് ബസ് അവിടെ എത്തി. അപ്പോ തന്നെ ഞാൻ പറഞ്ഞ details ഒകെ വെച്ച് നോക്കി. നോക്കിയപ്പോൾ കിട്ടി എന്ന്. ഒരു പാറക്കൽ മനസ്സിൽ നിന്നും ഇറക്കി വെച്ചത് പോലെ തോന്നി. ചേട്ടൻ പറഞ്ഞു ആലപ്പുഴ ബസ് ഡിപ്പോയിൽ ചേട്ടൻ എത്തീട്ടു അത് collect ചെയ്തിട്ട് എന്നേ വിളിക്കാം എന്ന്.
പിന്നീട് പിന്നീട് വിളിച്ചത് അവിടെ എത്തീട്ടു ആയിരുന്നു. വർക്കല ശിവഗിരി ബോർഡ് വെച്ചിട്ടുള്ള ബസ് നമ്പർ RSA 962 കൊടുങ്ങല്ലൂർ ഡിപ്പോയിലെ ബസ് കണ്ടക്ടർ സജീവ് സർ ന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്. ഹരിപ്പാട് wait ചെയ്താൽ മതി. കണ്ടക്ടറെ ഒന്ന് contact ചെയ്തോ എന്ന്. ഞാൻ ഉടനെ കണ്ടക്ടർ സർ നെ contact ചെയ്തു. വളരെ നല്ല പെരുമാറ്റത്തോടെ പറഞ്ഞു താക്കോൽ ഭദ്രമായി കയ്യിൽ ഉണ്ട്. ഹരിപ്പാട് എത്താറാകുമ്പോ എന്നേ ഇങ്ങോട്ടേക്കു വിളിക്കാമെന്ന്. ഡാണാപ്പടി എത്തിയപ്പോ വിളിച്ചു. താക്കോൽ ഹരിപ്പാട് ബസ് ഡിപ്പോയുടെ മുന്നിൽ വെച്ച് ഏല്പിച്ചു.
Shafeek ചേട്ടനും സജീവ് സർ നും ആലപ്പുഴ ബസ് ഡിപ്പോയിലെ ആരെന്നറിയാതെ എന്നേ സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ആവശ്യം വരുമ്പോൾ കൂടെ നിക്കുന്ന സുഹൃത്തുക്കളെ പോലെ തന്നെ വളരെ വിലപ്പെട്ട സഹായം ചെയ്യാൻ മനസ്സ് കാണിച്ച KSRTC യുടെ മനസ്സിന് ഒരായിരം നന്ദി. Shafeek ibrahim ചേട്ടനോട് നന്ദി പറഞ്ഞാൽ തീരില്ല.എങ്കിലും ഇരുന്ന സീറ്റും ബസ് ന്റെ ബോർഡും വെച്ച് മാത്രം വളരെ കഷ്ടപ്പെട്ട് സഹായിച്ച ചേട്ടന് ഒരായിരം നന്ദി. ഒരുപാട് ന്യൂസ് ഇത്പോലെ ഞാൻ കണ്ടിട്ടുണ്ട്. KSRTC യുടെ ഇത്തരം പ്രവർത്തികൾ സമൂഹത്തിന് വളരെ സഹായപ്രദമാണ്.
ഈ സംഭവത്തിൽ കുറിക്കാത്ത കുറച്ച് നന്മ മനസ്സുകളെക്കുറിച്ച് കൂടി പറയാതിരിക്കാന്‍ കഴിയില്ല. കെഎസ്ആർടിസി ജീവനക്കാരനായ ഷെഫീഖ് ഇബ്രാഹിം എഴുതുന്നു…
അനന്തു സഹായം തേടിയപ്പോള്‍ ആലപ്പുഴ ഡിപ്പോയിലേക്ക് ആദ്യം വിളിച്ചത് സുഹൃത്തും, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറുമായ Renjith സാറിനെയാണ്. ഈ വിഷയം സാറിനോട് പറഞ്ഞപ്പോള്‍ പെട്ടെന്ന് ആലപ്പുഴ ഡിപ്പോയില്‍ ഡ്യൂട്ടിയിലുളള കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ശ്രീ. ഉണ്ണികൃഷണന്‍ സാറിന്‍റെ നമ്പര്‍ നല്‍കാമെന്നാണ് പറഞ്ഞത് .പെട്ടെന്ന് തന്നെ മെസ്സേജ് ചെയ്തു. ഉണ്ണികൃഷ്ണന്‍ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.
അനന്തു വിളിക്കുമ്പോള്‍ മണ്ണഞ്ചേരി നില്‍ക്കുകയാണ്. ബസ്സ് ഹരിപ്പാട് നിന്നും വിട്ട സമയം നോക്കുമ്പോള്‍ തൃശൂര്‍ -ഗുരുവായൂര്‍ ബസ്സ് (കായംകുളത്ത് നിന്നുമാണ് ബസ്സ് പുറപ്പെട്ടത്) ആലപ്പുഴ കഴിയാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ ബ്ളോക്ക് കിട്ടണം. മണ്ണഞ്ചേരിയില്‍ നിന്നും ഷോര്‍ട്ട് കട്ട് റോഡിലൂടെ കലവൂര്‍ എത്തി.അവിടെ ചെന്നപ്പോള്‍ വൈറ്റില വഴി ആലുവ ബസ്സ് കടന്നു പോയി. ഒരിക്കല്‍ കൂടി ഉണ്ണികൃഷ്ണന്‍ സാറിനെ വിളിച്ചു. അദ്ദേഹം നല്‍കിയ മറുപടി സന്തോഷം നല്‍കി. പറഞ്ഞു കൊടുത്ത സീറ്റില്‍ നിന്നും താക്കോല്‍ ലഭിച്ചു.
പെട്ടെന്ന് തന്നെ അനന്തുവിനെ വിളിച്ചു. താക്കോല്‍ സോക്കറ്റ് മാറേണ്ട എനിക്ക് ചെറിയൊരു ചെലവ് ചെയ്താല്‍ മതിയെന്ന് തമാശയായി പറഞ്ഞു. എന്നിട്ട് ആലപ്പുഴ ഡിപ്പോയിലേക്ക് പോയി. ഹരിപ്പാട് നിന്നും ആലപ്പുഴ വന്ന് താക്കോല്‍ വാങ്ങാം എന്ന് അനന്തു പറഞ്ഞു. ഞാന്‍ നിരുത്സാഹപ്പെടുത്തി. കലവൂരില്‍ നിന്നും ആലപ്പുഴ എത്തി താക്കോല്‍ ഉണ്ണികൃഷ്ണന്‍ സാറില്‍ നിന്നും വാങ്ങി കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ RSA 962, LSFP വര്‍ക്കലക്ക് പോകുന്ന ബസ്സിലെ കണ്ടക്ടര്‍ സജീവ് ചേട്ടന്‍റെ കൈയില്‍ കൊടുത്തു വിട്ടു. അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പറും, ബസ്സിന്‍റെ വിവരങ്ങളും അനന്തുവിന് whasapp ചെയ്തു.
കുറച്ചു മുമ്പ് കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ സജീവ് ചേട്ടനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നല്ല ഇടപെടല്‍ അറിയാതെയാണ് ഞാന്‍ സംസാരിച്ചത്. കൃത്യമായി ഞാനേല്‍പ്പിച്ച നഷ്ടമായ താക്കോല്‍ KSRTC യില്‍ യാത്ര ചെയ്ത അനന്തുവിന് നല്‍കി എന്ന് പറഞ്ഞു. നന്ദി പറഞ്ഞപ്പോള്‍ നമുക്ക് ഇങ്ങനെയുളള പ്രവൃത്തികളല്ലേ ചെയ്യാന്‍ കഴിയൂ, ഒരാള്‍ക്ക് ഒരുപകാരം ചെയ്യുന്നല്ലേ പ്രധാനം എന്ന് പറഞ്ഞു. ഇപ്രകാരമുളള സഹായങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സഹകരിക്കാത്തവര്‍ക്ക് മാതൃകയാണ് സജീവ് ചേട്ടന്‍. അവരുടെ യൂണിറ്റ് ഓഫീസര്‍ അജിത്ത് കുമാര്‍ സര്‍ സുഹൃത്താണ്. എന്‍റെ സ്നേഹാന്വേഷണം അറിയിക്കണം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.