ആനവണ്ടി മഴക്കാല മീറ്റ് ഇത്തവണ 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്. ഇത്തവണത്തെ മീറ്റിൽ പ്രധാനപ്പെട്ട ഒരു കാര്യം സീറ്റുകൾ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ മീറ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ആനവണ്ടി മൺസൂൺ ട്രിപ്പ്, ഉച്ചഭക്ഷണം അടക്കം ഒരാൾക്ക് 300 രൂപയാണ് ചിലവ് വരുന്നത്.

ആനവണ്ടി മൺസൂൺ മീറ്റിനു ഭാഗമായി ഒരു ഫോട്ടോഗ്രഫി കോണ്ടെസ്റ്റ് ഇത്തവണ നടത്തുകയാണ്. വിഷയം : മൺസൂണും ആനവണ്ടിയും. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം – മഴക്കാലത്തു നിങ്ങൾ ക്യാമറയിലോ / മൊബൈലിലോ പകർത്തിയ ആനവണ്ടിയുടെ നല്ല ചിത്രം ആനവണ്ടി ബ്ലോഗ് ഗ്രൂപ്പിൽ (Aanavandi Blog) പോസ്റ്റ് ചെയ്യുക.

ഫോട്ടോസ് പോസ്റ്റ് ചെയ്യമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ് : ക്യാപ്‌ഷൻ ഇടേണ്ടത് ‘ആനവണ്ടി മൺസൂൺ മീറ്റ് 2k19’ എന്നാണ്. ഒപ്പംതന്നെ ഹാഷ്ടാഗ് “മൺസൂൺ ഫോട്ടോഗ്രഫി കോണ്ടെസ്റ്റ്” (#Mansoon_Photography_Contest) എന്നുകൂടി Description ൽ ചേർക്കണം. എടുത്ത ക്യാമറ അല്ലെങ്കിൽ ഫോൺ മോഡൽ ഹാഷ് ടാഗിന്റെ താഴെ എഴുതുക.

നിബന്ധനകൾ : ആനവണ്ടി അഡ്മിൻസിനും മോഡറേറ്റർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. സ്വന്തമായി എടുത്ത ഫോട്ടോ ആയിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്. മറ്റൊരാൾ എടുത്ത ഫോട്ടോ അനുവദിക്കുന്നതല്ല. ഗൂഗിള്‍ ഫോട്ടോസ് സ്വീകാര്യം അല്ല. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ പോസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളു. മത്സരത്തിനായി അഡ്മിൻ അപ്രൂവ് തന്ന ഫോട്ടോ പിൻവലിച്ചു മറ്റൊരു ഫോട്ടോ ഇടാനും സാധിക്കില്ല.

വിജയിയെ തീരുമാനിക്കുന്നത് ലൈക്കുകളുടെ എണ്ണം കൊണ്ടല്ല. ജൂൺ 12 രാവിലെ 10 മുതൽ ജൂലൈ 1 രാവിലെ 10 മണിവരെ ആയിരിക്കും മത്സരം. Kerala Rtc യുടെ ഫോട്ടോസ് മാത്രമേ മത്സരത്തിന് അനുവദിക്കുകയുള്ളു. മൊബൈൽ ഫോട്ടോഗ്രാഫി, ക്യാമറ ഫോട്ടോഗ്രാഫി ഇവയിൽ നിന്നും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതായിരിക്കും.

70% ഫോട്ടൊയ്ക്ക് കിട്ടിയ ലൈക്കും ഫോട്ടൊ ക്ലാരിറ്റി ഉള്‍പ്പെടെ 30 % കൂടെ ആഡ് ആയി ആ ചിത്രം 100% എത്തുംമ്പോള്‍ അഡ്മിന്‍ പാനല്‍ തിരഞ്ഞെടുക്കുന്ന ആൾ ആയിരിക്കും വിജയി. മത്സര ഫലം ജൂലൈ 3 നു പുറത്തുവിടുന്നതായിരിക്കും. മത്സര വിജയികൾക്കുള്ള സമ്മാനം ജൂലൈ 7 നു കുട്ടനാട്ടിൽ നടക്കുന്ന മൺസൂൺ മീറ്റിൽ ആയിരിക്കും നൽകുന്നത്. മത്സര വിജയി മീറ്റിൽ പങ്കെടുക്കാത്ത പക്ഷം മറ്റൊരു വിജയിയെ തീരുമാനിക്കുന്നതാണ്.

NB: മത്സരത്തിൽ വിജയിക്കുന്ന രണ്ടുപേർക്ക് ആനവണ്ടി മൺസൂൺ മീറ്റിലേക്കുള്ള എൻട്രി പാസ് തികച്ചും ഫ്രീ ആയിരിക്കും. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാത്തവർ മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.