കെഎസ്ആർടിസി ബസ് ഡ്രൈവർമാരെക്കുറിച്ച് പൊതുവെ എല്ലാവർക്കും മോശം അഭിപ്രായമാണ് ഉള്ളത്. പക്ഷെ എല്ലാ ഡ്രൈവർമാരും മോശക്കാരല്ല. അവരിൽ അഹങ്കാരത്തോടെ പെരുമാറുന്ന ചിലർ കാരണമാണ് മൊത്തത്തിൽ പേരുദോഷം വരുത്തുവാനിടയായിട്ടുള്ളത്. അതിനൊരു ഉദാഹരണം ഇതാ.. കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സ് ഡ്രൈവറിൽ നിന്നും മോശം അനുഭവം ഉണ്ടായ വിവരണമാണ് എബി കുര്യൻ എന്ന കാർ യാത്രികൻ പങ്കുവെയ്ക്കുന്നത്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ഒന്ന് വായിക്കാം.
“എനിക്ക് 06-01-2020 അതിരാവിലെ ചാലക്കുടിയിൽ വെച്ചുണ്ടായ KSRTC ബസിൽ നിന്ന് നേരിട്ട ദുരനുഭവം. സമയം 2.26 AM. ഞാൻ കണ്ണൂർ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ left ട്രാക്കിൽ ഒരു KSRTC സൂപ്പർ എക്സ്പ്രസ്സ് ബസ് ഓവർടേക്ക് ചെയ്തു വന്ന് വലത്തേ lane ലേക്ക് എന്റെ കാറിനോട് ചേർത്തു cut ചെയ്തു. ഒരു ബസ്സിന് പോകാനുള്ള gap ഉണ്ടായിരുന്നില്ല. ജീവനിൽ ഉള്ള കൊതി കൊണ്ടു ഇടിക്കും എന്നു ഉറപ്പായതിനാൽ ഞാൻ ഹോൺ അടിച്ചു. ആദ്യം അയാൾ മാറി പിന്നെയും ചേർത്തു എന്റെ വണ്ടിയിൽ കൊണ്ട് ഇടിച്ചു ഞാൻ ഡിവൈഡറിനും ബസിനും ഇടയിൽ. ആരുടെയോ പ്രാർത്ഥന കൊണ്ടു കൂടുതൽ ഒന്നും പറ്റിയില്ല. ഇടിച്ചു എന്നു മനസിലാക്കിയ ഡ്രൈവർ നിർത്താതെ വണ്ടി വിട്ടു പോയി..
ധൈര്യം വീണ്ടെടുത്തു, ഞാൻ ബസ് ന്റെ side ൽ പോയി horn അടിച്ചു വണ്ടി side ആക്കാൻ അഭ്യർത്ഥിച്ചു. എന്തോ മുൻ വൈരാഗ്യം പോലെ അയാൾ വീണ്ടും കാറിനോട് ചേർത്തു വന്നു അമിതമായ വേഗതയിൽ മുൻപോട്ടു പോയി. എന്റെ വണ്ടിക്ക് എന്തു പറ്റി എന്നു പോലും മനസിലാകാതെ ഞാൻ അടുത്ത സിഗ്നൽ കഴിഞ്ഞു അയാൾ slow ആയപ്പോൾ bus ന്റെ മുൻപിൽ കൊണ്ടുപോയി നിറുത്തി.
വളരെ മാന്യമായ രീതിയിൽ അയാളുടെ അടുത്ത് പോയി, “വണ്ടി ഇടിച്ചാൽ ഒന്നു നിറുത്തി നോക്കിക്കൂടെ എന്നു ചോദിച്ചു”. ഉടനെ അയാൾ ഫോൺ എടുത്തു ഫോട്ടോ എടുക്കാൻ തുടങ്ങി. അപ്പോൾ ഞാൻ ക്യാമറ എടുത്തു വീഡിയോ റെക്കോർഡ് ചെയ്തു. ഇരുട്ടായതിനാൽ അധികം ക്ലിയർ ആയില്ലയെങ്കിലും പറയുന്നത് കുറെ കേൾക്കാൻ ആവും. പിറകെ വന്ന വണ്ടിക്കാരും അവിടെ നിറുത്തി ഡ്രൈവറോട് ചൂടായി.
വീഡിയോ എടുക്കുന്നത് നിർത്തിയപ്പോൾ, ഈ KSRTC ഡ്രൈവർ പറഞ്ഞതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. “ഞങ്ങൾ KSRTC ക്കാർ ആണ്, വണ്ടി തടഞ്ഞതിനു നിങ്ങൾ കേസുമായി നടക്കേണ്ടി വരും, lane cut ചെയ്യുന്നത് എന്റെ ഇഷ്ട്ടം, ഇടിക്കാതെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തം. ലോംഗ് ഓടേണ്ട വണ്ടി ആണ്. ഇവിടെ ഇങ്ങനൊക്കെയാ” എന്നു ഒരു അടക്കം പറച്ചിലും.
ഇത്രയും ആയപ്പോൾ പോലീസ് സ്റ്റേഷനിൽ വിളിച്ചു. യാത്രക്കാരുടെ ഇടയിൽ നിന്നും ഒരു മാന്യ വ്യക്തി ഇറങ്ങി വന്നു പറയുക ആണ്, “ഞങ്ങൾ cash കൊടുത്തു book ചെയ്ത ആൾക്കാർ ആണ്. തടഞ്ഞാൽ നീ വിവരം അറിയും എന്നൊക്കെ.” ഞാൻ അയാളോട് പറഞ്ഞു, ചേട്ടന്റെ വീട്ടിലും ഇങ്ങനൊക്കെ നടന്നാൽ ഇതു പോലെ ആണോ പ്രതികരിക്കുക എന്നും. അപ്പോൾ അയാളുടെ കുത്തു വാക്കുകൾ വേറെയും.
ആ വെപ്രാളത്തിനിടയിൽ ബസ്സിന്റെ രജിസ്‌ട്രേഷൻ നമ്പർ മാത്രമേ നോട്ട് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. പോലീസ് സ്റ്റേഷനിൽ വരാൻ ബസ്സുകാർ കൂട്ടാക്കിയില്ല. സ്റ്റേഷനിൽ നിന്നു അറിയിച്ചത് അനുസരിച്ചു യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ട് ആവേണ്ട എന്നു കരുതി ഞാൻ ബസ് യാത്രയാക്കി സ്റ്റേഷനിൽ ചെന്നു. വളരെ മാന്യമായ പെരുമാറ്റം ആണ് ചാലക്കുടി സ്റ്റേഷനിൽ നിന്നു ഉണ്ടായത്. KSRTC ക്കാർ മൂലം ഉണ്ടാവുന്ന ദുരിതങ്ങളെ കുറിച്ചു കുറെ അവർ പറഞ്ഞു.
വേറെ എന്തേലും പറഞ്ഞു KSRTC ഡ്രൈവർ പരാതി പെടുമെന്നും, അതിനാൽ case register ചെയ്യാനും അവിടെ ഉള്ള പോലീസുകാർ എന്നോട് പറഞ്ഞു. അതനുസരിച്ചു പരാതി എഴുതുമ്പോൾ ആണ് ഞാൻ അറിയുന്നത് KSRTC bus ന് രജിസ്‌ട്രേഷൻ നമ്പർ അല്ല, ബമ്പർ നമ്പർ ആണ് വേണ്ടത് എന്നു. എനിക്ക് അറിയാവുന്നത് ആണേൽ reg നമ്പറും (KL15 A 1953). പൊലീസുകാർ ഡിപ്പോയിൽ വിളിച്ചപ്പോലും negative റെസ്പോൻസ്. എന്നോട് എങ്ങനെ എങ്കിലും ബമ്പർ നമ്പർ സംഘടിപ്പിച്ചു തരാൻ പോലീസ് പറഞ്ഞു.
Case register ചെയ്തതിനു ശേഷം ഞാൻ എന്റെ ഒരു whats app ഗ്രൂപ്പിൽ ഈ ഡീറ്റൈൽസ് ഇട്ടു. അവർ ഇട്ട വിവരം കണ്ടു ഞാൻ ഞെട്ടി. കാരണം, ഇതേ schedule ഉള്ള വേണ്ടിയായിരുന്നു കുറച്ചു നാൾ മുൻപ് ഇത്തിക്കരയിൽ വെച്ചു മൂന്നു പേർ മരിക്കാൻ ഇടയായ അപകടം ഉണ്ടാക്കിയത്. ബസ്സിന്റെ ഫോട്ടോ വരെ ഈ സുഹൃത്തുക്കൾ തപ്പി എടുത്തു തന്നു. അങ്ങനെ ബമ്പർ നമ്പർ കിട്ടി ATC 96. അതോടെ ആ വിവരം പോലീസ് സ്റ്റേഷനിലേക്ക് ഞാൻ കൈമാറി.
എന്തിനു ഇത്രയും വലിയ issue ആകുന്നു എന്നു ചോദിക്കുന്നവരോട്, ദിവസവും ഒത്തിരി അപകടങ്ങൾ ഇവർ മൂലം ഉണ്ടാവുന്നുണ്ട്.. ഇത്തരം ധാർഷ്ട്യം ആണ് ഇതിനു കാരണം. ഏതെങ്കിലും trade union മെമ്പർ ആണ് എന്ന ധൈര്യവും, KSRTC ക്ക് വേറെ law എന്ന ചിന്തയും. എന്റെ സ്ഥാനത്ത് ഒരു ബൈക്ക് യാത്രികനോ യാത്രകാരിയോ ആണ് എങ്കിൽ ശവം ആയേനെ. ഒന്നു brake ചെയ്യാൻ വൈകിയിരുന്നു എങ്കിൽ, എന്റെ അവസ്ഥയും വേറെ അല്ല. അതുകൊണ്ട് തന്നെ ഇത് ഇവിടെ ഒഴിവാക്കി പോകാൻ ഉള്ള മനസ്ഥിതി എനിക്ക് ഇല്ല, അൽപ്പം പ്രതികരണ ശേഷി ഉണ്ട്. നിയമം എല്ലാവർക്കും തുല്യം ആണ് എന്നു ഇത്തരക്കാർ മനസിലാക്കും എന്നു കരുതുന്നു.
പിന്നെ, “എനിക്ക് യാത്ര ചെയ്യണം. ഞാൻ കാശു കൊടുത്തു ആണ് യാത്ര ചെയ്യുന്നത്. വണ്ടി തടയാൻ നീ ആര്” എന്നൊക്കെ ചോദിച്ച മഹാനോട്, നാളെ ഈ സ്ഥാനത്ത് ഇവർ മൂലം ഉണ്ടാവുന്ന ദുരിതം നിങ്ങൾക്കോ, നിങ്ങളുടെ ബന്ധു മിത്രാദികൾക്കോ ഉണ്ടാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരിക്കലും മറ്റൊരാളുടെ വേദനയിൽ സന്തോഷം കണ്ടെത്തിരിക്കുക, സ്വന്തം കാര്യം സിന്ദാബാദ് എന്നു ചിന്ധിക്കാതിരിക്കുക. എനിക്ക് ഉണ്ടായ നഷ്ടത്തിന് ഒരു ചില്ലി കാശു പോലും എനിക്ക് വേണ്ട. പക്ഷെ ഇത്തരക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ഇതു ഒരു തുടക്കമാവട്ടെ.
Bus details എടുക്കാൻ എന്നെ ഒരുപാട് സഹായിച്ച Ranjith Raghunath നു നന്ദി. പെറ്റിഷൻ കൊടുക്കാൻ സഹായിച്ച Nahas ഇക്കക്കും ഒരുപാട് നന്ദി. അതുപോലെ ഒരുപാട് പേർ സഹായത്തിനു എത്തിയിട്ടുണ്ട്. എനിക്കു വേണ്ടി ആ ഡ്രൈവർ നോട് തർക്കിച്ച പേരറിയാത്ത ലോറി ഡ്രൈവർ സഹോദരനോടും ഒരുപാട് നന്ദി.”