കടപ്പാട് – അജോ ജോർജ്ജ്.

ഇതൊരു രാജാവിന്റെയോ രാജകുമാരന്റെയോ കഥയല്ല. അമാനുഷിക ശക്തികളോ അതീന്ദ്രിയ ശക്തികളോ നിറഞ്ഞാടിയ ഒരു യുദ്ധവുമല്ല. ദേശ സ്നേഹം തുളുമ്പുന്ന ധൈര്യവും ശൗര്യവും കൂടി ചേർന്ന 21സിഖ് യോദ്ധാക്കളുടെ യുദ്ധ ചരിത്രമാണിത്. കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത എന്നാൽ അധികമാരും അറിയപ്പെടാത്ത ഒരു പോരാട്ട ചരിത്രം.

സാരംഗയിലെ യുദ്ധം. സാരംഗി…. ലോക്ക്ഹാർട് കോട്ടയ്ക്കും കാവാഗ്നാരി കോട്ടയ്ക്കും തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്നത് സാരംഗിരി പോസ്റ്റിലൂടെയാണ്. പരസ്പരമുള്ള ആശയകൈമാറ്റ വേദിയാണ് സാരംഗിരി കോട്ട. ഹീലിയോഗ്രാഫിക് എന്ന സംപ്രദായത്തിലൂടെ ആയിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. സാരംഗിരി കോട്ടയ്ക്കു കാവൽ നിന്നതോ 36ആം റെജിമെന്റിലെ 21സിഖ് പട്ടാളക്കാരും…..

കാലഘട്ടം 1897…സെപ്റ്റംബർ 12….സമയം രാവിലെ 9 മണി…ഹവിൽദാർ ഇഷാര്‍ സിങ്ങും സിഗ്നൽ മാന്‍ ഗുരുമുഖ് സിങ്ങും ചുറ്റുപാടുകളെ വീക്ഷിച്ചിരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരു കൂട്ടം ആയുധധാരികൾ തങ്ങളുടെ കോട്ടയ്ക്കു നേരെ വരുന്നത് കണ്ടു. ആദ്യം ഒരു ചെറു കൂട്ടമായി തോന്നിയിരുന്ന ആ സംഘം പതിനായിരത്തിനുമേൽ വരുന്ന ഒരു സംഘമാവാൻ അധികം സമയം വേണ്ടി വന്നില്ല. അപകടം മണത്ത ഹവിൽദാർ ഇഷാർ സിംഗ് ഒപ്പമുള്ള മറ്റു 19 പേർക്കും വിവരം നൽകാൻ അകത്തേക്കു ഓടി. ഗുരുമുഖ് സിംഗ് ലെഫ്റ്റനന്റ് കേണൽ ആയ ഹ്യുഗ്ട്ടൺ നു സന്ദേശം എത്തിക്കാനായി പാഞ്ഞു. അദ്ദേഹം സന്ദേശം അയക്കുകയും ചെയ്തു. തിരിച്ചു കിട്ടിയ സന്ദേശം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. “Unable to ബ്രേക്ക്‌ through… hold position “. തിരിച്ചും ഈ യോദ്ധാക്കളുടെ മറുപടി വളരെ പെട്ടെന്ന് ആയിരുന്നു. “Understood “.

മരണം വരെ പോരാടുമെന്നുള്ള തീരുമാനത്തിലുറച് തങ്ങളുടെ തോക്കുകളിൽ തിരകൾനിറച്ചു. ഗുരുമുഖ് സിംഗ്….. അവന് വെറും 19 വയസ്. ഹവിൽദാർ ആയ ഇഷാർ സിംഗ് അവന്റെ മുഖത്തേക്കു നോക്കി. തെല്ലും മരണഭയം അവന്റെ മുഖത്ത് കണ്ടില്ല. ഇതു ഐഷർ ന്റെ ആത്മവിശ്വാസം വർധിപ്പിക്കുകതന്നെ ചെയ്തിട്ടുണ്ടാവണം. മരിക്കുമെന്നു ഉറപ്പുണ്ടായിട്ടും അവർ സുരക്ഷിത സ്ഥലങ്ങളിൽ സ്ഥാനം പിടിച്ചു. കോട്ടക്‌ പുറത്ത് അഫ്ഘാനിലെ പഷ്‌തൂൺ ഗോത്രവർഗക്കാരെകൊണ്ട് നിറഞ്ഞിരുന്നു. അതും പതിനായിരായ്ത്തിനുമേൽ വരുന്ന ആയുധധാരികൾ. തലവനെന്നു തോന്നിക്കുന്ന ഒരാൾ കീഴടങ്ങാൻ ആവശ്യപ്പെട്ടു. മറുപടി പറഞ്ഞത് തോക്കുകൊണ്ട് അയാളുടെ തല ചിതറിച്ചു കൊണ്ടായിരുന്നു. ലോകം ഇന്നേവരെ കാണാത്ത ഒരു വീര യുദ്ധം അവിടെ തുടങ്ങുകയായി.

പഷ്‌തൂൺ കാരും തിരിച്ചു ആക്രമണം തുടങ്ങി. പതിനായിരത്തിനുമേൽ ആളുകൾ ഉള്ള അവർ കോട്ടക്‌ ചുറ്റും നിന്നാണ് ആക്രമിച്ചിരുന്നത്. കോട്ടക്‌ മുകളിലൂടെ ചാടിക്കടക്കാൻ ശ്രെമിച്ചിരുന്നവരെ ഇഷാറും സംഘവും കൊന്നുകൊണ്ടിരുന്നു. എത്രനേരം പിടിച്ചുനിൽകുമെന്നു അവർക്കു അറിയില്ലായിരുന്നു. പക്ഷെ ഒന്ന് അറിയാമായിരുന്നു…… അവരവരുടെ മരണം…..

ഭഗവൻ സിംഗ് ആണ് ഈ 21പേരിൽ ആദ്യം വീണത്. പുറകെ ലാൽ സിങ്ങും. ഇഷാർ സിംഗ് ഈ രണ്ടുപേരെയും വലിച്ച് ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബാക്കിയുള്ളവരോട് യുദ്ധത്തിന്റെ മുന്നിൽനിന്നും പുറകോട്ടു വലിയാൻ ആവശ്യപ്പെട്ടു. അവർക്കു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ആരെയും കോട്ടക്ക് ഉള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുത്. യുദ്ധം തുടങ്ങി 3ആം മണിക്കൂർ ആയിട്ടും അവർ ശത്രുക്കളെ കോട്ടക്‌ ഉള്ളിൽ കയറാൻ അനുവതിച്ചില്ല.. തങ്ങളുടെ കൈയിലുള്ള തിരകൾ തീർന്നുകൊണ്ടുമിരിക്കുന്നു. ഇനി അധികം നേരം പിടിച്ചു നില്കാൻ കഴിയില്ല എന്ന് അവർക്കു ഉറപ്പായി.

ഇതിനിടെ ശത്രുക്കൾ കോട്ടമതിലുകളിൽ വിള്ളലുകൾ ഉണ്ടാക്കി ഉണങ്ങിയ ചെടികളും മറ്റും കത്തിചച കോട്ടയ്ക്കുള്ളിൽ പുക നിറച്ചു. ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. പരസ്പരം തിരിച്ചറിയാൻപോലും കഴിയുന്നില്ല. ഇഷാർ സിംഗ് നു മനസ്സിലായിരുന്നു തന്റെ കൂട്ടാളികൾ പലരും വീണു തുടങ്ങി എന്ന്‌. അപ്പോഴേക്കും ശത്രുക്കൾ വാതിൽ ചവുട്ടിപ്പൊളിച് അകത്തു കയറിയിരുന്നു. പിന്നെ ആയുധംകൊണ്ടുള്ള യുദ്ധമല്ല അവിടെനടന്നതു. ഐഷർ സിങ്ങും നാലുപേരും മാത്രം ബാക്കിയായി. എന്നാലും വെറുതെ മരണത്തിനു കീഴടങ്ങാൻ അവർ ഒരുക്കമായിരുന്നില്ല. തോക്കുകളിൽ തിരകൾ തീർന്നതിനാൽ ഊരിപ്പിടിച്ച വാളും വെറും കൈയും മാത്രം. എന്ന്നിട്ടും അവർ പതറിയില്ല. അടുത്തേക്കു വരുന്ന ഓരോരുത്തരെയും തങ്ങളുടെ വാളും കൈയും ഉപയോഗിച്ച് കൊന്നുതള്ളി.

ശത്രുക്കളെ വകവരുത്തുന്നതിനൊപ്പം തന്റെ ഓരോ വീരന്മാരും മരണം വരിക്കുന്നതു ഇഷാർ സിംഗ് അറിയുന്നുണ്ടായിരുന്നു. അവസാനം ഇഷാർ സിങ്ങും ഗുരുമുഖ് സിങ്ങും ബാക്കിയായി. പിറകിൽ നിന്നുമുള്ള വെട്ടേറ്റ് ഇഷാർ സിങ്ങും വീണു. എന്നിട്ടും 19 കാരനായ ഗുരുമുഖ് സിംഗ് യുദ്ധം തുടർന്നു. ഈ സമയത്തിനുള്ളിൽ 20 ഓളം ശത്രുക്കളെ അവൻ കൊന്നു തള്ളിയിരുന്നു. അവനെ അത്ര എളുപ്പം കീഴടക്കാൻ പറ്റില്ല എന്നു മനസ്സിലാക്കിയ ശത്രുക്കൾ കോട്ടക്ക് തീയിടുകയാണ് ചെയ്തത്. ഒരു വലിയ സത്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് ആ ധീര യോദ്ധാവ് വീരചരമം അടഞ്ഞത്. അതു ഇങ്ങനെ ആയിരുന്നു. “Bole so nihal, sat sri akal”. ആരാണോ ദൈവം പരമ സത്യം എന്നു പറഞ്ഞുകൊണ്ട് മരണമടയുന്നത് അവൻ അമരത്വത്തിലേക്കു ഉയരുന്നു.

ഇപ്പോൾ യുദ്ധം തുടങ്ങി 6ആം മണിക്കൂർ. സമയം 3 മണി. പതിനായിരത്തിനുമേൽ വരുന്ന കൂട്ടത്തിനെതിരെ പോരാടിയത് വെറും 21പേർ. 600ലേറെ ശവങ്ങൾ. ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും മകുടോദ്ദാഹരണമായാണ് ഈ 21പേരെയും കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.