കോട്ടയം ജില്ലയിലെ ഭരണങ്ങാനവും അല്‍ഫോണ്‍സാമ്മയും… അറിയാമോ ഈ ചരിത്രം?

Total
0
Shares

വി­ശു­ദ്ധ അല്‍­ഫോന്‍­സാ­മ്മ അന്ത്യ­വി­ശ്ര­മം കൊ­ള്ളു­ന്ന ഭരണങ്ങാനം കേ­ര­ള­ത്തി­ലെ പ്രാ­ചീന ക്രൈ­സ്തവ കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണ്. എ.­ഡി 1004-ല്‍ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തി­നു നൂ­റ്റാ­ണ്ടു­കള്‍­ക്കു മു­മ്പേ തന്നെ സ്ഥ­ല­ത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും കച്ച­വ­ട­ക്കാ­രായ ക്രൈ­സ്ത­വ­രു­ടെ ചെ­റിയ ചെ­റിയ സമൂ­ഹ­ങ്ങള്‍ താ­വ­ള­മ­ടി­ച്ചി­രു­ന്നു. അന്നു സു­ല­ഭ­മാ­യി­രു­ന്ന കു­രു­മു­ള­കു തു­ട­ങ്ങിയ കാര്‍­ഷിക വി­ഭ­വ­ങ്ങ­ളും സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളും വന­വി­ഭ­വ­ങ്ങ­ളും സം­ഭ­രി­ച്ച് അന്ന­ത്തെ വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു അവ­രു­ടെ മു­ഖ്യ­തൊ­ഴില്‍. ­

മ­ല­യോ­ര­പ്ര­ദേ­ശ­ത്തെ ഏറ്റ­വും പഴ­ക്കം­ചെ­ന്ന വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നായ അരു­വി­ത്തു­റ­യില്‍ സ്ഥി­ര­താ­മ­സ­മാ­ക്കി­യി­രു­ന്ന ക്രൈ­സ്ത­വ­രില്‍ ചി­ല­രാ­ണു ഭര­ണ­ങ്ങാ­ന­ത്തും സമീ­പ­പ്ര­ദേ­ശ­ങ്ങ­ളി­ലും താ­വ­ള­മ­ടി­ച്ചു കച്ച­വ­ടം നട­ത്തി­യി­രു­ന്ന­തെ­ന്ന് കരു­ത­പ്പെ­ടു­ന്നു. കാ­ഞ്ഞി­ര­പ്പ­ള്ളി മു­തല്‍ കു­റ­വി­ല­ങ്ങാ­ടു വരെ­യു­ള്ള പ്ര­ദേ­ശ­ങ്ങ­ളില്‍ കു­ടി­യേ­റി­യി­രു­ന്ന ക്രൈ­സ്ത­വര്‍ തങ്ങ­ളു­ടെ മത­പ­ര­മായ ആവ­ശ്യ­ങ്ങള്‍ നിര്‍­വ­ഹി­ച്ചി­രു­ന്ന­ത് അരു­വി­ത്തു­റ­പ്പ­ള്ളി­യി­ലാ­യി­രു­ന്നെ­ന്നു പഴ­മ­ക്കാര്‍ പറ­യു­ന്നു­.

എ­ല്ലാ സ്ഥ­ല­ത്തും പു­തിയ പള്ളി­കള്‍ രൂ­പം­കൊ­ണ്ടി­രു­ന്നു. കു­റ­വി­ല­ങ്ങാ­ടും, പാ­ലാ­യി­ലും പു­തിയ പള്ളി സ്ഥാ­പി­ത­മാ­യി. താ­മ­സി­ക്കാ­തെ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ച്ചു­. ക്രൈ­സ്ത­വ­രു­ടെ തറ­വാ­ടെ­ന്ന് വി­ളി­ക്ക­പ്പെ­ടു­ന്ന കൊ­ടു­ങ്ങ­ല്ലൂ­രു­നി­ന്ന് കു­ടി­യേ­റി­പാര്‍­ത്ത­വ­രാ­ണ് പാല, ഭര­ണ­ങ്ങാ­നം ഭാ­ഗ­ത്തു­ള്ള ക്രി­സ്ത്യാ­നി­ക­ളെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. നല്ല അധ്വാ­നി­ക­ളായ ക്രി­സ്ത്യന്‍ കര്‍­ഷ­ക­രെ എത്തി­പ്പെ­ട്ട നാ­ട്ടി­ലെ­ല്ലാ­യി­ട­ത്തും നല്ല രീ­തി­യി­ലാ­ണ് സ്വീ­ക­രി­ച്ച­ത്. അവര്‍­ക്ക് എല്ലാ നാ­ട്ടി­ലും കു­റ­ഞ്ഞ വി­ല­യില്‍ കൃ­ഷി­ഭൂ­മി പതി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന് ആളു­ണ്ടാ­യി.

ക­വ­ണാ­റ് എന്ന പേ­രില്‍ അറി­യ­പ്പെ­ട്ടി­രു­ന്ന മീ­ന­ച്ചി­ലാ­റി­ന്റെ​ ഇരു­ക­ര­ക­ളി­ലു­മാ­യി വ്യാ­പി­ച്ചു കി­ട­ന്നി­രു­ന്ന മീ­ന­ച്ചില്‍ പ്ര­ദേ­ശ­ങ്ങള്‍ ഭരി­ച്ചി­രു­ന്ന­തു തെ­ക്കും­കൂര്‍ രാ­ജാ­വി­ന്റെ സാ­മ­ന്ത­ന്മാ­രാ­യി­രു­ന്ന കര്‍­ത്താ­ക്ക­ന്മാ­രാ­ണ്. പ്ര­ജാ­ക്ഷേ­മ­തല്‍­പ­ര­ന്മാ­രാ­യി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­ക്ക­ന്മാര്‍ ക്രി­സ്ത്യാ­നി­ക­ളോ­ട് പ്ര­ത്യേ­ക­മായ വാ­ത്സ­ല്യ­വും പ്ര­തി­പ­ത്തി­യും പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. അവ­രു­ടെ പട­ത്ത­ല­വ­ന്മാര്‍ പല­രും ക്രി­സ്ത്യാ­നി­ക­ളാ­യി­രു­ന്നു­.

1002-ല്‍ പാ­ലാ വലി­യ­പ­ള്ളി­ക്കു­ള്ള സ്ഥ­ലം സൌ­ജ­ന്യ­മാ­യി നല്കി­യ­തും, സ്ഥ­ല­വാ­സി­ക­ളില്‍ ചി­ല­രു­ടെ എതിര്‍­പ്പു­ണ്ടാ­യ­തി­നെ തു­ടര്‍­ന്നു സ്ഥ­ല­ത്തു വന്നി­രു­ന്നു പള്ളി­പ­ണി നട­ത്തി­ച്ചു കൊ­ടു­ത്ത­തും അന്നു നാ­ടു­വാ­ണി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­വാ­യി­രു­ന്നു. 1004-ല്‍ നിര്‍­മ്മി­ക്ക­പ്പെ­ട്ട ഭര­ണ­ങ്ങാ­നം പള്ളി­യു­ടെ കാ­ര്യ­ത്തി­ലും ഇതു­പോ­ലു­ള്ള പ്ര­തി­ബ­ന്ധ­ങ്ങ­ളു­ണ്ടാ­യ­ത്രേ. പള്ളി­യു­ടെ സ്ഥാന നിര്‍­ണ്ണ­യ­ത്തെ­പ്പ­റ്റി തര്‍­ക്ക­മു­ണ്ടാ­യി. ഒടു­വില്‍ മീ­ന­ച്ചില്‍ കര്‍­ത്താ­വ് ഇട­പെ­ട്ടു. അങ്ങ­നെ­യാ­ണ് പണി സു­ഗ­മ­മാ­യി നട­ന്ന­ത്.

ഒ­രു ഉള്‍­നാ­ടന്‍ ഗ്രാ­മം മാ­ത്ര­മാ­യി­രു­ന്ന ഭര­ണ­ങ്ങാ­ന­ത്തി­ന്റെ പ്ര­സി­ദ്ധി ഇന്നു കട­ലു­ക­ടള്‍­ക്ക­പ്പു­റ­ത്തും ചെ­ന്നെ­ത്തി­യി­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ വള­രെ പ്ര­ധാ­ന­പ്പെ­ട്ട ഒരു തീര്‍­ത്ഥാ­ടന കേ­ന്ദ്ര­മാ­ണ് ഭര­ണ­ങ്ങാ­നം. വി­ശു­ദ്ധ­യെ­ന്ന് നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ട അല്‍­ഫോന്‍­സാ­മ്മ­യു­ടെ പു­ണ്യ­സ­മാ­ധി­യി­ലൂ­ടെ ഈ പ്ര­സി­ദ്ധി അന­ന്ത­കാ­ലം നി­ല­നില്‍­ക്കു­ക­യും ചെ­യ്യും­. പാ­ല­യില്‍­നി­ന്ന് 8 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട് ഭര­ണ­ങ്ങാ­ന­ത്തി­ന്.

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം.

2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു. കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു.

ഇവിടേക്ക് ബസ്സിനു വരുന്നവർ പാലാ ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനു ശേഷം അവിടെ നിന്നും ഭരണങ്ങാനത്തേക്കുള്ള ബസ് കയറിയാൽ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി നിങ്ങൾക്ക് ഇറങ്ങുവാൻ സാധിക്കും. വാഗമണിലേക്ക് ടൂർ പോകുന്നവർക്ക് തങ്ങളുടെ യാത്രയിൽ ഭരണങ്ങാനവും കൂടി ഉൾപ്പെടുത്താവുന്നതാണ്.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post