പാത്തുവും കുട്ടിപ്പട്ടാളവുമായി റെനോ ഡസ്റ്ററിൽ ഒരു തകർപ്പൻ യാത്ര !!!

Total
123
Shares

വിവരണം – Bani Zadar.

“പാത്തു നേരെ അമ്പലത്തിന്റെ അകത്തേക്കു കയറി, അവിടെ പൂജാരി എല്ലാവർക്കും പ്രസാദം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു, പാത്തുവും ക്യുവിൽ നിന്നു, അവളുടെ ഊഴം വന്നപ്പോൾ പൂജാരി കൊടുത്ത നിവേദ്യം വാങ്ങിച്ചു,എന്നിട്ടു പൈസ കൊടുത്തപ്പോൾ പൂജാരി ഒരു ചീട്ടു കൊടുത്തിട്ടു പറഞ്ഞു, “പ്രസാദം അപ്പുറത്തെ കൗണ്ടറിൽ ആണ്, പോയി വാങ്ങിച്ചോളൂ” എന്ന്. അപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ പാത്തു മറുപടി പറഞ്ഞു.. “ഇന്ഷാ അല്ലാഹ്” പൂജാരി ഒരു നിമിഷത്തേക് പാത്തുവിനെ നോക്കി.

അയാൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അബദ്ധം മനസിലാക്കി പാത്തു അമ്പലത്തിൽ നിന്നും ഇറങ്ങി ഓടി, നേരെ പുറത്തു കാത്തു നില്കുകയിരുന്ന എന്റെ അടുത്തേക് വന്നിട്ടു ആ ചീട്ടും കയ്യിൽ തന്നിട്ട് പറഞ്ഞു. “നല്ല തെലുങ്കമാരുടെ അടി കിട്ടേണ്ടേങ്കിൽ, വേഗം പോയിട്ടു ആ ലഡ്ഡു വാങ്ങിച്ചോണ്ട് വന്നോ എന്ന്.” തിരുപ്പതി ലഡ്ഡു വാങ്ങാൻ പോയവൾ ഇതാ ഓടി കിതച്ചു കാറിൽ വന്നിരിക്കുന്നു…!!!!

എന്റെ ബക്കറ്റ് ലിസ്റ്റിൽ പെടുന്ന യാത്രകളിൽ ഒന്നായ, ഇന്ത്യ,നേപ്പാൾ, ഭൂട്ടാൻ, എന്നീ രാജ്യങ്ങൾ റോഡ് ട്രിപ്പിലൂടെ പോകുന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ നിന്നും പുറപ്പെട്ടു തിരുപ്പതി എത്തിയത് ആയിരുന്നു നമ്മൾ, അപ്പോഴാണ് പാത്തുവിന് തിരുപ്പതി ലഡ്ഡു കഴിക്കണം എന്ന ആഗ്രഹം വന്നത്.

നേരെ തിരുപ്പതി മലയിലേക്കു പോയെങ്കിലും അവിടെ എന്തോ പൂജ നടക്കുന്നത് കൊണ്ട് അകത്തേക്കു കയറാൻ പറ്റിയില്ല,അവിടത്തെ നാട്ടുകാർ പറഞ്ഞത് അനുസരിച്ചിട്ടു അതിനു താഴെ ഉള്ള പദ്മാവതി അമ്പലത്തിൽ പോയത് ആയിരുന്നു നമ്മൾ,ലഡ്ഡു പ്രസാദം വാങ്ങിക്കാൻ. അങ്ങനെ ഞാൻ ലഡ്ഡുവും വാങ്ങി തിരിച്ചു വരുമ്പോൾ കാറിന്റെ ഉള്ളിൽ കൂടെ തല പുറത്തേക് ഇട്ടു കൊണ്ട് പാത്തു ചോദിച്ചു, “കിട്ടിയോ”..? ഞാൻ പറഞ്ഞു “ഹാ ലഡ്ഡു കിട്ടി” “അതല്ല ചോദിച്ചത്….അടി കിട്ടിയോ എന്ന്. ” ഞാൻ പറഞ്ഞു “എടീ മൂധേവി… അടി വാങ്ങിച്ചു തരാൻ ആയിരുന്നോ റോഡ് ട്രിപ്പിന് കൂടെ വന്നത്.”

ഇതും പറഞ്ഞു ഞാൻ ആ ലഡ്ഡുവിന്റെ പാക്കറ്റ് അവളെ ഏല്പിച്ചു, പാത്തുവും കുട്ടിപട്ടാളവും ലഡ്ഡു തിന്നുന്ന തിരക്കിൽ ഞാൻ കാർ മുന്പോട്ടെക്ക് എടുത്തു.. അടുത്ത ലക്ഷ്യമായ വിശാഖപട്ടണത്തിലേക്ക്. ഇതിനു മുൻപ് ലഡാക്കിൽ റോഡ് ട്രിപ്പ് പോയതിന്റെ അനുഭവം ഉള്ളത് കൊണ്ട് ഡെയിലി റൂം എടുത്തത് OYO റൂം ആപ്പ് വഴി ആയിരുന്നു, ആയിരം രൂപക്ക് ബ്രേക്‌ഫാസ്റ് അടക്കം റൂം കിട്ടിയിരുന്നു.

പിറ്റേന്ന് നല്ല ഹൈദരാബാദി ബിരിയാണിയും കഴിച്ചു, നേരെ ഓഡിസ ലക്‌ഷ്യം വെച്ച് നീങ്ങിയത് എക്സ്പ്രസ്സ് ഹൈവേ അല്ലാതെ തനി ഒരു ഗ്രാമത്തിലൂടെ ആയിരുന്നു. ഇരുവശവും നെൽകൃഷി ചെയുന്ന,ചില്ലിക എന്ന് പേരുള്ള നല്ല മൊഞ്ചത്തി ഒഡീസ ഗ്രാമം. കുറച്ചൊക്കെ കാണാൻ ഒരു തമിഴ്‌നാട് ഫീൽ ചെയ്തു, ആ ഫീൽ മാറിയത് ആ റോഡ് ഒരു ബോട്ട് ജെട്ടിയിൽ കൊണ്ട് പോയി നിന്നപ്പോൾ ആയിരുന്നു, ഇനി കാർ ഒരു ബോട്ടിൽ കയറ്റി അക്കരെ എത്തിക്കണം, അത് വരാൻ ഇനി രണ്ടു മണിക്കൂർ എടുക്കുമെന്ന് അവിടെ ഉള്ളവർ പറഞ്ഞു…നമ്മൾ ആ ജങ്കാർ വരുന്നതും കാത്തു അവിടെ ഇരുന്നു,

കാർ കണ്ടിട്ട് ആവണം ആ നാട്ടുകാരൊക്കെ അടുത്ത് വന്നു ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. കേരളത്തിൽ നിന്നാണ് എന്ന് അറിഞ്ഞപ്പോൾ നാട്ടിലെ പ്രളയത്തെപ്പറ്റിയൊക്കെ ചോദിക്കാൻ തുടങ്ങി. എനിക്ക് വളരെ അത്ഭുതം തോന്നി, വൈദ്യുതി പോലും എത്താത്ത ആ കൊച്ചു ഗ്രാമത്തിൽ പോലും കേരളത്തിന്റെ പ്രളയത്തെ കുറിച്ച് അറിയുന്നത് കൊണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ ജങ്കാർ വന്നു. ജങ്കാറിന്റെ കോലം കണ്ടിട്ട് ഞാൻ ഒന്ന് ഞെട്ടി, “ചേട്ടാ ഈ കാർ ഇതിൽ കയറുമോ?” അയാൾ ഒരു മരപ്പലക ജങ്കാറിനോട് ചേർത്ത് തന്നിട്ട് പറഞ്ഞു, “ധൈര്യമായിട്ടു കയറ്റിക്കോളൂ, ഇതിൽ ബസ് വരെ കയറാറുണ്ട്.” അയാളുടെ വാക്കു വിശ്വസിച്ചിട്ടു അതിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു നാട്ടുകാരൻ പറഞ്ഞു, “ഇതാണ് ഭായ് ഡോൾഫിൻ പോയിന്റ്, ഇവിടെ നിന്ന് നോക്കിയാൽ ഒത്തിരി ഡോൾഫിൻസിനെ കാണാം.” കുറച്ചു നേരം നോക്കി നിന്നെകിലും ഒന്നും കാണാൻ പറ്റിയില്ല. അപ്പോയെക്കും നമ്മൾ അക്കരെ എത്തിയിരുന്നു, അവിടുന്നു നേരെ പുരി ബീച്ചിൽ എത്തി.

വിനോദ സഞ്ചാരികളെ കൊണ്ടും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞ ഒരു സ്ഥലം ആയിരുന്നു പുരി. കിലോമീറ്ററുകളോളും നീണ്ടു കിടക്കുന്ന പുരിയിലെ ബീച്ചുകളിൽ ഒന്നായ ഗോൾഡൻ സാൻഡ് ബീച്ചിൽ പോയി ഇരുന്നപ്പോൾ ഉയർന്നു വരുന്ന വലിയ തിരമാലകളുടെ ഇടയിൽ കൂടെ സർഫിങ് ചെയാൻ ശ്രമിക്കുന്ന കുറച്ചു വിദേശികളെ കണ്ടു. കുട്ടിപ്പട്ടാളം അവിടെ നിന്നും പട്ടം വാങ്ങി അതും കളിച്ചു നിപ്പുണ്ടായിരുന്നു. ഞാനും അവരുടെ കൂടെ കൂടി കുറച്ചു നേരം കളിച്ചു. സൂര്യൻ അസ്തമിക്കാറായപ്പോൾ അവിടെ നിന്നും ഇറങ്ങി. കൊണാർക്കിന്റെ അടുത്ത് എവിടെ എങ്കിലും താമസിച്ചിട്ടു രാവിലെ കൊണാർക് സൂര്യ ക്ഷേത്രം കാണാൻ വേണ്ടി.

നേരം ഇരുട്ടാൻ ആയപ്പോൾ ഏകദേശം കൊണാർക്ക് എത്തി. അവിടെ കണ്ട ഒരു പെട്രോൾ പമ്പിൽ കയറി. പാത്തു വാഷ്‌റൂം പോയപ്പോൾ ഞാൻ വെറുതെ കാറിന്റെ പുറത്തു ഇറങ്ങി നിക്കുകയായിരുന്നു. പെട്ടെന്നു അവിടെ ഒരു ആൾട്ടോ കാറിൽ രണ്ടു പെൺകുട്ടികൾ വന്നു. അതിൽ ഒരു പെണ്ണ് എന്നെ നോക്കി ചിരിക്കാനും കൈ വീശികാണിക്കാനും തുടങ്ങി. ( “കുറച്ചു ഗ്ലാമർ ഉള്ളത്കൊണ്ടുള്ള ഓരോ പ്രോബ്ലെംസ്… എന്താ ചെയ്യാ ” ). എന്നെ ഞെട്ടിച്ചു കൊണ്ട് ആ പെണ്ണ് കൈ കൊണ്ട് ഫ്ലയിങ് കിസ്സും തരാൻ തുടങ്ങി….

ഞാൻ മനസ്സിൽ ഓർത്തു, “പടച്ചോനേ എന്തൊരു പരീക്ഷണം, പാത്തു വന്നു ഇതെങ്ങാനും കണ്ടാൽ പിന്നെ, എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.” പാത്തു വരുന്നുണ്ടോ എന്ന് പുറകിലേക്കു നോക്കിയപ്പോൾ ആണ് എനിക്ക് കാര്യം മനസിലായത്.. ആ പെണ്ണ് ഇതൊക്കെ ചെയ്തോണ്ട് നിന്നത് കാറിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കുട്ടിപട്ടാളത്തിനോട് ആയിരുന്നു.. ( ഹേയ്.. ഞാൻ ചമ്മിയൊന്നും ഇല്ല ). അവിടുന്നു പുറപ്പെട്ടു കാർ ഓടിച്ചു കൊണ്ടിരിക്കുന്ന സമയത്തു മനസ്സിൽ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മ വന്നത്… ” യോഗമില്ല എന്റെ അമ്മിണിയേ..ആ പായ അങ്ങ് മടക്കികള എന്ന്…” (“ഇതൊക്കെ വായിച്ചിട്ടു ഇനി പാത്തു എന്റെ പായ മടക്കാതെ നിന്നാൽ മതിയായിരുന്നു” ).

പിറ്റേന്നു രാവിലെ തന്നെ കൊണാർക് സൂര്യ ക്ഷേത്രത്തിൽ എത്തി, പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു പാഠപുസ്തകങ്ങളിൽ കേട്ടറിഞ്ഞ സൂര്യക്ഷേത്രം നേരിട്ട് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, അവിടത്തെ മൂന്ന് നിലകളിൽ ആയിട്ടുള്ള കൊത്തുപണികളുടെ കാര്യം എടുത്തു പറയേണ്ടത് തന്നെയാണ.

വൈകുനേരം ഒഡീസയോട് വിടപറയുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് മുഴുവൻ നമ്മുടെ പൂർവികർ ചെയ്തു വെച്ച ഇന്ത്യയിലെ ഇത് പോലെ ഉള്ള ഒരു പൈതൃക സംഭവങ്ങളെ പറ്റി ആയിരുന്നു, നമ്മൾ അടുത്ത തലമുറയ്ക്ക് വേണ്ടി എന്ത് ചെയുന്നു എന്ന ഒരു ചോദ്യവും. കൊൽക്കത്ത പോകുന്ന വഴി രാത്രി ഭക്ഷണം കഴിക്കാൻ റോഡ് സൈഡിലെ കുറച്ചു തട്ടുകടകൾ കണ്ട സ്ഥലത്തേക്കു കാർ ഒതുക്കി ഇട്ടു, അവിടെ ഒരു ചെറിയ സ്റ്റേജ് ഒക്കെ കെട്ടിയിരിക്കുന്നതും, മൈക്കിലൂടെ എന്തൊക്കെയോ ബംഗാളി ഭാഷയിൽ പറയുന്നതും കേട്ടു .

കുട്ടിപ്പട്ടാളം ആ സ്റ്റേജിന്റെ സൈഡിൽ ഇരുന്നിട്ട് തട്ടുകടയിലെ ബ്രെഡും ഓംലെറ്റും കഴിക്കാൻ തുടങ്ങി, പെട്ടെന്നു ഒരാൾ വന്നിട്ടു പറഞ്ഞു….”ഇവിടെ ഇങ്ങനെ വണ്ടി ഇടാൻ പറ്റില്ല, വേഗം മാറ്റി ഇടാൻ പറഞ്ഞു” ഞാൻ അയാളോട് ഭക്ഷണം കഴിച്ചിട്ടു പോകുവാണെന്നു പറഞ്ഞു. അയാൾ കാറിന്റെ ചുറ്റും നടന്നിട്ടു എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു, “നിങ്ങൾ എവിടുന്നാ വരുന്നേ…? കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ തന്നെ പിന്നെ അയാളുടെ മട്ടും ഭാവവും ഒക്കെ മാറി. സന്തോഷത്തോടെ അടുത്ത് വന്നിട്ട് പറഞ്ഞു, “കേരളത്തിൽ നിന്നാണോ, കാറിൽ ഫുൾ പൊടി പിടിച്ചത് കൊണ്ട് നമ്പർപ്ലേറ്റ് ഒന്നും ശ്രദിച്ചില്ല.”

പിന്നെ അയാൾ അയാളുടെ സ്വന്തക്കാരെ നോക്കുന്നത് പോലെ നമ്മളെ നോക്കി. ഫുഡിന്റെ പൈസ കൊടുക്കാൻ വരെ സമ്മതിച്ചില്ല. അയാളുടെ പെട്ടെന്നുള്ള മനം മാറ്റത്തിൽ എനിക്ക് അതിശയം തോന്നി. പിന്നീട് അയാളോട് സംസാരിച്ചപ്പോൾ ആണ് ഗുട്ടൻസ് പിടി കിട്ടിയത്. മൂപ്പർ ആ നാട്ടിലെ ഒരു പ്രമാണി ആണ്. ഒന്നും അല്ലാതിരുന്ന അയാൾ ഒരു കൊച്ചു മുതലാളി ആയതു തന്നെ കേരളത്തിലേക്ക് ബംഗാളികളെ ജോലിക്കു അയച്ചിട്ടാണ്. ആ കേരളത്തിനോടുള്ള നന്ദിയും സന്തോഷവും ആണ് അയാൾ നമ്മളോട് കാണിച്ചത്.

അയാളോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി. പാത്തു അപ്പോൾ നടന്ന കാര്യങ്ങൾ ഒക്കെ ഇൻസ്റ്റയിൽ സ്റ്റോറി ആക്കി ഇടുന്ന തിരക്കിൽ ആയിരുന്നു. രാത്രി നേരം വൈകിയിട്ടും ഡ്രൈവ് ചെയ്യുന്നായിരുന്ന എന്റെ മനസ്സിൽ പെട്ടെന്നു ഓരോ കാര്യങ്ങൾ ഇങ്ങനെ വന്നു… “ജീവിതത്തിൽ ആദ്യമായിട്ടു ട്രിപ്പ് പോയത് എപ്പോൾ ആയിരുന്നു”? അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്, വേനലവധിക്ക് എല്ലാവരയുടെയും കൂടെ ആയിരുന്നു സാദാരണ വയനാട്ടിലെ ഉപ്പാന്റെ പെങ്ങളുടെ അടുത്തേക് പോയികൊണ്ടിരുന്നത്, എന്നാൽ ആ തവണ ആരും പോയില്ല,

ഞാൻ ഒറ്റക് പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോൾ ഉമ്മ സമ്മതിച്ചു, ആ സമയത് ഒരു അഞ്ചാം ക്ലാസ്സുകാരൻ ഒറ്റക് 3 -4 മണിക്കൂർ ദൂരം ഉള്ള വായനാട്ടിലേക് എന്നെ അയച്ച ഉമ്മാക്ക് ഇപ്പോൾ പക്ഷെ കുറച്ച ദൂരം കേരളം വിട്ടു പോകുമ്പോൾ തന്നെ പേടി ആണ്, അതിനു കാരണം ഒരു പരിധി വരെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ വരുന്ന പേടിപ്പിക്കുന്ന വാർത്തകൾ ആയിരിക്കണം.അതിനേക്കാളും എത്രയോ നല്ലതാണു നമ്മുടെ ഇന്ത്യ എന്ന് ആരും അറിയുന്നില്ലല്ലോ..

ഓർമ്മകൾ ഓടി കളിച്ചു കൊണ്ടിരുന്നപ്പോയെക്കും നമ്മൾ കൊൽക്കത്ത എത്തി, ഇന്ത്യയുടെ പഴയ തലസ്ഥാന നഗരി ആയ ബ്രിട്ടീഷ്കാരുടെ സ്വന്തം കൽക്കട്ട…!!! ലോറിക്കാരുടെ നീണ്ട നിരയിൽ നിന്നും രക്ഷപെട്ടു കൊൽക്കത്തയുടെ നഗരത്തിലേക്ക് കടന്നപ്പോൾ കണ്ടു,പ്രൗഢിയോടെ നില നിൽക്കുന്ന ഹൗറ ബ്രിഡ്ജ്, അത് കണ്ടപ്പോൾ തന്നെ പാത്തു രണ്ടു കയ്യും തലയും പുറത്തേക് ഇട്ടു ഉച്ചത്തിൽ വിളിച്ചു കൂവാൻ തുടങ്ങി…

കൊല്ലം അഞ്ചാറായി അവൾ കൊൽക്കത്ത കാണണം എന്ന ആഗ്രഹം പറയാൻ തുടങ്ങീട്ട്, ആ സന്തോഷം അവൾ വിളിച്ചു കൂവി ആഘോഷിച്ചു,പാത്തു എന്നെ കൊണ്ട് ആ ഹൗറ ബ്രിഡ്ജ് നട്ടപ്പാതിരക്കു തന്നെ മൂന്നാലു തവണ ചുറ്റിപ്പിച്ചു…

രാവിലെ ഹോട്ടലിന്റെ മുൻപിൽ വന്നു ഇരുന്നപ്പോൾ തന്നെ ഏകദേശം കൊൽക്കത്തയുടെ രൂപം പിടികിട്ടി. ജോലിക്കു പോകാൻ തയ്യാറായി നിൽക്കുന്ന സൈക്കിൾ റിക്ഷകൾ ആയിരുന്നു നിരത്തു മുഴുവൻ. അവരോടൊക്കെ കൊൽക്കത്തയിൽ എന്തൊക്കെ കാണാൻ ഉണ്ടെന്ന ചോദിച്ചപ്പോൾ ആദ്യം പറഞ്ഞത് ന്യൂ മാർക്കറ്റിനെ പറ്റി ആയിരുന്നു, ആ സ്ഥലം ഒന്ന് മനസ്സിൽ കുറിച്ചിട്ടിട് നേരെ പോയത് വിക്ടോറിയ മെമ്മോറിയൽ കാണാൻ ആയിരുന്നു.

ബ്രിടീഷുകാർ ക്വീൻ വിക്ടോറിയയുടെ ഓർമക്കായി പണിതുയർത്തിയ ഒരു കൂറ്റൻ പാലസ്, ഇപ്പോൾ അത് ഒരു മ്യുസിയം ആണ്, ഇന്ത്യൻ ചരിത്രം വിളിച്ചോതുന്ന പെയിറ്റിംഗ്‌സ് മുതൽ പണ്ട് കൊൽക്കത്ത ഇന്ത്യൻ തലസ്ഥാനം ആയപ്പോൾ ഉള്ള കാര്യങ്ങളുടെ ഫോട്ടോസ് വരെ ഉണ്ടായിരുന്നു അവിടെ. യാത്രയിൽ ഉടനീളം കഴിച്ചത് സ്ട്രീറ്റ് ഫുഡ് തന്നെ ആയിരുന്നു, അത് പോലെ കൊൽക്കത്തയുടെ സ്ട്രീറ്റ് ഫുഡും കഴിച്ചു വൈകുനേരം ഹുഗ്ലി നദികരയുടെ അരികിലൂടെ പോകുമ്പോൾ കണ്ടു, നമ്മുടെ സ്വന്തം

“ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം” അത് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്, ഇന്ത്യ ശ്രീലങ്ക വേൾഡ് കപ്പു തോൽവിയും, ദ്രാവിഡും ലക്ഷ്മണും കൂടി ആസ്‌ട്രേലിയെ ഞെട്ടിച്ചു നേടിയ ആ ടെസ്റ്റ് വിജയവും ആയിരുന്നു. കാർ ഏകദേശം പാരഡൈസ് തിയേറ്റർ എത്തിയപ്പോയേക്കും കണ്ടു, ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന കൊൽക്കത്തയിലെ ട്രാം സർവീസ്.

പാത്തുവും കുട്ടിപട്ടാളവും ഓടി ചെന്ന് ട്രാമിന്റെ സ്റ്റോപ്പിൽ ഇരുന്നു, ഞാൻ എത്തിയപ്പോയേക്കും ട്രാമും സ്റ്റോപ്പിൽ എത്തി, അതിൽ കയറി ഉള്ള യാത്ര പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് , ട്രാം പോകുന്നത് തന്നെ കൊൽക്കത്തയുടെ ഏറ്റവും പുരാതനമായ റോഡിലൂടെ ആയിരുന്നു, റോഡരികിൽ ഉള്ള കടകൾ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആയിരുന്നു അത് പൊയ്ക്കൊണ്ടിരുന്നത്. അതിന്റെ ഇടയിൽ തന്റെ മുന്നിൽ വന്നു റോഡ് ബ്ലോക്ക് ചെയുന്ന മറ്റു വാഹനങ്ങളെ നല്ല രീതിയിൽ ഉച്ചത്തിൽ ചീത്തയും വിളിക്കുണ്ടായിരുന്നു ട്രാമിന്റെ ഡ്രൈവർ.

വെറും പതിനാറു രൂപയ്ക്കു നമ്മൾ ട്രാമിൽ ഓൾഡ് കൊൽക്കത്ത മൊത്തം ചുറ്റി കറങ്ങി, ഹൗറ ബ്രിഡ്ജിലേക്കുള്ള സർവീസ് ഇപ്പോൾ നിർത്തീട് കുറെ കാലം ആയെന്നു കണ്ടക്ടർ പറഞ്ഞു, അവസാനം നമ്മൾ തിരിച്ചെത്താൻ ആയപ്പോൾ ഡ്രൈവർ ട്രാം നിറുത്തി ഒരു ചെറിയ മൺ ചട്ടിയിൽ ചായ വാങ്ങിച്ചപ്പോൾ,അത് വരെ അവരോടു ലോഹ്യം പറഞ്ഞു ഇരുന്ന നമ്മൾക്കും കിട്ടി അവരുടെ വക ഓരോ ചായ.

പിറ്റേന്ന് ന്യൂ മാർക്കറ്റ് തേടി ഇറങ്ങിയ നമ്മൾ കൊൽക്കത്തയുടെ ട്രാഫിക് ബ്ലോക്ക് എന്താന്നെന്നു ശെരിക്കും അറിഞ്ഞു, ന്യൂ മാർക്കറ്റ് എത്തിയപ്പോൾ പെട്ടെന്നു പാത്തൂനെ കാണുന്നില്ല, സ്ട്രീറ്റ് ഷോപ്പിംഗ് എന്ന മായാവലയത്തിലേക്കു അവൾ കേറി കൂടിയിരുന്നു. പട്ടിണി കിടന്നവൾക്കു സദ്യ കിട്ടിയത് പോലെ പാത്തു എന്തൊക്കെയോ വാങ്ങിക്കാൻ തുടങ്ങി, ഞാൻ മനസ്സിൽ പ്രാർത്ഥിക്കാനും തുടങ്ങി…

” പടച്ചോനെ പോക്കറ്റ് കാലിയാകുന്നതിനു മുന്നേ ഈ മാർക്കറ്റ് വേഗം ക്ലോസ് ആയിപോകണമേ എന്ന് “. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ട്രീറ്റ് ഷോപ്പിംഗ് ഏരിയ ആയിരുന്നു അത്, ഡൽഹിയിലെ സരോജിനി മാർക്കറ്റും, മുംബൈയിലെ ഫാഷൻ സ്ട്രീറ്റ് ഷോപ്പിംഗ് ഒക്കെ കണ്ടിരുന്നെകിലും, അതിനെക്കളും പതിന്മടങ്ങു വലുതായിരുന്നു ഈ ഏരിയ. അവിടെ കിട്ടാത്തത് ആയ ഒരു സാധങ്ങളും ഉണ്ടായിരുന്നില്ല, അധികവും ബ്രാൻഡഡ് സാധനങ്ങളുടെ കോപ്പി ആയിരുന്നു വില്കുന്നുണ്ടായിരുന്നത്.

കുട്ടിപട്ടാളവും ഞാനും സ്ട്രീറ്റ് ഫുഡും കഴിച്ചിട്ടു അവിടെ കുറച്ചു നേരം തിരിഞ്ഞു കളിച്ചപോയേക്കും മനസ്സിൽ വിചാരിച്ചത് പോലെ ഷോപ്പുകൾ ഓരോന്ന് ആയി അടക്കാൻ തുടങ്ങി. പാത്തു കയ്യിൽ കുറച്ചു സാധനകളുമായി എത്തിയിട്ട് ചോദിച്ചു, “നമ്മൾ ഇനി നാളെ ഇവിടെ വരുമോ”? “എന്റെ പൊന്നു പാത്തു, നാളെ എങ്കിലും വിട്ടാലേ നമ്മൾക്ക് ഭൂട്ടാൻ എത്താൻ പറ്റുള്ളൂ, ഇതിനെക്കാളും നല്ല മാർക്കറ്റ് ഭൂട്ടാനിൽ ഉണ്ട്, ബാക്കി സദനം നമ്മുക്ക് അവിടെ നിന്നും വാങ്ങിക്കാം.”

അങ്ങനെ പാത്തൂനെ പറഞ്ഞു പറ്റിച്ചു പിറ്റേന്ന് കൊൽക്കത്ത വിടാൻ നേരം പാത്തു ചോദിച്ചു, “ഈ കാണുന്ന മനോഹരമായ കൊൽക്കത്ത മുഴുവൻ ഉണ്ടാക്കിയത് ബ്രിടീഷുകാർ അല്ലെ, പിന്നെ എന്തിനാ അവരെ ഇങ്ങനെ തിക്കും തിരക്കും കൂട്ടി ഇവിടെ നിന്നും പറഞ്ഞയച്ചത്?” അവർക്കു കുറച്ചൂടെ സമയം കൊടുത്തെങ്കിൽ നമ്മുടെ ഇന്ത്യയെ നല്ല സൂപ്പർ ആക്കിയേനെ അല്ലേ…?” അവളുടെ സംശയം ന്യായമാണെന്ന് എനിക്കും തോന്നി, എങ്കിലും മറുപടി ഒന്നും പറയാതെ ഞാൻ ഗൂഗിൾ അമ്മാവനെ സെറ്റ് ചെയ്തു മുന്നോട്ടേക്കു നീങ്ങി.

രണ്ടു മൂന്ന് ദിവസം കൊൽക്കത്തയിൽ താമസിച്ചിട്ടു കൊതി മാറാതെ നമ്മൾ ആ പട്ടണത്തോടു വിട പറഞ്ഞു, എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരും എന്ന മനസോടെ നേരെ വെച്ചു പിടിച്ചു… “ശ്രീ ബുദ്ധന്റെ നാട്ടിലേക്ക്…”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post