ബോയിങ്ങ് 747; ദി ജംബോ ജെറ്റ്… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ

Total
22
Shares

ബോയിങ്ങ് 747… ബോയിങ്ങ് ശ്രേണിയിലെ വമ്പൻ… ക്വീൻ ഓഫ് ദി skies, ദി ജംബോ ജെറ്റ്… വിശേഷണങ്ങൾ അനവധി… 50 വർഷങ്ങൾക്കിപ്പുറവും ആകാശങ്ങളിൽ തന്റേതായ വ്യെക്തി മുദ്ര പതിപ്പിച്ച ഒരു വിമാനം. അന്നുതൊട്ട് ഇന്നോളം ഒരുവിധം എല്ലാ വലിയ വിമാനക്കമ്പനികളുടെയും ഇഷ്ട്ട വിമാന മോഡൽ. ആകാശങ്ങളെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട ക്വീൻ !

51 വർഷങ്ങൾക്ക് മുൻപ് 1969 ഫെബ്രുവരി 09നു ചരിത്രത്തിൽ ഇടം നേടിക്കൊണ്ടു ആദ്യത്തെ ബോയിങ്ങ്747 വിമാനം പറന്നുയർന്നു. അക്കാലത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം എന്ന ഖ്യാതി 747 വിമാനത്തെ തേടിയെത്തി. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല ബോയിങ്ങ് കമ്പനി അന്നാളുകളിൽ. മിലിറ്ററി കോൺട്രാക്ടുകൾ വളരെ കുറച്ചു ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ ഒരുകാലത്ത് അമേരിക്കൻ ആകാശത്തിന്റെ പ്രൗഢിയായിരുന്ന PAN AM എന്ന കമ്പനിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോയിങ്ങ് ഒരു ജംബോ യാത്രാ വിമാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

ദീർഘ ദൂര സെർവീസുകൾക്കായി പാൻ ആം വിമനക്കമ്പനിയും ഒരു വലിയ യാത്രാ വിമാനം വേണം എന്ന ആവശ്യകതയിൽ നിൽക്കുന്നുവെന്ന് മനസിലാക്കിയ ബോയിങ്ങ്, അവരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ഒരു ജംബോ വിമാനം ഉണ്ടാക്കുവാൻ തീരുമാനിച്ചു. അവിടെ ബോയിങ്ങ്747 എന്ന യാത്രാ വിമാനം ഉടലെടുക്കുന്നു.

ജോ സാറ്റർ എന്ന ലീഡ് എഞ്ചിനീയർ നേതൃത്വം കൊടുക്കുന്ന ടീം അങ്ങനെ സെപ്തംബര്30 1968ൽ ആദ്യത്തെ b747 വിമാനം പുറത്തിറക്കി… ബോയിങ്ങിന്റെ “Everett” ഫാക്ടറിയിൽ നിന്ന് ഇറങ്ങിയതിനെ അനുസ്മരിക്കുവാൻ ആദ്യത്തെ b747 വിമാനത്തിന് “The City of Everett” എന്ന പേരും നൽകി. പിന്നീട് ഒരു വർഷം നീണ്ട ടെസ്റ്റിംഗ് കഴിഞ്ഞു 1969 feb 09നു 4 എഞ്ചിനുകൾ ഉള്ള ഭീമൻ വിമാനം ആകാശം ചുംബിച്ചു. Pan am ആദ്യത്തെ 25 ഓർഡറുകൾ സ്വന്തമാക്കി.

ജനുവരി 30, 1970 നു panam സ്വന്തമാക്കിയ ആദ്യത്തെ ബോയിങ്ങ് 747 വിമാനം ന്യൂ യോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറന്നു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആകയാൽ മിക്ക എയർർപോർട്ടുകളും 747 വിമാനത്തിന് പാകത്തിൽ ഉള്ള റൺവേ ടാക്സിവേ ഉള്ളവ അല്ലായിരുന്നു എന്നത് പ്രശനമായിരുന്നു എങ്കിലും കാലനുസൃതം അവ വലിയ വിമാനങ്ങൾക്ക് ഉതകുന്ന രീതിയിൽ രൂപമാറ്റം കൈവരിച്ചു.

കാലം മാറുന്നത് അനുസരിച്ചു പുതിയ ടെക്നോളജി ഉൾപ്പെടുത്തി ബോയിങ്ങ് തങ്ങളുടെ പ്രിയപ്പെട്ട 747 നെ അപ്ഡേറ്റ് ചെയ്തു. 14,000ഓളം കിലോമീറ്ററുകൾ ഒറ്റ സ്‌ട്രെച്ചിൽ കവർ ചെയുന്ന ഈ ഭീമൻ വിമാനം ഇന്ന് യാത്രാ ആവശ്യങ്ങൾക്ക്, കാർഗോ ട്രാൻസ്പോർറ്റേഷൻ, സ്പേസ് shuttle ട്രാൻസ്പോർട് ചെയ്യുവാൻ (nasa) ഒക്കെ ഉപയോഗിക്കുന്നു. കൂടാതെ വിവിധ രാജ്യങ്ങളുടെ പ്രസിഡന്റ്/പ്രധാനമന്ത്രിമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനവും ബോയിങ്ങ് 747 വിമാനമാണ് . ( ഉദാ : airforce one, അമേരിക്ക). ലോകത്തിൽ നിലവിൽ British Airways, Lufthansa, Korean Air, Air India, El-Al(Israel), Qantas തുടങ്ങിയ വിമാനക്കമ്പനികൾ 747 വിമാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയിൽ നിലവിൽ നമ്മുടെ ഫ്ലാഗ് carrier ആയ എയർ ഇന്ത്യക്ക് മാത്രമാണ് ബോയിങ്ങ് 747 വിമാനം ഉള്ളത്. അവയിൽ ഒന്നാണ് നമ്മുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അവർ യാത്ര ചെയ്യുമ്പോൾ ആ വിമാനം എയർ ഇന്ത്യ വൺ എന്ന കാൾ സൈനിൽ അറിയപ്പെടുന്നു.

എന്നാൽ അമേരിക്ക പോലെയുള്ള രാജ്യങ്ങൾക്ക് അവരുടെ പ്രസിഡന്റ്/രാജാവ്/പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കുവാനായി പ്രത്യേകം തയാറാക്കിയ ബോയിങ്ങ് 747 വിമാനങ്ങളും ഉണ്ട്. അമേരിക്കൻ പ്രെസിഡന്റുമാർക്ക് വേണ്ടി നിർമിക്കപ്പെട്ട, നമ്മൾ എല്ലാം കേട്ട് പരിചയം ഉള്ള എയർ ഫോഴ്സ് വൺ എന്ന വിമാനം ബോയിങ്ങ് 747 വിമാനത്തിന്റെ മറ്റൊരു മിലിറ്ററി മോഡലായ VC-25 ആണ്. ഏറ്റവും സുരക്ഷിതമായ വിമാനം എന്ന ഖ്യാതിയും ഇവയ്ക്കുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവുകൾ, ബുള്ളറ്റ് പ്രൂഫ് ബോഡി എന്നിങ്ങനെ അറിയുന്നതും വെളിപ്പെടുത്താത്തതുമായ അനവധി രഹസ്യങ്ങളുടെ കലവറ കൂടെയാണ് VC25. അമേരിക്കൻ പ്രസിഡന്റ് എപ്പോൾ ഈ വിമാനത്തിൽ യാത്ര ചെയ്യുന്നുവോ, അപ്പോൾ അത് എയർ ഫോഴ്സ് വൺ എന്ന് അറിയപ്പെടുന്നു.

മറ്റൊരു തന്ത്രപ്രധാന മേഖലയിൽ ബോയിങ്ങ്747 തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത് അമേരിക്കൻ പ്രതിരോധ മേഖലയിലാണ്. 747 വിമാനത്തിന്റെ മറ്റൊരു മിലിറ്ററി മോഡലായ E4B സീരീസാണ്. അവയുടെ ഔദ്യോഗിക നാമം “advanced airborne command post (AACP) എന്നാണ്.. അനൗദ്യോഗികമായി ഇവയെ “THE DOOMSDAY PLANE” എന്നും വിളിക്കുന്നു. പേര് പോലെ തന്നെ, ഒരു വൻ യുദ്ധം ഉണ്ടായലോ, രാജ്യം എന്തെങ്കിലും വിധത്തിലുള്ള വലിയ വിപത്ത് നേരിട്ടലോ, ഈ വിമാനങ്ങൾക്ക് പറക്കുന്ന കമാൻഡ് സെന്റർ ആയി പ്രവർത്തിക്കുവാൻ കഴിയും. അമേരിക്കൻ പ്രസിഡന്റ്, sceratary ഓഫ് ദി സ്റ്റേറ്റ് , മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരായിരിക്കും അങ്ങനെയുള്ള അവസരങ്ങളിൽ കമാൻഡ് പോസ്റ്റിൽ ഉണ്ടാവുക. ഇവ അമേരിക്കൻ airforce ആണ് ഉപയോഗിക്കുന്നത്. Nuclear അറ്റാക്ക് പോലും അതിജീവിക്കാൻ കഴിയുന്നവയാണ് ഈ വിമാനങ്ങൾ എന്നാണ് വിവരം.

ബോയിങ്ങ് ഇത് കഴിഞ്ഞും വേറെ ജനകീയ മോഡലുകൾ ഇറക്കി എങ്കിലും, അന്നും ഇന്നും ഇത്രയും സ്വീകാര്യത ഉള്ള ഒരു ജംബോ ജെറ്റ് വിമാനം വേറെയില്ല. 50 വര്ഷങ്ങൾക്കിപ്പുറവും രാജകീയ പ്രൗഢിയിൽ 747 വിമാനം നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ

എഴുത്ത് – അബു വി.കെ. കാലാവന്തിൻ കോട്ടയും പ്രബൽഗഡ് കോട്ടയും രണ്ടുദിവസമെടുത്ത് നന്നായി ചുറ്റിയടിച്ച ശേഷം പ്രബിൽ മച്ചി ബെഴ്‌സ് ക്യാമ്പിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ചൗകിലേക്ക് യാത്ര തിരിക്കുകയാണ്. കാശുണ്ടായിട്ട് യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയതല്ല. യാത്ര ഒരു വികാരമായത്…
View Post