ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബി.എസ്.എൻ.എൽ. 2008 ജൂണിലുള്ള കണക്കുപ്രകാരം ബി.എസ്.എൻ.എൽ – ന് 7 കോടി 30 ലക്ഷം ഉപഭോക്താക്കളാണുള്ളത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 45.21 ശതമാനം ഇൻറർനെറ്റ് സേവനം ബി.എസ്.എൻ.എൽ. നൽകുന്നു. ജിഎസ്എം സെല്ലുലാർ മൊബൈൽ സേവനത്തിന്റെ പ്രധാന ദാതാവായ സെൽവെൻ ബ്രാൻസാണ് ബിഎസ്എൻ മൊബൈൽ. MPLS, P2P, ഇന്റർനെറ്റ് ലസീഡ് ലൈനുകൾ ഉൾപ്പെടെയുള്ള എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ പൂർണ്ണ ടെലികോം സേവന പരിഹാരം നൽകുന്നു. 2000-ലാണ് ബി.എസ്.എൻ.‍എൽ.‍ രൂപീകൃതമായത്.

1, ലാന്റ് ലൈൻ സേവനങ്ങൾ – ബിഎസ്‍എൻഎൽ ലാന്റ്‍ലൈൻ, ഇന്റെലിജെന്റ് നെറ്റ്‍വർക് സേവനങ്ങൾ, ബിഎസ്‍എൻഎൽ പി.സി.ഒ, പി.ആർ.ഐ/ബി.ആർ.ഐ/ഡയലപ്പ് ഇന്റർനെറ്റ്, മറ്റ് സേവനങ്ങൾ. 2, മൊബൈൽ സേവനങ്ങൾ – ജി.എസ്.എം/2ജി, ജി.എസ്.എം/3ജി, വൈമാക്സ്, സിഡിഏംഎ മോബൈൽ, സിഡിഏംഎ ഫിക്സഡ്, സിഡിഏംഎ ഡാറ്റ കാർഡ്. 3, ബ്രോഡ്ബാന്റ് സേവനങ്ങൾ – ലാന്റ്‍ലൈൻ ബ്രോഡ്ബാന്റ്, മൊബൈൽ ബ്രോഡ്ബാന്റ്, വൈമാക്സ് ബ്രോഡ്ബാന്റ്, ഡയലപ്പ് ഇന്റർനെറ്റ്, എഫ്.ടി.ടി.എച്ച്, സിഡിഏംഎ ബ്രോഡ്ബാന്റ്(ഇ.വി.ഡി.ഒ). 4, എന്റർപ്രൈസ് സേവനങ്ങൾ : എന്റർപ്രൈസ് വോയ്സ് ആന്റ് മൊബിലിറ്റി, ഐ.ഡി.സി സേവനങ്ങൾ, എന്റർപ്രൈസ് ഡാറ്റ സേവനങ്ങൾ, എന്റർപ്രൈസ് ബ്രോഡ്ബാന്റ്, മാനേജ്ഡ് സേവനങ്ങൾ,
മറ്റ് എന്റർപ്രൈസ് സേവനങ്ങൾ.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബി.എസ്.എൻ.‍എൽ.‍ ഡയലപ്പ് സേവനമായ നെറ്റ്വൺ, സഞ്ചാർനെറ്റ്, ബ്രോഡ്ബാൻഡ് സേവനമായ ഡാറ്റാ വൺ വഴിയുമാണ് ബി.എസ്.എൻ.‍എൽ. ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം നൽകുന്നത്. ഏകദേശം 2.5 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉണ്ട്.

ഡയലപ്പ് പ്രീപെയ്ഡ് സേവനമായ സഞ്ചാർനെറ്റ്, പോസ്റ്റ്പെയ്ഡ് സേവനമായ നെറ്റ്വൺ എന്നിവ മുഖേനയാണ് ഡയലപ്പ് ഇൻറർനെറ്റ് സേവനം ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഡാറ്റാവൺ എന്ന പേരിലാണ് നൽകുന്നത്. 24 എംബിപിഎസ് വരെ വേഗത ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 0.6 ദശലക്ഷം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ഉപഭോക്താക്കൾ ഉണ്ട് .എഡിഎസ്എൽ അഥവാ അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതികതയിലധിഷ്ടിതമാണ് ബിഎസ്എൻഎല്ലിൻറെ ബ്രോഡ്ബാൻഡ് സേവനം. ട്വിസ്റ്റഡ് കോപ്പർ ജോടികളെ ഉയർന്ന വേഗമുള്ള ഡിജിറ്റൽ ലൈനുകളാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3, ടൈപ്പ് 4 എന്നിങ്ങനെ നാലുതരം മോഡങ്ങൾ ലഭ്യമാണ്.

എന്റർപ്രൈസ് ശൃംഖലകൾ : ലീസ്ഡ് സർക്യൂട്ടുകൾ സ്വതന്ത്രമായി ഡെഡിക്കേറ്റഡ് ലൈൻ ആവശ്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്രദമാണ്. ഡയൽ ചെയ്യാതെ സ്ഥിരമായി ഇൻറർനെറ്റ് ലഭിക്കുവാനും ഡോറ്റ് കമ്മ്യൂണിക്കേഷനും ലീസ്ഡ് ലൈൻ സേവനം ഉപയോഗപ്പെടുത്താം.

എം.എൽ.എൽ.എൻ കേന്ദ്രീകൃത മാനേജ്മെൻറുള്ള ലീസ്ഡ് സർക്ക്യൂട്ടാണ് എം.എൽ.എൽ.എൻ അഥവാ മാനേജ്ഡ് ലീസ്ഡ് ലൈൻ നെറ്റ്വർക്ക്. ഉപഭോക്താവിന്റെ ആവശ്യ പ്രകാരം 64 കെബിപിഎസ്, 128 കെബിപിഎസ്, 1.5 ജിബിപിഎസ് തുടങ്ങിയ ബാൻഡ് വിഡ്ത്തുകളിൽ ലഭ്യമാണ്. ഒരു പാത തകരാറിലായാൽ വേറൊരു വഴി തിരിച്ചുവിട്ട് സർക്ക്യൂട്ട് പുനഃസ്ഥാപിക്കുവാൻ ഈ സംവിധാനം വഴി സാധിക്കും. എം.പി.എൽ. എസ്.വി.പി.എൻ മൾട്ടി പ്രോട്ടോക്കോൾ ലെയ്ബൽ സ്വിച്ചിംഗ് വെർച്ച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് എന്ന ഈ നൂതന സംവിധാനം വഴി പരിപൂർണ്ണ സുരക്ഷിതത്വവും തടസ്സവുമില്ലാത്ത ശൃംഖലാ സേവനവും സാധ്യമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.