എഴുത്ത് – Subin T M‎.

ഒന്നും ആവാൻ പറ്റില്ലാന്ന് ഓർത്ത് ചങ്ക് തകർന്ന് നടന്ന കാലം കൂടെ പടിച്ചവരും നടന്ന വരും എന്തോക്കെയോ ആയി ബട്ട് അതോന്നും എന്നെ തിരെ ബാധിച്ചില്ല എന്റെ തലക്ക് അകത്ത് ഒരു മൂളിച്ച ആയിരുന്നു എന്ത് സ്വപ്നം കണ്ടാലും എന്ത് ചെയ്യാൻ പുറപ്പെട്ടാലും ഈ മൂളിച്ച എന്നെ തിരികെ വലിച്ച് അടിപ്പിച്ചു. അത് എന്താണന്ന് അറിയാൻ തല പുകയണ്ട ആവിശ്യം ഇല്ലായിരുന്നു. ലൈലാൻഡ് എന്ന് മഹാത്ഭുതമായിരുന്നു.

അത് എന്താ ഇത്ര അത്ഭുതമെന്ന് ചിന്തിക്കുന്നവർക്കായി… ഈ ബസ്സ് ഉണ്ടല്ലോ വീട്ടിൽ നിന്ന് ആട്ടി പുറത്താക്കുമ്പോഴും കഴിവ് കെട്ടവനായി നാട്ടുക്കാരുടെ മുന്നിൽ നിൽക്കുമ്പോഴും ഇവനെ വിശ്വസിച്ച് ഇവന്റെ കയ്യിൽ പിടിച്ചമ്പോഴൊക്കെ എന്നെ നിരാശപെടുത്തിയിട്ടില്ല എന്റെ മനസ്സറിഞ്ഞ എന്റെ പോരാളി… ദി കിംഗ്.

പലർക്കും ഇവൻ ഒരു ബസ്സ് ആയിരുന്നപ്പോ കുടുംബം തകർന്നപ്പോ, സ്നേഹിച്ചവരോക്കെ വഞ്ചനയുടെ ചതിയുടെ കയ്പ്പ് നിര് കുടിപ്പിച്ചപ്പോൾ എന്റെ കണ്ണിര് കണ്ടവൻ, വീഴാതെ താങ്ങി നിർത്തിയവൻ. ഇന്ന് എനിക്ക് ആരും ഇല്ല ഇവൻ മാത്രം. ഇവനിൽ നിന്ന് പിരിയുന്ന സമയം എന്നെ താങ്ങാൻ സ്വന്തം വിട്ടുകാരോ കൂട്ടുക്കാരോ എനിക്ക് ഇല്ല. അത് ഇവനും എനിക്കും മാത്രമേ അറിയു. അന്ന് ഞാൻ മരണത്തെ പറ്റി ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ ഒരു തിരിച്ച് അറിവ് ആയിരിക്കാം എന്ന ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ട് നടക്കാൻ ഇവനെ പ്രേരിപ്പിക്കണത്.

“കാവൽ മാലാഖമാരെ കണ്ണടക്കല്ലെ”. വാപ്പ, ഉമ്മ ഉണ്ടോ? ഉണ്ട്. എനിക്ക് അവരെ വേണം, അവർക്ക് എന്നെ വേണ്ട, ഈ ലോക പരാജയത്തെ. കെട്ടിയ പെണ്ണിനെ എനിക്ക് വേണമായിരുന്നു. അന്ന് അവൾക്ക് എന്നിലും വലിയ ഒരുപാട് വാശികൾ ഉണ്ടായിരുന്നു. അവളുടെ വീട്ടുക്കാർ സംസാരിക്കാൻ വന്നപ്പോൾ അറിഞ്ഞു Driver എന്താണന്നും ഞാൻ ആരാണന്നും ഇന്ന് എനിക്ക് അവളെ വേണ്ട.
ആർക്കും ഒരു ഭാരമാവാൻ താൽപര്യം ഇല്ല. ഒരു യാത്ര പോണം. ഒരിക്കലും മടങ്ങി വരാത്ത യാത്ര. യാത്രയോടും പ്രണയം ബസ്സിനോട് ജിവന് തുല്യം സ്നേഹം.

പറഞ്ഞ് പറ്റിച്ചവരോട് ഒന്നും പരിഭവമില്ല എന്തന്നാൽ അവർക്ക് എന്നെ അറിയില്ല. എനിക്ക് അറിയാം എല്ലാംകൊണ്ടും ഞാൻ ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുന്നു. എന്റെ വീഴ്ച കണ്ട് ചിരിക്കാൻ നിൽക്കുന്നവരുടെ കാലോച്ചകൾ ഞാൻ കേൾക്കുന്നു. എനിക്ക് താങ്ങാൻ തോളോ എനിക്ക് നേരെ നീട്ടാൻ കയ്യോ ഇല്ല. ബട്ട് തല ചായ്ക്കാൻ ഇന്ന് ബസ്സുണ്ട്. നാളെ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഞാൻ ചിരിക്കും മരിച്ച് വിഴും വരെ എന്ന് ബസ്സിനെ മാത്രം പ്രണയിച്ച വണ്ടിഭ്രാന്തൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.