വിവരണവും ചിത്രവും – അഖിൽ ശശിധരൻ.

ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ ആസ്വദിക്കാൻ കഴിയാറുള്ളു.

‘പൈനാപ്പിൾ സിറ്റി’ എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ വാഴക്കുളത്തുള്ള കിടിലൻ വ്യൂ പോയിന്റ് ആയ ചക്കിപ്പാറ പക്ഷെ അങ്ങനെ അല്ല. വളരെ കുറച്ചു ദൂരം മാത്രം ട്രെക്ക് ചെയ്തു മലമുകളിൽ എത്തിയാൽ കോടമഞ്ഞാൽ മൂടി നിൽക്കുന്ന മലയുടെയും, കോട മാറിക്കഴിയുമ്പോൾ കാണാൻ സാധിക്കുന്ന വിശാലമായ പരന്ന പ്രകൃതി ദൃശ്യവും നമുക്ക് ഇവിടെ നിന്നും ആസ്വദിക്കാം.

ഒരു മഴകഴിഞ്ഞുള്ള പിറ്റേദിവസത്തെ പ്രഭാതത്തിൽ എത്തിയാൽ നമ്മെ വരവേൽക്കുന്നത് കനത്ത കോടമഞ്ഞായിരിക്കും. അധികം ആളുകൾ എത്താത്ത ഈ ഹിൽടോപ്പിൽ നിന്നും താഴേക്ക് നോക്കിയാൽ വാഴക്കുളം ടൗണും പ്രദേശങ്ങളും കാണാം. വിശാലമായ പാറയിൽ എത്രപേർക്ക് വേണമെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കാൻ സ്ഥലം ഉണ്ട്. പക്ഷെ കുത്തനെ ഉള്ള താഴ്ച വളരെ അധികം അപകട സാധ്യത ഉള്ളതാണെന്ന് മാത്രം. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ല.

ബൈക്കിൽ വരുന്ന സഞ്ചാരികൾക്ക് ഇരുവശത്തും നിറഞ്ഞു പൊങ്ങി നിൽക്കുന്ന പച്ചപുല്ലിനിടയിലെ കല്ലും മണ്ണും നിറഞ്ഞ മൺപാതയിലൂടെ ഒരു കിടിലൻ ഓഫ് റോഡ് റൈഡും ബോണസായി കിട്ടും. ഒരു ഹിൽടോപ്പിന്റെ സൗന്ദര്യത്തെക്കുറിച്ചു കൂടുതൽ എന്താ പറയാനുള്ളത് അത് പോയി ആസ്വദിക്കുക എന്നത് തന്നെ.

എറണാകുളം മേഖലയിലുള്ള ആളുകൾക്ക് വൺ ഡേ ട്രിപ്പിനായി യാത്ര ചെയ്യാൻ പറ്റുന്ന ഒരു ഹിൽ ടോപ് ആണ് ചക്കിപാറ. പരന്ന പ്രകൃതിദൃശ്യങ്ങളും, കോടമഞ്ഞാൽ മൂടപ്പെട്ട മലനിരയും, രാവിലത്തെ ചെറു ട്രെക്കിങ്ങും, ഓഫ് റോഡ് റൈഡും എല്ലാം ഇഷ്ട്ടപെടുന്ന യാത്രികരുടെ മനം നിറക്കുന്ന കാഴ്ചകൾ ആയിരിക്കും ചക്കിപാറയിൽ നിന്നും ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.