സ്റ്റോപ്പില്ലാത്തയിടത്ത് നിർത്തിയില്ല; കെഎസ്ആർടിസി മിന്നലിനെതിരെ വീണ്ടും പരാതി

Total
0
Shares

കെഎസ്ആർടിസിയിലെ ഏറ്റവും വേഗതയുള്ളതും സ്റ്റോപ്പുകൾ കുറവായതുമായ ഒരു സർവീസാണ് മിന്നൽ. ഇപ്പോഴിതാ മിന്നൽ സർവ്വീസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. യാത്രക്കാരിയായ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കിയില്ല എന്ന പരാതി ഉയർന്നതോടെയാണ് മിന്നൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

സംഭവം ഇങ്ങനെ – തിരുവനന്തപുരത്ത് ബിടെക് വിദ്യാർത്ഥിനിയായ മലപ്പുറം ജില്ലയിലെ കക്കാട് സ്വദേശിനി ഫാമിദ കഴിഞ്ഞ പതിനാലാം തീയതി തിരുവനന്തപുരത്തു നിന്നും നാട്ടിലേക്ക് യാത്രയായി. തിരുവനന്തപുരം – സുൽത്താൻ ബത്തേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡീലക്‌സിലായിരുന്നു പെൺകുട്ടിയുടെ യാത്ര. കക്കാട് സ്റ്റോപ്പ് ഇല്ലെന്ന കാരണത്താൽ വെളുപ്പിന് മൂന്നു മണിയ്ക്ക് മലപ്പുറം ചങ്കുവെട്ടിയിൽ ഇറക്കിവിട്ടു എന്നാണു പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പിതാവ് കക്കാട് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നുവെന്നും അവിടെ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ചങ്കുവെട്ടിയിൽ ഇറക്കിയത് മനുഷ്യത്വ രഹിതമാണെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടി കെഎസ്ആർടിസി എംഡിയ്ക്ക് നൽകിയ പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെ – “Sir/Madam, I Fahmida P (19) is a B-tech 3rd year student studying in TRIVANDRUM. I was traveling from TRIVANDRUM to KAKKAD in KSRTC Trivandrum-Kottayam-Sulthan Bathery Minnal Super Deluxe Air Bus which started at 8:00 pm on 14-08-19. PNR number for my ticket is ‘K1749897’. It was 3:00 am (15-08-19) when the bus reached CHANGUVETTY.

As a girl travelling alone and it’s raining outside, I requested the crew member to drop me off at KAKKAD which is closer to my home where my father was already waiting for me. But he refused my request and told me that they cannot stop at KAKKAD. Again I told him that every KSRTC bus I had travelled yet hasn’t refused to drop me off at KAKKAD. But my pleas fell on deaf ears and he forcefully dropped me in CHANGUVETTY at 3:00 am (15-08-19) which is 15 km away from my home and it was raining heavily.

From CHANGUVETTY i have to seek help from Kottakal police station and they bought me to the station. I filed a complaint there in the police station. I am writing this complaint to take proper action against these crew members who had dropped a 19 year old girl at an unknown point alone at 3:00 am without considering her request. And also make sure that these type of incidents should not happen to anyone irrespective of gender or age. Regards, Fahmida P.”

ഇനി കാര്യത്തിലേക്ക് കടക്കാം. രാത്രി സമയങ്ങളിൽ മാത്രം റോഡിലിറങ്ങുന്ന, സ്റ്റോപ്പുകൾ കുറവുള്ള, കൃത്യസമയം പാലിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ പൊതുജനപ്രീതി ആകർഷിച്ച സർവീസ് ആണ് “മിന്നൽ”. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും, രാത്രി സമയങ്ങളിൽ ഗതാഗതകുരുക്കുകൾ കുറവായതിനാലും, പൊതുവേ ട്രെയിനിനെക്കാളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തിലെത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം നെഞ്ചേറ്റാൻ കാരണം.

സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രി മാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും കെഎസ്ആർടിസി വിവരം നല്‍കിയിട്ടുണ്ട്. പരാതിക്കാരി ഓൺലൈനായിട്ടായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബസ്സിൽ നിർത്തുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് എഴുതി പ്രദർശിപ്പിച്ചിട്ടുള്ളതുമാണ്. ഈ കാര്യം ശ്രദ്ധിക്കാതെയാണ് സ്റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിർത്തണമെന്ന് യാത്രക്കാരി ആവശ്യപ്പെട്ടത്. സാധാരണ കെഎസ്ആർടിസി ബസ്സുകൾ ആയിരുന്നുവെങ്കിൽ രാത്രികളിൽ പറയുന്നയിടങ്ങളിൽ നിർത്തിക്കൊടുക്കണം എന്നാണു നിയമം. എന്നാൽ ഇത് മിന്നൽ സർവ്വീസിനെ ബാധിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ട് കെഎസ്ആർടിസി ഔദ്യോഗികമായി സർക്കുലർ പുറത്തിറക്കിയിട്ടുള്ളതുമാണ്.

കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ മിന്നൽ ബസ് നിർത്തിയെല്ലെന്നു കാണിച്ച് സമാനരീതിയിൽ പരാതി ഉയർന്നിരുന്നു. ഇത് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. കേസ് ആയെങ്കിലും അന്ന് കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗമായിരുന്നു വിജയിച്ചതും. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് പ്രകാരം മിന്നൽ സർവ്വീസുകൾ രാത്രികാലങ്ങളിൽ നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിലെ നിർത്താവൂ എന്ന നിർദ്ദേശം പാലിക്കുക മാത്രമാണ് ഈ സംഭവത്തിലും ജീവനക്കാർ ചെയ്തത്. അതുകൊണ്ട് അവരെ യാതൊരുവിധത്തിലും കുറ്റം പറയുവാൻ സാധിക്കില്ല.

പയ്യോളി സംഭവത്തെത്തുടർന്ന് കെഎസ്ആർടിസി നൽകിയ വിശദീകരണത്തിൽ പ്രസക്തഭാഗങ്ങൾ ഇങ്ങനെ – “സ്റ്റേജ് കാര്യേജുകള്‍ എവിടെ നിര്‍ത്തണം എങ്ങനെ നിര്‍ത്തണം എന്നിവയെ സംബന്ധിച്ച് കേരള മോട്ടോര്‍ വാഹനച്ചട്ടങ്ങള്‍ 1989, ചട്ടം 206 വ്യക്തമായി പ്രതിപാദിക്കുന്നു. ഇതില്‍ 206 (b) യില്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് ബസ്സുകള്‍ മുതല്‍ മുകളിലേക്കുള്ള ക്ലാസ്സ് സര്‍വ്വീസുകളുടെ സര്‍വ്വീസിനെ സംബന്ധിച്ച് വ്യക്തമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പ്പെട്ട ബസായ മിന്നല്‍ സര്‍വ്വീസിന് ജില്ലാ ആസ്ഥാനങ്ങളിലാണ് സ്റ്റോപ്പ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ത്തന്നെ മറ്റെവിടെയെങ്കിലും ഏത് സമയത്തും നിര്‍ത്തണം എന്ന ആവശ്യം നിയമവിരുദ്ധമാണ്.

അടുത്തതായി ഉയരുന്ന പ്രശ്‌നം റൂള്‍ 141 എ പ്രകാരം എല്ലാ സ്റ്റേജ് കാര്യേജുകളും രാത്രി 06:30 നും രാവിലെ 6:00 മണിക്കും ഇടയിലുള്ള സമയം സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്നയിടത്ത് നിര്‍ത്തണം എന്നത് എല്ലാ പെര്‍മിറ്റുകളുടെയും വ്യവസ്ഥ ആയതിനാല്‍ അത് ലംഘിച്ച കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ കുറ്റക്കാരല്ലേ എന്നതാണ്. അതും നിലവിലെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമത്തിലെ അധ്യായം 6ലെ വകുപ്പ് 98 പ്രകാരം നിലവിലെ മോട്ടോര്‍ വാഹന നിയമത്തിലെ ചാപ്റ്റര്‍ 5 ലെയും മറ്റേതെങ്കിലും നിയമത്തിലെയും വ്യവസ്ഥകള്‍ക്ക് മേല്‍ ഓവര്‍ റൈഡിംഗ് എഫക്ട് അധ്യായം 6ലെ വകുപ്പുകള്‍ക്കുണ്ട്.

ഈ അധ്യായം 6ലെ വ്യവസ്ഥ പ്രകാരം ദേശസാല്‍ക്കരിക്കപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വ്വീസിന്റെ പരിധിയില്‍ വരുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ പെര്‍മിറ്റില്‍ യാതൊരു വിധ നിബന്ധനയും ഏര്‍പ്പെടുത്താന്‍ മറ്റാര്‍ക്കും അധികാരമില്ല. മാത്രമല്ല അധ്യായം 5 ന്റെ അനുബന്ധമായ ചട്ടം 149 എ യിലെ നിബന്ധന, അധ്യായം 6ലെ വകുപ്പ് 100 (3) പ്രകാരം ദേശസാല്‍ക്കരിക്കപ്പെട്ട സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളില്‍ അടിച്ചേല്‍പ്പിക്കുന്നതും നിയമവിരുദ്ധമാണ്. മാത്രമല്ല റൂള്‍ 206 ലെ വ്യവസ്ഥ പ്രകാരം തന്നെ നിശ്ചയിക്കപ്പെടാത്ത സ്റ്റോപ്പുകളില്‍ സ്റ്റേജ് കാര്യേജുകള്‍ നിര്‍ത്താന്‍ ജീവനക്കാര്‍ ബാധ്യസ്ഥരല്ല.”

ഇപ്പോൾ നടന്നിരിക്കുന്ന സംഭവത്തെത്തുടർന്ന് മിന്നലിനെതിരെ കെഎസ്ആർടിസി എംഡി, മുഖ്യമന്ത്രി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, വനിതാ കമ്മീഷൻ തുടങ്ങിയവർക്കെല്ലാം യാത്രക്കാരിയായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ഇനിയെന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

NB : രാത്രികാലങ്ങളിൽ മിന്നൽ ബസ്സുകളിൽ കയറുന്ന, അല്ലെങ്കിൽ സീറ്റ് റിസർവ്വ് ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പ് ഉണ്ടോയെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് നിങ്ങളുടെ കടമയാണ്. റിസർവ്വ് ചെയ്യാതെ സ്റ്റാൻഡുകളിൽ നിന്നും കയറുന്നവർ ഈ കാര്യം കണ്ടക്ടറോട് ചോദിച്ചു മനസ്സിലാക്കുക. നിങ്ങളുടെ അടുത്ത ഏരിയകളിൽ സ്റ്റോപ്പ് ഇല്ലായെങ്കിൽ അതുവഴി സർവ്വീസ് നടത്തുന്ന മറ്റു ബസ്സുകളിൽ യാത്ര ചെയ്യാവുന്നതാണ്. സൂപ്പർഫാസ്റ്റ് മുതലായ ധാരാളം നൈറ്റ് ബസ് സർവീസുകൾ കെഎസ്ആർടിസി ഓടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post