യാത്രകൾ പോകുവാൻ നാം എല്ലാവരും ഇഷ്ടപ്പെടാറുണ്ട്. ചിലർക്ക് സാഹസികമായ യാത്രകളോട് ആയിരിക്കും താല്പര്യം. നമ്മുടെ ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ സാഹസിക യാത്രകൾക്ക് നിരവധി ഓപ്‌ഷനുകൾ ഉണ്ട്. ട്രെക്കിങ്ങ്, മല കയറ്റം, റിവർ റാഫ്റ്റിങ് അങ്ങനെ നീളുന്നു യാത്രികരുടെ സാഹസികത. എന്നാൽ ഇവയെല്ലാം കൃത്യമായ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ ചെയ്യുവാൻ പാടുള്ളൂ. ഉദാഹരണത്തിന് ട്രെക്കിംഗ് ആണെങ്കിൽ പരിചയ സമ്പന്നരായ അംഗീകൃത ഗൈഡുകളുടെ കൂടെ മാത്രമേ പോകുവാൻ പാടുള്ളൂ.

കുറെ യാത്രകൾ പോയിട്ടുണ്ടെന്ന ആത്മവിശ്വാസം വെച്ച് ഒരിക്കലും സാഹസിക യാത്രകൾക്ക് മുതിരുവാൻ പാടുള്ളതല്ല. കാരണം നമ്മുടെ ജീവിതത്തിൽ അല്പം സന്തോഷം നിറയ്ക്കുവാനാണ് നാമെല്ലാം യാത്രകൾ പോകുന്നത്. പക്ഷേ അത് നമ്മുടെയും നമുക്ക് പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാകരുത്. ഇതൊക്കെ പറയുവാൻ കാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും മറ്റു വാർത്താ മാധ്യമങ്ങളിലും കണ്ട ഒരു ദുരന്ത വാർത്തയായിരുന്നു. വാർത്ത ഇങ്ങനെ – അമേരിക്കയിലെ കാലിഫോർണിയയിൽ
പാറക്കെട്ടിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ ദമ്പതിമാർ കൊക്കയിൽ വീണു മരിച്ചു. കണ്ണൂർ ജില്ലയിലെ കതിരൂർ സ്വദേശികളായ വിഷ്ണു, ഭാര്യ മീനാക്ഷി എന്നിവർക്കാണ് ഈ ദുരന്തമുണ്ടായത്.

എഞ്ചിനീയറിംഗ് കോളെജിലെ സഹപാഠികളായ വിഷ്ണുവും മീനാക്ഷിയും 2014 ലാണ് വിവാഹിതരായത്. പിന്നീട് വിഷ്ണുവിന് അമേരിക്കയിലായിരുന്നു ജോലി എന്നതിനാൽ ഇരുവരും അവിടെയായിരുന്നു താമസം. യാത്രകളോട് വളരെ താല്പര്യമുണ്ടായിരുന്നു ദമ്പതികളായിരുന്നു ഇവർ. കൂടുതലും സാഹസിക യാത്രകളായിരുന്നു ഇവർ ഇഷ്ടപ്പെട്ടിരുന്നതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരൊന്നിച്ച് സാഹസിക യാത്രകൾ നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ത​ങ്ങ​ളു​ടെ യാ​ത്ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ‘ഹോ​ളി​ഡേ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി​ലി എ​വ​ർ ആ​ഫ്​​റ്റേ​ഴ്​​സ്​’ എ​ന്ന ബ്ലോ​ഗും കൈ​കാ​ര്യം ചെ​യ്​​തി​രു​ന്നു.

അങ്ങനെയിരിക്കെയാണ് ഇവർ കാലിഫോർണിയയിലെ യോ​സെ​മൈ​റ്റ്​ വാ​ലി​യി​ലെ നാ​ഷ​ന​ൽ പാ​ർ​ക്കിൽ കഴിഞ്ഞയാഴ്ച എത്തിയത്. പാ​ർ​ക്കി​ലെ ഏ​റെ പ്ര​ശ​സ്​​ത​മാ​യ ടാ​ഫ്​​റ്റ്​ പോ​യ​ൻ​റി​ൽ​ ഒന്നിച്ചു നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് ഇരുവരും അടിതെറ്റി 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വീ​ണ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ങ്കി​ലും വീ​ഴ്​​ച​യു​ടെ കാ​ര​ണം വ്യ​ക്​​ത​മ​ല്ലെ​ന്ന്​ പാ​ർ​ക്ക്​ അധികൃതർ​ പ​റ​യു​ന്നു. യോ​സെ​മൈ​റ്റ് വാലി​ ഏ​റെ വ​ന്യ​വും സു​ന്ദ​ര​വു​മാ​യ സ്ഥ​ല​മാ​ണ്. പ്രണയജോഡികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണത്രെ ഉയരമേറിയ ഈ പാറക്കെട്ട്. ഇവിടേക്ക് വരുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും പ്രണയജോഡികൾ ആണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ഏ​തു​സ​മ​യ​വും വീ​ണ്​ അ​പ​ക​ട​മു​ണ്ടാ​വാ​ൻ ഇ​ട​യു​ള്ള സ്ഥ​ലം കൂടിയാണിത്. ഇൗ ​വ​ർ​ഷം​ ത​​ന്നെ യോസെ​മൈ​റ്റ്​ വാ​ലി​യി​ലെ നാ​ഷ​ന​ൽ പാ​ർ​ക്കിൽ പല അ​പ​ക​ട​ങ്ങ​ളി​ലായി ആകെ 10 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്.

വിഷ്ണുവിന്റെയും മീനാക്ഷിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സാഹസിക യാത്രകളുടെ ചിത്രങ്ങളും കുറിപ്പുകളുമാണ് ഏറെ. ഒരു രാജ്യത്തുനിന്ന് മറ്റൊരിടത്തക്ക് നീണ്ട കാര്‍ ഡ്രൈവ്, ട്രെക്കിംഗ്, ബീച്ചിലെ ആക്ടിവിറ്റികൾ തുടങ്ങി സാഹസികത നിറഞ്ഞ ചിത്രങ്ങളായിരുന്നു കൂടുതലും. ആകാശത്ത് തൊട്ടുതൊട്ടില്ല എന്ന തരത്തില്‍ ഉയരത്തിലുള്ള പാറക്കെട്ടിന് മുകളില്‍ ഇരുവരും നിൽക്കുന്ന ചിത്രത്തിൻ്റെ അടിക്കുറിപ്പ് ഇങ്ങനെ: ‘ലിവിങ് ലൈഫ് ഓണ്‍ ദി എഡ്ജ്’. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള മലനിരകളില്‍നിന്നുള്ള ഈ ചിത്രത്തിന് ചിലര്‍ ഭയപ്പാടോടെയും അതിശയത്തോടെയുമായിരുന്നു കമന്റിട്ടത്. ‘ശരിക്കും അത്ഭുതം, വിലപ്പെട്ട നിമിഷങ്ങളായിരുന്നു’ എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

സാഹസികയാത്രകളെ ഏറെയിഷ്ടപ്പെട്ടിരുന്ന മീനാക്ഷിയുടെയും വിഷ്ണുവിന്റെയും അവസാനത്തെ സാഹസികയാത്രയായിരുന്നു ഒക്ടോബർ 23 നു യോസാമിറ്റി നാഷനൽ പാർക്കിലേക്കുള്ള ട്രക്കിങ്. യാത്രയെക്കുറിച്ച് ഇരുവരും ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നെങ്കിലും ഇതൊരു അന്ത്യയാത്ര ആകുമെന്ന് ആരും വിചാരിച്ചില്ല. ഇരുവരെയും കാണാനില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ താഴെ നിന്നും കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത വിധം ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും പോക്കറ്റിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസിൽ നിന്നുമാണ് ആളെ തിരിച്ചറിയുന്നതും ഇവർ ഇന്ത്യക്കാരാണ് എന്നു മനസ്സിലാക്കുന്നതും.

ഇതിനിടെ ഇവർ പാർക്കിൽ വന്ന അതെ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു അമേരിക്കൻ ദമ്പതിമാർ എടുത്ത സെൽഫിയിൽ പിന്നിലായി ഇവരെ കാണാം. അപകടത്തിന് തൊട്ടു മുൻപുള്ള നിമിഷങ്ങളായിരുന്നു ഇതെന്നാണ് കരുതുന്നത്. ദുരന്തവിവരം അറിഞ്ഞ അമേരിക്കൻ ദമ്പതികൾ തന്നെയാണ് ഈ ചിത്രം വേദനയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ലഭിച്ച ചിത്രത്തില്‍ മീനാക്ഷി കൊക്കയുടെ അരികില്‍ ഭയത്തോടെ നില്‍ക്കുന്നതും വ്യക്തമാണ്. ചിത്രമെടുത്തശേഷം ഈ ദമ്പതികൾ അവിടെ നിന്നും തിരികെപ്പോയി. അപ്പോഴായിരിക്കാം ഈ അപകടം നടന്നത്.

എന്തായാലും സാഹസികത തന്നെയാണ് ഈ യുവ ദമ്പതികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. നമുക്ക് എല്ലാവർക്കും ഈ സംഭവം ഒരു പാഠമാണ്. ദയവുചെയ്ത് ജീവനിൽ റിസ്ക്ക് എടുത്തുകൊണ്ടുള്ള യാത്രകളും പ്രവർത്തികളും ഒഴിവാക്കുക. നമ്മുടെ യാത്രകൾ മറ്റുള്ളവർക്കു കൂടി മാതൃകയാകട്ടെ. ഇനിയൊരിക്കലും ആർക്കും ഇതുപോലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ. അകാലത്തിൽ പൊലിഞ്ഞ ആ ദമ്പതിമാർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.