എസ്.എസ്. ഔറങ് മെഡാൻ : മരണങ്ങളുടെ പിടിയിലായ കപ്പൽ…

Total
0
Shares

കടപ്പാട് – അജോ ജോർജ്ജ് (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ).

ഇതുവരെ ഉള്ള ഗോസ്റ്റ് ഷിപ് കഥകളിൽ ഏറ്റവും ഭയാനകവും ഭീകരവുമായ സംഭവം നടന്നത് ഒരു ഡച്ച് കപ്പലായ എസ് എസ് ഔറങ് മെഡാൻ എന്ന കപ്പലിലാണ്. ഈ ചരക്കു കപ്പൽ മാർഷൽ ദ്വീപുകൾക്കു സമീപത്തുനിന്ന് കണ്ടെടുക്കുന്നതിനു മുൻപുതന്നെ ഇതിലെ എല്ലാ നാവികരും മരിച്ചിരുന്നു. സംശയാസ്പദവും നിഘൂഢവും ആയ നാവികരുടെ മരണത്തിനുമുമ്പു ഔറങ് മെഡാൻ കപ്പലിൽ നിന്നും ധാരാളം SOS സന്ദേശങ്ങൾ അയച്ചതായി പറയപ്പെടുന്നു. ഈ കപ്പൽ കണ്ടെടുത്ത നാവികർ പറഞ്ഞ കഥകളിൽ ഒരു നാവികന്റെ കൈ മരണത്തിനു ശേഷവും SOS ഉപകരണത്തിൽ തന്നെ പിടിച്ചിരിക്കുന്നതായി കാണപ്പെട്ടുവത്രെ. ഈ കപ്പൽ കണ്ടെടുത്ത സമയത്തെ കുറിച്ചും (1947 – 1948) ഇതിനെ കുറിച്ച് പ്രചരിച്ച കഥകളിലെ യാഥാർഥ്യങ്ങളെപ്പറ്റിയും ഒരുപാടു സംവാദങ്ങൾ ഇന്നും നടന്നുവരുന്നു

ഔറങ് മെഡാനിൽ നിന്നുള്ള SOS സന്ദേശം ആദ്യം ലഭിച്ചത് അമേരിക്കൻ കപ്പലുകൾ ആയ “സിറ്റി ഓഫ് ബാൾട്ടിമോർ” കപ്പലിനും “സിൽവർ സ്റ്റാർ” കപ്പലിനുമാണ്. ഇവർക്ക് ലഭിച്ച SOS സന്ദേശം “ഞങ്ങൾ ഒഴുകുന്നു. ക്യാപ്റ്റൻ അടക്കം കുറെ ഓഫീസർമാർ ചാർട്ടുറൂം മിലും ബ്രിഡ്ജിലും മരിച്ചുകിടക്കുന്നൂ”. ഈ സന്ദേശം ഔറങ് മെഡാന്റെ ദയനീയവും ഭീകരവും ആയ അവസ്ഥ വിവരിക്കുന്നതായിരുന്നു. സിൽവർ സ്റ്റാർ കപ്പൽ സഹായത്തിനായി ഉടൻ തന്നെ അപകടസ്ഥലം ലക്ഷ്യമാക്കി നീങ്ങി. അവർ അവിടെ എത്തുന്നതിനു മുൻപുതന്നെ മറ്റൊരു SOS സന്ദേശം വർക്ക്‌ ലഭിച്ചു. ആ സന്ദേശം “ഞാൻ മരിക്കുകയാണ് ” എന്നായിരുന്നു.

സിൽവർ സ്റ്റാർ കപ്പൽ അപകടസ്ഥലത്തു എത്തിയപ്പോൾ അവർക്കു കാണാൻ കഴിഞ്ഞത് മനസാക്ഷിയെ നടുക്കുന്നവിധം കൂടിക്കിടക്കുന്ന മരവിച്ച ശവശരീരങ്ങൾ ആയിരുന്നു. എല്ലാ ശവശരീരങ്ങളുടെയും മുഖംങ്ങൾ മുകളിലേക്ക് സുര്യനെ നോക്കിയിരിക്കുന്ന പോലെയായിരുന്നു. എല്ലാ ശവ ശരീങ്ങളുടെയും കണ്ണുകൾ തുറിച്ചു വായ പിളർന്നിരുന്നിരുന്നു. ഇതുകണ്ട് ഭയന്ന് സിൽവർ സ്റ്റാർ കപ്പൽ നാവികർ ഔറങ് മെഡാനിൽനിന്നു വേഗം തിരികെ വന്നു. സിൽവർ സ്റ്റാർ കപ്പൽ ഔറങ് മെഡാനെ കരക്ക്‌ വലിച്ചു കൊണ്ടുവരുവാൻ ശ്രമം തുടങ്ങി.

ഇതിനിടയിൽ ഔറങ് മെഡാന്റെ താഴെ തട്ടിൽ എവിടെയോ ഉണ്ടായ ഒരു വലിയ സ്ഫോടനം കപ്പലിന്റെ അടിത്തട്ടിൽ ഒരു വലിയ ധ്വാരം ഉണ്ടാക്കി. ധ്വാരം ശരിയാക്കാൻ ഔറങ് മെഡാന്റെ അടിത്തട്ടിൽ പോകാൻ സിൽവർ സ്റ്റാറിലെ ഒരു നാവികനും ധൈര്യമുണ്ടായില്ല. ഔറങ് മേടാൻ അതിവേഗം മുങ്ങിത്തുടങ്ങി. വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സിൽവർ സ്റ്റാർ നാവികർക്ക് ഔറങ് മേടാൻ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപോകുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇന്നും ഔറങ് മെഡാനിലെ നാവികരുടെ ദുർവിധിയുടെ കാരണം എന്താണെന്നു ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല.

ഖോസ്റ്റ് ഷിപ് അന്വേഷകർക്കിടയിൽ ഔറങ് മേടാനുള്ള പ്രശസ്തി മറ്റേതു കപ്പലുകളെക്കാളും മുൻപിലാണ്. ഔറങ് മെഡാന്റെ ദുരന്തത്തെകുറിച്ചു ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ കപ്പലിന്റെ ദുരവസ്ഥക്കുള്ള കാരണം അതിലെ ചരക്കായിരുന്നു എന്ന് പലരും വിശ്വസിക്കുന്നു. കപ്പലിൽ വളരെ അശാസ്ത്രീയമായി കൊണ്ടുപോയ സൾഫ്യുറിക് ആസിഡും മറ്റു രാസപഥാർത്ഥങ്ങളും കടൽവെള്ളവും ആയി ഉണ്ടായ രാസ പ്രക്രിയയാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് ഇക്കൂട്ടരുടെ പക്ഷം.

എന്നാൽ ചില നാവികർ വിശ്വസിച്ചിരുന്നത് ഔറങ് മെഡാന്റെ യാന്ത്രിക ഭാഗങ്ങളുടെ ശരിയായ പരിപാലനം ഇല്ലാത്തതിനാൽ അതിൽ നിന്ന് വമിച്ച കാർബൺ മോണോക്‌സൈഡ് ആണ് അതിലെ നാവികരുടെ മരണത്തിനു കാരണമായതെന്നാണ്. ഔറങ് മെഡാൻ പലപ്പോളായി രാസവസ്തുക്കളുടെ കള്ളക്കടത്തിനായി ഉപയോഗിക്കുമ്പോൾ സംഭവിച്ച അപകടമയാണെന്നു കരുതുന്നു ചിലർ. എന്നാൽ ബഹുഭൂരിപക്ഷം പേരും ശാസ്ത്രത്തിനുവിവരിക്കാനാകാത്തതും അന്യഗ്രഹ സംബന്ധമായ കാര്യങ്ങളാണ് ഔറങ് മെഡാന്റെ നാവികരുടെ മരണത്തിനു കാരണമായതെന്നു കരുതുന്നവരാണ്.

ഔറങ് മെഡാൻ എന്ന കപ്പൽ ഒരു മിഥ്യയാണെന്നു വിശ്വസിക്കുന്നവരും കുറവല്ല. അതിനു കാരണം ഔറങ് മെഡാൻ മുങ്ങിയെന്നു പറയപ്പെടുന്ന സമയവും SOS സന്ദേശം ലഭിച്ചു എന്ന് പറയപ്പെടുന്ന കപ്പലുകളായ “സിറ്റി ഓഫ് ബാൾട്ടിമോർ” കപ്പലിന്റെയും “സിൽവർ സ്റ്റാർ” കപ്പലിന്റെയും ദൈനംദിന പ്രവർത്തന രേഖകളിൽ ഔറങ് മെഡാനെക്കുറിച്ചോ ഔറങ് മെഡാനിൽനിന്നു വന്ന SOS സന്ദേശങ്ങളെ കുറിച്ചോ ഉള്ള ഒരു സൂചന പോലും ഇല്ലാത്തതാണ്. ഈ രേഖകൾ മാഞ്ഞുപോയതിനു പുറകിൽ നാവികർക്കിടയിൽ പാരിഭ്രാന്തി പറക്കാതിരിക്കാൻവേണ്ടിയുള്ള പല രാജ്യങ്ങളിലെയും ഗവണ്മെന്റുകളുടെ ഗൂഢാലോചനയാണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post