രാജനഗരിയായ ഡൽഹിയിലെ നഗര കാഴ്ചകളിലേക്കൊരു യാത്ര

Total
0
Shares

വിവരണം – ‎Vysakh Kizheppattu‎.

താജ്മഹലിന്റെയും അക്ഷർധാം ക്ഷേത്രത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടാണ് തലസ്ഥാന നഗരിയിലെ ആദ്യ ദിനം അവസാനിച്ചത്. രണ്ടാം ദിനം ആരംഭിച്ചത് മെട്രോ യാത്രയിലൂടെയാണ്.താമസം നോയിഡയിൽ ആയതിനാൽ പകുതി ദൂരം നമ്മൾ തനിയെ സഞ്ചരിച്ചു എത്തണം. അങ്ങനെ മെട്രോ കയറി പറഞ്ഞ സ്ഥലത്തു കാത്തു നിന്ന്..ഇന്നലെ വന്ന വണ്ടിയല്ല ഇന്ന്..ആളും അതല്ല..ഇന്നത്തെ നമ്മുടെ സാരഥി ജിൻസ് ചേട്ടനാണ്..പുള്ളിയുടെയാണ് ഈ അമ്മുസ് ട്രാവൽസ്.. അങ്ങനെ നഗര കാഴ്ചകൾ തേടിയുള്ള യാത്ര ആരംഭിച്ചു..

ഒമ്പതര മുതലാണ് എല്ലായിടവും സഞ്ചാരികൾക്കു തുറന്നു കൊടുക്കുക..ഓഫീസ് സമയം ആയതിനാൽ റോഡിൽ നല്ലതുപോലെ വാഹനങ്ങൾ ഉണ്ടായിരുന്നു..ആ തിരക്കിലൂടെയാണ് ആദ്യ കാഴ്ചയായ ബഹായ് ദേവാലയമായ ലോട്ടസ് ടെംപിൾ ലേക്ക് പോയത്. ഡൽഹിയിലേക്കുള്ള വിമാന യാത്രയിൽ കാണാൻ കഴിയുന്ന ഒന്നാണ് ഈ ലോട്ടസ് ടെംപിൾ..ഫീസ് ഒന്നും ഇവിടെയില്ല. ഭംഗിയുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിനരികിലൂടെ താമര ക്ഷേത്രത്തിലേക്ക് നടന്നു. വിദേശികളും സ്വദേശികളുമായ കുറച്ചു സഞ്ചാരികൾ ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയിരുന്നു. മുകളിലേക്കുള്ള പടികൾ ആരംഭിക്കുന്ന സ്ഥലത്തു തന്നെ ചെരുപ്പുകൾ ഇടാനുള്ള കവർ കാണാം. അതെടുത്തു ചെരുപ്പ് അതിൽ ഇട്ടു നമ്മൾ തന്നെ പിടിച്ചുവേണം മുകളിലേക്കു കയറാൻ. ക്ലോക്ക് റൂം പോലുള്ള സൗകര്യം അവിടെ ഇല്ല.

ഒരു വലിയ പ്രാർത്ഥന ഹാൾ ആണ് അതിനുള്ളിൽ. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും എല്ലാ മതത്തിൽപെട്ട ആളുകളും ഇവിടെ വരാറുണ്ട്. എല്ലാ തരം വിശ്വാസികൾക്കും അവരുടെ രീതിയിൽ പ്രാർത്ഥിക്കാനുള്ള അവസരമാണ് ഇവിടം നൽകുന്നത്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്.നടുത്തളത്തിൽ ഏകദേശം 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഈ ബഹായ് ക്ഷേത്രം. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. മനുഷ്യരാശിയുടെ ആത്മീയ ഐക്യത്തിൽ ഊന്നൽ കൊടുക്കുന്നു എന്നവകാശപ്പെടുന്ന ഈ മതത്തിന് ലോകത്താകമാനം 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്ക് അനുയായികളുണ്ട് എന്നാണ് കണക്കുകൾ..

ബഹായ് ക്ഷേത്ര കാഴ്ചകൾക്ക് ശേഷം നേരെ പോയത് ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഉത്തമ ഉദാഹരണമായ ഖുതുബ് മിനാരത്തിലേക്കാണ്. പാർക്കിങ്ങിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു റോഡ് മുറിച്ചു കടക്കണം പ്രവേശന കവാടത്തിലേക്ക് എതാൻ. 40 രൂപയാണ് ഒരാൾക്കുള്ള ചാർജ്.കാർഡ് ഉപയോഗിച്ചാൽ 5 രൂപ കുറവുണ്ട്. കാര്യമായ തിരക്ക് ഇല്ല..ക്യാമറയും കൊണ്ട് അകത്തു കടന്നപ്പോൾ അതിനുള്ള 25 രൂപ അകത്തു കൊടുത്തതിനു ശേഷം ആണ് പിന്നീടുള്ള കാഴ്ചകളിലേക്ക് പോയത്.

ദൂരെ നിന്ന് തന്നെ മിനാരം നമ്മുക് കാണാം. ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെട്ടിട്ടുള്ള ഖുത്ബ് മിനാർ . 72.5 മീറ്റർ ഉയരമുള്ള മിനാരം 1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു പണിതു തുടങ്ങിയത്.പിന്നീട് വന്ന ദില്ലി സുൽത്താന്മാര് ഇതിന്റെ ഉയരം കൂട്ടുകയും ഇന്ന് നാം കാണുന്ന രൂപത്തിൽ ആക്കുകയും ചെയ്തു. ചുവന്ന മണൽകല്ല് വെണ്ണക്കല്ല് എന്നിവയാണ് അഫ്ഗാനിസ്ഥാൻ നിർമിതികളിൽ നിന്ന് ആശയം ഉൾക്കൊണ്ട് നിർമിച്ച ഈ മിനാരത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

വെയിലിനു ചൂട് കൂടിക്കൊണ്ടിരിക്കുന്ന സമയം ആയതിനാൽ തണൽ നോക്കിയുള്ള കാഴ്ച ആസ്വാദനം ആയിരുന്നു പിന്നീട്.ഇടക്കിടെ മിനാരത്തിന്റെ മുകളിലൂടെ പറക്കുന്ന വിമാനം ക്യാമെറയിൽ പകർത്താനുള്ള ശ്രമവും അതിനിടയിൽ നടന്നു..തകര്ന്നു കിടക്കുന്ന കവാടങ്ങളും മണ്ഡപങ്ങളും ആണ് മിനാരത്തിനു ചുറ്റുമുള്ള കാഴ്ച..ആദ്യ കാലങ്ങളിൽ മിനാരത്തിനുള്ളിലേക്കു പോകാൻ കഴിഞ്ഞിരുന്നു. പക്ഷെ 1980-ൽ ഉണ്ടായ അപകടത്തിൽ 25 കുട്ടികൾ മരിച്ചതിൽ പിന്നെ അത് നിരോധിച്ചു. 399 പടികളുള്ള മിനാരത്തിന്റെ അടിയിലെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.

കൂടുതൽ സമയം എവിടെയും ചിലവഴിക്കാൻ കഴിയില്ല കാരണം കാഴ്ചകൾ ഇനിയും ഉണ്ട്. മിനാരത്തിലെ കാഴ്ചകളിൽ നിന്ന് നേരെ പോയത് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്കാണ്.. എംപി മാരുടെയും പ്രധാനമന്ത്രിയുടെയും വസതികൾ നിൽക്കുന്ന ഭാഗം. ഇവിടെയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വസതി. അതിപ്പോൾ മ്യൂസിയം ആയാണ് നിലകൊള്ളുന്നത്. നെഹ്രുവിന്റെ മരണശേഷം ഇന്ദിരാജി താമസിച്ചിരുന്നത് ഈ വീട്ടിൽ ആണ്.. ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം ഇത് അവരുടെ ഓർമ്മകൾ നിലനിർത്തുന്ന ഒരു മ്യൂസിയം ആയി നിലകൊള്ളുന്നു. അവിടേക്കാണ് ഇനി പോകുന്നത്..

ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങൾ അക്കാലത്തെ പത്ര കട്ടിങ്ങുകൾ എന്നിവയൊക്കെയാണ് ഉള്ളിലേക്ക് കയറുന്ന നമ്മൾ ആദ്യം കാണുന്നത്. ചിത്രങ്ങളിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അണിഞ്ഞിരുന്ന വസ്ത്രം. കൂടാതെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അണിഞ്ഞിരുന്ന വസ്ത്രം ഇവയെല്ലാം അതിനകത്തു നമ്മുക് കാണാം. കൂടാതെ ലൈബ്രറി, ബെഡ്‌റൂം, പൂജാറൂം എന്നിവയെല്ലാം അടങ്ങിയ വസതിയാണ് അതിനുള്ളിലെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. കാഴ്ചകളുടെ അവസാനം ഇന്ദിരാജി കൊല്ലപ്പെട്ട സ്ഥലമാണ്. അവസാനമായി നടന്ന സ്ഥലവും വെടിയേറ്റ സ്ഥലവും പ്രത്യേകം അടയാളപ്പെടുത്തിയത് കാണാൻ കഴിയും. ഇത്രയുമാണ് ഇന്ദിരാജിയുടെ ഓർമ്മകൾ നിലനിൽക്കുന്ന ഇവിടത്തെ കാഴ്ചകൾ.

സമയം ഉച്ചയായതിനാൽ ഇനി ഭക്ഷണം കഴിക്കാതെ മുന്നോട്ടുള്ള കാഴ്ചകൾ ആസ്വദിക്കാൻ കഴിയില്ല. അങ്ങനെ പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നിലൂടെ ആന്ദ്രഭവൻ ലക്ഷ്യമാക്കി നീങ്ങി. തിരക്കാണ് പ്രശനം.. പണം അടച്ചു നമ്മുടെ ഊഴത്തിനു വേണ്ടി കാത്തു നിൽക്കണം. 140 രൂപയാണ് ഉച്ച ഭക്ഷണത്തിന്റെ വില.. അതിൽ ഒന്ന് രണ്ടു ഐറ്റം ഒഴിച്ച് മറ്റുള്ളതെല്ലാം എത്ര വേണമെങ്കിലും കഴിക്കാം. പ്രധാന ആകർഷണം കൂട്ടത്തിലെ പൂരിയാണ്. ടോക്കൺ എടുത്തു കാത്തുനിന്നു. ഒടുവിൽ 6 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിൾ തന്നെ ഒത്തുകിട്ടി.. എല്ലാവരും അവരുടെ കഴിവുകൾ പുറത്തെടുത്തതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.

തൊട്ടടുത്തുള്ള മതിലില്ലാത്ത ഗേറ്റ് ആണ് ഇനി കാണുന്നത്..നമ്മുടെ ഇന്ത്യ ഗേറ്റ്.. റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന രാജ്‌പദ് റോഡിലൂടെ ദൂരെ കാണുന്ന ഇന്ത്യ ഗേറ്റ് ലക്ഷ്യമാക്കി നീങ്ങി.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ കാണുന്ന റോഡിനു 3 KM ആണ് ദൂരം. പക്ഷെ നോക്കിയാൽ വളരെ അടുത്ത് എന്നെ നമ്മുക് തോന്നു. നട്ടുച്ച സമയത്താണ് ഇന്ത്യ ഗേറ്റ് സന്ദർശനം. വെയിലോ സമയമോ സഞ്ചാരികൾക്കു ഒരു വിഷയമല്ല എന്ന് തോന്നിക്കും വിധമാണ് അവിടത്തെ തിരക്ക്. ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകത്തിന്റെ ആദ്യ നാമം ‘അഖിലേന്ത്യാ യുദ്ധസ്മാരകം’ എന്നായിരുന്നു.

‘അമർ ജവാൻ ജ്യോതി’ എന്ന ഇന്ത്യൻ സേനയുടെ സ്മാരകവും ഇതിനകത്തുണ്ട്. ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്ഥാപനകർമ്മം നിർവഹിച്ചത്.രാത്രിയിൽ ആണ് ഇതിന്റെ ഭംഗി ഒന്നുടെ കൂടുതൽ മനോഹരമായി നിൽക്കുന്നത്.42 മീറ്റർ ഉയരമുള്ള ഇന്ത്യ ഗേറ്റിനു അടുത്ത് നിന്നാണ് ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നത്. ഇന്ത്യ ഗേറ്റ് ചുറ്റികാണുന്നതിനിടയിൽ ആണ് ഈയിടെ നാടിനു സമർപ്പിച്ച വാർ മെമ്മോറിയൽ നെ പറ്റി ഓർത്തത്. ഇന്ത്യ ഗേറ്റിനു പിറകിലായാണ് നാഷണൽ വാർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്.

176 കോടി രൂപ ചിലവിൽ 40 ഏക്കർ സ്ഥലത്തു നിർമിച്ച വാർ മെമ്മോറിയൽ രാജ്യത്തിന് പ്രധാനമന്ത്രി മോദിജിയാണ് സമർപ്പിച്ചത്. യുദ്ധത്തിൽ മരിച്ച നമ്മുടെ സൈനികരുടെ ഓർമ്മക്കായാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.25,942 വീരജവാന്മാരുടെ പേരുകൾ സ്വർണ ലിപിയിൽ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകമാണ് ഈ സ്മാരകത്തിന് ചുറ്റുമായി ഉള്ളത്. കൂടാതെ ചെമ്പു തകിടിൽ ഇന്ത്യയുടെ യുദ്ധ വിജയങ്ങളുടെ വിവരങ്ങളും ആലേഖനം ചെയ്തതായി നമ്മുക് കാണാം.. രാജ്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത ജവാന്മാരുടെ ഓർമകൾക്ക് മുന്നിൽ ആണ് അവിടെ എത്തുമ്പോൾ നാം ഓരോരുത്തരും എത്തുന്നത്.. ഇന്ത്യ ഗേറ്റ് സന്ദർശിക്കുന്ന വേളയിൽ നാം ഓരോരുത്തരും നിർബന്ധമായും കാണണം നമ്മുടെ സൈനികരുടെ ഓർമ്മകൾ നിലനിൽക്കുന്ന ഈ സ്മാരകവും

ഹൃദയഭാഗത്തിലെ കാഴ്ചകൾക്ക് ശേഷം ഇനി ഒരു ചരിത്ര സ്മാരകത്തിലേക്കാണ് പോകുന്നത്. മുഗൾ വാസ്തുശൈലിയിലുള്ള മറ്റൊരു നിർമിതി. നിസാമുദിൻ അടുത്തുള്ള മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമായ ഹുമയൂൺ ടോംബ്. വൈകുന്നേരം ആകാറായതിനാൽ റോഡിൽ ട്രാഫിക് അല്പം കൂടിയിരുന്നു. എന്നിരുന്നാലും അധികം വൈകാതെ തന്നെ സ്ഥലത് എതാൻ കഴിഞ്ഞു.പക്ഷെ ടിക്കറ്റ് എടുക്കുന്നതിനുള്ള നീണ്ട വരി അല്പം കാത്തിരിപ്പ് തന്നു..ഒടുവിൽ 40 രൂപയുടെ ടിക്കറ്റ് എടുത്തു അകത്തു കയറി. 1565-70 കാലഘട്ടത്തിൽ പണിതീർത്ത ഈ സ്മാരകത്തിൽ ഇന്ത്യൻ വാസ്തുശിൽപ്പരീതിയിൽ പേർഷ്യൻ രീതിയുടെ സങ്കലനമാണ് കാണാനാകുക.

യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള വാസ്തുശിൽപരീതി ഇന്ത്യയിൽ ആദ്യത്തേതാണ്‌. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഹുമായൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബേഗമാണ് ശവകുടീരത്തിന്റെ നിർമ്മാണത്തിന് ഉത്തരവിട്ടത്. ഹുമയൂണിന്റെ കല്ലറക്കുപുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധകെട്ടിടങ്ങളിലുമായി ഒട്ടനവധി കല്ലറകളും, നമസ്കാരപ്പള്ളികളും ഈ ശവകുടീരസമുച്ചയത്തിലുണ്ട്.

അകത്തേക്ക് കയറുന്ന നമ്മൾ ആദ്യം കാണുന്നത് വലതു വശത്തുള്ള ഈസാ ഖാന്റെ ശവകുടീരം ആണ്.1547-ൽ പണിതീർത്ത ഈ കുടീരം, ഹുമയൂണിന്റെ ശവകുടീരത്തേക്കാൾ 20 വർഷം പഴക്കമേറിയതാണ്. അതിന്റെ കാഴ്ചകളിലേക് പോയതിനു ശേഷമാണ് പ്രധാന ആകർഷണമായ ഹുമയൂണിന്റെ ശവകുടിരം കാണാൻ പോയത്.. പ്രധാനമായ രണ്ടു കവാടങ്ങൾ കടന്നുവേണം ഉള്ളിലേക്ക് കയറാൻ. ചുവന്ന നിറത്തിൽ നിറഞ്ഞു നിൽക്കുന്ന സ്‌മാരകം. വിശാലമായ ഒരു ചഹാർ ബാഗിന്റെ മദ്ധ്യത്തിലാണ്‌ ഈ ശവകുടീരത്തിലെ പ്രധാനകെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രധാനകെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള വിശാലമായ തളത്തിൽ ആണ് ഹുമായൂണിന്റെ കല്ലറ സ്ഥിതി ചെയ്യുന്നത്.

ഈ കെട്ടിടത്തിന്റെ ചുറ്റുമായുള്ള മുറികളിൽ മറ്റു മുഗൾ പ്രമുഖരുടെ കല്ലറകളുമുണ്ട്. ഹുമായൂണിന്റെ ഭാര്യയായ ഹമീദാ ബേഗം, ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോ, പിൽക്കാല ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറുഖ്സിയാർ, റഫി ഉൾ-ദർജത്, ആലംഗീർ രണ്ടാമൻ എന്നിവർ ഇതിൽ ചിലരാണ്. ഇതിനു പുറമേ കെട്ടിടത്തിനു പുറത്തുള്ള തട്ടിലും, തട്ടിന്റെ വശങ്ങളിലായുള്ള അനേകം അറകളിലുമായി അനവധി കല്ലറകൾ ഉണ്ട്. പ്രധാന കെട്ടിടത്തിനു ചുറ്റുമുള്ള സമചതുരാകൃതിയിലുള്ള തോട്ടത്തിന് നാലുവശത്തും കവാടങ്ങളുണ്ട്. ഇതിൽ പടിഞ്ഞാറുവശത്തുള്ള കവാടമാണ് പ്രധാനപ്പെട്ടത്. ഈ കവാടത്തിലൂടെയാണ് സഞ്ചാരികൾ അകത്തേക്ക് പ്രവേശിക്കുന്നത്. 16 മീറ്റർ ഉയരമുള്ള ഈ കവാടത്തിന്റെ വശങ്ങളിലും മുകളിലെ നിലയിലും മുറികളുണ്ട്. 3 കിലോമീറ്റർ ദൈർഘ്യമുള്ള വെള്ളച്ചാലുകൾ ആണ് തോട്ടത്തിനു ചുറ്റുമുള്ളത്.

നഗര കാഴ്ചകൾക്ക് വിരാമം ഇട്ടുകൊണ്ടുള്ള അവസാന യാത്രയാണ് ഇനി..നമ്മുടെ രാഷ്ട്രപിതാവിന്റെ സ്മാരകമായ രാജ്ഘട് ആണ് ഇനി നമ്മൾ കാണാൻ പോകുന്നത്. യമുനയുടെ തീരത്താണ് ഈ സ്മാരകം നിലകൊള്ളുന്നത്..പ്രവേശന കവാടം കടന്നു അകത്തേക്ക് ചെല്ലുമ്പോൾ വലതു വശത്തായി കിസാൻ ഘട്ട് നമുക്ക് കാണാം. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ സ്മാരകമാണ് അത്. അല്പം മുന്നോട്ട് വീണ്ടും നടന്നാൽ ആണ് നമ്മുടെ രാഷ്ട്രപിതാവിന്റെ സ്മാരകം കാണാൻ കഴിയുക..ഇതൊരു തുറന്ന സ്ഥലമാണ്. ചുറ്റും പൂന്തോട്ടവും പുൽ മൈതാനങ്ങളും അടങ്ങിയ ഒരു സ്ഥലം. ഗാന്ധിജിയെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകവും ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിട്ടുമുണ്ട്.

ഏകദേശം 400 ഏക്കറിൽ കൂടുതലുണ്ട് ഈ സ്ഥലം. ഗാന്ധിജിയെ കൂടാതെ ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി ,ജവഹർലാൽ നെഹ്രു, ജഗജീവൻ റാവു, രാജീവ് ഗാന്ധി, ഗ്യാനി സെയിൽ സിംഗ് തുടങ്ങിയ പ്രമുഖരുടെ സ്മാരകവും ഇതിനകത്തു നമുക്ക് കാണാൻ കഴിയും.പരന്നു കിടക്കുന്ന ഈ സ്ഥലത്തു പല ഭാഗത്തായി പല പേരുകളിൽ ആണ് സ്മാരകങ്ങൾ. വിജയ് ഘട്ട്, ശക്തി സ്ഥൽ ,ശക്തിവൻ തുടങ്ങിയ പേരുകളിൽ ആണ് ഈ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിലേക്കുള്ള വഴി അടയപ്പെടുത്തിയ ഫലകങ്ങൾ നടത്തത്തിനിടയിൽ നമുക്ക് കാണാം. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കാറുണ്ട്. കൂടാതെ പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട് കൂടാതെ അവർ നട്ട പല മരത്തൈകളും അവിടെയുണ്ട്.

രാജ്ഘട്ടിലെ കാഴ്ചകൾ അവസാനിച്ചപ്പോഴേക്കും സൂര്യൻ മറഞ്ഞിരുന്നു. അങ്ങനെ തിരക്ക് പിടിച്ച ഒരു നഗര പ്രദക്ഷണത്തിനു വിരാമം. ഇനിയുമുണ്ട് കാഴ്ചകൾ നിരവധി. അതിനാൽ ഇനിയും വരണം തലസ്ഥാന നഗരിയിലേക്ക്. ഡൽഹിയിലെ ഞങ്ങളുടെ യാത്രക്ക് ഇവിടെ വിരാമമിട്ട് പുതിയ യാത്ര അവിടെ നിന്ന് തന്നെ ആരംഭിച്ചു. മഞ്ഞുപെയ്യുന്ന മണാലിയിലെ കാഴ്ചകൾ തേടിയുള്ള യാത്ര..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post