വടക്കൻ കേരളത്തിലെ കെഎസ്ആർടിസിയുടെ പ്രധാന കേന്ദ്രമാണ് കോഴിക്കോട്. ആ മേഖലയിലെ ബെംഗളൂരു, മൈസൂർ സെക്ടറുകളിലേക്കുള്ള യാത്രക്കാരെല്ലാം കോഴിക്കോടിനെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സാധാരണ സൂപ്പർഫാസ്റ്റ് ബസ്സുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്ന വോൾവോ ബസ് ഒരെണ്ണമേയുള്ളൂ. അതിനെക്കുറിച്ച് ഈ റൂട്ടിലെ സ്ഥിര യാത്രക്കാരനും, പാസഞ്ചേഴ്സ് കൂട്ടായ്മയിൽ അംഗവുമായ കോഴിക്കോട് സ്വദേശി അനീഷ് പൂക്കോത്ത്, അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നതിനായി എഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു.
“KSRTC യുടെ ഏറ്റവും വലിയ Zone ആണ് കോഴിക്കോട് ആസ്ഥാനമായ North Zone. പ്രധാനമായും മലബാർ ഭാഗമാണ് നോർത്ത് സോണിന്റെ കീഴിൽ വരുന്നത്. പക്ഷെ ഒരു കാര്യവുമില്ല, കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്കുള്ള ഏറ്റവും ലാഭകരമായ റൂട്ടായ കോഴിക്കോട് – വയനാട് – ബാംഗ്ലൂർ റൂട്ടിനു വേണ്ടി ആകെയുള്ളത് ഒരു Volvo AC ബസ്സ് മാത്രമാണ്.
കോഴിക്കോട് കേന്ദ്രമായ നോർത്ത് സോണിലേക്കാൾ ചെറിയ സോണുകൾക്ക് ഇഷ്ടം പോലെ Volvo , Scania ബസ്സുകൾ കേരള സർക്കാർ നല്കിയിട്ടുണ്ട്. രാത്രി കോഴിക്കോടു നിന്നും തുടങ്ങുന്ന ഒരു AC ബസ്സു പോലും ബാംഗ്ലൂർ റൂട്ടിൽ നമ്മുടെ KSRTC ക്ക് ഇല്ലെന്നറിയുമ്പോൾ മനസ്സിലാകും #Kerala RTC നമ്മളോടു ചെയ്യുന്ന അവഗണ എത്ര വലുതാണെന്ന്.
അതേ സമയം കർണ്ണാടക RTC യുടെ ഇഷ്ടപോലെ AC ബസ്സുകൾ ഉണ്ട് രാത്രി കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിൽ. കർണ്ണാടക RTC ലാഭത്തിലുമാണ്. സ്വകാര്യ ബസ്സ് ലോബികളെ സഹായിക്കാനാണ് കേരള RTC ഏറ്റവും ലാഭകരമായ കോഴിക്കോട് – വയനാട് – ബാംഗ്ലൂർ റൂട്ടിൽ വെറും ഒറ്റ വോൾവോ ബസുമായി ജനങ്ങളെ വഞ്ചിക്കുന്നത് എന്ന് പകൽ പോലെ വ്യക്തമാണ്.
ഒട്ടനവധി സ്വകാര്യ Volvo , Scania, Benz ബസ്സുകൾ ആണ് കോഴിക്കോട് – വയനാട് – ബാംഗ്ലൂർ റൂട്ടിൽ അമിത ചാർജ് വാങ്ങി സർവീസ് നടത്തുന്നത്. ഗതാഗത മന്ത്രി കോഴിക്കോട് എലത്തൂരിൽ നിന്നും ആണ് നിയമസഭയിൽ എത്തിയതെങ്കിലും ഈ പ്രശ്നങ്ങൾക്കൊന്നും ഒരു നടപടിയും എടുത്തിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണ്.
കോഴിക്കോട് നിന്നും വയനാട് വഴി ബെംഗളുരുവിലേക്ക് പത്ത് Volvo / Scania ബസ്സ് ഓടിച്ചാലും Full ആളെ കിട്ടുമെന്ന് കേരള RTC ക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ സ്വകാര്യ ബസ്സ് ലോബിക്ക് വേണ്ടി ആരും ഒന്നും ചെയ്യില്ല. നമ്മുടെ KSRTC യെ നശിപ്പിക്കുന്നത് KSRTC യിൽ ഉള്ള ചില ആളുകൾ തന്നെയാണ്. ഏറ്റവും കുറഞ്ഞ പക്ഷം ഒരു AC ബസ്സ് കൂടി മേൽപ്പറഞ്ഞ റൂട്ടിൽ അനുവദിക്കണം. ആ ബസ്സ് രാത്രി കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കും, തിരിച്ച് രാവിലെ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കും ഓടിച്ചാൽ വലിയ ഉപകാരം ആയിരിക്കും.”
ഈ കുറിപ്പ് എല്ലാവരും ഷെയർ ചെയ്തു അധികാരികളിൽ എത്തിക്കുക. കെഎസ്ആർടിസിയ്ക്ക് ലാഭമേറിയ റൂട്ടുകൾ യാത്രക്കാർ തന്നെ സജസ്റ്റ് ചെയ്യുമ്പോൾ അത് ഒന്നു പരീക്ഷിച്ചുകൂടെ?