ലേഖകൻ – ബോബി വർഗ്ഗീസ്.

തദ്ദേശീയമായി നിർമിച്ച വിമാനങ്ങൾ ഏതു രാജ്യത്തിന്റെയും അഭിമാനം ആണ് എന്നാൽ ചൊവ്വയിൽ സാറ്റലൈറ്റ് അയച്ച ഇന്ത്യയെ പോലെയൊരു രാജ്യത്തിന് ഇന്നും തദ്ദേശീയമായി ഒരു യുദ്ധവിമാനം എന്നത് കിട്ടാക്കനി ആയതു എന്ത് കൊണ്ട്? ISRO സാറ്റലൈറ്റ് സ്പേസ് ടെക്നോളജിയിൽ വളരെ വികസിച്ചെങ്കിലും DRDO എന്തുകൊണ്ട് ഒരു തദ്ദേശീയമായ യുദ്ധ വിമാനം ഉണ്ടാക്കുന്നതിൽ പരാജയപെട്ടു ? തേജസ് ആണോ ഇന്ത്യയുടെ ആദ്യ യുദ്ധവിമാനം ?

ഒരു തദ്ദേശീയമായ യുദ്ധവിമാനം ഉണ്ടാക്കുക എന്നത് ഇന്നും ലോകരാജ്യങ്ങളിൽ ചുരുക്കം ആളുകൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ഇതിനു പ്രധാന കാരണം യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ജെറ്റ് എൻജിൻ നിർമാണത്തിലെ സാങ്കേതിക പ്രശനങ്ങൾ ആണ്. സാധാര ഗതിയിൽ ചൈന ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ അമേരിക്ക റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അഡ്വാൻസ്ഡ് ഡിഫെൻസ് പ്രോഡക്ട് വാങ്ങി റിവേഴ്സ്സ് എഞ്ചിനീയറിംഗ് ചെയ്തു റിസേർച് ആൻഡ് ഡെവലപ്മെന്റ് മേഖലകളിൽ അവർക്കു വേണ്ട സാധനങ്ങളുടെ പ്രോട്ടോ ടൈപ്പ് ഉണ്ടാക്കിയശേഷം അത് വീണ്ടും മികച്ചതാക്കിയാണ് സ്വന്തം ആയുധങ്ങളിൽ പലതും ഉണ്ടാക്കി എടുത്തിരുന്നത്. എന്നാൽ ജെറ്റ് എൻജിൻ നിർമിക്കാൻ ആവശ്യമായ അതിശക്തവും എന്നാൽ ഭാരക്കുറവ് ഉള്ളതുമായ അലോയ് മെറ്റീരിയൽസ് ഉണ്ടാക്കി എടുക്കാൻ ഇനിയും ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾക്കു സാധിച്ചിട്ടില്ല. ISRO ഉപയോഗിക്കുന്ന വികാസ് റോക്ക്ട് എൻജിന് വേണ്ട മെറ്റൽ പോലും ഫ്രഞ്ച് കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. യുദ്ധവിമാനങ്ങൾ സിവിലിയൻ ഉപയോഗം അല്ലാത്തതിനാൽ ജെറ്റ് എൻജിൻ നിര്മ്മാണത്തിന് ഒരു വിദേശ സഹായവും ലഭിക്കുക ഇല്ല.

സ്വതന്ത്ര ഇന്ധ്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനു രാജ്യം സ്വതന്ത്രം ആയതിന്റെ ഒപ്പം തന്നെ ഭാരതത്തിനു സ്വന്തമായി യുദ്ധവിമാനങ്ങൾ നിർമിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനിൽ യുദ്ധ വിമാനങ്ങൾ വഹിച്ച പങ്കും പാകിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ എയർ സുപ്പീരിയോരിറ്റിക്കു വേണ്ടി വരുന്ന വിമാനങ്ങളുടെ എണ്ണവും സ്വദേശിയുമായി കുറഞ്ഞ ചെലവിൽ ഒരു വിമാനം ഇന്ധ്യക്കും വേണ്ടതിന്റെ ആവശ്യകത അക്കാലത്തു തന്നെ ബോധ്യമായിരുന്നു.

ഒരു ജെറ്റ് യുദ്ധവിമാനം ഒന്നുമില്ലായ്മയിൽ നിന്നും നിര്മിച്ചെടുക്കുന്നത് പതിറ്റാണ്ടുകളും പണവും ആവശ്യം ഉള്ള പ്രക്രിയ ആയിരിക്കും എന്ന് മനസിലാക്കിയ നെഹ്‌റു ഇതിനായി രണ്ടാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയിലെ സുപ്രസിദ്ധൻ ആയ യുദ്ധ വിമാന നിർമാതാവായ കുർട്ട് ടാങ്കിനെ ബാംഗളൂരിൽ ഉള്ള ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് സ്ഥാപനത്തിൽ എത്തിച്ചു . ഇദ്ദേഹത്തിന്റെ കീഴിൽ സ്വതന്ദ്ര ഇന്ധ്യയിലെ ആദ്യ തദ്ദേശീയ വിമാനം HAL മാറൂത് പിറന്നു.

കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു യുദ്ധ വിമാനം ആയിരുന്നു HAL Marut. ശബ്ദത്തേക്കാൾ രണ്ടു മടങ്ങു വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം എന്നതായിരുന്നു ഈ വിമാനത്തിന്റെ ആശയം. തന്റെ അർജെൻറ്റിനാ വാസകാലത്തു ഡിസൈൺ ചെയ്യുമ്പോൾ കുർട്ട് ടാങ്കിന്റെ മനസ്സിൽ എന്നാൽ അതിനു തക്ക ശക്തിയേറിയ ഒരു ജെറ്റ് എൻജിൻ നിർമിക്കാൻ അക്കാലത്തു സാധ്യം അല്ലാതിരുന്നതിനാൽ മാക് ഒന്ന് വരെ കഷ്ട്ടിച്ചു എത്താൻ മാത്രമേ HAL HF-24 Marut കഴിഞ്ഞുള്ളു.

മൊത്തം 174 HAL Marut വിമങ്ങൾ ആണ് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് നിർമ്മിച്ചത് ഇവ 1961 മുതൽ 1985 വരെ ഇന്ത്യാൻ വ്യോമസേനയുടെ ഭാഗം ആയിരുന്നു . HAL Marut യുദ്ധവിമാനങ്ങളുടെ ഏറ്റവും മികച്ച നേട്ടം 1971 ലെ ഇന്ധ്യാ പാകിസ്ഥാൻ യുദ്ധത്തിൽ ആയിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുത്ത ഒരു വിമാനങ്ങൾ പോലും പാകിസ്ഥാന് തകർക്കാൻ ആയില്ല. ഓട്ടോമാറ്റിക് കൺട്രോൾ തകരാറിൽ ആകുന്ന സമയത്തു മാന്വൽ മോഡിൽ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുമായിരുന്നു എന്നത് ഈ വിമാനത്തിന്റെ പ്രത്യേകത ആയിരുന്നു. അതുകൊണ്ടു തന്നെ ശത്രുവിന്റെ ആക്രമണത്തിൽ നാശനഷ്ടം നേരിട്ട വിമാനങ്ങൾ പോലും തിരികെ സുരക്ഷിതമായി എത്തിക്കാൻ പൈലറ്റ് മാർക്ക് കഴിഞ്ഞു.

1971 ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിൽ പ്രശസ്തമായ Battle of Longewala യിൽ ഇന്ധ്യൻ സൈന്യത്തിന് എയർ കവർ നൽകാൻ നിയമിക്കപെട്ടതു Marut വിമാനങ്ങൾ ആയിരുന്നു. എന്നിരുന്നാലും 1974 ഇന്ത്യ ന്യൂക്ലിയർ പരീക്ഷണം നടത്തിയതോടെ ഈ വിമാനത്തിന് വേണ്ട എൻജിനും മറ്റും വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് വിലക്കായി. ഉള്ള വിമാനങ്ങൾ ക്കു വേണ്ട സ്പെയർ പാർട്ടുകളും നിലച്ചു അതോടുകൂടി ഇന്ധ്യൻ വ്യോമരംഗത്തെ അതികായൻ ആയിരുന്ന (ഒരു ജർമ്മൻ ബേസിക് മോഡലിൽ ആയിരുന്നെങ്കിലും ഒരു സമയത്തു 70 % ത്തോളം പാർട്ടുകളും ഇന്ധ്യയിൽ നിർമിച്ചിരുന്നു) ഈ യുദ്ധവിമാനം 1985 നിലത്തിറക്കി.

HAL ജോയിൻ ചെയ്യുന്നതിന് മുൻപ് കുർട്ട് ടാങ്ക് മദ്രാസ് ഇന്സിസ്റ്റിട്യൂട് ഓഫ് ടെക്നോളജിയുടെ ഡയറക്ടർ ആയി വർക്ക് ചെയ്തിരുന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്നു Dr എപിജെ അബ്‍ദുൾ കലാം . പഠനശേഷം എപിജെ അബ്‍ദുൾ കലാം HAL ഇൽ ആറു മാസം വർക്ക് ചെയ്തിരുന്നു. അവിടെ വച്ച് യുദ്ധ വിമാനങ്ങളുടെ എൻജിൻ ഓവർ ഹോളിങ് ആയിരുന്നു അദ്ദേഹത്തിന്റെ ചുമതല. അവിടെവച്ചു തന്റെ ഗുരുനാഥൻ ആയിരുന്ന കുർട്ട് ടാങ്ക് ഡിസൈൺ ചെയ്ത ഇന്ധ്യയുടെ ആദ്യ തദ്ദേശീയ വിമാനം ആയിരുന്ന മാറൂത്നെക്കുറിച്ചു അബ്ദുൽ കലാം ഏറെ അഭിമാനിച്ചിരുന്നു എന്ന് A.P.J. Abdul Kalam: A Life എന്ന പുസ്തകത്തിൽ അരുൺ തിവാരി എഴുതുന്നു.

ഒരു സ്വദേശി ജെറ്റ് എൻജിൻ എന്ന ഇന്ധ്യയുടെ സ്വപ്നം സഫലമാക്കാൻ 1985 ഭാരത സർക്കാർ DRDO യുടെ കീഴിൽ കാവേരി ജെറ്റ് എൻജിൻ പ്രോഗ്രാം ആരംഭിച്ചു. എന്നാൽ ഏകദേശം മുപ്പതു വർഷത്തിന് ഇപ്പുറം 2015 ഇൽ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്ന കാരണത്താൽ ഇന്ത്യാ കാവേരി എൻജിൻ പ്രോഗ്രാം അവസാനിപ്പിച്ചു . ഈ സമയത്തോളം ഇന്ധ്യയുടെ സ്വന്തം വിമാനം എന്ന സ്വപ്നത്തിൽ പിറന്ന തേജസ് വിമാനങ്ങൾ ഇപ്പോൾ ജനറൽ ഇലക്ട്രിക് എൻജിനുകൾ ആണ് ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.