നഗരവീഥിയിലെ കാരണവർ അഥവാ കെഎസ്ആർടിസി ‘ഡബിൾ ഡെക്കർ’ ബസ്…

Total
0
Shares
Photo – Ananthu Sethuprabha.

തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ ബസുകൾ. ആഢ്യത്തവും പൈതൃകവും സമന്വയിപ്പിക്കുന്ന ഡബിൾ ഡെക്കർ ബസ്സുകൾ ആബാലവൃദ്ധം ജനങ്ങൾക്കും ഇന്നും സന്തോഷകരമായ കാഴ്ച തന്നെയാണ്. ഇന്നും ഈ ബസ്സുകളുടെ മുകളിലെ നിലയിലെ ഏറ്റവും മുന്നിലെ സിറ്റിലിരിക്കാൻ ആഗ്രഹിക്കുന്ന എത്രയോ മുതിർന്ന ആൾക്കാർ ഉണ്ട്.

നഗരവീഥികളിലെ വൃക്ഷത്തലപ്പുകളുടെ മർമ്മരവും ചെറിയ ചില്ലകളുടെ കൂട്ടിയിടികളും ഏറ്റവും അടുത്തറിഞ്ഞവർ പലരും ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിക്കുന്നുണ്ട്. അവർക്കേവർക്കും അവരുടെ ഗതകാല സ്മരണകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കും ഡബിൾ ഡെക്കർ യാത്ര. തങ്ങളുടെ ബാല്യവും കൗമാരവും യൗവനവും ബസ്സിനുള്ളിൽ ചെലവഴിച്ചിട്ടുള്ളവർക്ക് ഇന്നും ഡബിൾ ഡെക്കർ ബസ്സുകൾ മനോഹരമായ ഓർമ തന്നെയായിരിക്കും.. തീർച്ച . തിരുവനന്തപുരവും എറണാകുളവും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി നിൽക്കാൻ കാരണം ഇത് കൂടിയാണ്.

ഇനി അല്പം ചരിത്രത്തിലേക്ക് : 1969 – 1975 കാലഘട്ടത്തിൽ എറണാകുളം ജില്ലയിൽ ഡബിൾ ഡെക്കർ സർവീസ് നടത്തിയിരുന്നു. ‘വെല്ലിംഗ്ടൺ ദ്വീപ്’ മുതൽ ‘പാലാരിവട്ടം’ വരെയായിരുന്നു സർവീസ് നടത്തിയിരുന്നത്. വമ്പിച്ച ജനപിന്തുണയോടെ സർവീസ് നടത്തിയിരുന്ന പ്രസ്തുത ബസ്സുകളുടെ സർവീസ് സ്പെയർപാർട്സുകളുടെ അഭാവം നിമിത്തം നിർത്തുകയാണുണ്ടായത്. എന്നാൽ 2010 മുതൽ അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ രണ്ട് ഡബിൾ ഡെക്കർ ബസ്സുകൾ എറണാകുളത്തേയും തിരുവനന്തപുരത്തെയും നിരത്തുകളിൽ കെ.എസ്.ആർ.ടി.സി യുടെ ഗതകാലപ്രൗഢി വിളിച്ചോതി ഇന്നും സർവീസ് നടത്തുന്നുണ്ട്.

ഇനി ഇന്നത്തെ ഡബിൾ ഡെക്കറിനെപ്പറ്റി : RN766, RN765, TR666 എന്നീ ബോണറ്റ് നമ്പരുകളിലുള്ള മൂന്നു ബസ്സുകൾ കെ.എസ്.ആർ.ടി.സി-ക്ക് നിലവിൽ സ്വന്തമായിട്ടുണ്ട്. അവയുടെ സർവീസ് നടത്തിപ്പ് നിലവിൽ യഥാക്രമം അങ്കമാലി , തിരുവനന്തപുരം സിറ്റി യൂണിറ്റ് അധികാരികളുടെ മേൽ നിക്ഷിപ്തമാണ്. ഇതിൽ പുതിയ ബസ്സുകളായ RN765, RN766 എന്നീ ഡബിൾ ഡെക്കറുകൾ എല്ലാ ദിവസവും തിരുവനന്തപുരം, എറണാകുളം നഗരത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്നു. പൂർവ്വകാലസ്മരണകൾ അയവിറക്കാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രാപ്രേമികൾക്കും ബസ്സിൽ നിന്നും ടിക്കറ്റ് നേരിട്ട് എടുത്ത് ബസ്സിൽ യാത്രചെയ്യാവുന്നതാണ്.

കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാനെത്തുന്ന മാതാപിതാക്കൾക്ക് നല്ല ഒരു യാത്രാനുഭവവും മധുരിക്കുന്ന ഒരു ഓർമയും നല്കാനാവുമെന്നതിലും സംശയമില്ല. ബസ്സിന്റെ ഷെഡ്യൂൾ സമയവും കടന്നു പോകുന്ന സ്ഥലങ്ങളും ചുവടെ രേഖപ്പെടുത്തിയിരിക്കുന്നു.

Photo – Basim Sidan.

എറണാകുളത്തെ യാത്രാപ്രേമികൾക്കായി : രാവിലെ 06.15നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, രാവിലെ 08.40നു തോപ്പുംപടി നിന്നും അങ്കമാലി, രാവിലെ 11.10 നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, ഉച്ചക്ക് 13.20 നു തോപ്പുംപടി നിന്നും അങ്കമാലി, വൈകുന്നേരം 16.10 നു അങ്കമാലിയിൽ നിന്നും തോപ്പുംപടി, 18.30 നു തോപ്പുംപടി നിന്നും അങ്കമാലി. വിശദവിവരങ്ങൾക്ക് – 0484 2453050.

തിരുവനന്തപുരത്തെ യാത്രാപ്രേമികൾക്കായി പ്രവൃത്തി ദിവസങ്ങളിൽ : രാവിലെ 06.05ന് കിഴക്കേകോട്ടയിൽ നിന്നും ശംഖുമുഖം, രാവിലെ 06.40ന് ശംഖുമുഖത്തു നിന്നും കിഴക്കേകോട്ടയിലേക്ക്, രാവിലെ 07.20 ന് കിഴക്കേകോട്ടയിൽ നിന്നും ബൈപാസ് വഴി കഴക്കൂട്ടത്തേക്ക്, രാവിലെ 08.25 ന് കഴക്കൂട്ടത്ത്‌ നിന്നും കിഴക്കേകോട്ടയിലേക്ക്, രാവിലെ 09.35ന് കിഴക്കേകോട്ടയിൽ നിന്നും ശംഖുമുഖം, രാവിലെ 10.10 ന് ശംഖുമുഖത്തു നിന്നും കിഴക്കേകോട്ടയിലേക്ക്, രാവിലെ 11.15 ന് കിഴക്കേകോട്ടയിൽ നിന്നും ബൈപാസ് വഴി കഴക്കൂട്ടത്തേക്ക്, ഉച്ചക്ക് 12.25 ന് കഴക്കൂട്ടത്ത്‌ നിന്നും കിഴക്കേകോട്ടയിലേക്ക്, ഉച്ചക്ക് 14.00 ന് കിഴക്കേകോട്ടയിൽ നിന്നും ശംഖുമുഖം, ഉച്ചക്ക് 14.40ന് ശംഖുമുഖത്തു നിന്നും കിഴക്കേകോട്ടയിലേക്ക്,
വൈകുന്നേരം 15.20 ന് കിഴക്കേകോട്ടയിൽ നിന്നും ശംഖുമുഖം, വൈകുന്നേരം 16.00 ന് ശംഖുമുഖത്തു നിന്നും കിഴക്കേകോട്ടയിലേക്ക്, വൈകുന്നേരം 17.00 ന് കിഴക്കേകോട്ടയിൽ നിന്നും ബൈപാസ് വഴി കഴക്കൂട്ടത്തേക്ക്, വൈകുന്നേരം 18.05 ന് കഴക്കൂട്ടത്ത്‌ നിന്നും കിഴക്കേകോട്ടയിലേക്ക്, രാത്രി 19.10 ന് കിഴക്കേകോട്ടയിൽ നിന്നും ബൈപാസ് വഴി കഴക്കൂട്ടത്തേക്ക്, രാത്രി 20.15 ന് കഴക്കൂട്ടത്ത്‌ നിന്നും കിഴക്കേകോട്ടയിലേക്ക്.

Photo – Ananthu BL.

അവധി ദിവസങ്ങളിൽ തിരുവനന്തപുരം കിഴക്കേകോട്ട നിന്നും ശംഖുമുഖത്തേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തുന്നു. കിഴക്കേകോട്ട ശംഖുമുഖം 06.00 – 06.40, 07.45 – 08.30, 09.15 – 10.00, 10.45 – 11.30, 12.15 – 12.55, 14.00 – 14.45, 15.30 – 16.10, 16.55 – 17.35, 18.40 – 19.25, 20.10 – 20.55. വിശദവിവരങ്ങൾക്ക് – 0471  2575495.

പൈതൃക സംരക്ഷണം എന്ന നിലയിൽ കെഎസ്ആർടിസി ഒരു ഡബിൾ ഡെക്കർ ബസ് പ്രത്യേകമായി സംരക്ഷിച്ച് സൂക്ഷിച്ചു വരുന്നു. TR666 എന്ന മുത്തച്ഛനെ കെ.എസ്.ആർ.ടി.സി പ്രേമികൾക്ക് ദത്തെടുക്കാനുള്ള അവസരം (ക്ഷമിക്കണം സ്ഥിരമായിട്ടല്ല) കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്കോ കുറച്ച് മണിക്കൂറുകളിലേക്കോ നിങ്ങൾക്ക് യാത്രയ്ക്കായി സ്വന്തമാക്കാനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി നിങ്ങൾക്കായി ഒരുക്കുന്നത്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം, തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസറുടെ നമ്പറിൽ ബന്ധപ്പെടുക. ബസ് ആവശ്യമായ ദിവസം സൂചിപ്പിക്കുക. പ്രസ്തുത ദിവസം മറ്റാരും മുൻ‌കൂർ ബുക്ക് ചെയ്തിട്ടില്ലായെങ്കിൽ ചില ലഘുവായ നടപടിക്രമങ്ങളിലൂടെ നിങ്ങൾക്ക് ഒരു ദിവസത്തേക്ക് ദത്തെടുക്കാവുന്നതാണ്. ഒരു ചെറിയ വാടക കൂടി ഈടാക്കുന്നുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ 0471 2461013.

ലേഖനത്തിനു കടപ്പാട് : കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post