മുഖമൊന്നു കാണിച്ചാൽ മതി, എയര്‍പോര്‍ട്ടിൽ കൂളായി അകത്തുകടക്കാം; ഇന്ത്യയിൽ ‘ഡിജി യാത്ര’ അവതരിപ്പിച്ചു. എയർപോർട്ടുകളിലെ എൻട്രി ഗേറ്റ് മുതൽ ബോർഡിങ് ഗേറ്റുവരെ ഇനി മുതൽ ആരെയും കൂസാതെ കടന്നുചെല്ലാം. കേന്ദ്ര വ്യോമയാന മന്ത്രാലയം അവതരിപ്പിച്ച ഡിജി യാത്രയുടെ ഭാഗമായാണ് എയർപോർട്ടുകൾ ഓട്ടോമാറ്റിക്ക് ആകുന്നത്. യാത്രികര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷനിലൂടെ അനുമതി നല്‍കുന്നതാണ് ‘ഡിജി യാത്ര’ പദ്ധതി. യാത്രക്കാരുടെ മുഖം സെന്‍സറുകള്‍ വഴി തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍.

മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും, ഏതെങ്കിലും ഐഡന്റിറ്റി കാർഡ് നമ്പറും ഉണ്ടെങ്കിൽ ഡിജി യാത്രയിൽ രജിസ്റ്റർ ചെയ്ത ഡിജി ഐഡി ഉണ്ടാക്കാം. തുടർന്ന് ആദ്യ യാത്രയില്ല് എയർപ്പോർട്ടിൽ എൻട്രി ഗെയ്റ്റിൽ സ്ഥാപിച്ച ക്യാമറ വഴി മുഖത്തിന്റെ ബയോമെട്രിക് വിവരങ്ങൾ ആധാർ വഴിയാണ് ഐഡി ജെനെറേറ്റ് ചെയ്തതെങ്കിൽ ഓട്ടോമാറ്റിക്ക് ആയി രെജിസ്ട്രേഷൻ പൂർത്തിയാക്കാം. അല്ലെങ്കിൽ ജീവനക്കാരുടെ സഹായത്തോടെ രെജിസ്റ്റർ ചെയ്യേണ്ടി വരും.

മുഖത്തിന്റെ ബയോമെട്രിക് വിവരങ്ങളെടുത്താൽ പിന്നീട് ബാഗേജ് ഡ്രോപ്പിലും, ടിക്കറ്റ് ജെനെറേറ്റ് ചെയ്യുമ്പോഴും ബാർ കോഡ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി എൻട്രി നടത്തം.

ഇമിഗ്രെഷനിലും മുഖത്തിലൂടെ മറ്റ് വിവരങ്ങൾ നിമിഷ നേരം കൊണ്ട് ലഭ്യമാകും . സെക്കുരിറ്റി പരിശോധനയിൽ മാത്രം ഫിസിക്കലായി നമ്മൾ കാത്ത് നിന്നാൽ മതിയാകും. ബോർഡിങ് ഗേറ്റിലും എയർലൈൻ ജീവനക്കാർക്ക് നമ്മുടെ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ വിമാനം വൈകുമെന്നോ, ഫ്‌ളൈറ് മിസ്സാകുമെന്നോ പേടിക്കണ്ട. ഇതുവഴി ആള്‍മാറാട്ടം ഉള്‍പ്പെടെ എളുപ്പത്തില്‍ തടയാനുമാകുമെന്നു പ്രതീക്ഷിക്കുന്നു. ഒരു പരിധിവരെ സുരക്ഷാ പരിശോധനയും എളുപ്പമാകും. ടിക്കറ്റിന് പണമടയ്ക്കുന്നതടക്കം വിമാനയാത്ര മൊത്തത്തില്‍ ഒരു ഡിജിറ്റല്‍ അനുഭവമാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ഡിജി യാത്ര എങ്ങനെ? – യാത്രക്കാര്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട്, ആധാര്‍ നമ്പറുകള്‍ വച്ച് ഓണ്‍ലൈനിലൂടെ ഡിജി യാത്ര ഐ.ഡി ഉണ്ടാക്കാം. ഒറ്റത്തവണ വെരിഫിക്കേഷനു ശേഷം മുഖം യാത്രക്കാരന്റെ ബോഡിങ് പാസിനു പകരമുള്ള ഐ.ഡിയായി മാറും.

വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്താല്‍, ആദ്യമായി എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ മുഖം സ്‌കാന്‍ ചെയ്യും. അതിനുശേഷമുള്ള എല്ലാ യാത്രകള്‍ക്കും എളുപ്പത്തില്‍ മുഖം കാണിച്ച് കടക്കാനാവും യാത്രക്കാരന്റെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രീകൃത സങ്കേതം ഇതില്‍ നിന്ന് എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ബയോമെട്രിക്ക് വിവരങ്ങള്‍ ലഭ്യമാവും.

ഐ.ഡി ഉണ്ടാക്കാന്‍ പാസ്‌പോര്‍ട്ട് തന്നെ വേണമെന്നില്ല. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖയും മതിയാവും. 2019 ഫെബ്രുവരി അവസാനത്തോടെ ഡിജി യാത്ര നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ബെംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാവും പദ്ധതി അവതരിപ്പിക്കുക. കൊല്‍ക്കത്ത, വാരാണസി, പൂണെ, വിജയവാഡ എയര്‍പോര്‍ട്ടുകളില്‍ ഏപ്രില്‍ മാസത്തോടെ ഡിജി യാത്ര വ്യാപിപ്പിക്കാനാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.

ഇതിനകം തന്നെ ബംഗളൂര്‍ വിമാനത്താവളത്തില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കൊപ്പം പ്രത്യേക ഇ-ഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക. ജെറ്റ് എയര്‍വേസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും തുടക്കത്തില്‍ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

കൂടുതൽ വിവരങ്ങൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ഗൈഡ് കാണുക – CLICK HERE.

കടപ്പാട് – സുപ്രഭാതം, മാതൃഭൂമി തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.