വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

ഗോവയിലെ പ്രകൃതി സുന്ദരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഡോണ പോള. ഏതൊരു ടൂറിസ്റ്റ് പോയിന്റിനേക്കാളും വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചകൾ. പാതയുടെ ഇരുവശങ്ങളിലുമായി വഴിയോര കച്ചവടക്കാരുടെ നീണ്ട ഒരു നിര തന്നെയാണിവിടം .മനോഹരമായ പാതയിലൂടെ ഞങ്ങൾ നടത്തം തുടങ്ങി.

ഇവിടുത്തെ കടൽ തിരമാലകൾ സുന്ദരമായ ഒരു കാഴ്ച തന്നെയാണ് നമ്മുക്ക് ഓരോത്തർക്കും നൽക്കുന്നത് . പാറക്കെട്ടുകളിൽ തല്ലി പതഞ്ഞ് നിർവീര്യമാക്കുന്ന ദൃശ്യം അതിമനോഹരം. ഇവിടെ മലമുകളിൽ മനോഹരമായ ഒരു വ്യൂ പോയിന്റ് ഉണ്ട് “പോള മുനമ്പ്” അത് കാണാനാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്.

ഒന്ന് , രണ്ട് ബോളിവുഡ് സിനിമകൾക്ക് പശ്ചാത്തലമായിട്ടുണ്ട് ഡോണ പോള. അതിന് ശേഷമാണ് ഇവിടം കുറച്ച് കൂടി പ്രശസ്തമായത്. ഡോണാ പോളയെപ്പറ്റി പറയുമ്പോള്‍ ചരിത്രത്തിനും , കേട്ടുകേള്‍വിക്കും ഇടയിലെവിടെയോ പെട്ടുപോയ ഒരു പ്രേമകഥ പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാവില്ല.

പോര്‍ച്ചുഗീസ് ഇന്ത്യയിലെ പഴയൊരു വൈസ്രോയിയുടെ മകളായ ഡോണാ പോളയാണ് (Dona Paula) പ്രേമകഥയിലെ നായിക. നിറയെ റിസോര്‍ട്ടുകളും ഹോട്ടലുകളുമൊക്കെ ഇന്നിവിടെ കാണാമെങ്കിലും പഴയൊരു മത്സ്യബന്ധന ഗ്രാമമായിരുന്നു ഇത്.

സ്വദേശിയായ ഗാസ്‌പര്‍ ഡയസ് എന്നുപേരുള്ള (Gaspar Dias) ഒരു സ്വദേശി മുക്കുവനുമായി കഥാനായിക അടുപ്പത്തിലാവുകയും ആ ബന്ധം വിവാഹത്തിലെത്തില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ പോള മുനമ്പിലെ പാറപ്പുറത്തുനിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു എന്നുമാണ് കെട്ടുകഥ.

ഡോണ പോളയുടെ ചരിത്രത്തിലൂടെ ഒരു യാത്ര പോയി വരാം : ശ്രീലങ്കയിലെ ജഫ്നാ പട്ടണത്തിലെ വൈസ്രോയിയാരുന്ന ഒരു പോർച്ചുഗീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു “ഡോണ പോള.” 1644 – ൽ കുടുംബ സമ്മേതം ഇവർ ഇവിടേക്ക് കുടിയേറി. ജനങ്ങളുടെ സാമൂഹിക ഉന്നമന്നതിനായി ഇവർ വളരെയധികം പ്രയത്നിച്ചു. അതിനായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് രൂപം നൽക്കുകയും ചെയ്തു. ഇതിന്റെ നന്ദി സൂചകമായി അവരുടെ മരണാനന്തരം ഇവിടുത്തെ ഗ്രാമത്തിലെ ജനങ്ങൾ ഈ ഗ്രാമത്തെ ‘ഡോണ പോള’ എന്ന് നാമകരണം ചെയ്തു വിളിക്കാൻ തുടങ്ങി.

കഥകളും , ചരിത്രങ്ങളിലൂടെയും യാത്ര പൊയ്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഗോവ പ്രോഗ്രാം കോഡിനേറ്റർ അനീഷ് പറയുന്നത് ഡോണ പോളയിലേ മലമുകളിലെ പോള മുനമ്പ് കാണാൻ കഴിയില്ലെന്ന് കാരണം അവിടേത്തക്ക് പോക്കുന്ന വഴിയിൽ എന്തോ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇപ്പോൾ താൽക്കാലികമായി സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് നേരിയ ഒരു വിഷമം തോന്നിയ നിമഷങ്ങൾ. പക്ഷേ ഒരു സഞ്ചാരി ഒരിക്കലും തളരാൻ പാടില്ല ഞാൻ വരും പോള മുനമ്പിൽ നിന്ന് ഡോണപോള എന്ന് കൂകി വിളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.