ദൂരദർശൻ : ഒരു ചെറിയ ട്രാന്‍സ്മിറ്ററിൽ നിന്നും രൂപംകൊണ്ട ദേശീയ ചാനൽ..

Total
8
Shares

ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15നാണ്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലും ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്‍ശന് സ്വന്തമാക്കി കൊടുത്തത്.

പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ. സന്നാഹങ്ങൾ, സ്റ്റുഡിയോകൾ, ട്രാൻസ്മിറ്ററുകൾ, എന്നിവയുടെ എണ്ണം എടുത്താൽ ദൂരദർശൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളിൽ ഒന്നാണ്. 1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു.

ഒരു ചെറിയ ട്രാൻസ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപതംബറിൽ ദില്ലിയിൽ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദർശൻ ഒരു ലളിതമായ തുടക്കം കുറിച്ചു. 1965-ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ഭാഗം ആയി ദൂരദർശൻ ദില്ലിയിൽ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. 1972-ൽ ദൂരദർശൻ ബോംബെ (മുംബൈയിൽ) സം‌പ്രേഷണം ആരംഭിച്ചു. 1975 വരെ ഇന്ത്യയിലെ ഏഴു നഗരങ്ങളിൽ മാത്രമേ ദൂരദർശൻ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. 1976-ൽ ദൂരദർശൻ ആകാശവാണിയിൽ നിന്നും വേർപെടുത്തി, ദൂരദർശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴിൽ ആക്കി. ദൂരദർശൻ സ്ഥാപിതമായ വർഷം 1976 ആണ് എന്നു പറയാം.

ദൂരദർശന്റെ ദേശീയ പ്രക്ഷേപണം 1982-ൽ ആരംഭിച്ചു. ഇതേ വർഷം കളർ ടി.വി.കൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായി. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും കളറിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തു. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം[അവലംബം ആവശ്യമാണ്]. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികൾ ആണ്.

ഇന്ന് ഇന്ത്യയിലെ 90% നു മുകളിൽ ആളുകൾക്കും 1400 ഭൂതല ട്രാൻസ്മിറ്ററുകളിലൂടെ ദൂരദർശൻ ലഭ്യമാണ്. 46 ദൂരദർശൻ സ്റ്റുഡിയോകൾ രാജ്യമൊട്ടാകെ ദൂരദർശൻ പരിപാടികൾ നിർമ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകൾ, 11 പ്രാദേശിക ഉപഗ്രഹ ചാനലുകൾ, നാലു സംസ്ഥാന നെറ്റ്വർക്കുകൾ, ഒരു അന്താരാഷ്ട്ര ചാനൽ, ഒരു കായിക ചാനൽ, പാർലമെന്റിനു വേണ്ടി രണ്ടു ചാനലുകൾ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉൾപ്പെടെ 19 ചാനലുകൾ ഇന്നു ദൂരദർശന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ഡി ഡി-1 : ദേശീയ പരിപാടിയിൽ സമയം പങ്കുവെച്ച് പ്രാദേശിക പരിപാടികൾ അവതരിപ്പിക്കുന്നു. ഡി ഡി വാർത്താ ചാനൽ (ഡി ഡി മെട്രോയ്ക്കു പകരം 2003 നവംബർ 3ന് തുടങ്ങിയത്) 24 മണിക്കൂറും വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നു. ഖൊ ഖൊ, കബഡി തുടങ്ങിയ നാടൻ കായിക കലകളെ പ്രക്ഷേപണം ചെയ്യുന്ന ഏക ചാനലാണ് ഡി ഡി കായികം.

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ദൂരദർശൻ ചാനലുകൾ ഡി ഡി നാഷണൽ, ഡി ഡി ന്യൂസ്, ഡി ഡി സ്പോർട്സ്, ഡി ഡി ലോക്സഭ, ഡി ഡി രാജ്യസഭ, ഡി ഡി ഭാരതി, ഗ്യാൻദർശൻ എന്നിവയാണ്. 1.ഡി ഡി നാഷണൽ. ഇന്ത്യയിലെ ആദ്യ ദേശീയ ചാനലായ ഇത് 1982-ൽ നിലവിൽവന്നു. ഡി ഡി 1 എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. ദേശീയോദ്ഗ്രഥനം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിപാടികളാണ് ഈ ചാനലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവുമധികം ഇന്ത്യൻപ്രേക്ഷകർ കാണുന്ന ചാനൽ ഇതാണ്. വിനോദം, വിജ്ഞാനം, വിവരവിനിമയം തുടങ്ങിയവയിൽ അധിഷ്ഠിതമായ പരിപാടികൾ ഇതിൽ രാവിലെ 5.30 മുതൽ അർധരാത്രി വരെയുള്ള സമയത്തിനിടയ്ക്ക് ഭൂതലരീതിയിൽ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപഗ്രഹരീതിയിൽ 24 മണിക്കൂറും ഇത് ലഭ്യമാണ്.

റിപ്പബ്ളിക്ദിന പരേഡ്, സ്വാതന്ത്ര്യദിന പരേഡ്, ദേശീയ അവാർഡ്ദാന ചടങ്ങുകൾ, പ്രസിഡന്റും പ്രധാനമന്ത്രിയും രാഷ്ട്രത്തോടു നടത്തുന്ന പ്രഖ്യാപനങ്ങളും അഭിസംബോധനകളും, പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി നടത്തുന്ന പ്രസംഗം, പ്രധാന പാർലമെന്റ് സംവാദങ്ങൾ, റെയിൽവേ ബജറ്റ്, പൊതുബജറ്റ്, ലോക്സഭയിലെയും രാജ്യസഭയിലെയും ചോദ്യോത്തരവേളകൾ, വോട്ടെണ്ണൽ, തെരഞ്ഞെടുപ്പു വിശകലനങ്ങൾ, സ്ഥാനാരോഹണച്ചടങ്ങുകൾ, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിദേശപര്യടനങ്ങൾ, പ്രമുഖ വിദേശ നേതാക്കളുടെ സന്ദർശനം, ക്രിക്കറ്റ് പോലെ ഇന്ത്യൻ പങ്കാളിത്തമുള്ള പ്രധാന കായികമേളകൾ, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയവയുടെ തത്സമയ സംപ്രേഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങൾ ഈ ചാനൽ ജനങ്ങളിലെത്തിക്കുന്നു. ദൂരദർശൻ ടെലിവി,ൻ ടവറുകൾ.

ഡി ഡി ന്യൂസ് – ദേശീയതലത്തിലുള്ള ഈ വാർത്താചാനൽ 2003 ന. 3-ന് നിലവിൽ വന്നു. ഡി ഡി മെട്രൊ എന്ന ചാനലിനെയാണ് ഈ രീതിയിൽ പരിഷ്കരിച്ചത്. പ്രാദേശിക വാർത്താകേന്ദ്രങ്ങളിലൂടെയും ദേശീയതലത്തിലുള്ള 22 വാർത്താവിഭാഗങ്ങളിലൂടെയും സമാഹരിക്കപ്പെടുന്ന വാർത്തകൾ ഈ ചാനൽ 24 മണിക്കൂറും സംപ്രേഷണം ചെയ്തുവരുന്നു. ഭൂതല രീതിയിലും ഉപഗ്രഹരീതിയിലും രാപകലെന്യേ വാർത്തകൾ ലഭ്യമാക്കുന്ന ഏക ദൂരദർശൻ ചാനൽ ഇതാണ്. ദ്വിഭാഷാചാനലായ ഇതിൽ ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.

16 മണിക്കൂർ തത്സമയ വാർത്താ സംപ്രേഷണം നടത്തുന്ന ഈ ചാനൽ ഇപ്പോൾ ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ലഭ്യമാണ്. ഫ്ളാഷ് ന്യൂസ്, ബ്രേക്കിങ് ന്യൂസ് തുടങ്ങി വാർത്തകൾ അതിവേഗം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിനുണ്ട്. തത്സമയ ഓഹരി സൂചികാ കുറിപ്പുകളാണ് മറ്റൊരു പ്രത്യേകത. ഹിന്ദി-ഇംഗ്ളീഷ് വാർത്തകൾക്കു പുറമേ സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള വാർത്താവതരണങ്ങളുമുണ്ട്. വാർത്താധിഷ്ഠിത പരിപാടികളും വാർത്താവിശകലന പരിപാടികളും ആണ് മറ്റിനങ്ങൾ. ഡൽഹി മെട്രൊ സമാചാർ ഡി ഡി ന്യൂസിലെ സവിശേഷ വാർത്താപംക്തിയാണ്. ബധിരർക്കായുള്ള പ്രത്യേക ബുള്ളറ്റിനുകളും ഇതിലുണ്ട്. രാജ്യോം സെ സമാചാർ, സ്റ്റേറ്റ്സ്മാൻ, മെട്രൊ സ്കാൻ, സ്പോർട്സ് ന്യൂസ്, ബിസിനസ്സ് ന്യൂസ്, പ്രസ്സ് റിവ്യൂ, ഇഷ്യു ഒഫ് ദ് ഡേ, ഡവലപ്മെന്റ് ന്യൂസ്, ടഅഅഞഇ ന്യൂസ് എന്നിവയാണ് മറ്റു സവിശേഷ വാർത്താപംക്തികൾ.

3.ഡി ഡി സ്പോർട്സ് : കായികപരിപാടികൾക്കു മാത്രമായുള്ള പ്രത്യേക ചാനലാണ് ഇത്. 1999 മാർച്ചിൽ നിലവിൽവന്നു. ‘ഇന്ത്യൻ സാറ്റലൈറ്റ് സ്പോർട്സ് ചാനൽ’ എന്നായിരുന്നു ആദ്യനാമം. തുടക്കത്തിൽ 7 മണിക്കൂർ മാത്രമായിരുന്നു സംപ്രേഷണമെങ്കിലും 1999 ഏ. 28-ന് 12 മണിക്കൂറായും 2003 ജൂല. 15-ന് 24 മണിക്കൂറായും സംപ്രേഷണദൈർഘ്യം കൂട്ടി. 2003 ജൂല. 15-ഓടെ ഇത് സ്വതന്ത്രമായിത്തീരുകയും ചെയ്തു. ജഅട 10 എന്ന ഉപഗ്രഹത്തിലൂടെ ഇത് ഇന്ന് സൌജന്യമായി ഏവർക്കും ലഭ്യമാകുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയുമടക്കം 143 രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.

4.ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ : ലോക്സഭയിലെയും രാജ്യസഭയിലെയും വാർത്തകളും നടപടികളും ജനങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ഉപഗ്രഹചാനലുകൾ. 2000 ഡിസംബർ 14-നാണ് ഇത് നിലവിൽവന്നത്. ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ഇ-ബാൻഡിലൂടെയും ഇവ ലഭ്യമാണ്.

5.ഡി ഡി ഭാരതി : വ്യത്യസ്ത സാംസ്കാരിക-സാഹിത്യ-സന്നദ്ധ സംഘടനകളുടെയും യുവ ദൃശ്യ മാധ്യമപ്രവർത്തകരുടെയും പ്രോഗ്രാമുകൾ സാമൂഹ്യനന്മ എന്ന ലക്ഷ്യം വച്ചുകൊണ്ട് സംപ്രേഷണം ചെയ്യുന്ന സവിശേഷ ചാനലാണ് ഡിഡി ഭാരതി. 2002 ജനു. 26-നാണ് ഇത് നിലവിൽവന്നത്. ആരോഗ്യം, ശിശുസംരക്ഷണം, സംഗീതം, നൃത്തം, സാംസ്കാരികപാരമ്പര്യം തുടങ്ങിയ മേഖലകളിൽനിന്നുള്ള വ്യത്യസ്ത പരിപാടികൾ ഈ ചാനൽ അവതരിപ്പിക്കുന്നു. സാഹസികതയ്ക്കു മുൻതൂക്കമുള്ള പരിപാടികളും ഇതിലുണ്ട്. പ്രതിഭകളെ കണ്ടെത്തൽ, ചോദ്യോത്തര പരിപാടികൾ എന്നിവയാണ് മറ്റിനങ്ങൾ. ചിത്രകല, കരകൌശലം, കാർട്ടൂൺ എന്നീ മേഖലകളെക്കുറിച്ചുള്ള പരിപാടികൾക്കും ഇത് പ്രാധാന്യം നല്കുന്നു.

‘മേരി ബാത്’ എന്നത് യുവാക്കളുമായുള്ള ‘ഫോൺ ഇൻ’ സംഭാഷണ പരിപാടിയാണ്. പരമ്പരാഗത ആരോഗ്യ-പ്രതിരോധ ശൈലികളെക്കുറിച്ച് നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിപാടിയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. നാടകം, സാഹിത്യം, നൃത്തം എന്നീ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമാണ് ഇതിന്റെ മറ്റൊരു ആകർഷണീയത. ആകാശവാണി സംഗീത സമ്മേളനങ്ങളുടെ സംപ്രേഷണവും ഇതിലൂടെയാണ്. പ്രാദേശിക ചാനലുകളിൽനിന്ന് തിരഞ്ഞെടുത്ത പരിപാടികളും ഈ ചാനൽ അവതരിപ്പിക്കുന്നു. പബ്ളിക് സർവീസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (PSBC), യുനെസ്കോ എന്നിവ നിർമ്മിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും നാഷണൽ കൌൺസിൽ ഒഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT), സാഹിത്യ അക്കാദമി, ഇഗ്നൊ (IGNOU) തുടങ്ങിയവ നിർമിച്ച പരിപാടികൾ അവതരിപ്പിക്കുന്നതിനും ഈ ചാനൽ അവസരമൊരുക്കുന്നു.

6.ഗ്യാൻദർശൻ : ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ ചാനലാണ് ഗ്യാൻദർശൻ. ദൂരദർശന്റെയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(IGNOU)യുടെയും സംയുക്ത സംരംഭമാണിത്. പരിപാടികൾ നിർമ്മിക്കുന്നത് കഏചഛഡ ആണ്. സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും വിദൂരപഠന വിദ്യാർഥികളെയും മറ്റും ഉദ്ദേശിച്ചുള്ളവയാണ് ഇതിലെ പരിപാടികൾ. കരിയർ ഗൈഡൻസ്, കംപ്യൂട്ടർ വിദ്യാഭ്യാസം, മത്സര പരീക്ഷകൾക്കായുള്ള പഠനവസ്തുക്കൾ, ടൂറിസം, സാംസ്കാരിക കാര്യങ്ങൾ എന്നിവയിലും ഈ ചാനൽ ഊന്നൽ നല്കുന്നുണ്ട്. 2003 ജനു. 26-ന് ഗ്യാൻദർശൻ-കകക എന്ന പേരിൽ ഇതിൽ സാങ്കേതിക വിദ്യാഭ്യാസ പരിപാടികൾക്കായുള്ള ഒരു പ്രത്യേക പദ്ധതിയും ഉൾപ്പെടുത്തി.

പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾ : ഓരോ സംസ്ഥാനത്തെയും ഭൂതല ചാനലുകൾക്കു പുറമേ ഏതാനും പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകളും നിലവിലുണ്ട്. പ്രാദേശിക ഭാഷാ (ഭൂതല) ചാനലുകൾ അതതു സംസ്ഥാനങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നിരിക്കെ പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾ ദേശീയതലത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. അത്തരത്തിൽ ഇന്നു നിലവിലുള്ള പ്രാദേശിക ഭാഷാ ഉപഗ്രഹചാനലുകൾ ഇനി കൊടുക്കുന്നു.

1.ഡി ഡി നോർത്ത് ഈസ്റ്റ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള പൊതു ഉപഗ്രഹ ചാനലാണ് ഇത്. അസമിയ, ഇംഗ്ളീഷ് എന്നിവയിലും ഇതര വടക്കുകിഴക്കൻ പ്രാദേശിക ഭാഷകളിലും ഈ സംവിധാനത്തിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്തുവരുന്നു. വിനോദപ്രദവും വിജ്ഞാനദായകവുമായ പരിപാടികൾ ഇതിലുണ്ട്. വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൂരദർശന്റെ ഗുവാഹത്തി, കൊഹിമ, ഇംഫാൽ, സിൽചർ, ദിബ്രുഗഢ്, ട്യൂറ, ഐസ്വാൾ, ഇറ്റാനഗർ, ഷില്ലോങ് സ്റ്റുഡിയോകൾ നിർമ്മിക്കുന്ന പരിപാടികളാണ് ഈ ചാനലിൽ വരുന്നത്.

2.ഡി ഡി ഒറിയ. ഒറിയ ഭാഷയിലുള്ള പരിപാടികൾ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലാണിത്. 1994-ലാണ് ഇത് ആരംഭിച്ചത്. പരമ്പരകൾ, സാംസ്കാരിക പരിപാടികൾ, വിനോദ-വിജ്ഞാന പരിപാടികൾ, വാർത്തകൾ, കാലികപ്രാധാന്യമുള്ള പരിപാടികൾ എന്നിവ ഇതിലുണ്ട്. ഭുവനേശ്വർ, ഭവ്നഗർ, സസാൽപുർ സ്റ്റുഡിയോകളിൽ നിർമ്മിക്കുന്ന പരിപാടികളാണ് ഇതിൽ പ്രധാനമായും വരുന്നത്.

3.ഡി ഡി പൊധിഗൈ. തമിഴ് ഉപഗ്രഹ ചാനലാണിത്. 1993 മുതൽ സംപ്രേഷണം ആരംഭിച്ചു. തമിഴ് ചലച്ചിത്രങ്ങളിലൂടെയും ചലച്ചിത്രാധിഷ്ഠിത പരിപാടികളിലൂടെയും ദേശീയതലത്തിൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചാനലാണിത്. ഇതര വാർത്താ-വിനോദ പരിപാടികളും ഇതിലുണ്ട്. ഉപഗ്രഹ സംപ്രേഷണത്തോടൊപ്പം ഭൂതല സംപ്രേഷണവും നടത്തുന്ന ഏക ചാനൽ ഇതാണ്. 8 മണിക്കൂർ നേരമാണ് ഭൂതല സംപ്രേഷണം. ചെന്നൈയിലാണ് ഇതിലെ പരിപാടികൾ നിർമിച്ച് അവതരിപ്പിക്കുന്നത്.

4.ഡി ഡി പഞ്ചാബി. പഞ്ചാബി ഭാഷയിലുള്ള പരിപാടികൾ അവതരിപ്പിക്കുന്ന ഈ ഉപഗ്രഹ ചാനൽ 1998-ൽ നിലവിൽ വന്നു. രാജ്യാന്തര പഞ്ചാബി സമൂഹത്തിന്റെ പ്രിയപ്പെട്ട ചാനലായി മാറിക്കഴിഞ്ഞ ഇതിന്റെ ആസ്ഥാനം ജലന്ധർ ആണ്.

5.ഡി ഡി സഹ്യാദ്രി. മറാഠി ഉപഗ്രഹ ചാനലാണ് ഡി ഡി സഹ്യാദ്രി. 1994 മുതൽ സംപ്രേഷണം ചെയ്തുവരുന്നു. സ്വകാര്യ കേബിൾ ചാനലുകളുടെ വെല്ലുവിളി ഏറ്റവുമധികം നേരിടുന്ന ചാനലാകയാൽ അങ്ങേയറ്റം ഗുണനിലവാരമുള്ളതും വിനോദാത്മകവുമായ പരിപാടികളാണ് ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നത്. മുംബൈ, നാഗ്പൂർ, പൂനെ സ്റ്റുഡിയോകളിലായാണ് ഇതിനുവേണ്ട പരിപാടികൾ നിർമ്മിക്കുന്നത്.

6.ഡി ഡി സപ്തഗിരി. തെലുഗു ഉപഗ്രഹ ചാനലാണിത്. 1993-ൽ നിലവിൽവന്നു. ഹൈദരാബാദ്, വിജയവാഡ സ്റ്റുഡിയോകളാണ് പരിപാടികൾ നിർമ്മിക്കുന്നത്.

7.ഡി ഡി ബംഗ്ള. 2001-ൽ നിലവിൽവന്ന ബംഗാളി ഉപഗ്രഹ ചാനലാണിത്. പശ്ചിമ ബംഗാളിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിനോദ-വാർത്താധിഷ്ഠിത പരിപാടികളും അവതരിപ്പിച്ചുവരുന്നു. കൊൽക്കത്ത, ശാന്തിനികേതൻ, ജൽപായ്ഗുരി എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലാണ് പരിപാടികൾ നിർമ്മിക്കുന്നത്.

8.ഡി ഡി ഗുജറാത്തി. 1992 മുതൽ സംപ്രേഷണം ആരംഭിച്ച ഈ ഗുജറാത്തി ഉപഗ്രഹ ചാനൽ 84 ശതമാനത്തിലേറെ ഗുജറാത്തി പ്രേക്ഷകർ കാണുന്ന ഭൂതല ചാനലിന്റെ ഉപഗ്രഹ രൂപാന്തരമാണ്. അഹമ്മദാബാദിലെയും രാജ്കോട്ടിലെയും സ്റ്റുഡിയോകളിലാണ് പരിപാടികൾ നിർമ്മിക്കുന്നത്.

9.ഡി ഡി ചന്ദന. കന്നഡ ഉപഗ്രഹ ചാനൽ. 1994-ൽ നിലവിൽവന്നു. കന്നഡ ചലച്ചിത്രങ്ങളും പരമ്പരകളും ധാരാളമായി സംപ്രേഷണം ചെയ്യുന്ന ഈ ചാനലിന്റെ വാർത്താ-വിനോദ പരിപാടികൾ തയ്യാറാക്കുന്നത് ബാംഗ്ളൂർ, ഗുൽബർഗ സ്റ്റുഡിയോകളാണ്.

10.ഡി ഡി കാശ്മീർ. കശ്മീരി ഭാഷയിലുള്ള വ്യത്യസ്ത വിനോദ-വാർത്താ പരിപാടികളും ചലച്ചിത്രാധിഷ്ഠിത പരിപാടികളും സംപ്രേഷണം ചെയ്യുന്ന ഉപഗ്രഹ ചാനൽ. 2003-ൽ നിലവിൽവന്നു. ശ്രീനഗർ, ജമ്മു, ലേ എന്നിവിടങ്ങളിലായാണ് പരിപാടികൾ നിർമിച്ചുവരുന്നത്.

11.ഡി ഡി മലയാളം. മലയാളം ഉപഗ്രഹ ചാനൽ. 1994 മുതൽ സംപ്രേഷണം ചെയ്തുവരുന്നു.

ഇതര പ്രാദേശിക ചാനലുകൾ : പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകൾക്കുമുമ്പേ നിലവിൽവന്ന ഭൂതല സംപ്രേഷണ ചാനലുകൾ പലതും ഇന്നും നിലനില്ക്കുന്നുണ്ട്-ഡി ഡി കേരള, ഡി ഡി ഡെറാഡൂൺ, ഡി ഡി പനജി, ഡി ഡി ഹിസ്സാർ, ഡി ഡി ഗാങ്ടോക്ക്, ഡി ഡി റായ്പൂർ, ഡി ഡി റാഞ്ചി, ഡി ഡി പോർട്ട് ബ്ളയർ, ഡി ഡി സിംല, ഡി ഡി രാജസ്ഥാൻ, ഡി ഡി മധ്യപ്രേദശ്, ഡി ഡി ഉത്തർപ്രദേശ്, ഡി ഡി മിസ്സോറം, ഡി ഡി ത്രിപുര, ഡി ഡി കന്നഡ, ഡി ഡി പഞ്ചാബി, ഡി ഡി ഗുജറാത്തി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

ഇവയ്ക്ക് അതതു സംസ്ഥാനങ്ങളിൽ ഏറെ പ്രേക്ഷകരുണ്ട്. പ്രാദേശിക തലത്തിൽ വിപുലമായ സ്റ്റുഡിയോ ശൃംഖലയും ദൂരദർശനുണ്ട്. ഇവയിൽ വടക്കുകിഴക്കൻ മേഖലയിലുള്ള സ്റ്റുഡിയോകൾ ഏറെയും നിലവിൽവന്നത് 1993-ലാണ്. ദിബ്രുഗഢ്, സിൽചർ, ഇംഫാൽ, ഷില്ലോങ്, ട്യൂറെ, കൊഹിമ എന്നിവ ഇതേ വർഷത്തിൽ സ്ഥാപിതമായവയാണ്. ഗുവാഹത്തിയിൽ 1985-ലും അഗർത്തലയിൽ 92-ലും ഐസ്വാളിൽ 95-ലും ഇറ്റാനഗറിൽ 96-ലും ഗാങ്ടോക്കിൽ 2004-ലുമാണ് ദൂരദർശൻകേന്ദ്രങ്ങൾ ആരംഭിച്ചത്.

സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ദൂരദർശന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവു വരുത്തി. വരുമാനത്തിലുളള കുറവിനു പിന്നാലെ നിലവാരത്തിൽ ദൂരദർശൻ പിന്നോട്ടുപോയി എന്ന പരാതിയും വ്യാപകമായി. പക്ഷേ വിനോദ പരിപാടികൾ കാണിക്കാൻ ഉള്ള മാധ്യമം അല്ല, മറിച്ച്, രാജ്യത്തോട് ഉത്തരവാദിത്തം ഉള്ള ചാനലാണ് ദൂരദർശൻ എന്നു പറയുന്നവരും ഉണ്ട്. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലാണ് ദൂരദർശൻ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post