മരണം വരെ സംഭവിക്കാം; സഞ്ചാരികൾക്ക് വില്ലനായി ഒരു ഈച്ച

Total
665
Shares

വിവരണം – Tino Joy.

ഞാൻ ഇവിടെ പറയൂന്നത് ഞാൻ അനുഭവിച്ച ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു യാത്രയൂടെ അനുഭവം ആണ്. യാത്രകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉള്ള ഒരു അവസരവും ഞാൻ നഷ്ട്ടപെടുത്താറില്ല. 2021 ജനുവരി 5 തിയതി ഓഫീസിലെ ഒരു ആവശ്യത്തിന് തമിഴ്‌നാട് പോകേണ്ടിവന്നു. പിന്നെ ഒന്നും നോക്കിയില്ല, സന്തോഷത്തോടെ വണ്ടിയെടുത് ഇറങ്ങാൻ ഉള്ള പരിപാടി നോക്കി.

രാത്രി തന്നെ പാസ്സ് എടുക്കാനായുള്ള കാര്യങ്ങൾ നോക്കി. അപ്പോൾ അറിയുന്നത് തമിഴ്‌നാട് ബൈക്കിനു ഒരാൾക്ക് മാത്രം പാസ്സ് കൊടുക്കു എന്ന്. ഞങ്ങൾ 2 പേർക്ക് പോണം. പണികിട്ടി എന്ന് ഓർത്തു ഇരിക്കുന്പോൾ പാലക്കാടുനിന്നു Siruvani ഡാം വഴി പോകുമ്പോൾ ആണ് പാസ്സ് വലിയ പ്രശ്നം ഉണ്ടാവില്ല എന്ന് അറിഞ്ഞത്. എങ്കിലും ഒരാൾക്കുള്ള പാസ് എടുത്തു.

അങ്ങനെ രാവിലെ തന്നെ എഴുന്നേറ്റു ആലുവ നിന്ന് പാലക്കാട് വച്ചുപിടിച്ചു. പാലക്കാട് നിന്ന് ആണ് കൂടെ ഉള്ള അഖിൽ കയറുന്നത്. 5 മണി ടൈം ആയതു കൊണ്ട് റോഡ് ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. രാവിലത്തെ തണുപ്പ് ഒക്കെ ആസ്വദിച്ചു അടിപൊളി യാത്ര. ലോക്‌ഡോൺ കഴിഞ്ഞു ഉള്ള ഒരു ലോങ്ങ് യാത്ര ആയതു കൊണ്ട് മനസ്സിൽ ഒരുപാടു പ്രതിക്ഷ ഉള്ള ഒരു യാത്ര തന്നെ ആയിരുന്നു. ഏകദേശം 2.5 മണിക്കൂർ കൊണ്ട് പാലക്കാട് എത്താൻ പറ്റി. പാലക്കാട് അഖിലിനെ കൂട്ടി വീണ്ടും ശിർവാനി ഡാം ലക്ഷ്യമകി യാത്ര തുടർന്നു.

കുറച്ചു കുടി മുന്പോട്ടു പോയപ്പോൾ വിശപ്പു അതിന്റെ മൂർത്തി ഭാവം എടുത്തു. അടുത്ത് കണ്ട ഒരു ചെറിയ കടയിൽ കയറി നല്ല ആവി പാർക്കുന്ന ഇഡ്‌ലി കൂടെ അടിപൊളി വടയും അകത്താക്കി വീണ്ടും യാത്ര തുടർന്നു. കരിമ്പ എത്തി മെയിൻ വഴിയിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിച്ചു മുൻപോട്ടു. ഒരുവിധം നല്ല കയറ്റം ഉള്ള വഴി ആണ്. ഒരു ഇടുക്കി ഹൈറേഞ്ച് കയറുന്ന പ്രതീതി. വളരെ ആസ്വദിച്ചു ബൈക്ക് ഓടിക്കാൻ പറ്റിയ വഴി. ശേരിക്കും പാലക്കാടിന്റ്റെ മറ്റൊരു വേർഷൻ.

പാലക്കയം എത്താറായപ്പോൾ വണ്ടി ഒന്ന് നിർത്തി. അവിടെ നിന്ന് കുറച്ചു ഫോട്ടോ ഒക്കെ എടുത്തു. അവിടെ നിന്നാണ് യാത്രയൂടെ മൂഡ് മാറി തുടങ്ങിയത്. പാലക്കാട് യാത്രയിൽ പലരും ഒരു ഈച്ച കടിച്ച കഥ പറഞ്ഞു തന്നതിനാൽ ഞാൻ ഫുൾസ്ലീവ് ജാക്കറ്റ് ആണ് ഇട്ടതു. അതുപോലെ ഫുൾഫേസ് ഹെൽമെറ്റ്. ചുരുക്കത്തിൽ ഒരു ചെറിയ ഗ്യാപ്പ് പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു എൻ്റെ ഡ്രസ്സിങ്.

അങ്ങനെ ഫോട്ടോ ഒക്കെ എടുത്തു വീണ്ടും വണ്ടി എടുത്തപ്പോൾ കുറച്ചു കാറ്റ് കയറിക്കോട്ടെ എന്ന് വിചാരിച്ചു ഹെൽമെറ്റിന്റെ വൈസർ കുറച്ചു തുറന്നു വച്ചു. കുറച്ചു മുന്പോട്ടു നീങ്ങിയപ്പോൾ ഒരു ചെറിയ ഈച്ച ഹെൽമെറ്റിന്റെ ഉള്ളിൽ പെട്ടു പെട്ടന്ന് വണ്ടി നിർത്തി. അതിന്നു മുൻപ് തന്നെ അവൻ എനിക്കിട്ടു നല്ല ഒരു കടി തന്നിട്ട് സമാധി അടഞ്ഞു. മുഖത്തു നല്ല വേദന .അപ്പോളും ഞാൻ ഓർത്തത് എന്തകിലും തേനീച്ച കടിച്ചത് ആയിരിക്കും എന്ന്. കൂടെ ഉണ്ടായിരുന്ന അഖിലിനെ കൊണ്ട് ഈച്ചയുടെ കൊമ്പു എടുത്തുകളയിപ്പിച്ചു. ഇതോക്കെ എന്ത് എന്ന് വിചാരിച്ചു വണ്ടി എടുത്തു.

പിന്നെ ഒരു 2 KM കഴിഞ്ഞു വീണ്ടും ഫോട്ടോ എടുക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടു വണ്ടി അവിടെ നിർത്തി. കുറച്ചു ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ മുഖത്തു എന്തോ ഒരു ചെറിയ മാറ്റം. ഹെൽമെറ്റ് ഒന്ന് ഉരിനോക്കാം എന്ന് വച്ചു. ഹെൽമെറ്റ് ഉരിയതും ശരീരം മുഴുവൻ ചൊറിയാൻ തുടങ്ങി വല്ലാണ്ട് തടിക്കാനും. പണി കിട്ടി എന്ന് മനസ്സിലായി. നിന്നനിപ്പിൽ ശരീരം മുഴുവൻ തടിച്ചു വീർത്തു. ഈച്ച പണി തന്നു. പണ്ട് ഒരു കൂട്ടുകാരനു ഇതേ അനുഭവം വന്നത് ഞാൻ ഓർത്തു. അപ്പോൾ തന്നെ അവനെ വിളിച്ചു എന്താ ചെയ്യണ്ടത് എന്ന് ചോദിച്ചു. “ഒന്നും നോക്കണ്ട 10 മിനിറ്റിനുള്ളിൽ ‌ഹോസ്പിറ്റലിൽ എതാൻ നോക്ക് അല്ലെങ്കിൽ പ്രോബ്ലം ആകും” എന്ന് പറഞ്ഞു.

അടുത്ത് എങ്ങും ഒരു മനുഷ്യനെ പോലും കാണാൻ ഇല്ല. അഖിലിനോട് വണ്ടി എടുക്കാൻ പറഞ്ഞു. കുറച്ചു മുമ്പിൽ വന്നപ്പോൾ ഒരു ചേട്ടനെ കണ്ടു ഹോസ്‌പിറ്റൽ നിങ്ങൾ വന്ന വഴി 2KM പുറകോട്ടു പോകണം എന്ന് പറഞ്ഞു. വണ്ടി പുറകോട്ടു എടുത്തു തുടങ്ങിയപ്പോൾ തന്നെ എൻ്റെ കണ്ണ് മങ്ങി തുടങ്ങി. മുമ്പിലോട്ടു പോക്കും തോറും കാഴ്ച കുറഞ്ഞു കുറഞ്ഞു വരുന്നു. ശരിരം വല്ലാണ്ട് തടിക്കാനും തുടങ്ങി. വണ്ടി ഓടിക്കുന്ന അഖിലിനെ മുറുക്കെ പിടിക്കാൻ നോക്കുന്നുണ്ടാകിലും ശരീരം കുഴഞ്ഞു തുടങ്ങി. കണ്ണിന്റെ കാഴ്ച മുഴുവൻ ഇല്ലാതായി. മരണം മുമ്പിൽ കണ്ടു തുടങ്ങി. ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നതോന്നൽ.

അഖിലിനോട് വണ്ടി നിർത്താൻ പറഞ്ഞു റോട്ടിലേക്കു വീണു. വണ്ടി നിർത്തി അവന് മുമ്പിൽ വന്ന ഒരു ബൈക്ക്കാരൻ ചേട്ടനോട് ഒരു ഓട്ടോ വിളിച്ചു തരാൻ പറയൂന്നത് കേൾക്കുന്നുണ്ട്. എനിക്ക് ഒന്നും തന്നെ കാണാൻ കഴിയൂന്നില്ല. എങ്കിലും ചുറ്റും നടക്കുന്നത് എല്ലാം മന്സ്സിലാക്കുന്നുണ്ട്. പെട്ടന്ന് ഒരു ഓട്ടോ വരുന്നതും അതിൽ എന്നെ കിടത്തുന്നതും മന്നസ്സിലാക്കുന്നുണ്ട്. അവിടെ നിന്ന് ഹോസ്പിറ്റലിയിലേക്കു.

ഹോസ്പിറ്റലിൽ എത്തിയതും ഞാൻ പൂർണമായി കുഴഞ്ഞു തുടങ്ങിയിരുന്നു. കൊറോണ ആയതിനാൽ ക്ലിനിക് മുന്നിലെ വാതിൽ പൂർണമായി തുറന്നിരുന്നില്ല. ഒരു ചെറിയ ക്ലിനിക് ആയിരുന്നു അത് (Palakkayam Primery Helth Center). എന്റെ അവസ്ഥ മനസ്സിലാക്കിയ ഹോസ്പിറ്റൽ സ്റ്റാഫ് ഡോർ വലിച്ചു തുറക്കുന്ന സൗണ്ട് ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട്. അവിടെ ആണ് ഞാൻ ശരിക്കും ഭൂമിയിലെ ദൈവങ്ങളെ അറിയുന്നത്. അവിടെ ഞാൻ ഒരു ഡോക്ടറുടെ മനസ്സു കണ്ടു. നിന്നനിപ്പിൽ തന്നെ എനിക്ക് 7,8 ഇൻജെക്ഷൻ എടുത്തു. അപ്പോളേക്കും കുറച്ചേ കാഴ്ച വന്നു തുടങ്ങി. അപ്പോൾ ഞാൻ മങ്ങിയ കാഴചയിൽ കാണുന്നത് ഒരു ഡോക്ടറുടെ മുഖത്തെ ആശ്വാസം ആയിരുന്നു.

ജീവിതത്തിലേക്ക് തിരിച്ചുള്ള യാത്ര. എന്ക്കിലും അത് പൂർണമായില്ല. അപ്പോളേക്കും ബിപി കുറഞ്ഞു തുടങ്ങി. എത്രയും പെട്ടന്ന് മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ ഡോക്ടർ പറയൂന്നത് കേൾക്കാം. ഉടൻതന്നെ വന്ന ഓട്ടോയിൽ അടുത്തുള്ള ഹോസ്പ്പിറ്റലിയിലേക്കു (ESAF Hospital). അവിടെ എത്തിയപ്പോളേക്കും ബിപി വീണ്ടും കുറഞ്ഞു കൊണ്ടിരിക്കുന്നു. അവിടെ ICU കൊറോണ ആയതു കൊണ്ട് വർക്ക് ചെയൂനില്ല. പിന്നെ അവിടെ നിന്ന് ഓട്ടോയിൽ നിന്നും മാറി ആംബുലൻസിൽ മണ്ണാർക്കാട് ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് (Mother Care Hospital).

പോകുന്ന വഴിയിൽ എല്ലാം ട്രിപ്പ് ഇടുന്നുണ്ടായിരുന്നു. മണ്ണാർക്കാട് എത്തിയപ്പോൾ കുറച്ചു മരുന്നുകൾ കുടി ഇൻജെക്റ്റ് ചെയ്തു. അതോടെ ഏകദേശം നോർമൽ ആയിത്തുടങ്ങി. പിന്നെ കുറെ നേരംകൂടി കഴിഞ്ഞപ്പോൾ ബിപി ഓക്കേ ആയിത്തുടങ്ങി. അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്.

ഒരുപാടുപേരുടെ നല്ല മനസ്സു ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇത് എഴുതാൻ ബാക്കി ഉള്ളത്. എല്ലാവരുടേം പേര് എനിക്ക് അറിയില്ല. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിച്ചു തന്ന Dr ഹണി റോസ്, പിന്നെ ആ ഹോസ്‌പിറ്റലിലെ എല്ലാ സ്റ്റാഫിനോടും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. പിന്നെ ആട്ടോ ഓടിച്ച ചേട്ടൻ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പായത്തിന്നു ശേഷം ആണ്‌ പോയത്. പിന്നെ ചങ്ക് അഖിൽ… എല്ലാവരോടും എൻ്റെ മനസു നിറഞ്ഞ നന്ദി.

പഠിച്ച പാഠങ്ങൾ : ഒരുകാരണവശാലും ഹെൽമെറ്റിന്റെ വൈസർ കാട്ടിലൂടെ പോകുമ്പോൾ തുറന്നു ഇടരുത്. പരിചയം ഇല്ലാത്ത വഴികളിലൂടെ പോകുമ്പോൾ സൂക്ഷിച്ചു മാത്രം വണ്ടി നിർത്തുക. അതുപോലെ തന്നെ ആരെയെങ്കിലും കൂടെ കൂട്ടുക. ഒരു ഈച്ച വിചാരിച്ചാൽ തീരാവുന്ന അത്ര ചെറിയ ഒരു ജീവിതമേ നമുക്കുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ – പാർട്ട് 2

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. രണ്ടാം ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo . ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വായിക്കുക – വാഴയിൽ കൊച്ചയ്യപ്പനെ നോക്കി വേലായുധേട്ടൻ…
View Post