മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്

Total
17
Shares

ലേഖകൻ – ഋഷിദാസ്.

ഒരു രാജ്യത്തിൽ വെള്ളപ്പൊക്കമുണ്ടാകുവാൻ ആ രാജ്യത്തിൽ തന്നെ മഴ പെയ്യണമെന്നില്ല. ആയിരകകണക്കിനു കിലോമീറ്ററുകൾക്കകലെ മഴ പെയ്താലും മതി. അതായിരുന്നു അൻപതുകൾ വരെ ഈജിപ്തിലെ സ്ഥിതി.

ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് വാർഷിക വര്ഷപാതം അമ്പതു സെന്റീമീറ്ററിനടുത്താണ് ഇവിടെ . ഏതാണ്ട് ഒരു മരുഭൂമി . പക്ഷെ അൻപതുകൾ വരെ ഈജിപ്തിൽ ഓരോ വർഷവും ഭീഷണമായ വെള്ളപൊക്കം ഉണ്ടാകുമായിരുന്നു .പുരാതന ഈജിപ്ഷ്യൻ ജനത ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്.

നൈൽ നദി ഈജിപ്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് ഒഴുകുന്നത് . ലോകത്തെ ഏറ്റവും നീളമുള്ള നദിയായി കരുതപ്പെടുന്നത് നൈൽ നദിയെ ആണ് . ഏതാണ്ട് 6800 കിലോമീറ്റർ ആണ് നൈലിനെ നീളം . ഈജിപ്തിൽ കാര്യമായ മഴയില്ലെങ്കിലും നൈൽ നദിയുടെ കൈവഴിയായ ബ്ലൂ നൈൽ ഉത്ഭവിക്കുന്ന എത്യോപ്പ്യൻ പീഠഭൂമിയിൽ ഇന്ത്യയിൽ എന്നപോലെ മൺസൂൺ കാറ്റുകളിൽ നിന്നും ജൂൺ മുതൽ മൂന്നുമാസം കനത്ത മഴ ലഭിക്കുന്നു.

ഈ മഴവെള്ളം നാലായിരത്തിലേറെ കിലോമീറ്റർ ഒഴുകി ഈജിപ്തിൽ അതിപുരാതന കാലം മുതൽ തന്നെ വര്ഷം തോറും വെള്ളപൊക്കം സൃഷ്ടിച്ചിരുന്നു .ഈജിപ്തിൽ ഒരു തുള്ളി മഴയില്ല പക്ഷെ ആയിരകകണക്കിനു കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ കാലവർഷം നിമിത്തം ഈജിപ്തിൽ വെള്ളപൊക്കം സൃഷ്ഠിക്കപ്പെടുന്നു .ഈ പ്രളയ ജലം രണ്ടുമാസം കൊണ്ട് ഏതാണ്ട് ഓഗസ്റ്റ് പകുതിയോടെ ഈജിപ്തിലെത്തും .പിന്നീട് ഏതാനും ആഴ്ച നൈൽ തടത്തിൽ ജലനിരപ്പ് ഇരുപതടി വരെ ഉയർന്നു വലിയ പ്രളയം സൃഷ്ടിക്കും . ഈജിപ്തിലെ നൈൽ താഴ്വരയെ ഫലഭൂയിഷ്ഠമാക്കിയത് ഈ വെള്ളപൊക്കമാണ് . പക്ഷെ ഈ വാർഷിക വെള്ളപൊക്കം ചിലപ്പോഴെങ്കിലും ഭീഷണരൂപം പ്രാപിച് പലപ്പോഴും ഈജിപ്തിൽ കനത്ത നാശം തന്നെ വിതച്ചിരുന്നു.

ഈ അപകടം ഒഴിവാക്കാനോ ലഘൂകരിക്കാനോ ആയുള്ള ശ്രമങ്ങൾ ഈജിപ്ത് രൂപീകരിക്കപ്പെട്ട കാലം മുതൽ പരീക്ഷിക്കപ്പെട്ടിരുന്നു . ആദ്യ ഈജിപ്ഷ്യൻ രാജാവായ നാർമെർ ( സ്കോര്പിയോൺ കിംഗ് ) അകക്കല്ലാതെ ഈജിപ്ഷ്യൻ തലസ്ഥാനമായ തീബ്സിനെ നൈൽ പ്രളയത്തിൽനിന്നും രക്ഷിക്കാൻ ഒരു അണകെട്ട് നിർമിച്ചിരുന്നു . ഏതാണ്ട് 4700 വര്ഷം മുൻപായിരുന്നു ഈ നിർമിതി . സാദ് അൽ ഖാഫ്രാ (Sadd el-Kafara (Dam of the Infidels) ) എന്ന് പിൽക്കാലത്തു അവഹേളനപരമായ വിളിക്കപ്പെട്ട ഈ നിർമിതി ഒരു വലിയ വെള്ളപ്പൊക്കത്തിൽ തകർന്നു .ഇരുപതാം നൂറ്റാണ്ടിലും പ്രളയം ലഘൂകരിക്കാനുള്ള ചെറുഡാമുകൾ നിർമ്മിക്കപ്പെട്ടു.

ഈ അപകടം ഒഴിവാക്കാനായി അൻപതുകളിൽ ഈജിപ്ത് ആസ്വാൻ അണക്കെട്ടിന്റെ നിർമാണം തുടങ്ങി 1970 ൽ പണിതീർന്ന ഈ അണകെട്ട് ഏതാണ്ട് 130 കുബിക് കിലോമീറ്ററിലധികം ശേഷിയുള്ളതാണ് . എത്യോപ്പിയയിൽ നിന്നുവരുന്ന പ്രളയജലം അസ്വാൻ അണകെട്ട് തടഞ്ഞതോടെ നൈൽ നദിയുടെ ഈജിപ്ഷ്യൻ തീരങ്ങളിലെ വാർഷിക വെള്ളപ്പൊക്കം പഴങ്കഥയായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post