വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

എൽസു നാടൻ ഫുഡ്സ് ചിക്കൻ ബിരിയാണി അഥവാ നാൻസിയുടെ എരിവുള്ള ചിക്കൻ ബിരിയാണി… പൊതിച്ചോറിലെ കിക്കിടലമായ നാൻസിയുടെ ചിക്കൻ ബിരിയാണിയും ഒന്ന് പരീക്ഷിക്കാമെന്ന് കരുതി കഴിയുന്നതും വീട്ടിൽ മുഴുവൻ സമയവും ഇരിക്കുന്ന, വർക്ക് ഫ്രം ഹോമായ ഞാൻ ശനിയാഴ്ച ഒഴിവ് ദിവസം ഇത് വാങ്ങിക്കാനായി പുറത്തിറങ്ങി.

സ്ഥലം: പനവിളയിൽ നിന്ന് ബേക്കറി ജംഗ്ഷനിലോട്ട് വരുമ്പോൾ ഇടത് വശത്തായി പനവിള ബസ് സ്റ്റോപ്പുണ്ട്. (എതിർവശം Healthcare Diagnostic Centre.) ബസ്സ്സ്റ്റോപിനോട് ചേർന്ന് താഴോട്ട് പോകുന്ന ഒരു പടിക്കെട്ടുണ്ട്. പടിക്കെട്ട് ഇറങ്ങുമ്പോൾ ഇടതു വശത്ത് ആദ്യം കാണുന്ന ഓടിട്ട കെട്ടിടം CNRA 109.

മൂന്ന് ചിക്കൻ ബിരിയാണിയും വാങ്ങിച്ച് വീട്ടിലെത്തി. ഒരെണ്ണം 2 പിള്ളേർക്കും, ഓരോന്നു വീതം രണ്ട് മുതിർന്നവർക്കും.വാഴയിലയിൽ പൊതിഞ്ഞ ചിക്കൻ കിഴി ബിരിയാണിയാണ്. പുഴുങ്ങിയ മുട്ടയും ബിരിയാണിയിലുണ്ട്. കവറുകളിൽ പപ്പടവും ജ്യൂസും സാലഡും. ഇലയിൽ പൊതിഞ്ഞ മാങ്ങ അച്ചാറും. വില ഒരെണ്ണം 170 രൂപയാണ്.

ബിരിയാണി നല്ല അളവിൽ ഉണ്ട്. നല്ല വലിപ്പമുള്ള ചിക്കൻ പീസുകൾ. ഒടുക്കത്തെ എരിവാണ്, ഇറച്ചിക്കും കുരുമുളകും കൂടി ചേർത്ത ബിരിയാണി ചോറിനും. മുന്തിയ ഇനം ബസുമതി അരിയാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തിപരമായി നമ്മൾക്ക് എല്ലാവർക്കും എരിവ് വളരെ കൂടുതലായിരുന്നു. ഓതെന്റിക്ക് ബിരിയാണിയല്ലാതെ എരിവു ചേർത്ത ബിരിയാണിക്ക് മുൻഗണന നല്കുന്നവർക്ക് ഇഷ്ടപ്പെടും.

ഇറച്ചിയുടേയും ബിരിണായിയുടേയും വേവ് എല്ലാം പാകത്തിനായിരുന്നു. സലാഡ് കൊള്ളാം. വളരെ നല്ല മാങ്ങയുടെ അച്ചാറും. ക്രിസ്പി പപ്പടവും. തക്കാളി പച്ചയ്ക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിലും തക്കാളി ജ്യൂസ് താല്പര്യമില്ലാത്തതിനാൽ തക്കാളി പ്രധാനമായി ചേർന്ന ജ്യൂസ് ഞാനും പിള്ളേരും രുചിച്ച ശേഷം കുടിച്ചില്ല. തക്കാളി ജ്യൂസ് ഇഷ്ടമുള്ളയാൾ കുടിച്ച ശേഷം കൊള്ളാമെന്ന് പറഞ്ഞു.

വ്യക്തിപരമായി എരിവുള്ളതും അല്ലാത്തതും, ഓതെന്റിക്ക് ആയതും അല്ലാത്തതുമായ എല്ലാത്തരം ബിരിയാണികളും കഴിക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കൂടുതലും താല്പര്യം ഓതെന്റിക് ബിരിയാണികൾ കഴിക്കാനാണ്. ഓതെന്റിക് ബിരിയാണിയുമായി ഒട്ടും താരതമ്യം ചെയ്യാതെ നല്ല എരിവുള്ള മസാലക്കൂട്ട് ചേർത്ത നല്ല അളവിലുള്ള ബിരിയാണിയാണ് നോക്കുന്നതെങ്കിൽ ഇതും രുചിക്കാവുന്നതാണ്.

മുൻകൂട്ടി ഓർഡറുകൾ തലേ ദിവസം രാത്രി 10 – 11 മണിക്ക് മുൻപ് ദയവായി നല്കുക. എൽസു നാടൻ ഫുഡ് പ്രോഡെക്റ്റ് – 9745399353 / 9645555596, വാട്സ് ആപ് 9995255553.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.