ഒരു കെഎസ്ആര്‍ടിസി പ്രേമിയായ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വദേശിയായ അഭിജിത്ത് കൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രവും വരികളും ഇവിടെ പങ്കുവെയ്ക്കുകയാണ്.

“കെഎസ്ആര്‍ടിസിയുടെ വെഞ്ഞാറമൂട് ഡിപ്പോയിലെ ഡ്രൈവർമാർ എല്ലാം മാസ്സ് ആണത്രേ. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്നത് ടൈറ്റസ് വി ഡാനിയേൽ. ആളൊരു രസികൻ ആണ്. കൗണ്ടർ അടിക്കാൻ ഇയാളെ കഴിഞ്ഞേ ഉള്ളു വേറെ ആരും. ഇന്ന് ഞാൻ ജോലി കഴിഞ്ഞു ഇറങ്ങി ഡിപ്പോയിൽ ചെന്നപ്പോൾ പുള്ളിക്കാരൻ ഡ്യൂട്ടി കഴിഞ്ഞു വണ്ടി ഒതുക്കുന്നു. എന്നെ കണ്ടപ്പോൾ പുള്ളി “എന്തുവാടേ എന്റെ സ്‌കാനിയ കാണാൻ വന്നതാണോ” എന്ന് ചോദിച്ചു. (RT 710) ടാറ്റാ അയ്നാണ്.

പുള്ളി പഴയ മൂഴിയാർ ഷെഡ്യൂൾ ആണ്. ഡ്യൂട്ടി പരിഷ്കരണം ഒക്കെ വന്നപ്പോൾ ഫാസ്റ്റ് ഡ്യൂട്ടി ഒക്കെ പോയി പുള്ളിക്ക് കിട്ടിയത് RT 710. എപ്പോഴെങ്കിലും കണ്ടാൽ അണ്ണാ ഇന്ന് നിങ്ങൾ ഏതാ ഡ്യൂട്ടി എന്ന് ചോദിച്ചാൽ ചിരിച്ചു കൊണ്ട് ‘മൂന്നാനക്കുഴി സ്‌കാനിയ’ എന്ന് പറയും. ഇന്ന് സർവീസ് തീർന്നു വണ്ടി ഒതുക്കിയപ്പോളാണ് ഞാൻ ചെന്നത്. ഞാൻ ചെന്നപ്പോൾ പുള്ളി വണ്ടിയുടെ ഉൾവശം കഴുകികൊണ്ടിരിക്കുകയായിരുന്നു. ഷാംപൂ ഒക്കെ ഇട്ടു കഴുകി മിനുക്കിയെടുക്കുന്നു.

ഇതെന്തിനാ ഇവിടെ കഴുകുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി പറയുവാ കയറുന്ന യാത്രക്കാർ നാളെ കയറിട്ടു ഇത് സ്‌കാനിയ ആണെന്നെങ്കിലും പറയട്ടെ. സത്യം പറഞ്ഞാൽ പുള്ളിയോട് സംസാരിച്ചാൽ ചിരിക്കാതെ പോകാൻ പറ്റില്ല അത്ര കോമഡി ആണ്.

ഞാൻ ഫോട്ടോ എടുത്തപ്പോൾ എന്തിനാ എന്ന് ചോദിച്ചു. ഫേസ്ബുക്കിൽ ഇടാനാണെങ്കിൽ നീ ഉൾവശം ഇതിന്റെ ഇട്ടിട്ടു മുൻ ഭാഗം സ്കാനിയയോ അല്ലേൽ മിന്നലോ ഇട്ടാൽ മതി എന്ന് പറഞ്ഞു. പുള്ളിയുടെ വീട്ടുകാർ ഒക്കെ കാണും അവർ വിചാരിക്കട്ടെ സ്‌കാനിയ ആണ് ഓടിക്കുന്നത് എന്ന് പറഞ്ഞു ചിരിച്ചു. അപ്പോഴേക്കും കണ്ടക്ടർ കളക്ഷൻ റിപ്പോർട്ട് കൊടുത്തു. 11650 രൂപയുണ്ട്. അതും വാങ്ങി പുള്ളി എന്നോട് ഒരു ചോദ്യം – “സ്‌കാനിയ കൊണ്ട് വരുമോടാ ഇത് പോലെ കളക്ഷൻ?”

ശമ്പളവും പെൻഷനും പാതി വഴിയിൽ ഡ്യൂട്ടി വെട്ടിക്കുറച്ചത് കാരണം ജീവനക്കാർ പൊറുതി മുട്ടിയിരിക്കുന്ന ഈ അവസ്ഥയയിലും ഇതുപോലൊക്കെ ആത്മാര്‍ത്ഥമായി ചെയ്യുന്ന ഇവരൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ മാസ്സ്?

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.