എല്ലായിടത്തും കൊറോണ വൈറസ് ഭീതിയിൽ നിൽക്കുന്ന ഈ സമയത്ത് ആളുകൾക്ക് യാത്രാസൗകര്യം കൂടുതലായി ഒരുക്കി മാതൃകയാകുകയാണ് ‘ബുൾസ് ട്രാൻസിസ്റ്റ് ഇന്ത്യ’ എന്ന ട്രാവൽ ഗ്രൂപ്പ്.

ഇന്ന് (മാർച്ച് 13) വൈകുന്നേരം എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരെ യാതൊരുവിധ ചാർജ്ജുകളും ഈടാക്കാതെ പൂർണ്ണമായും സൗജന്യമായി കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ.

ബസ്സിൽ 30 സീറ്റുകളുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികൾക്കാണ് ബസ്സിൽ മുൻഗണന കൊടുക്കുന്നത്. എറണാകുളം, കാക്കനാട് ഇൻഫോപാർക്കിൽ നിന്നും വൈകുന്നേരം ആറു മണിയ്ക്ക് പുറപ്പെടുന്ന ബസിനു കളമശ്ശേരി മെട്രോ സ്റ്റേഷൻ സ്റ്റോപ്പിൽ ബോർഡിംഗ് പോയിന്റ് ഉണ്ടായിരിക്കും.

മറ്റു യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പനി, ചുമ, തുമ്മൽ മുതലായ ലക്ഷണങ്ങളുള്ളവരെ ബസ്സിൽ യാത്ര ചെയ്യുവാൻ അനുവദിക്കുന്നതല്ല. മുൻകൂട്ടി വിളിച്ച് സീറ്റ് കൺഫോം ആക്കിയ യാത്രക്കാർക്കു മാത്രമേ ബസ്സിൽ യാത്ര ചെയ്യുവാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക – 9744588555.

Bulls Transit India Pvt Limited is happy to announce that we will be operating bus service from Cochin – Calicut absolutely free on 13th March 2020 as measure to tackle the transport woes in this difficult situation. Only 30 seats are available and preference will be given to those passengers having permanent residence in Calicut.

Passengers with high temperature, sneezing, cough or any contagious diseases will not be allowed to board the bus to ensure safety of other passengers.

Boarding points: 6:00 PM – Infopark, 6:30 PM – Kalamassery Metro Station. Kindly call on 9744588555 for confirming the seats. Only confirmed passengers will be allowed to board the bus.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.