എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് – ഏതൊരു സഞ്ചാരിയുടെയും സ്വപ്നയാത്ര

Total
7
Shares

വിവരണം- ഷബീർ അഹമ്മദ്.

ലോകത്തേ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഒരു നോക്ക് കാണാൻ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല!, അത് കൊണ്ട് തന്നെയാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് ഇത്രയും പ്രശസ്തമായത്. എവറസ്റ്റ് കൊടുമുടി കാണുന്നതിലുപരി ഭൂമിയിലെ ഏറ്റവും സുന്ദരമായ പർവ്വതനിരകളായ ഹിമാലായ സാനുക്കളിൽ കടന്നു ചെല്ലുക എന്ന വെല്ലുവിളിയാണ് പ്രധാനം.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ പുമോറിയും നുപ്ച്ചയും ആമ്മാ ഡബ്ലവും പോലുളള മലകൾ ഈ റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വിളഞ്ഞ് നിൽക്കുന്ന വയലുകളും സുന്ദരമായ ഗ്രാമങ്ങളും മൊണാസ്ട്രികളും ഈ യാത്രയുടെ മുഖ്യആകർഷണമാണ്. ഷെർപ്പാ ഗോത്രത്തേ കുറിച്ച് കൂടുതൽ അറിയാനും മനസിലാക്കാനുമായി ഈ ട്രെക്ക് ഉപയോഗപ്പെടുത്താം.

യുനേസ്കോ വേൾഡ് ഹേറിറ്റേജ് സൈറ്റായ സാഗർമാതാ നാഷ്ണൽ പാർക്കിലൂടെയാണ് യാത്രയുടെ മുക്കാൽ ഭാഗവും പുരോഗമിക്കുന്നത്. അപൂർവ്വയിനത്തിൽപ്പെട്ട കസ്തൂരി മാനും, മൗണ്ടൻ ഗോട്ടും, കരടികളും വർണ്ണകിളികളും ഭാഗ്യമുണ്ടങ്കിൽ കാഴ്ചക്ക് വിരുന്നൊരുക്കും. സാധാരണ രീതിയൽ പന്ത്രണ്ടോ പതിനാലോ ദിവസം കൊണ്ട് യാത്ര പൂർത്തീകരിക്കാം. പര്യടനത്തിന്റെ ഉന്നതതലം 5545 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാലാപത്തറാണ്.

കുഞ്ഞുന്നാൾ മുതലേ ഈ യാത്ര എന്റെയും വലിയ മോഹമായിരുന്നു. എന്നെങ്കിലുമൊരിക്കൽ എവറസ്റ്റ് കൊടുമുടി നേരിട്ട് കാണുവാനായി എന്റെ ഹൃദയം തുടിച്ചിരുന്നു. ‘എവറസ്റ്റ്’ സിനിമ ത്രീഡിയിൽ വിസ്മയമൊരുക്കിയതോടെ ഞാൻ യാത്രക്കായി തിടുക്കം കൂട്ടി.

ക്രൗഡ് ഫണ്ടിംഗും ഐക്യദാർഢ്യവും…ഇത്തരമോരു സാഹസത്തിന് മുതിരുന്നതിനു മുമ്പ് തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ജനങ്ങളൾക്കും സഞ്ചാരികൾക്കും പ്രചോദനമാകുന്ന രീതിയിൽ വേണം ഈ യാത്ര.അത് കൊണ്ട് തന്നെയാണ് ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം സ്വീകരിച്ചത്. ഒരു ലക്ഷത്തിലേറെ ചിലവ് വരുന്ന ഈ യാത്രയുടെ കുറച്ച് തുക ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിക്കാൻ നിശ്ചയിച്ചു.

ജനപങ്കാളിത്തത്തോടെ ഉലകം ചുറ്റുന്ന രോഹിത് എന്ന ‘ലോൺ വാണ്ടറർ ‘ കുറച്ച് ദിവസം എന്റെ കൂടെ താമസിക്കുകയുണ്ടായി. അന്ന് രോഹിത് നൽകിയ ആശയമാണ് ക്രൗഡ് ഫണ്ടിംഗ്. ” ശുദ്ധ മണ്ടത്തരം, നിനക്ക് യാത്ര ചെയ്യാൻ ആരെങ്കിലും പൈസ തരുമോ ,. ബാംഗ്ലൂറോ മറ്റോ നടക്കും. മലയാളികൾ പത്ത് പൈസ തരൂല്ലാ!…” ഇങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ ഈ കാഴ്ച്ചപ്പാടാണ് ആദ്യം മാറ്റേണ്ടത്.

നിങ്ങളേയും നിങ്ങളുടെ യാത്രകളേയും ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമുണ്ടാവില്ലേ! പത്ത് പേർ ആയിരം രൂപ വച്ച് തന്നാൽ പതിനായിരം രൂപയായി, ആയിരം രൂപ തരാൻ തയ്യാറായ അമ്പത് സുഹൃത്തുകൾ നിങ്ങൾക്കു മുണ്ടാവില്ലേ!.. എനിക്ക് അത്തരത്തിലുളള എഴുപത്തഞ്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു, രണ്ടാഴ്ച്ച കൊണ്ട് ഞാൻ എഴുപത്തയ്യായിരം രൂപ സ്വരൂപിച്ചു.

എന്റെ യാത്രകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും ഒരു ലഘു വിവരണം തയ്യാറാക്കി വാട്ട്സാപ്പും ഫേസ്ബുക്കും വഴിയും പ്രചരിപ്പിച്ചു. സ്കൂൾ സുഹൃത്തുകൾ, കോളേജ് സുഹൃത്തുകൾ, സഞ്ചാരി കുട്ടായ്മ, ബന്ധുക്കൾ ഇവർ ഒത്തുചേർന്നിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളേയാണ് ഞാൻ പ്രധാനമായും ലക്ഷ്യം വച്ചത്. വലിയ കമ്പനികളുടേയും സ്ഥാപനങ്ങളുടേയുമൊക്കെ സ്പോൺസർഷിപ്പും ആശ്രയിക്കാവുന്നതാണ്.

ഒരു നാണയത്തിന്റെ മറുവശം പോലെ വിമർശനങ്ങൾ പല ഭാഗത്തു നിന്നുമുണ്ടായി, സ്വന്തം ഭാര്യ പോലും ഈ ഒരു സങ്കൽപത്തിന് എതിരായിരുന്നു… പക്ഷെ എനിക്ക് കിട്ടിയ പ്രോത്സാഹനങ്ങൾ ഈ വിമർശനങ്ങളേക്കാൾ എത്രയോ വലുതായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സഹപാഠി ഒപ്പമുണ്ടായിരുന്നു, അല്പം പിശുക്കത്തരമൊക്കെ അവനുണ്ട്. അവൻ എനിക്ക് ആയിരം രൂപ അയച്ച് തന്നിട്ട് ഇങ്ങനെ ഒരു സന്ദേശമെഴുതി, “എടാ! എനിക്ക് ഈപ്പോ ജോലിയോന്നുമില്ല. കുറച്ച് ടൈറ്റിലാണ്, നിന്റെ ആഗ്രഹമല്ലേ പോയിട്ട് വാ.” അവന്റെ വാക്കുകൾ നൽകിയ പ്രചോദനം എനിക്ക് പറഞ്ഞറിയിക്കാനാവില്ല.

ക്രൗഡ് ഫണ്ടിംഗ് പുതിയ ആശമൊന്നുമല്ല. പണ്ട് കാലം തോട്ടെ പലരും ക്രൗഡ് ഫണ്ടിംഗ് മാർഗം സ്വീകരിച്ചിട്ടുണ്ട്. വിഖ്യാതമായ സഞ്ചാരി ക്രിസ്റ്റഫർ കൊളമ്പസ് ലോകം ചുറ്റിയത് ജനങ്ങളുടെ സഹായത്തോടെയാണ്. സൗത്ത് പോൾ ആദ്യമായ സന്ദർശിച്ച റൗൽഡ് അമുണ്ട്സേൻ സഞ്ചരിച്ചത് സ്വന്തം പണം കൊണ്ടായിരുന്നില്ല. പ്രശസ്ത മലയാള സംവിധായകൻ ജോൺ എബ്രഹാം ‘അമ്മ അറിയാൻ’ എന്ന സിനിമ നിർമിച്ചത് ഒഡീസിയ എന്ന കുട്ടായ്മയുടെ കീഴിൽ ഗ്രാമങ്ങളിലൂടെ ബക്കറ്റ് പിരിവ് നടത്തിയായിരുന്നു. കേരളം കണ്ട പല സമരമുഖങ്ങളുടെയും പ്രധാന ധന സ്രോതസ് ക്രൗഡ് ഫണ്ടിംഗായിരുന്നു എന്ന് മറക്കേണ്ട!. എന്തിന് നീലാംസ്ട്രോങ്ങ് ചന്ദ്രനിൽ കാൽക്കുത്തിയത് സർക്കാർ സഹായത്തോടെയായിരന്നു.

ജനങ്ങളുടെ പിന്തുണ ചെറുതല്ല. ഒരു തരത്തിൽ നോക്കിയാൽ സർക്കാർ പിരിച്ചെടുക്കുന്ന നികുതിയും ക്രൗഡ് ഫണ്ടിംഗ് അല്ലേ?!. ക്രൗഡ് ഫണ്ടിംഗ് കൊണ്ട് പ്രധാനമായും മൂന്ന് ആശയങ്ങളാണ് എനിക്ക് മുന്നോട്ട് വെക്കാനുളളത് – 1. സ്വപ്നങ്ങൾ പണക്കുറവ് കാരണം നിറം മങ്ങി പോകരുത് -. ബാല്യ കാലത്തെ നമ്മുടെ വലിയ സ്വപ്നമായ സൈക്കിൾ സ്വന്തം കാശ് കൊണ്ടല്ല വാങ്ങിച്ചത്. അമ്മാവനും വല്യമ്മയും അച്ഛനും എല്ലാവരും തന്ന പണം കൊണ്ടാണ്. 2. യാത്ര ചിലവേറിയ വിനോദമല്ല. അത് വളരെ ലളിതമാണ്…പണക്കാരുടെ മാത്രം അവകാശമല്ല. 3. വീടും സമ്പാദ്യവും വിറ്റ് യാത്ര ചെയ്യുന്ന പലരും നമുക്ക് ചുറ്റുമുണ്ട്, അല്ലാതയും യാത്ര ചെയ്തൂടെ!.

രോഹിത് ഇപ്പോൾ കംമ്പോടിയയിലാണ്, പണ ചിലവില്ലാതെ അഞ്ചിൽ കൂടുതൽ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞു. പലരും കാണുന്ന സ്വപ്നമാണ് നിങ്ങളുടെ യാത്രകളിലൂടെ സഫലമാകുന്നത്. എനിക്ക് പിന്തുണയേകിയ പത്തിൽ കൂടുതൽ ആളുകൾ എവറസ്റ്റ് കാണാൻ ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ യാത്രക്ക് ജനപങ്കാളിത്തം ആവശ്യപ്പെടുന്നതിൽ ഇനി മുഷിപ്പ് തോന്നേണ്ടതില്ല, അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ കൊളമ്പസ് അമേരിക്ക കണ്ടുപിടിക്കുമായിരുന്നോ!.

ഈ ആശയം ബോധ്യമായവർക്ക് പിന്തുടരാം അല്ലാതവരിൽ കല്യാണത്തിനും വീട് വെയ്ക്കാനും കുറി കാശ് മേടിക്കാതാവരായി ആരെങ്കിമുണ്ടെങ്കിൽ അവർക്ക് വിമർശിക്കാം. വീടും കല്യാണവും നിങ്ങൾക്ക് സ്വപ്നമാണെങ്കിൽ എന്റെ സ്വപ്നം യാത്രകളാണ്. രണ്ട് കൊല്ലം മുമ്പ് കാർഗിൽ വാർ മെമ്മൊറിയൽ സന്ദർശിക്കുകയുണ്ടായി അന്ന് സിയാച്ചിനിലെ ഭടൻമാരൊട് ആദര സൂചകമായി അവർക്കുളള ഐക്യദാർഢ്യം കൂടിയാണ് എന്റെ ഈ യാത്ര.

ഒരുക്കങ്ങളും തയ്യാറെടുപ്പുകളും…മൂന്ന് മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. കർക്കിടക മാസാവസാനം മനസ്സിനും ശരീരത്തിനും ഉണർവേകാൻ ചെറിയ തോതിൽ ഉഴിച്ചിൽ നടത്തി. സാധാരണ രീതിയിൽ ഒമ്പത് മണി വരെ കിടന്നുറങ്ങാറുളള ഞാൻ അതിരാവിലെയുണർന്ന് നടത്തം ആരംഭിച്ചു.ശ്വാസം കിട്ടാതെ കിതച്ച് തോറ്റ് പിൻമാറേണ്ടി വരുമെന്ന ഭീതി എന്നെയുറങ്ങാൻ അനുവദിച്ചില്ല.

ആദ്യം നാലോ അഞ്ചോ കീ.മീ ദൂരെ തുടങ്ങി പിന്നീട് പത്ത് കി.മീ വരെ ദീർഘിപ്പിച്ചു. ആഴ്ച്ചയിൽ ഒരു ദിവസം അഞ്ചിൽ കൂടുതൽ മണിക്കൂർ നടക്കാൻ ശ്രദ്ധിച്ചു. ചെറിയ ഭാരം തോളത്തിട്ട് നടക്കുന്നത് നല്ലതാണ്. പണിതീരാത്ത കെട്ടിടത്തിന്റെ പടികൾ കയറിയിറങ്ങയും ചെറിയ കയറ്റങ്ങൾ കയറിയും സ്വയം പരിശീലിച്ചു. കഠിനമായ പരിശീലനരീതികളും ജിം വർക്കോട്ടുകളും പറയുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ല എന്ന് എന്റെ അനുഭവം വ്യക്തമാക്കുന്നു.

മൗണ്ടൻ സിക്നസ്സും മെഡിക്കൽ കിറ്റും…രണ്ടായിരം മീറ്ററിൽ കൂടുതൽ ഉയരം കയറുമ്പോൾ ശരീരം നടത്തുന്ന പ്രതിരോധമാണ് മൗണ്ടൻ സിക്നസ്സ് അഥവാ എ.എമ്.എസ്.( A. M. S) AMS നെ കുറിച്ച് ശരിക്കും പഠിക്കാതെ യാത്ര തുടങ്ങരുത്. തലചുറ്റൽ, ഛർദി, ഉറക്കകുറവ്, ശ്വാസം കിട്ടാതെ അണക്കൽ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. നിങ്ങളുടെ ശരീരത്തെ മറ്റുള്ളവരേക്കാൾ നന്നായി നിങ്ങൾക്കെ അറിയാനാകു. ആദ്യ ലക്ഷണൾ മനസില്ലാക്കിയാൽ ഭീകരമായ സെറിബ്രൽ എഡീമയിൽ(cerebral oedema) നിന്നും പൾമണറി എഡിമയിൽ(pulmonary oedema) നിന്നും രക്ഷപ്പെടാം.

AMS പ്രതിരോധിക്കാൻ ഞാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ ഇവയാണ് : 1. ധാരാളം വെളളം കുടിക്കുക, 2. ശരീരം ഉയരത്തോട് പൊരുത്തപ്പെടാൻ റസ്റ്റ് ഡേ നിർബന്ധമായും ട്രക്കിൽ ഉള്ളപ്പെടുത്തുക., 3. തലയും മുഖവും മറയ്ക്കുക, 4. ഗാർലിക്ക് സൂപ്പും ജിൻജർ ടീ യും ധാരളം കഴിക്കുക, 5. അതാത് ദിവസത്തെ ട്രക്ക് അവസാനിച്ചയുടൻ കിടന്നുറങ്ങാതിരിക്കുക. മനസും ശരീരവും സ്ഥലത്തോട് പൊരുത്തപ്പെട്ട ശേഷം മാത്രം ഉറങ്ങുക., 6. ‘ജിൻഗോ ബൈലോബാ ‘ (Ginko biloba)എന്ന ഫേർൺ (fern ) അടങ്ങിയ ഗുളിക മാത്രമാണ് മരുന്നായിട്ട് ഉപയോഗിച്ചത്. ഡയാമോക്ക്സ് (Diamox) മുൻകൂട്ടി ഉപയോഗിക്കുന്നതിനോട് എതിരഭിപ്രായമാണ് എനിക്കുള്ളത് കാരണം AMS ന്റെ തുടക്കത്തിലുളള ലക്ഷണങ്ങൾ അറിയാതെ പോകാൻ സാധ്യതയുണ്ട്.

ഡോക്ടറായ ജ്യേഷ്ഠനായിരുന്നു മരുന്ന് കിറ്റിലേക്ക് വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി തന്നത്. സാധാരണയായി വരാൻ സാധ്യതയുള്ള അസുഖങ്ങൾ മനസിലാക്കി വേണം കിറ്റ് റെഡിയാക്കാൻ. തണുപ്പിനും ശ്വസന സംബന്ധമായ രോഗങ്ങൾക്കുളള മരുന്നിനാണ് മുൻഗണന നൽകിയത്. അത്യാവശ്യഘട്ടത്തിലെ മരുന്നുകളായ അഡ്രിനാല്ലിൻ(adrenaline), ഡേക്സാമെത്താസോൺ (dexamethasone) മുതൽ നാടൻ ഇഞ്ചി മിഠായി വരെ കിറ്റിൽ ഉൾപ്പെടുത്തി. അടുത്തുളള ഹോസ്പിറ്റലിൽ പോയി സ്വയം കുത്തിവെപ്പ് എടുക്കാൻ പരിശീലിച്ചു.ഒരു അത്യാവശ്യം വന്നാൽ ഡോക്ടറെ അന്വേഷിക്കണ്ടല്ലോ.

ട്രെക്കിങ്ങ് ഗിയറുകളും ബാക്ക് പാക്കും.. ട്രെക്കിങ്ങ് ഗിയറുകൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കെണ്ടതാണ്, അല്ലെങ്കിൽ യാത്രയിൽ ഉടനീളം അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരും. നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഗിയറുകൾ താഴെ കൊടുക്കുന്നു.

1. ട്രക്കിങ്ങ് ഷൂ – വെളളം കയറാത്ത അന്ഗിൽ പ്രാട്ടക്ഷ്നോട് കൂടിയ ഷൂ വേണം തിരഞ്ഞെടുക്കാൻ. കാലിൽ ഉറച്ച് നിൽക്കുന്നവണ്ണം നല്ല ഗ്രിപ്പും നിർബന്ധമാണ്. വില കുറച്ച് കൂടുതലാണെങ്കിലും Quechua Forclaz 500 മേൽ പറഞ്ഞ കാര്യങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. 2. ബാക്ക് പാക്ക് (Back Pack) – അറുപത് ലിറ്റർ ബാക്പാക്കാണ് ഉചിതം. ഷോൾഡർ കംഫർട്ട് നൽക്കുന്ന റൈൻ കവറോടു കൂടിയ ബാക്ക് പാക്ക് തിരഞ്ഞെടുക്കാം. ഭാവിയിലുളള ഉപയോഗവും നോക്കി വില പ്രശനമല്ലെങ്കിൽ Quechua forclaz easyfit അനുയോജ്യമാണ്. ചെറിയ പത്ത് ലിറ്റർ ബാഗും (dry Pack) കൂടെ കരുതാം. 3. ട്രക്ക് പാൻസും ടീ ഷർട്ടും (രണ്ട് ജോഡി ) – ഈർപ്പം വലിച്ചെടുക്കാത്ത, പെട്ടെന്നുണങ്ങുന്ന പോളിസ്റ്റർ നിർമിത വസ്ത്രങ്ങൾ ഉചിതം. 4. സ്ലീപ്പിങ്ങ് ബാഗ് – മൈനസ് 40 ഡിഗ്രി സൽഷ്യസ് വരെ താങ്ങാവുന്ന ബാഗ് ഉത്തമം. 5. തർമ്മൽ ഇന്നർ (Thermal inner) – രണ്ട് ജോഡി. 6. ഫ്ളീസും ഡൗന് ഫെതർ ജാക്കറ്റും (Fleece & Down feather). 7 . ഹാറ്റും പൊളറൈസ്ട് സൺ ഗ്ലാസ്സും.(Polarised Sunglass). 8. ഗ്ലൗ്സും റൈൻ കോട്ടും.

കാൽമുട്ടിന് പ്രശ്നമുളളവർ വാക്കിങ്ങ് സ്റ്റിക്കും നീക്യാപ്പും കരുതേണ്ടതാണ്. ഇവ കൂടാതെ വെളളം ശുദ്ധീകരിക്കുന്ന ടാബ്ലറ്റ് (chlorine tablet), സാനിറ്റൈസർ (Sanitizer), ടോയിലറ്റ് പേപ്പർ, സൺ ക്രീം തുടങ്ങിയവ നിർബന്ധമായും കിറ്റിൽ ഉൾപ്പെടുത്തണം. ഉയരം കുടുംന്തോറും ഭക്ഷണ സാധനങ്ങളുടെ വിലയും അധികമാവും ആയതിനാൽ പുഴയിലെ വെളളം ശേഖരിച്ച് ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. സോളാർ പവർ ബാങ്കും ചെറിയ ടോർച്ചും കരുതുന്നത് നല്ലതായിരിക്കും. സാധാരണ ആവശ്യത്തിനായി രണ്ട് ജിൻസും ടീ ഷർട്ടും ഒരു ജോഡി ചപ്പലും ബാഗ്പാക്കിലുൾപ്പെടുത്താം. ഡിക്കാതലോൺ പോലുളള സ്പോർട്സ് ഷോറുമുകളിൽ മുകളിൽ പറഞ്ഞ ഗിയറുകൾ ലഭ്യമാണ്. ട്രക്കിങ്ങ് ഷൂവും ബാക്ക് പാക്കും ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും ഉപയോഗിച്ച് പതം വരുത്തിയതിന് ശേഷമേ യാത്രക്ക് ഉപയോഗിക്കാവു.

യാത്രക്ക് മുമ്പുളള ഒരാഴ്ച്ച…ക്രൗഡ് ഫണ്ടിങ്ങിന് ഏറ്റവും കൂടുതൽ പരിഹാസവും വിമർശനവും കേൾക്കെണ്ടി വന്നത് യാത്രയുടെ അവസാന ദിവസങ്ങളിലായിരുന്നു. പ്രിയ കൂട്ടുകാർ യാത്രയിൽ പങ്ക് ചേരാത്തതിന്റെ വിഷമം വേറെ. അവിചാരിതമാണെങ്കിലും വൺവേ തെറ്റിച്ചതിന് ആദ്യമായി പോലീസ് പിടി കൂടിയതും ഈ ആഴ്ചയിലായി പോയി. ചെറിയ തോതിലാണെങ്കിലും എന്റെ ആത്മവിശ്വാസത്തെ അത് ബാധിച്ചു.

പക്ഷെ ശരിക്കും എന്നെ തളർത്തിയത് മറ്റൊരു സംഭവമായിരുന്നു. യാത്രയുടെ തലേ ദിവസം പത്രത്തിൽ വന്നൊരു വാർത്ത. ലഡാക്കിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരണപ്പട്ടു. മരണ കാരണം മൗണ്ടൻ സിക്നസ്സാണന്ന് വ്യക്തം. എനിക്ക് കയറേണ്ടി വരുന്ന പകുതി ദൂരം മാത്രമെ അവർ കയറിയുള്ളു… അപ്പോഴേക്കും…അന്ന് രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. വല്ലാത്തൊരു ഭീതി എന്നെ പിടികൂടിയിരിക്കുന്നു. ദൈവമേ!…ഞാൻ എന്റെ വിധിയെ തന്നെയാണോ ഈ നേരിടുന്നത്. മനസ്സിൽ ഇരുട്ട് കയറുന്നത് പോലെ….. ആകെ ഒരു പരവേശം. മൗണ്ടൻ സിക്കന്സ് ഒരു വില്ലനാവുമോ? ഞാനും മരണപ്പെട്ടാൽ… സങ്കൽപിക്കാനാകുന്നില്ല!..

ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഞാൻ ഉണർന്നത്… പടച്ചോനേ! .. ഈ വെളുപ്പാൻ കാലത്ത് ആരാ ഈ ഫോൺ വിളിക്കുന്നത്? “നിനെക്ക് എന്താ പേടിയുണ്ടോ?.. പാതി മനസ്സോടെ യാത്ര തുടങ്ങരുത്. എന്തായാലും നീ ആഗ്രഹിച്ചതല്ലെ, പേടിക്കണ്ട! ധൈര്യമായി പോയിട്ട് വാ.എന്റെ പ്രാർത്ഥന നിന്റെ കൂടെയുണ്ടാകും” ഉപ്പയാണ് ഫോൺ ചെയ്തത്. ഞാൻ പറയാതെ തന്നെ എന്റെ പേടി ഉപ്പ മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോഴാണ് മനസ്സിന് ഇത്തിരി ആശ്വാസമായത്. വീട്ടുകാർ സമ്മതം മൂളിയാൽ പിന്നെ ഞാൻ എന്തിനെയാണ് ഭയപ്പടേണ്ടത്.

സഹയാത്രികൻ ബ്രിട്ടോ…ബ്രിട്ടോയ്ക്ക് ഉയരങ്ങൾ പേടിയാണ്. ശാസ്ത്രിയമായി പറഞ്ഞാൽ അക്രാഫോബിയ. അത് കൊണ്ട് തന്നെയാണ് അവൻ ഈ യാത്ര തെരെഞ്ഞടുത്തതും. പേടിയുളള കാര്യം ആദ്യം ചെയ്യണമെന്നാണല്ലോ! വിവാഹ നിശ്ചയം പോലും മാറ്റി വെച്ച് ലോൺ എടുത്താണ് ബ്രിട്ടോ ഈ യാത്രക്ക് ഒരുങ്ങിയത്. രണ്ട് മാസത്തേ പരിചയമെ അവനുമായി്ട്ടുള്ളു. യാത്രയുടെ അദ്യ ദിവസം തന്നെ മൗണ്ടൻ സിക്ക്നസ്സ് പിടികൂടിയിട്ടും തെല്ലും പതറാതെ അവൻ ലക്ഷ്യ സ്ഥാനതെത്തി. ഒരു പക്ഷെ ബ്രിട്ടോ ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ യാത്ര പൂർത്തികരിക്കുമായിരുന്നില്ല.

ഡൽഹി ടു കാഠ്മണ്ടു ബസ്സ് യാത്ര..ഒരു രാജ്യത്ത് നിന്ന് മറ്റോരു രാജ്യത്തേക്ക് റോഡ് വഴി യാത്ര ചെയ്യുന്നതിലുള്ള കൗതുകവും, ചിലവ് കുറക്കുന്നതിന്റയും ഭാഗമായിട്ടാണ് ഞങ്ങൾ ബസ്സ് മാർഗം കാഠ്മണ്ടുവിൽ എത്തിയത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ഈ സൗകര്യമൊരുക്കുന്നത്. പണ്ട് പാക്കിസ്താനിലോട്ടുളള ബസ്സ് പുറപ്പെട്ടിരുന്ന അതെ സ്ഥലത്ത് നിന്നു തന്നെയാണ് ഞങ്ങളും യാത്ര തുടങ്ങിയത്. 2014ൽ നിതിൻ ഗട്ഖരിയാണ് ഈ അന്തർദേശിയ ബസ്സ് റൂട്ട് ഫ്ലാക് ഒഫ് ചെയ്തത്. നിലവിൽ ഇന്ത്യക്ക് അവകാശപ്പെടാനുളള ഏക അന്തർദേശീയ ബസ്സ് റൂട്ട് ഇത് മാത്രമെയുളളു.

രണ്ടായിരത്തി മുന്നൂർ രൂപ ചിലവിൽ ഫരീദാബാദ് – സുനോളി ബോർഡർ വഴിയാണ് യാത്ര. മുപ്പത് മണിക്കൂറാണ് യാത്രയുടെ ദൈർഘ്യം. വഴിയിൽ തടസ്സമുണ്ടെങ്കിൽ സമയം ഇനിയും വൈകും. സുനോളി ബോർഡറിലുളള മിലിട്ടറി ചെക്കിങ്ങ് ഒരു കടമ്പയാണ്. ഒൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ഒരുക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് പാസ്പോർട്ടും വിസയും ആവശ്യമില്ല. തിരിച്ചറിയിൽ രേഖകളുടെ ഒർജിനൽ കൈയിൽ കരുതിയാൽ മതി. ഇന്ത്യൻ പൈസ നേപ്പാളിൽ സ്വീകരിക്കുന്നതിനാൽ ധൈര്യമായി പണം കൈയിൽ കരുതാം.

ലുക്ക്ലയിലോട്ടുളള വിമാനയാത്ര….താമിലെ പിൽഗ്രിംസ് ഹോട്ടലിൽ നിന്ന് രാവിലെ ആറുമണിക്ക് തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തി. നേപ്പാളിലെ പ്രധാന വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം. പതിനാല് പേർക്ക് ഇരിക്കാവുന്ന ചെറിയ വിമാനങ്ങൾ മാത്രമേ ലുക്ലയിലോട്ട് സർവീസ് നടത്താറുള്ളു. മുൻകൂട്ടി ബുക് ചെയ്യാത്ത സിംറിക്ക് എയർലൈൻസിലാണ് ഞങ്ങളുടെ യാത്ര.

ഒരേ സമയം ആകാംക്ഷയും സമ്മർദ്ധവും മനസിനെ അലട്ടുന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ എയർപ്പോർട്ടാണ് ലുക്ക്ലേയിലേ ടെൻസിങ്ങ് ഹിലാരി എയർപ്പോർട്ട്. ലുക്ലയിൽ വിമാനമിറങ്ങിയാൽ യാത്രയുടെ പത്ത് ശതമാനം സാഹസികത പൂർത്തികരിച്ചു എന്നാണ് പറയപ്പെടുന്നത്. വല്ലാത്ത പ്രഹരത്തോടെയാണ് വിമാനം ലാൻഡ് ചെയ്തത് .

കാലവസ്ഥ പ്രശ്നവും ചെറിയ റൺവേയും പലപ്പോഴും അപകടങ്ങൾ വിളിച്ച് വരുത്താറുണ്ട്. 2012 ൽ നടന്നൊരു അപകടത്തിൽ മുഴുവൻ യാത്രികരും മരണപ്പെട്ടിരുന്നു. പച്ചപ്പ് പുതച്ച കാടുകളും വെളളി വരെ പോലെയുള്ള അരുവികളും മഞ്ഞിൻ തൊപ്പിയണിഞ്ഞ പർവ്വതങ്ങളും ഈ ആകാശ യാത്രയിൽ വിസ്മയമൊരുക്കും. എട്ടായിരം മുതൽ പത്തായിരം നേപ്പാളി രൂപവരെയാണ് യാത്ര നിരക്ക്.

ലുക്ലയിൽ നിന്ന് പക്ടിങ് ലോട്ട്….നീമാ ഷർപ്പയാണ് യാത്രയിൽ ഞങ്ങളുടെ ഗൈഡ്. ഫേസ്ബുക്ക് വഴിയാണ് നീമയെ പരിചയപ്പെട്ടത്. പണ്ട് ടിബറ്റിൽ നിന്ന് കുടിയേറിപ്പാർത്ത ജനവിഭാഗമാണ് ഷർപ്പ ഗോത്രം. മലകൾ കയറാനും ദുഷ്കരമായ കാലാവസ്ഥയയെ അതിജീവിക്കാനും പ്രത്യേക കഴിവ് അവർക്കുണ്ട്. ജനിക്കുന്ന ദിവസം നോക്കിയാണ് മിക്കവാറും അവരുടെ പേര് തീരുമാനിച്ചിരുന്നത്.

കാപ്പി കുടിച്ചതിന് ശേഷം അന്നെ ദിവസം തന്നെ ഞങ്ങൾ പക്ടിങ്ങ്ലോട്ട് നടത്തം ആരംഭിച്ചു. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഷേർപ്പ സ്ത്രി പസാങ്ങ് ലമുവിന്റെ മെമൊറിയൽ ഗൈറ്റിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഓസ്ടേലിയക്കാരിയായ കെല്ലിയും ന്യൂസിലാണ്ടിൽ നിന്നുളള ടീനെയും യാത്രയിൽ ഞങ്ങളോടപ്പം പങ്ക്ചേർന്നു. സുന്ദരമായ ഗ്രാമങ്ങളിലൂടെയാണ് അദ്യ ദിവസത്തെ ഈ യാത്ര. കൃഷിയിടങ്ങളും ടിബറ്റൻ പ്രാർതനകളേഴുതിയ പ്രയർ വീലുകളും തൂക്ക് പാലങ്ങളിലുടെ ഭാരം ചുമന്ന് പോക്കുന്ന പോർട്ടർമാരും ആദ്യ ദിനം തന്നെ സഞ്ചാരികളുടെ ഹൃദയം കവരും. ഉച്ചഭക്ഷണത്തിൻ ശേഷം മഴയെത്തി. റൈൻ കോട്ടും ധരിച്ച് മഴ കൊണ്ട് നടക്കുന്നതിന്റെ രസം വേരെ തന്നെയാണ്.

പക്ടിങ്ങിലെ സ്റ്റാർ ലോഡ്ജിയിലാണ് ഞങ്ങളുടെ അന്നത്തെ താമസം. സുന്ദരമായ പ്രദേശമാണ് പക്ടിങ്. പുഞ്ചിരിച്ച് നിൽകുന്ന സൂര്യകാന്തി ചെടികളും കൊടമഞ്ഞിന്റെ കുളിരിൽ പുതച്ചുറങ്ങുന്ന മലകളും ദുദ്കോശി നദിയുടെ കൊഞ്ചലും ഈ പ്രദേശത്തെ സ്വർഗ്ഗതുല്യമാക്കും. കഥകൾ പറഞ്ഞ് കൊതിതീരാത്ത രാവായിരുന്നു പക്ടടിങ്ങ്ലേത്. പുതിയ സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിൽ പാട്ട് പാടിയും കഥകൾ പറഞ്ഞും ഞങ്ങൾ ചിമ്മിണികൾക്കരികിൽ ഒത്ത് കൂടി. പക്ഷെ ആ രാത്രിയിലെ താരം ‘തോങ്ബാ’ എയിരുന്നു. ‘തോങ്ബാ’ എന്നുളളത് അരുടെയും പേരല്ല, അവിടുത്തെ നാടൻ വാറ്റാണ്.ഫേര്‍മെന്റ്‌ ചെയ്ത ധാന്യമണികൾ,അതിലോട്ട് ചൂട് വെള്ളമോഴിച്ച് ഇഷ്ടം പോലെ മോന്താം.

ധീരേ …ധീരേ.. ചലോ! നമചേ ബസാർ.. കഠിനമേറിയ ഏഴ് മണിക്കുർ യാത്രയാണ് നമചേയിലോട്ടുളളത്. മൗണ്ടൻ സിക്നസ്സിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുളളത് ഈ ദിനത്തിലാണ്. സാഗർമാതാ നാഷണൽ പാർക്കിന്റെ കവാടത്തിൽ ടിംസ് കാർഡ് (ട്രക്കേഴ്സ് ഇൻഫർമേഷൻ മാനേജ്മന്റെ സിസ്റ്റം) കാണിച്ച് സീൽ ചെയ്യണം. നിരവധി തൂക്കുപാലങ്ങളും അരുവികളും കൊച്ച് വെളളച്ചാട്ടങ്ങളും കാടുകളും ഈ ദിനത്തിൽ താണ്ടാനുണ്ട്.

ജോർസേയിലെ എത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായി. നല്ല വിശപ്പുണ്ട്. നേപ്പാളികളുടെ ഇഷ്ട ഭക്ഷണമായ ദാൽ ബാത്തിനും ജിൻജർ ടീക്കും ഓർഡർ കൊടുത്തു. ചോറും പപ്പടവും പിന്നെ പയർ പുഴുങ്ങിയതും, ഇതാണ് അവരുടെ ദാൽ ബാത്ത് പവർ ! വെജ്റ്റേറിയൻ ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. നാഗർമാതാ നാഷണൽ പാർക്കിന്റെ അകത്ത് മൃഗങ്ങളെ അറുക്കാൻ പാടിലാതതിനാൽ മാംസാഹരങ്ങൾ താഴെ നിന്ന് ദിവസങ്ങളെടുത്ത് കൊണ്ട് വന്നതായിരിക്കും.

ഉച്ചക്ക് ശേഷം അദ്യത്തെ എവറസ്റ്റ് വ്യു പോയിന്റുണ്ട്. മേഘങ്ങൾ മറഞ്ഞിരുന്നതിനാൽ ഞങ്ങൾ അന്ന് എവറസ്റ്റ് കാണാൻ സാധിച്ചില്ല. കിതപ്പും തലവേദനയും കാരണം അന്നത്തെ യാത്രയുടെ അവസാന മണിക്കുറുകളിൽ കയറാൻ ശരിക്കും ബുദ്ധിമുട്ടി. “ധീരേ …ധീരേ ചാലോ!”, ഗൈഡിന്റെ പ്രചോദനത്തിൽ കരുത്തേക്കി സാവാകാശം ഞങ്ങൾ നമ്ചെയെത്തി.
സോൽ കുംബു റീജിയണിലെ പ്രധാനയിടമാണ് നമചേ ബസാർ. പേരു പോലെ തന്നെ ഒരു കൊച്ചു ബസാറാണ് നമ്ചേ. എ.ടി.എം കൗണ്ടർ മുതൽ മസ്സാജ് പാർലർ വരെ ഇവിടെയുണ്ട്. ട്രക്കിങ്ങ് ഗിയറുകളുടെ ഷോപ്പിലും വഴിയോര കച്ചവടങ്ങളിലും നല്ല തിരക്കാണ്. നമ്മുടെ ഊട്ടിയിലേത് പോലെ മലചരിവിൽ അട്ടി അട്ടിയായിട്ടാണ് വീടുകൾ നിർമ്മിച്ചിട്ടുളളത്.

രാവിലെ മുതൽ തന്നെ ചെറിയ തലവേദന അലട്ടുന്നുണ്ടായിരുന്നു. നീമയും കൂട്ടരും തോട്ടടുത്തുളള മലകയറാൻ പോയത്തോടെ ഞാൻ അതികം സാഹസത്തിനു മുതിരാതെ ഞാൻ ഹോട്ടൽ മുറിയിൽ തന്നെ തങ്ങി. ടെൻസിങ് നോർഘയുടെ പ്രതിമയും ഷേർപ്പ മ്യുംസിയവും സന്ദർഷിക്കാനും വിട്ട് പോയ ട്രക്കിങ്ങ് ഗിയറുകൾ വാങ്ങാനും ഈ ദിനം ഉപയോഗപ്പെടുത്താം.

അടുത്ത ദിവസത്തെ ലക്ഷ്യം ദിഭൂചെയാണ്. നമ്ചയിൽ നിന്ന് കുത്തനെ ഒരു മണിക്കൂർ കയറിയാൽ കാർ പോകതക വണ്ണം സുന്ദരമായ നടപാതയുണ്ട്. പസങ്ങ് ലാമ്മയും കുടുംബവും യാത്രക്കാരുടെയും സംഭാവനയോടെ നിർമ്മിച്ചതാണ് ഈ പാത . എവറസ്റ്റ്ബേസ് ക്യാമ്പ് വരെ ഇത് പോലെത്തെ റോഡ് നിർമ്മിക്കുകയാണ് അവരുടെ ലക്ഷ്യം. നൂറ് രൂപ സംഭാവന നൽകി ബ്രിട്ടോ തമാശയായി പറഞ്ഞു, ” അടുത്ത തവണ ബേസ് ക്യാമ്പ് വരെ ട്രാൻസ്പ്പോർട്ട് ബസ്റ്റിൽ യാത്ര ചെയ്യാലോ!”.

പുങ്ങ്കി തേങ്കയിൽ നിന്നായാരിരുന്നു ഉച്ച ഭക്ഷണം. ഭൂദ് കോശി നദിയുടെ അരികലിരുന്ന് ഗാർലിക്ക് സൂപ്പും ദാൽ ബാത്തും വിശപ്പ് മാറുവോളം കഴിച്ചു. കാട്ടിലൂടെ തുടർച്ചയായി മൂന്ന് മണിക്കൂർ നടന്നാൽ തെങ്ബോചെയെത്തി. വഴിയിൽ പലയിടത്തു യാക്കുകൾ തടസ്സം സൃഷ്ടിച്ചത് വിശ്രമിക്കാൻ അവസരമൊരുക്കി. തെങ്ബോചെയിയെത്താറായെപ്പോഴെക്കും കൂട്ട മണികളും മന്ത്രങ്ങൾ ജപിക്കുന്ന ആരവങ്ങൾ ഉയർന്ന് കേൾക്കാം. തൊട്ടടുത്തുളള ബുദ്ധ സന്യാസികളുടെ ആശ്രമത്തിൽ എന്തോ പ്രാർത്ഥന നടക്കുകയാണ്. എവർസ്റ്റ് സമ്മിട്ട്നൊരുങ്ങന്നവർ ഇവിടെ നിന്ന് പ്രാർത്ഥന സ്വീകരിച്ചിട്ടെ യാത്ര തുടങ്ങാറോളളു.

തുടർച്ചയായ നടത്തം കാരണം അന്ന് ശാരീരികമായി എറെ തളർച്ച തോന്നി. മഴ മേഘങ്ങളിൽ നിന്ന് മാറി എവറസ്റ്റ് ദേവൻ ആദ്യമായി പ്രസാദിച്ചതും ഈ യാത്രയിലാണ്. റിവേൻടെൽ ലോട്ജജിലാണ് രാത്രി താമസിച്ചത്. തണുപ്പിന്റെ കാഠിനത്താൽ അന്നുറങ്ങാൻ ശരിക്കും ബുദ്ധിമുട്ടി. യാത്ര ഇനി ദുഷ്കരമാക്കും എന്നതിന്റെ എല്ലാ സുചനകളും ആ രാത്രി ഓർമ്മപ്പെടുത്തി.

എവറസ്റ്റ് കണിയോരിക്കിയാണ് ആ ദിവസത്തെ പ്രഭാതം വരവെറ്റത്. ഇടത്ത് ഭാഗത്ത് എവറസ്റ്റും വലത്ത് ഭാഗത്ത് അമ്മ സംബ്ലവും, സൂര്യകിരണങ്ങളാൽ ചുവന്ന ഉടുപ്പ് അണിഞ്ഞിരിക്കുന്നു. കൊടുമുടിയിലെ വർണ്ണപ്പകർചകൾ… എത്ര മനോഹരമായ കാഴ്ച! ജിൻജർ ടീയും നുണഞ്ഞ് കുറെ നേരം ഞാൻ ആ കാഴ്ച്ച അസ്വാദിച്ചു. അമ്മ ഡംബ്ലത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. സഞ്ചാരികളുടെ ഹൃദയം കവരാൻ ഒരു പ്രത്യക കഴിവ് അവൾക്കുണ്ട്. എവറസ്റ്റും നുപ്ച്ചയും മേഘങ്ങളൾക്കിടയിൽ ഒളിച്ച് കളിക്കുമ്പോൾ അവൾ പൂർണ്ണ സൗന്ദര്യം പ്രകടിപ്പിക്കുകയാണ്.

പാങ്പോച്ചെയിലെ സുന്ദരമായ മാണി സ്റ്റോണുകൾക്ക് (ബുദ്ധ പ്രാർത്ഥനകളെഴുതിയ കല്ലുകൾ) അരികിൽ വിശ്രമിക്കുമ്പോൾ പ്രായമായൊരു സ്ത്രീ സഞ്ചാരിയെ പരിച്ചയപ്പെട്ടത്. എഴുപത്തി മൂന്നാം വയസ്സിൽ ലോകം കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഈ ഇസ്റായിലുകാരി. വളരെ പ്രയാസമെറിയ ഈ ട്രക്ക് ഗൈഡുപ്പോലുമില്ലാതെ മുതിരുകയാണ് അവർ. പലരും ഈ ട്രക്കിൻ മുതിരാത്തതിന്റെ കാരണം ‘ആൾട്ടിട്ടുട്(altitude)’ അല്ല, മറിച്ച് ‘ആട്ടിട്ടുട്(attitude)’ ആണ്ന്നെനിക്ക് അന്ന് മനസ്സിലായി.

ദിങ്ബോച്ചയിലെ വിശ്രമ ദിനം… എവറസ്റ്റ് ലോട്ജ്ജ് ലൈബ്രറിയൽ പുസ്തകങ്ങളുടെ നല്ല ശേഖരം തന്നെയുണ്ട്. മറ്റൊരു സവിഷേശത ഇന്റർനെറ്റ് കണക്ഷനാണ്. വൈ ഫൈ എല്ലായിടത്തും മിതമായ നിരക്കിൽ ലഭ്യമാണ്. എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ പോലും ഹൈ സ്പീട് ഇന്റർനെറ്റ് ലഭ്യമാണന്ന് പറയപ്പെടുന്നു. രാത്രയിൽ എല്ലാവരും ഡൈനിങ്ങ് ഹാളിൽ ഒത്തുകൂടി. ലോകത്തിന്റെ പല ഭാഗത്തും നിന്നുളള സഞ്ചാരികളൾ. വിത്യസ്തമായ ഭാഷ, സംസ്കാരം, ജീവിത ശൈലി, എല്ലാവരുടെയും മനസ്സിൽ ഒരേയോരു ലക്ഷ്യം മാത്രം.

പെട്ടെന്ന് വെളിച്ചം നിലച്ചു,ആകെ മൊത്തം ഇരുട്ട്. എന്തു പറ്റി എന്ന് എല്ലാരും ആകാംഷയോടെ നിൽക്കുമ്പോൾ, ഒരു മെഴുക്കുതിരിയുടെ നുറുങ്ങ് വെളിച്ചവുമായി ഒരാൾ ഡൈനിങ്ങ് റൂമിൽ പ്രവേഷിച്ചു, ഉറക്കെ ബർത്ത് ഡേ ഗാനം ആലപിച്ചു.. “ഹാപ്പി ബർത്ത് ഡേ ടു യു, ഹാപ്പി ബർത്ത് ഡേ ടു ടീനാ”. ടീനയുടെ ഇരുപ്പതി നാല്ലാം പിറന്നാളാണ്. ഒരോ പിറന്നാളും ഓരോ രാജ്യത്തായിരുന്നുവേത്ര. പന്ത്രണ്ടാം വയസ്സിൽ അച്ചനും അമ്മയും വേർപിരിഞ്ഞത് മുതൻ സ്വന്തമായി ജോലി തേടിയും ചെറിയ കച്ചവടങ്ങൾ നടത്തിയും ലോകം ചുറ്റകയാണ് ടീന. നേപ്പാളിൽ ഒരു സ്കൂളിൽ വോളൻറ്റിയറായി നിന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഇപ്പോൾ. ഇവിടം മടുത്താൽ മറ്റോരിടം, ദേശാടന പക്ഷികളെ പോലെ ചേക്കേറി നടക്കുകയാണ് അവൾ.

ദൈവമേ! ഇന്ന് എന്റെ വിവാഹ വാർഷികമാന്നല്ലോ! മറന്നു പോയി … കഴിഞ്ഞ വർഷത്തെ ആഘോഷം പൊടി പൊടിച്ചതാണ്. ഇത്തവണ രണ്ടു പേരും രണ്ടിടത്തായി. എന്റെ യാത്രകൾ ഇത്തിരി കൂടുന്നുണ്ട് എന്നാണ് അവളുടെ പരാതി. എന്തായല്ലും മനസ്സിൽ ഒരു കാര്യമുറപ്പിച്ച്. ബേസ് ക്യാമ്പ് എത്തിയാൽ രണ്ടാളുടെയും പേര് അവിടെ എഴുത്തി വേക്കണം. അടുത്ത താവളം ലോഭൂച്ചയാണ് അത് കഴിഞ്ഞാൽ ഘോരക്ക്ഷേപ്പ് വഴി ബേസ് ക്യാമ്പ്. ആ സുവർണ്ണ നിമിഷത്തിനായി ഇനി രണ്ട് നാൾ കൂടി കാത്തിരിക്കണം. മനസ്സിൽ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ആവേശം.

സ്കോട്ട് ഫിച്ചറിന്റ ഒർമ്മകളിലൂടെ ലോഭൂച്ചെ….ഭൂപ്രകൃതിയിൽ വല്ലത്തോരു മാറ്റം സംഭവിച്ചിട്ടുണ്ട്. വഴി നിറയെ മഞ്ഞും ഉരുളളൻ കല്ലുകൾ നിറഞ്ഞതിനാൽ നടക്കാൻ ശരിക്കും പ്രയാസം തോന്നി. മുമ്പത്തെത് പോലെ മരങ്ങൾ കാണാനില്ല, ചുറ്റും മഞ്ഞ് പുതച്ച ഹിമവൽ ശൃംഗങ്ങൾ മാത്രം. പോർട്ടർ ഷുക്റക്ക് നല്ല ഉറക്കക്ഷീണം തോന്ന്ന്നുണ്ട്. കാര്യം തിരിക്കിയപ്പോൾ ഒരു അമ്പരപ്പായി. കഴിഞ്ഞ ദിവസം ഞങ്ങളോടപ്പം ഡൈനിങ്ങ് ഹാളിൽ സംസാരിച്ചിരുന്ന ഊക്ക്റൈയിൻ ദമ്പതികൾക്ക് മൗണ്ടൻ സിക്നസ് പിടിപ്പെട്ടുവേത്ര. രാത്രി മൊത്തം നടന്ന് പെരിച്ചെയിലുളള ഹോസ്പ്പിറ്റലിൽ എത്തിച്ചത് ഷുക്കറയാണ്. പ്രതിഫലവും ഒന്നും മോഹിക്കാതെ ഈ ദൗത്യം സ്വയം എറ്റടുക്കുകയായിരുന്നു ഷുക്കറ.

നമ്മുടെ കുടുംബത്തിനപ്പുറം മറ്റൊരു കുടുംബമുണ്ട്, ‘സഞ്ചാരികളുടെ കുടുംബം’. വീട് വിട്ട്റങ്ങിയാൽ മാത്രമേ ആ കുടുംബത്തെ കാണാൻ സാധിക്കു. പരസ്പരം സഹായിച്ചും, സ്നേഹിച്ചും, കരുത്ത് പകർന്നും യാത്രയിൽലുടനീളം നമ്മളെ സംഭരക്ഷിക്കുന്ന അപരിച്ചതരുടെ കുടുംബം. 4660 മീറ്റർ ഉയരമുളള തുക്ലയിലെ യാക്ക് ലോട്ജജിൽ നിന്നായിരുന്നു ഉച്ച ഭക്ഷണം. തണുപ്പിന്റെ കാഠിനത്താൽ അസുഖം ബാധിച്ച യാത്രികരുടെ ചുമ മുലം അവിടമൊരു സർക്കാർ അശുപത്രിയിൽ പോയ പ്രതീതിയുണർതി.

എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ മരണപ്പെട്ടവരുടെ സ്‌മാരകസ്‌തംഭങ്ങൾ ഈ റൂറ്റിലാണുളളത്. ചിലർ ലക്ഷ്യം നേടിയവർ മറ്റു ചിലർ പാതി വഴിയിൽ മരണത്തിൻ കീഴടങ്ങിയവർ. എവറസ്റ്റ് കയറുന്ന പത്തിലോരാൾ മരണപ്പെടുമെന്നാണ് കണക്ക്. എവറസ്റ്റ് സിനിമയിൽ മനം കവർന്ന വിഖ്യാതനായ പര്‍വ്വതാരോഹകന്‍ സ്കോട്ട് ഫിച്ചറുടെ സമൃദ്ധി പഥവും ഇവിടെയാണുളളത്. മൂന്ന് മണിക്കൂർ നടത്തതിൻ ശേഷം ലോഭൂചയെത്തി. ഹിമാവൃതമായ പർവ്വതങ്ങളുടെ നടുവിലെ സമതല പ്രദേശമാണ് ലോഭൂച്ചെ.

കാത്തിരുന്ന ആ ദിവസം..കുഞ്ഞുനാൾ മനസ്സിൽ പാകിയ വിത്ത് കൊയ്യാൻ സമയമായിരിക്കുന്നു. സ്വപന സാക്ഷാരത്തിൻ ഇനി ക്ഷഠിച്ച് അഞ്ച് മണിക്കൂർ മാത്രം. മൂന്ന് മണിക്കുർ നടന്നാൽ ഗോരക്ഷേപ്പ്, അവിടെ നിന്ന് രണ്ട് മണിക്കുർ യാത്രയുണ്ട് ബേസ് ക്യാമ്പിലോട്ട്. കഴിഞ്ഞ വർഷത്തേ ഭൂച്ചലനം ഗോരക്ഷേപ്പേയെ സാരമായി ബാദ്ധിച്ചിട്ടുണ്ട്. ടെൻറ്റകളും ലോട്ജ്കളുമെല്ലാം പുതുക്കി പണിതതാണ്.

പാറകൾക്കുമീതെയും ഐസിലുടെയുമാണ് ഗോരക്ഷേപ്പിലോട്ടുളള യാത്ര. മൈനസ് നാലാണ് അവിടുത്തെ താപനില, ചെറിയ കാറ്റും ചേർന്നത്തോടെ യാത്ര അതീവ ദുഷ്കരമായി. ലോകത്തിലെ എറ്റവും വലിയ മഞ്ഞ് വീഴ്ച്ചയായ കുംഭു ഗ്ലേസ്സിയറിന്റെ അരികലുടെയാണ് ബേസ് ക്യാമ്പിലോട്ടുളള നടപ്പ്. ഒരോ ചവിട്ടും ശ്രദ്ധിച്ച് വേണം,കാൽ ഒന്നു പതറിയാൽ എല്ലാം തിരും. ഉയരം വില്ലൻ സ്വഭാവത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ച് തുടങ്ങിയിരിക്കുന്നു. കടുത്ത തലവേദനയും ക്ഷീണവും ഞങ്ങളെ സമ്മർദ്ദത്തിലാക്കി. അവസാനിമിഷം തോറ്റ് പിൻമാറേണ്ടി വരുമോ എന്ന് പോലും ഞങ്ങൾ ഭയപ്പെട്ടു.

പതുക്കെ എഞ്ഞ് വലിഞ്ഞ് നടന്ന് ഉച്ചയ്ക്ക് രണ്ടരേയോടു കൂടി ഞങ്ങൾ ബേസ് ക്യാമ്പെത്തി. അജന്താതമായ ഒരു ശക്തിയുടെ പ്രേരണയാൽ എത്തിയ ഒരവസ്ഥ. അനേകം ആളുകൾ കീഴടക്കാൻ കൊതിക്കുന്നോരിടം ഇതാ എന്റെ കാൽ കീഴിൽ. സമുദരനിരപ്പിൽ നിന്ന് 17500 അടി ഉയരത്തിലാണ് ബേസ് ക്യാമ്പ്. ചുറ്റും പല നിറങ്ങളുളള പ്രയർ ഫ്ലാക്കുകൾ തലങ്ങും വിലങ്ങും കെട്ടിയിരിക്കുന്നു. കാറ്റിൽ പ്രയർ ഫ്ലാക്കുകൾ ഉലയുമ്പോൾ ആ താഴ്വാരമാകെ പ്രാർത്ഥനയുടെ ശാന്തി പടരുമെന്നാണ് വിശ്വാസം. ദൈവത്തിനു നന്ദിയറിച്ചു ഞങ്ങൾ ഫോട്ടോക്ക് പോസ് ചെയതു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരെയും സഹായിച്ചവരെയും മനസ്സിൽ ഓർത്തു. സഹസഞ്ചാരികളായ ബ്രിട്ടോയോടും, ടീനെയോടും, കെല്ലിയോടും പറയാൻ വാക്കുകളില്ല. പരസ്പരം വാരിപുണർന്ന് മനസ്സിലെ സന്തോഷം ഞങ്ങൾ കൊണ്ടാടി.

ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ഇനിയുണ്ടാകില്ല. വരാൻ പോക്കുന്ന ഒരുപ്പാട് ദിനങ്ങൾക്ക് കരുത്തേക്കുന്നതാണ് ഈ ദിവസം. സ്വപ്ന സാക്ഷാരത്തിന്റെ അനുഭുതിയിൽ ആനന്ദിക്കുമ്പോഴും ചില ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉത്തരം തേടി. എന്തിനായിരുന്നു ഞാൻ ഈ കാടും മലകളും കയറിയിറങ്ങിയത്? കേവലം സ്വപ്നസാക്ഷാരത്തിൻ മാത്രമായിരുന്നോ? എന്തിനാണ് എഴുപ്പതി മൂന്നാം വയസ്സിലും ഇസ്രയിലുകാരി ഈ സാഹസത്തിന് മുതിരുന്നത്? ഉത്തരകിട്ടാത്ത ഒരുപ്പാട് ചോദിങ്ങളുമായി ഞാൻ മടക്കയാത്ര ആരംഭിച്ചു. പെരിച്ചെ വഴിയാണ് മലയിറങ്ങെണ്ടത്. എട്ട് ദിവസം കൊണ്ട് കയറിയ മലകളെല്ലാം മൂന്ന് ദിവസം കൊണ്ട് ഇറങ്ങണം. കയറുന്നതിനേക്കാൾ പ്രയാസമേറിയ ഭൗത്യം.

യാത്രയുടെ അവസാന ദിനം. മല കയറി വരുന്ന ഒരു യാത്രികൻ അക്ഷരാർത്ഥത്തിൽ എന്നെ സ്‌തബ്‌ധനാക്കി. തനിച്ച് കയറാനാകാതെ മറ്റൊരോളുടെ സഹായത്തോടെയാണ് അദ്ദേഹം കയറി വരുന്നത്. എന്റെ അരികിൽ എത്തിയപ്പോഴാണ് അദ്ദേഹം അന്ധനാണ് സത്യം ഞാൻ മനസ്സിലാക്കിയത്. ഭുമിയിലെ സ്വർഗ്ഗമായ ഹിമാലയത്തെ ചെവികൊണ്ട് ശർവിച്ചും ചലനങ്ങൾ തൊട്ടറിഞ്ഞും കണ്ണിലെ ഇരുട്ടിൽ പ്രകാശം പകർത്തുകയാണ് അയാൾ. എവറസ്റ്റ് ആദ്യമായി കീഴടക്കിയ എഡ്മണ്ട് ഹില്ലാറിയുടെ വാക്കുകൾ ഞാൻ ഒർത്തു പോയി… “നിങ്ങൾ പർവ്വതങ്ങളെയല്ല കീഴടക്കുന്നത്, മറിച്ച് നിങ്ങളെ തന്നെയാണ് “.

എന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്കുളള ഉത്തരം കൂടിയായിരുന്നു അത്…. ഈ യാത്രയിൽ ഞാൻ തച്ചുടച്ചത് എന്റെ മുൻ വിധികളെയായിരുന്നു.. എന്റെ ഭയത്തെയായിരുന്നു… ഞാൻ കീഴടക്കിയത് എന്നെ തനെയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post