എഴുത്ത് – അഡ്വ കെ വി രാധാകൃഷ്ണൻ.
ട്രെയിൻ യാത്ര ചെയ്യുമ്പോൾ ഓരോ കോച്ചിന്റെയും ഉള്ളിൽ മുകൾഭാഗം wall ൽ “അലാറം” ചങ്ങലയുടെ കൈപ്പിടി (Handle) തൂങ്ങി കിടക്കുന്നത് കാണാം. എന്നാൽ അത് അധികമാരും ശ്രദ്ധിക്കാറില്ല. അതെങ്ങിനെ പ്രവർത്തിക്കുന്നുവെന്നും നമുക്ക് വിജ്ഞാനപ്രദമായി വിശകലനം ചെയ്യാം.
ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ, എത്ര വേഗതയിൽ ഓടുന്ന ലോക്കോ മോട്ടീവ്/തീവണ്ടിയെ നിർത്താൻ ഈ ചങ്ങല വലിക്കാവുന്നതാണ്. ന്യായമായ കാരണത്താലല്ലാതെ ചങ്ങല വലിച്ചാൽ വലിച്ച ആൾക്ക് ഇൻഡ്യൻ റെയിൽവേ ആക്ടിന്റെ 141 മത് വകുപ്പ് പ്രകാരം 1000 രൂപ പിഴയോ, അല്ലെങ്കിൽ ഒരു വർഷത്തെ ജയിൽ ശിക്ഷയോ, അല്ലെങ്കിൽ ആയിരം രൂപ പിഴയും ഒരു വർഷത്തെ തടവും അനുഭവിക്കേണ്ടതാണ്. ഈ ശിക്ഷ ഇന്ന് നിലവിലുള്ളതാണ്.
വണ്ടി കോച്ചിന് അപകടം സംഭവിക്കുക, കോച്ചിന് തീ പിടിക്കുക, വണ്ടിയിൽ നിന്ന് യാത്രക്കാർ വീഴുക, വണ്ടിയിൽ കുറ്റകൃത്യങ്ങൾ നടക്കുക എന്നിവയെല്ലാം ചെയിൻ വലിച്ചു നിർത്താൻ പറ്റിയ കാരണമാണ്. എന്നാൽ കൈയ്യിൽ നിന്ന് മൊബൈൽ വീഴുന്നത് വണ്ടി നിർത്തിക്കാൻ പറ്റിയ കാരണമല്ല. അഥവാ മൊബൈൽ വീണാൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങി, സ്റ്റേഷൻ മാസ്റ്റർക്ക് അല്ലെങ്കിൽ RPF ന് ഒരു പരാതി എഴുതി കൊടുക്കാവുന്നതാണ്.
ന്യായമായ തല്ലാത്ത കാരണങ്ങളാൽ ചങ്ങല വലിച്ചാൽ മേൽ സൂചിപ്പിച്ച ശിക്ഷ ഏറ്റു വാങ്ങാവുന്നതാണ്. ഒരാൾ ടെയിൻ ചങ്ങല വലിക്കുന്ന അവസരം, ട്രെയിനിൽ ആയിരക്കണക്കിന് മറ്റു യാത്രക്കാർ ഓരോരു തരത്തിലുള്ള അസൗകര്യം നേരിടേണ്ടി വരുന്ന കാര്യം നാം ഓർക്കണം.
ഒരു കോച്ചിൽ നിന്ന് ചങ്ങല വലിച്ചാൽ, റെയിൽവേ കോച്ചിലെ ഏയർ ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ പെട്ടെന്ന് നിൽക്കും. ഓരോ കോച്ചുകളും തമ്മിൽ Air Break Pipe മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങല വലിക്കുമ്പോൾ ആ കോച്ചിൻ്റെ പുറത്ത് ഒരു ലിവർ വഴി Breaking സിസ്റ്റത്തിലെ മാറും. തൽഫലമായി Break പൈപ്പിലെ പ്രഷർ കുറയുകയും, വണ്ടിയുടെ കോച്ചുകളിലെ ഇരുമ്പ് ചക്രങ്ങളുടെ മുകളിൽ ഉള്ള ബ്രേക്ക് ഷൂ വീലിൽ അമർത്തി പിടിക്കും.
ഈ മെക്കാനിക്കൽ നടപടി 120 കിമി/മണിക്കൂറിൽ ഓടുന്ന വണ്ടികൾക്ക് 2 മുതൽ 4 മിനിട്ടുവരേ മാത്രമേ എടുക്കു. ഈ സമയത്ത് എഞ്ചിൻ റൂമിൽ അതിൻ്റെ അടയാളം കിട്ടുന്നു. പ്രഷർ മീറ്ററിൽ ഗേജ് കുറക്കും. ഈ അവസരത്തിൽ എഞ്ചിൽ ഡ്രൈവർ ഗാർഡും, ടിക്കറ്റ് എക്സാമിനർമാരും ശ്രദ്ധിക്കാൻ വണ്ടിയുടെ ഹോൺ വഴി അടയാളം കൊടുക്കും. ആരോ കോച്ചിൽ നിന്ന് ചങ്ങല പിടിച്ച അടയാളം മനസ്സിലാക്കിയ ഡ്രൈവർ എഞ്ചിൻനിർത്തുന്നു.
ലോക്കോപൈലറ്റ് രണ്ട് ഹ്രസ്വ ഹോണും, ഒരു ദീർഘ ഹോണ്ടമടിക്കും. ആ Signal കേട്ട Guard ഉം TTE യും ഓരോ കോച്ചിൻ്റെ പുറത്തുള്ള Key ലിവർ പരിശോധിക്കും. ആ Head മറഞ്ഞു കിടക്കുന്നതും, ആ കോച്ചിൻ്റെ ബ്രെയ്ക്ക് Wind Pipe മെക്കാനിക്കലായി തുറന്നാൽ “ശ്…ശ് …” എന്ന ശബ്ദം കേട്ടിട്ടും കോച്ച് കണ്ട് പിടിക്കും. അതിനുള്ളിൽ കയറി വലിച്ച ആളെ കണ്ടു പിടിക്കും. ഫൈൻ ഈടാക്കും. പണമടക്കുന്നില്ലെങ്കിൽ റിപ്പോർട്ട് തയ്യാറാക്കി RPF നെ ഏൽപ്പിക്കും. മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യും. കോടതി ശിക്ഷിക്കും.
ജനങ്ങൾക്കു ഉപകാരപ്രദമായ അറിവാണിതെന്ന് കരുതി തയ്യാറാക്കിയ പോസ്റ്റാണിത്. ഈ പോസ്റ്റ് ഇഷ്ടമായോ? നാം അറിവുകൾ ശേഖരിക്കണം. സൂക്ഷിച്ചു വെക്കാനല്ല, സമൂഹത്തിലെ നമ്മുടെ സഹജീവികളുമായി പങ്കുചേരാൻ. അറിവുകൾ ശേഖരിക്കുന്നത് സ്വർത്ഥ ആവശ്യങ്ങൾക്കല്ല, മറിച്ച് നമ്മുടെ സഹജീവികൾക്ക് പകർന്ന് കൊടുക്കാനാണ്. ഞാൻ പറഞ്ഞത് ശരിയെന്ന് തോന്നുന്ന പക്ഷം, ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കൾക്കും പകർന്നു കൊടുക്കുക. എങ്കിൽ നിങ്ങൾ സന്തോഷവാനാകും, തീർച്ച.