അനുഭവക്കുറിപ്പ് – ഗീതു മോഹൻദാസ്.

ഓൺലൈൻ ഷോപ്പിങ്ങിൽ എന്നും മുന്നിൽ നിൽക്കുന്ന പേരുകളിൽ ഒന്നാണ് ആമസോൺ, കടയിൽ പോയി വാങ്ങിവരാൻ ഉള്ള സമയക്കുറവും വീടിനു മുന്നിലെ ഡെലിവറിയും എല്ലാം കൊണ്ടും ഇന്ന് ഓൺലൈൻ ഷോപ്പിങ് ഒരുപാട് ജനശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് ആമസോണിൽ നിന്നും ഓർഡർ ചെയ്ത ഒരു സാധനത്തെപ്പറ്റിയും അടിപൊളിയായി അവർ നടത്തിയ ഫേക്ക് ഡെലിവറി നാടകവും ആണ്.

കഴിഞ്ഞ ദിവസം ആമസോൺ വഴി ഒരു ലാപ്ടോപ്പ് ഓർഡർ ചെയ്തിരുന്നു. ലാപ്ടോപിനോടൊപ്പം one ഇയർ Extended warranty 1999 രൂപക്കും കൂടി ഓർഡർ ചെയ്തു. ലാപ്ടോപ്പ് ലഭിക്കുന്നതിന് ഒരുദിവസം മുന്നേ ( അന്ന് ഞാൻ വീട്ടിൽ ഉണ്ടായ ദിവസം ) extended warranty delivered ആയി എന്ന ഒരു മെയിൽ വന്നു. ലാപ്ടോപ്പ് അടുത്ത ദിവസം ലഭിക്കും എന്ന മെസ്സേജ് കണ്ടപ്പോൾ രണ്ടും കൂടി ഓർമിച്ചാകും എന്ന് കരുതി ആശ്വസിച്ചു. അങ്ങനെ പിറ്റേന്ന് ലാപ്ടോപ്പും വന്നു.

എന്നാൽ അതിൽ extended വാറന്റി കാർഡിനെ പറ്റി ഒന്നും പറയാതിരുന്നത് കണ്ടപ്പോൾ സംശയം തോന്നി. പിന്നീട് മറ്റൊരു ഇലക്ട്രോണിക് പ്രോഡക്റ്റ് വാങ്ങിയപ്പോൾ അതിലും ഒരു Extended warranty വാങ്ങി. ആ warranty card മറ്റൊരു പാഴ്‌സൽ ആയി എത്തിയപ്പോൾ ആണ് ലാപ്ടോപ്പിനായി വാങ്ങിയ warranty കാർഡും ഇതുപോലെ തന്നെ എത്തേണ്ട ഒന്നാണെന്ന് മനസിലായത്. മെയിലിലും വെബ് സൈറ്റിലും എല്ലാം 1999 രൂപയുടെ സാധനം ഞങ്ങൾ കൈപറ്റി എന്നാണ് കിടക്കുന്നതു. എന്നാൽ പിന്നെ കസ്റ്റമർ കെയറിൽ വിളിച്ചിട്ടു തന്നെ കാര്യം.

അങ്ങനെ ഫോൺ എടുത്തു കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ വലിയ ഒരു ഫേക്ക് ഡെലിവെറിയുടെയും കസ്റ്റമറെ വിധക്തമായി പറ്റിക്കുന്ന ആമസോൺ നാടകത്തിന്റെ തിരശീല ഉയരുന്നത്.

കാര്യങ്ങൾ കസ്റ്റമർ കെയർ പ്രധിനിധിയോടു പറഞ്ഞപ്പോൾ, അവർ കുറെ മാപ്പു!! കോപ്പ് ആർക്കു വേണം മാപ്പ് , ഞങ്ങൾക്ക് കിട്ടേണ്ട സാധനം ഞങ്ങൾക്ക് കിട്ടിയിട്ടില്ല. മാറ്റിവെവിടെയോ അത് deliver ആയിട്ടുണ്ട്. അത് കണ്ടു പിടിച്ചു തിരിച്ചു എത്തിക്കുക ഇതു മാത്രം ആണ് ഞങ്ങളുടെ ആവശ്യം. ടെക്നോളജി ഇത്ര വളർന്നു പന്തലിച്ചു നിൽകുമ്പോൾ, ഡെലിവർ ചെയ്ത ആളും, സ്ഥലവും എല്ലാം കണ്ടുപിടിക്കാൻ ആണോ പാട്. അതും ആമസോൺ പോലെ ഒരു കമ്പനിക്ക് .

എന്നാൽ റെപ്രെസെന്ററ്റീവ് മാപ്പുമായി വീണ്ടും!! ആ നഷ്ട്ടം ഞങ്ങൾ ഏറ്റെടുത്തോളം, നിങ്ങള്ക്ക് മുഴുവൻ പണവും റീഫണ്ട് തരാം എന്നായി. റീഫണ്ടും വേണ്ട ഒന്നും വേണ്ട, മാറി ഡെലിവർ ചെയ്‌തെ സാധനം ഞങ്ങൾക്ക് തന്നെ തിരിച്ചു നൽകിയാൽ മതി. ഇനി അത് അല്ലെങ്കിൽ റീപ്ലേസ് ചെയ്തു തരുക എന്നായി. അപ്പുറം സൈഡിലെ ചേച്ചി പതുക്കെ ചൂടാവുന്ന തരത്തിലേക്ക് എത്തി. ഒട്ടും ലോജിക് ഇല്ലാത്ത കുറെ മറുപടികളും. റീഫണ്ട് അല്ലാതെ സാധനം തരില്ല എന്ന ഒരേ വാശി.

അങ്ങനെ കാൾ ഹയർ ഒഫീഷ്യൽനു കൊടുക്കാൻ പറഞ്ഞു. അവസാനം മറുതലക്കൽ സൂപ്പർവൈസർ എന്ന് പറഞ്ഞുകൊണ്ട് ഒരാൾ. ആയാലും ആ പെണ്ണ് പറയുന്ന അതെ ലോജിക് ഇല്ലാത്ത വർത്തമാനം തന്നെ. അവസാനം ഞങ്ങൾ ചോദിച്ചു, ശരിക്കും ആ സാധനം ആമസോൺ ഡെലിവർ ചെയ്തോ? അതിനു മറുപടി പറയാതെ അയാൾ ഫുൾ റീഫണ്ട് തരാം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് കൊണ്ടിരുന്നു.

ഇനി പറയാൻ പോകുന്നത് പോയ്ന്റ്സ്. ആമസോണിൽ അവൈലബിൾ അല്ലാത്ത ഒരു സാധനം/ തെറ്റായ വില കാണിച്ചു കസ്റ്റമേറെ കൊണ്ട് ഒരു സാധനം വാങ്ങാൻ കാണിപ്പിച്ച പൊറാട്ടു നാടകത്തിന്റെ ആദ്യ സ്റ്റെപ് ആണ് extended warranty കാർഡ് അവൈലബിൾ ആണ് എന്നുള്ളതും അതിനു 1999 രൂപ വിലയിട്ടതും.

വാങ്ങിയ കസ്റ്റമേറെ പറ്റിക്കുന്ന രീതിയിൽ ഇന്ന് ഡെലിവർ ആകും നാളെ ആകും എന്ന മെസ്സേജുകൾ അയച്ചോണ്ടിരിക്കും (അപ്പോൾ നമ്മൾ കരുതും വൗ.. ആമസോൺ എത്ര കിടു ആണെന്ന്.

ഇനി ആണ് നാടകത്തിന്റെ മെയിൻ ചതി പാർട്ട്!!! ഫേക്ക് ഡെലിവറി imitate ചെയ്യും. ഇതിൽ രണ്ടുണ്ട് ഗുണം. മെട്രോ നഗരങ്ങളിലെ തിരക്കിനിടയിൽ മറന്നു പോയാൽ സംഗതി ക്ലീൻ 1999 രൂപ ആമസോണിനു . രണ്ടു സാധനം ഡെലിവർ ആയില്ല എന്ന് പറഞ്ഞാൽ ഫുൾ റീഫണ്ട് കൊടുത്തു ഒതുക്കി തീർക്കാം. അങ്ങനെ നമുടെ സാധനത്തിനു ഫേക്ക് ഡെലിവറി initiate ചെയ്തു.

നാടകത്തിന്റെ അടുത്ത സ്റ്റേജ്, മാപ്പു ചോദിക്കൽ, വിളിക്കുന്ന എല്ലാ റെപ്രെസന്ററ്റീവികളും ജൂനിയർ മുതൽ തലമൂത്ത സീനിയർ വരെ മാപ്പു പറഞ്ഞു ഫുൾ റീഫണ്ട് തരാം സാധനം തരൂല, ഡെലിവർ ആയ സാധനം നഷ്ടപെട്ടത് ഞങ്ങൾ സഹിച്ചു എന്നങ്ങു പറയും .

ഇനിയാണ് മെയിൻ ചതിയും ചതിക്ക് മേലെ ആമസോൺ കളിക്കുന്ന ബിസിനസും. Extended Warranty കാർഡിന്റെ വില 1999 ൽ നിന്നും 3500 ലേക്ക് എത്തിച്ചു പുതിയ പ്രോഡക്റ്റ് ആയി അവതരിപ്പിച്ചു. കസ്റ്റമറെ ഫേക്ക് ഡെലിവറി നടത്തി പറ്റിച്ചു വെറും 2000 രൂപ ലാഭം ഉണ്ടാകുന്ന ഒരു പീറ കമ്പനിയുടെ നിലവാരത്തിലേക്കു കൂപ്പുകുത്തിയോ ആമസോൺ ഇന്ത്യ?

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.