ബെംഗളൂരുവിൽ ‘ഫ്രീ വൈഫൈ’ ലഭിക്കുന്ന സ്ഥലങ്ങൾ…

Total
0
Shares

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂരു. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി മാറിയ ബെംഗളൂരു ‘ഇന്ത്യയുടെ സിലിക്കൺ വാലി’ എന്നാണു അറിയപ്പെടുന്നത്. വൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സം‌വിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാന നഗരം കൂടിയായ ബെംഗളൂരുവിൽ ലഭിക്കാത്തത് ഒന്നുമില്ല എന്നു വേണം പറയുവാൻ. വർദ്ധിച്ചു വരുന്ന ഇന്റർനെറ്റ് ഉപയോഗത്തെ അടിസ്ഥാനമാക്കി ബെംഗളൂരുവിൽ പലയിടത്തും സൗജന്യമായി വൈഫൈ ഇന്റർനെറ്റ് സേവനം ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ഫ്രീ WiFi ലഭിക്കുന്ന ചില സ്ഥലങ്ങളെ നമുക്കൊന്നു അറിഞ്ഞിരിക്കാം.

1. ഓല കാബുകൾ : സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർ ബെംഗളൂരുവിൽ ഓട്ടോറിക്ഷകളെക്കാൾ കൂടുതലായി ആശ്രയിക്കുന്നവയാണ് ഓൺലൈൻ ടാക്സി സർവീസായ ഓല കാബ്‌സ്. ഇപ്പോൾ ഓല കാബ്‌സിന്റെ എല്ലാ ടാക്സി കാറുകളിലും യാത്രക്കാർക്ക് ഫ്രീ വൈഫൈ സേവനം ബെംഗളൂരുവിൽ ലഭ്യമാണ്. ഇത് ലഭിക്കുന്നതിനായി ഓല അക്കൗണ്ടിൽ കയറേണ്ട ആവശ്യം പോലുമില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്തായാലും ഇനി അടുത്ത തവണ ഓല കാബ്‌സിൽ കയറുമ്പോൾ ഈ കാര്യം ഒന്നു നോക്കണേ.

2. ചിന്നസ്വാമി സ്റ്റേഡിയം : ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഡിയത്തിൽ വരുന്നവർക്ക് വൈഫൈ വഴി സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കും. ഇതിനായി യാതൊരുവിധ പാസ്സ് വേർഡുകളും ആവശ്യമില്ല.

3. കെഎസ്ആർടിസി ബസ് സ്റ്റേഷൻ : ബെംഗളൂരുവിലെ പൊതുമേഖല ഗതാഗത രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്നത് കെഎസ്ആർടിസി(കർണാടക)യും, ബിഎംടിസിയും ആണ്. ബെംഗളൂരുവിലുള്ള പ്രധാന ബസ് സ്റ്റേഷനുകൾ എല്ലാം തന്നെ ഇന്ന് യാത്രക്കാർക്ക് ഫ്രീ വൈഫൈ പ്രദാനം ചെയ്യുന്നുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഈ സേവനം ഒരു വ്യക്തിയ്ക്ക് (Device നു) ലഭിക്കുക. ബസ് സ്റ്റേഷനിൽ എത്തുന്നവർക്ക് സമയം പോകുവാനും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുവാനും ഒക്കെ ഈ സേവനം ഉപകാരപ്പെടാറുണ്ട്.

4. Troit Brewpub : ഇത് ബെംഗളൂരുവിലെ ഒരു പ്രധാനപ്പെട്ട ബിയർ പബ്ബാണ്. ബിയറിന് പുറമെ ഇവിടെ വെറൈറ്റി സ്‌നാക്‌സും സലാഡുകളും ഒക്കെ ലഭിക്കും. ഇതുകൊണ്ടു തന്നെ സ്വദേശികളും വിദേശികളുമടക്കം ധാരാളം ആളുകളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്. ഇവിടത്തെ കസ്റ്റമേഴ്‌സിന് ഫ്രീ വൈഫൈയും അവർ പ്രദാനം ചെയ്യുന്നുണ്ട്. “wine&cheese” എന്ന പാസ്സ് വേർഡ് കൊടുത്താൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. ഈ പാസ്സ് വേർഡ് ചിലപ്പോൾ മാറ്റങ്ങൾ സംഭവിച്ചേക്കാം.

5. ദി ഹമ്മിങ് ട്രീ : ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗീതവേദിയും ബാറും കൂടിയാണ് ഇത്. ഇവിടെ വരുന്നവർക്ക് ലൈവ് മ്യൂസിക് ആസ്വദിക്കുവാൻ സാധിക്കും. കൂടാതെ എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ, വർക്ക്ഷോപ്പുകൾ മുതലായവ ഇവിടെ നടത്തപ്പെടാറുണ്ട്. ഇവിടെ വരുന്ന സന്ദർശകർക്ക് ഇവർ ഫ്രീ വൈഫൈ സേവനങ്ങളും നൽകുന്നുണ്ട്.

6. യോഗിസ്ഥാൻ : ബെംഗളൂരുവിലെ പ്രശസ്തമായ ഒരു കഫറ്റേരിയ ആണ് യോഗിസ്ഥാൻ. ഇവിടെ എല്ലാത്തരം സ്‌നാക്‌സും കൂൾ & ഹോട്ട് പാനീയങ്ങളും ലഭിക്കും. സന്ദർശകർക്ക് ഫ്രീ വൈഫൈ ലഭിക്കുന്നതിനാൽ ഇവിടെ വരുന്നവരിൽ ഭൂരിഭാഗവും ഒരു സ്‌നാക്‌സും കഴിച്ചു നെറ്റ് ഉപയോഗിക്കുവാൻ വേണ്ടിയാണ്. ഇന്റർനെറ്റ് ഉപയോഗിക്കുവാൻ ഇവിടെ യാതൊരുവിധ പാസ്സ് വേർഡുകളും ആവശ്യമില്ല.

7. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് : ബെംഗളൂരു നഗരത്തിൽ നിന്നും കുറച്ചു മാറിയാണ് കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. വളരെ തിരക്കേറിയ ഒരു എയർപോർട്ട് കൂടിയാണിത്. എയർപോർട്ടിൽ ഏതൊരാൾക്കും ഫ്രീ വൈഫൈ സേവനം ലഭ്യമാണ്. ഒരു നിശ്ചിത സമയം മാത്രമേ ഈ സേവനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. എയർപോർട്ടിൽ വിമാനങ്ങൾക്കായി കാത്തു നിൽക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ സേവനം.

8. സ്റ്റാർ ബക്ക്സ് : ബെംഗളൂരുവിലെ ഒരു പ്രധാനപ്പെട്ട കോഫീ ഷോപ്പാണ് സ്റ്റാർ ബക്സ്. വിവിധ തരത്തിലുള്ള ഹോട്ട് & കോൾഡ് പാനീയങ്ങളും സ്‌നാക്‌സും ഒക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ വരുന്ന സന്ദർശകർക്ക് സ്റ്റാർ ബക്ക്സ് ജീവനക്കാരുടെ സഹായത്തോടെ ഫ്രീ വൈഫൈ ഉപയോഗിക്കുവാൻ സാധിക്കും.

ബെംഗളൂരു പോലുള്ള വലിയ നഗരത്തിലെ പ്രധാനപ്പെട്ട ഫ്രീ വൈഫൈ ഏരിയകൾ മാത്രമാണ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. ഇവ കൂടാതെ ധാരാളം ഫ്രീ വൈഫൈ സ്പോട്ടുകൾ ബെംഗളൂരു നഗരത്തിലുണ്ട്. അതുപോലെ തന്നെ എന്തെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ടോ മറ്റോ ഇത്തരം സേവനങ്ങൾക്ക് ചില സമയങ്ങളിൽ തടസ്സം നേരിട്ടേക്കാം. എന്തായാലും അടുത്ത തവണ ഈ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ പോകുമ്പോൾ ഫ്രീ വൈഫൈ കിട്ടുന്നുണ്ടോ എന്നു നോക്കുക. മറ്റൊരു കാര്യം പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അംഗീകൃതമായ വൈഫൈ സൗകര്യങ്ങൾ മാത്രം ഉപയോഗിക്കുക. ചിലർ ഇതുവഴി ഹാക്കിങ് പോലുള്ള Illegal activities നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍….  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി…
View Post

ഹോട്ടലുകളും റിസോർട്ടുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റ്.. ഈ പേരുകൾ കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലപ്പോഴും ഇവയെല്ലാം നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഉൾപ്പെടാറുമുണ്ടാകും. എന്നാൽ ഇവ ശരിക്കും എന്താണെന്ന് അറിയാമോ? ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? ആദ്യമായി എന്താണ് ഈ ഹോട്ടൽ…
View Post

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post