ആത്മാക്കള്‍ പോലും അന്തിയുറങ്ങാന്‍ കൊതിക്കുന്ന ബോണക്കാട്ടെ GB 25 ബംഗ്ളാവ്

Total
1
Shares

വിവരണം – അരുൺ വിനയ്.

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആയിരുന്നു ആദ്യമായി ബോണക്കാട് ബംഗ്ലാവിനെകുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കണ്ടു തുടങ്ങിയത്. Google ല്‍ Haunted places in kerala എന്ന് നോക്കിയാല്‍ ആ ലിസ്റ്റില്‍ ആദ്യം കാണാനാകും 13 വയസ്സുകാരിയുടെ പ്രേത ശല്യമുള്ള, ദുരാത്മാവ് അലഞ്ഞു നടക്കുന്ന GB 25 എന്ന ബോണക്കാട്ടെ പ്രേത ബംഗ്കാവ്.

ബ്രിട്ടിഷുകാരനായ എസ്റ്റേറ്റ്‌ മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം താമസ്സിക്കുന്നതിനായി 1951ല്‍ പണി കഴിപ്പിച്ച പാശ്ചാത്യ രീതിയിലുള്ള ഒരു കെട്ടിടം. ചുറ്റിലുമായി തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന പൊട്ടിപൊളിഞ്ഞ ചെറിയ വീടുകള്‍. കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബത്തിലെ 13 വയസ്സുകാരിയായ പെണ്‍കുട്ടി ദുരുഹസാഹചര്യത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് മാനേജറും കുടുംബവും ഇന്ത്യയില്‍ നിന്നും തിരിച്ചു അവരുടെ നാട്ടിലേക്കു എല്ലാം ഉപേക്ഷിച്ചു പോയി. എന്നാല്‍ പോയതിനു ശേഷവും ആ 13 വയസ്സുകാരിയുടെ ദുരാത്മാവ് അവിടെ തന്നെ അലഞ്ഞു തിരിഞ്ഞു ബോണക്കാട്കാരുടെ ഉറക്കം കെടുത്തി നിന്നു.

ഇന്നും പലപ്പോഴും അവിടെ രാത്രി സമയങ്ങളില്‍ പൊട്ടിച്ചിരികളും ജനല്‍ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ട് കൊണ്ടേ ഇരിക്കുന്നു. വിറകു ശേഖരിക്കാനായി അവിടേക്ക് പോയ ഒരു പെണ്‍കുട്ടി ഒരിക്കല്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടു ഭയന്ന് തിരിച്ചു വന്നപ്പോള്‍ അസാധാരണമായി ഇംഗ്ലീഷ് ഭാഷ അനയാസ്സമായി സംസാരിക്കുകയും, അധിക നാളില്ലാതെ അവള്‍ മരിക്കുകയും ചെയ്തു എന്നും പറഞ്ഞു കേട്ടു.

മേല്പറഞ്ഞ കഥയുമായി ബോണക്കാടുകാരുടെ അടുത്തേക്ക് മാത്രം ആരും പോകരുത്. അവരു നമ്മളെ കണ്ടം വഴി ഓടിക്കും. ഇടയ്ക്കെപ്പോഴോ ഇറങ്ങിയ “മഞ്ഞ മാധ്യമ ധര്‍മ്മം” കാത്ത് സൂക്ഷിക്കുന്ന ഏതോ ഒരു പത്രത്തിന്റെ ആ റിപ്പോര്‍ട്ടര്‍ ആരാണെന്നു അവര്‍ ഇപ്പോഴും അന്വേഷിക്കാറുണ്ട്. കാരണം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വന്ന ആ ലേഖനത്തിന്റെ ട്രാക്ക് പിടിച്ചു അവിടെ പ്രേതത്തെ ആവാഹിക്കാനായി വന്നവര്‍ ചില്ലറയൊന്നുമല്ലായിരുന്നു. വിജനമായി കിടന്നിരുന്ന ആ കെട്ടിടത്തിന്റെ ചുവരുകളില്‍ ഇന്നിപ്പോള്‍ പ്രണയത്തിന്റെയും, സൌഹൃദത്തിന്‍റെയും, മലയാളഭാഷയുടെ “വകഭേതങ്ങളുടെയും” ഒക്കെ നേര്‍കാഴ്ച കരിക്കട്ട കൊണ്ട് ചുമര്‍ ചിത്രമാക്കാനായി ഒരുപാട് പേര്‍ വന്നു പോയിരിക്കുന്നു. ചുമര്‍ചിത്രങ്ങളില്‍ പ്രണയലേഖനങ്ങള്‍ മുതല്‍ ഒരു രാത്രിക്ക് പ്രേതത്തിനു എത്രയാകും എന്ന് വരെ കാണാനായി. അതിപ്പോ താജ്മഹല്‍ ആയാലും ബോണക്കാട് പ്രേതബംഗ്ലാവ് ആയാലും നല്ലൊരു ശതമാനം മലയാളികളുടെ പൊതുവായ സ്വഭാവം അവരവിടെ വരയ്ച്ചു കാട്ടിയിട്ടുണ്ട്..എന്തല്ലേ….

ബംഗ്ലാവില്‍ കയറുന്നതിനും മുന്നേ ബോണക്കാട് എത്തിയപ്പോള്‍ ഏകദേശം ഭേദപ്പെട്ട ഒരു ചായക്കടയായ നീതു ടീ സ്റ്റാളിന്‍റെ ബെഞ്ചില്‍ ബോണക്കാട്ടുകാരുടെ സ്വന്തം തേയില കൊണ്ട് ഇട്ട ചൂട് ചായയും (ലാലേട്ടന്‍ പറഞ്ഞ പോലെ ഉയരം കൂടിയത് കൊണ്ടോ, അതോ ആ തേയിലയുടെ രുചി കൊണ്ടോ ഉഗ്രന്‍ ചായ ആയിരുന്നു), ഓംലെറ്റും കഴിച്ചു ഇരുന്നപ്പോള്‍ ആദ്യമേ അവിടെ വന്നു കയറിയ ചേട്ടന്‍ ചോദിച്ചത്, ബംഗ്ലാവിലേക്ക് പോകാന്‍ വന്നതാണോ എന്നായിരുന്നു. അഗസ്ത്യാര്‍കൂടം ബേസ്ക്യാമ്പിലേക്ക് പോകാനായി ഇറങ്ങിയ ഞാന്‍ പിന്നെ ബംഗ്ലാവ് കൂടി കണ്ടിട്ട് മടങ്ങാമെന്ന് അങ്ങ് ഉറപ്പിച്ചു.

ചായകുടി കഴിഞ്ഞു നേരെ മുകളിലേക്ക് വച്ച് പിടിച്ചു. തെക്കൻ കേരളത്തിൽ അത്യാവശ്യം ഭേദപ്പെട്ട ഓഫ്‌ റോഡ്‌ റോസ് മല മാത്രമെന്നായിരുന്നു ഞാന്‍ കരുതിയത്‌. എന്നാല്‍ ബോണക്കാട് മുതല്‍ ബംഗ്ലാവ് വരെ ഉള്ള റോഡ്‌ മികച്ച ഒരു അനുഭവം ആണ്. നന്നായി ടാര്‍ ചെയ്ത റോഡ്‌ വളരെ കുറച്ചു ദൂരം മാത്രമേ ഉള്ളു. കുറെ ചെന്ന് കഴിഞ്ഞപ്പോള്‍ പിന്നെ കല്ലും മണ്ണും പാറയുമൊക്കെ നിറഞ്ഞ ചെമ്മണ്‍ പാതയാണ്. ആ പാതയിലൂടേ നേരെ ചെന്ന് എത്തുന്നത് ബംഗ്ലാവിന്റെ മുന്നിലേക്കാണ്‌.

ഏറ്റവുമധികം വിഷമം തോന്നിയത് സമീപവാസികളുടെ അവസ്ഥ ഓര്‍ത്താണ്. ഇത്രയും മനോഹരമായ എസ്റ്റേറ്റിനു അതിന്റെ എല്ലാ പ്രൌഡിയും നഷ്ടമായിരിക്കുന്നു. തൊഴിലാളി സമരം കാരണമായിരുന്നു എസ്റ്റേറ്റ്‌ പൂട്ടിയത്. തുടര്‍ന്ന് അവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ പല ഭാഗങ്ങളിലേക്കായി വീടുപേക്ഷിച്ച് പോയെങ്കിലും ഇന്നും കിട്ടാനുള്ള ബാക്കി തുക എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. പോകുന്ന വഴിയില്‍ പലസ്ഥലങ്ങളിലും വിപ്ലവത്തിന്റെ മണമുള്ള പാര്‍ട്ടി ഓഫീസ്സുകള്‍ ഇന്നും നിലം പൊത്താതെ നില്‍പ്പുണ്ട്.

ചെമ്മണ്‍പാത കഴിഞ്ഞു നേരെ ചെന്നെത്തുന്നത് വഴി മുടക്കി മറിഞ്ഞു കിടന്ന ഒരു വലിയ മരത്തിന്റെ മുന്നിലാണ്. വലതു കാലെടുത്തു വയ്ക്കുന്നത് ടൈറ്റാനിക്കിലെക്കാണോ എന്ന് തോന്നിയെങ്കിലും ബംഗ്ലാവിലേക്കുള്ള ആദ്യ എന്‍ട്രി അവിടെ നിന്നും തുടങ്ങി ഗേറ്റില്‍ ചെന്ന് നില്‍ക്കും. കോമ്പൌണ്ടിനുള്ളിലേക്ക് കടന്നു ചെല്ലുമ്പോള്‍ ആരുമൊന്നു സംശയിക്കും. Conjuring സീരിസ് സിനിമകളില്‍ കാണാന്‍ സാധിക്കുന്ന തരം ഒരു ബംഗ്ലാവ് (കഥകള്‍ക്കും അതെ സാമ്യത തോന്നി). അവിടെ പ്രേതമില്ല എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ പോലും സംശയിക്കും, “ശെടാ ഇത്ര പൊളി ബംഗ്ലാവില്‍ എന്തേ പ്രേതങ്ങള്‍ പോലും കൊതിക്കില്ലേ താമസ്സിക്കാന്‍” എന്ന്.

ബംഗ്ലാവിന്റെ ഉള്ളില്‍ ചെന്നപ്പോള്‍ ശെരിക്കും ആദ്യം അത്ഭുതവും, പിന്നീട് അസൂയയും തോന്നിപോയി. പൂര്‍ണ്ണമായും വൈദേശികമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ബംഗ്ലാവിന്റെ മുന്‍ വശത്തായി ചെറിയൊരു ഹാള്‍. അവിടെയൊരു കസേര വലിച്ചിട്ടു മുന്നിലേക്ക്‌ നോക്കിയിരുന്നാല്‍ ബോണക്കാടിന്‍റെയും, പേപ്പാറ ഡാമിന്‍റെയും മനോഹരമായ ഒരു വ്യു കിട്ടും. മൂന്ന് ബെഡ്റൂമും കിച്ചണും ഹാളും നെരിപ്പോടുമെല്ലാം ഉള്‍പ്പെടുന്ന ഒരു കുഞ്ഞു ബംഗ്ലാവ്. അവിടെ താമസ്സിച്ചിരുന്നവര്‍ ശെരിക്കും ഭാഗ്യം ചെയ്തവര്‍ എന്ന് തോന്നിപോയി.

കുറെ ഫോട്ടോസ് എല്ലാമെടുത്തു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ദേഷ്യം തോന്നി മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടറിനോട്. ഇത്രയും പൊന്നു പോലത്തൊരു സ്ഥലത്തെക്കുറിച്ച് ഇങ്ങനെ ഇല്ലാത്തതു പറഞ്ഞു പരത്തി ആള്‍ക്കാരെ അവിടേക്ക് ആകര്‍ഷിച്ചു ഇവിടം ഇങ്ങനെ ഇല്ലായ്മ ചെയ്തതിനു.

ഇന്നിപോള്‍ ഇവിടെ സാമുഹികവിരുദ്ധരുടെ താവളം ആണ്. പലപ്പോഴും മദ്യപാനവും, ലഹരി വസ്തുക്കളും ഉള്‍പ്പടെയുള്ള എല്ലാം കൊണ്ട് തന്നെ ഈ പ്രദേശം ഇല്ലാതായിരിക്കുന്നു. നല്ലവരായ ഒരു കൂട്ടം ആള്‍ക്കാര്‍ താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം ആണ് ഇന്നിപ്പോള്‍ ഗൂഗിള്‍ ചെയ്താല്‍ കേരളത്തില്‍ പ്രേതശല്യം ഉള്ള പ്രദേശങ്ങളുടെ ലിസ്റ്റില്‍ ആദ്യം ഇടം പിടിച്ചിട്ടുള്ളത്.

ഈ പോസ്റ്റ് വായിച്ചിട്ട് ഒരു ദിവസം അവിടെ പോയി “കൂടാം” എന്നുമാത്രം ദയവു ചെയ്തു ആരും പ്ലാന്‍ ചെയ്യാതെ ഇരിക്കുക. നല്ലവരായ കുറെ നാട്ടുകാര്‍ക്കും പാവം കുറെ പശുക്കള്‍ക്കും ശല്യമാവാതെ പോയി കണ്ടു ആസ്വദിച്ചു വരാവുന്ന ഒരു സ്ഥലം മാത്രം ആണ് ഇവിടം. പ്രേതത്തെ തപ്പി നട്ടപ്പാതിരയ്ക്ക് സ്റ്റേ ചെയ്യാന്‍ പ്ലാന്‍ ഇടുന്നവര്‍ ഉണ്ടെങ്കില്‍ ഇപ്പോഴേ പറഞ്ഞേക്കാം, നിങ്ങളുടെ സ്വത്തിനും ആയുസ്സിനും ഞാന്‍ ഗാരന്റിയല്ല. മരിച്ചവരേക്കാള്‍ ജീവിച്ചവരെയല്ലേ ഇക്കാലത്ത് പേടിക്കേണ്ടത്.

1 comment
  1. ഈ പറഞ്ഞ ബംഗ്ലാവിൽ കുറച്ച് നാൾ മുമ്പ് ഞാൻ പോയിരുന്നു. നല്ല കിടിലൻ ഓഫ് റോഡ് ഡ്രൈവ്…കുറേ തപ്പിയതിനു ശേഷമാണ് ചെല്ലാൻ പറ്റിയത്. ചെന്നപ്പോൾ ആദ്യമേ തന്നെ ചെറിയ ഒരു പേടി തോന്നിക്കും വിധമുള്ള അന്തരീക്ഷം.,കാടും വട്ടം വീണ് കിടക്കുന്ന മരവും കനത്ത നിശബ്ദതയും…പിന്നെ പ്രൗഢ ഗംഭീരമായ ആ ബംഗ്ലാവും… മലയാളികളുടെ എല്ലാ കലാവാസനകളും ഭിത്തിയിൽ ഉണ്ട്… അകത്തോട്ടു ചെന്നാൽ അന്തം വിട്ടു പോകുന്ന നിർമ്മാണം…പകൽ ആയതു കൊണ്ട് പ്രശ്നമില്ല…കുറച്ച് സന്ധ്യാ സമയം കഴിഞ്ഞാണ് ചെന്നിരുന്നതെങ്കിൽ എത്ര ധൈര്യമുള്ളവനും ഒന്നു പേടിക്കും… ചുറ്റിലും ആൾപ്പാർപ്പില്ലാത്ത പ്രദേശം…മല,കാട്, നിശബ്ദത..മതിയല്ലോ!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post