വിവരണം – രേഷ്‌മ രാജൻ.

ഗോവയിൽ പോകണം എന്ന് അല്ലായിരുന്നു, പകരം ഗോകർണാ ബീച്ച് ആയിരുന്നു മനസ്സിൽ. ഏറെനാളത്തെ ആ സ്വപ്നം ഏതാണ്ടൊക്കെ ഒത്തുവന്നപ്പോൾ ആണ് കണ്ണൂരിൽ നിന്നും ഗോകർണയിലോട്ടു 2 ട്രെയിൻ മാത്രമേ ഒള്ളു എന്ന് അറിഞ്ഞത്. ഇല്ലെങ്കിൽ കാർവാർ എന്ന സ്റ്റേഷനിൽ ഇറങ്ങിയിട്ടു വേണം ഗോകർണയിലോട് പോകാൻ. അതൊക്കെ മെനക്കേട്‌ ആണെന്ന് അറിയാം. അങ്ങനെ അവസാനം ഞാനും നുമ്മ മലപ്പുറംകാരി ഡോക്ടർ പെണ്ണും ഗോവയ്ക്കു പോകാൻ തീരുമാനിച്ചു.

22/02/19 പോകാൻ ആയിരുന്നു പ്ലാൻ. അതിനായി തത്കാൽ ടിക്കറ്റ് നോക്കിയെങ്കിലും കിട്ടിയില്ല. അപ്പോൾ ആണ് നുമ്മ പത്തൻകോട്ടുകാരൻ വിശാഖിനോട് ചോദിച്ചുനോകാം എന്ന് തോന്നിയത്.. അപ്പോൾ തന്നെ അവന്‍റെ ഒരു കൂട്ടുകാരനോട് പറഞ്ഞു ഞങ്ങൾക്കു ടിക്കറ്റ് എടുത്തു തന്നു. അങ്ങനെ ട്രിപ്പ് ഒക്കെ ഏകദേശം സെറ്റ് ആയി. വൈകുന്നേരം ഏകദേശം 6.45 ആയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിന്റെ എത്തി. 8 മണി ആയപ്പോൾ കൊച്ചുവേളി – ഇൻഡോർ വീക്‌ലി എക്സ്പ്രസ്സ് എത്തി. അതിൽ ആണ് ഞങ്ങളുടെ യാത്ര.

നുമ്മ ഡോക്ടർ പെണ്ണ് ഒരു ഷവർമ ഒക്കെ എനിക്കുവേണ്ടി കയ്യിൽ കരുതി വെയ്റ്റിംഗ് ആയിരുന്നു. മംഗലാപുരം സ്റ്റേഷനിന്റെ ട്രെയിൻ എത്തിയപ്പോൾ ഒരാൾ ഓടി വന്നിട്ടു പറഞ്ഞു ടിക്കറ്റ് കാണിക്കാൻ, നോക്കിയപ്പോൾ നുമ്മ സ്വന്തം ഗ്രുപ്പിലെ അഡ്മിൻ നസീം. അതൊരു വല്ലാത്ത സർപ്രൈസ്‌ ആയിരുന്നു. അവൻ ഗോകർണയിലേക്കു ആയിരുന്നു. ട്രെയിൻ എടുക്കുന്നതിനു മുൻപ് അവൻ ഓടി പോയി ജനറൽ കോച്ചിൽ കയറി. ഏകദേശം 4.30 മണി ഒകെ ആയപ്പോൾ ഞങ്ങൾ മഡ്‌ഗോൻ എത്തി. 6 മണി ഒകെ ആയാലേ ബസ് കിട്ടു.. അതിനാൽ കിട്ടിയ 1.50 മണിക്കൂർ സ്റ്റേഷൻ മൊത്തത്തിൽ ചുറ്റിക്കറങ്ങി കുറച്ച ഫോട്ടോയും എടുത്തു..

നേരം അല്പം വെളുത്തു തുടങ്ങി. ഞങ്ങൾ റെയിൽവേ സ്റ്റേഷനിന്റെ മുൻപിലേക്ക് നടന്നപ്പോൾ ഒരു ബസ് കിട്ടി. അത് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസ് ആണു. അതിൽ നിറയെ ആളുകൾ തിങ്ങി നില്കുകയായിരുന്നു. 15 രൂപയാണ് ബസ് സ്റ്റാൻഡ് വരെയുള്ള ചാർജ്. അവിടുന്ന് ഞങ്ങൾ നേരെ പനാജി ബസിൽ കയറി (45 രൂപ ) , അവിടെ നിന്നും ‘മാപുസ ‘ ( 20 രൂപ) അവിടുന്ന് നേരെ വഗേറ്റർ (20 രൂപ). ഞങ്ങൾ ബസ് ഇറങ്ങിയിട്ടു നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിലോട്ടു വിളിച്ചു. അവർ ഞങ്ങളെ വിളിക്കാൻ വന്നു. ഞങ്ങൾ സ്റ്റേ ചെയ്തത് ട്രാവലേഴ്‌സ് ഡെസ്റ്റിനേഷൻ ആയ ” സ്റ്റെംഫ്രയ് ” എന്നൊരു ഹോസ്റ്റലിൽ ആണു.

ഗോവയിൽ എല്ലായിടത്തും സ്കൂട്ടർ, ബൈക്ക് റെന്റ് ഇന് കിട്ടും. ഏകദേശം 11 മണി ആയപ്പോൾ ഞങ്ങൾ 2 സ്കൂട്ടറും മേടിച്ചു നേരെ അടുത്തുള്ള പെട്രോൾ പമ്പിൽ പോയി. പെട്രോൾ അടിക്കാൻ വേണ്ടി വലിയ ക്യൂവിൽ നിൽക്കുന്ന വിദേശികളെ കാണാൻ കഴിയും. ചിലരൊക്കെ കഴുത്തിൽ ഒരു പാട്ടു പെട്ടി ഒകെ തൂകി.. ആ ഗാനവും ആസ്വദിച്ചാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങൾ നേരെ അഗോണ്ട ഫോർട്ടിലേക്കു യാത്ര തിരിച്ചു. 17 ആം നൂറ്റാണ്ടിലെ ഒരു പോർച്ചുഗീസ് ഫോർട്ട് ആണ് അഗോണ്ട. അറബിക്കടലിനോട് ചേർന്നുള്ള ഈ ഫോർട്ടിന്റെ അടുത്ത് ഒരു ലൈറ്റ് ഹൗസും ഉണ്ട്. ഇവിടേക്ക് വിദേശികളും അതിലുപരി ഇന്ത്യയിലെ നാന ഭാഗത്തു നിന്നുമുള്ള സഞ്ചാരികളും കോളേജ് കുട്ടികളും വന്നിട്ടുണ്ടായിരുന്നു. അതികഠിനമേറിയ വെയിലിൽ പോലും അവർ ഗോവയുടെ ഭംഗി ആസ്വദിച്ചു നടന്നു.

അവിടുന്നു നേരെ ഞങ്ങൾ അങ്ങ് ഓൾഡ് ഗോവയിലേക്കു പോയി. ഏകദേശം 26 കിലോമീറ്റർ ഉണ്ട്. അവിടെ ആർക്കിയോളോജിക്കൽ മ്യൂസിയവും അതിനോട് ചേർന്നുള്ള ഭീമൻ പള്ളിയും കണ്ടു. അതിനു താഴെയായി ഒരു പഴയ ചാപ്പൽ ഉണ്ട്. അല്പം നേരം അവിടെ ഇരുന്നതിനു ശേഷം തൊട്ടപ്പുറത്തായിട്ടുള്ള ഡോൺ ബോസ്കോ ചർച്ചിലേക്ക് പോയി. അതിനോട് ചേർന്നു ഗോവൻ മാർക്കറ്റ് ഉണ്ട്. അവിടുന്ന് നേരെ ബീച്ച്.. രാത്രി ഏറെ വൈകിയത് കാരണം അധികം അവിടെ നിന്നില്ല. വിശപ്പ് ഒരുപാട് ആയപ്പോൾ നോക്കിയപ്പോ ഒരു കോഴിക്കോട്ടുകാരന്റെ കട. അൽപ നേരം സംസാരിച്ചിരുന്നപ്പോൾ ആള് പറഞ്ഞു “ദുധ്‌സാഗർ പൊയ്ക്കൂടേ, നല്ല സ്ഥലം ആണ്. അവിടെ ഒരാളെ പരിചയം ഉണ്ട് അയാളുടെ നമ്പർ തരാം, അതിൽ വിളിച്ചിട്ടു പോയ മതി” എന്ന്. അങ്ങനെ അടുത്ത ദിവസത്തെ ട്രിപ്പ് അങ്ങോട്ടേക്ക് മാറ്റി.

തലേ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേൽക്കാൻ അല്പം വൈകി. യാത്രക്കാർ വളരെ ഇഷ്ടപെടുന്ന തരത്തിലെ ഹോസ്റ്റൽ ആയതിനാൽ അവിടുത്തെ ചില പ്രത്യേകതകളും ആകർഷണീയം ആയിരുന്നു. രാവിലെ ഭക്ഷണം അവിടുന്ന് തന്നു. അതും കഴിച്ചിട്ടു തലേ ദിവസം എടുത്ത സ്കൂട്ടറും തിരിച്ചു കൊടുത്തിട് ബസ് കയറി നേരെ മഡ്‌ഗോയിലോട്ടു.. പോകുന്ന വഴിയൊക്കെ വളരെ ഭംഗിയാണ് കാണാൻ.. എല്ലാത്തിന്റെയും ഒരു ഇടകലർന്ന സംസ്ഥാനം. അവിടെ കർഷകരും, നെൽപ്പാടവും അത്പോലെ ഒരു വടക്കൻ ഇന്ത്യയുടെ ച്ചായയും ആണ് ഈ ഗോവ. ഒരു കൊങ്ങിണികാരുടെ agency പോയി തിരിച്ചുള്ള ട്രെയിനും ബുക്ക് ചെയ്തിട് നേരെ അടുത്ത ട്രെയിൻ കേറി ‘കുലേം’ യിലേക്ക് യാത്ര ആരംഭിച്ചു.

അവിടുന്ന് ഒരു ബൊലേറോയിൽ നേരെ ദുധ്‌സാഗർ വാട്ടർഫാൾസ്. ഈ വെള്ളച്ചാട്ടം എല്ലാര്ക്കും സുപരിചിതം ആയത് ഷാരൂഖാന്റെ ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയിലൂടെ ആണു. ഏകദേശം 1 മണിക്കൂർ ‘ ഭഗവാൻ മഹാവീർ ഫോറെസ്റ് ‘ഇൽകൂടെ ആണ് യാത്ര. ഈ വണ്ടി 4 നദികൾ കടന്നാണ് പോകുന്നത്..അങ്ങോട്ടുള്ള യാത്രയ്ക്കു ഒരാൾക്ക് 550 രൂപയാണ്. ഞങ്ങളുടെ വണ്ടിയിൽ 2 ലഥാക് കാറും, ഒരു അരുണാചൽ പ്രദേശിലെ പെണ്ണും ഉണ്ടായിരുന്നു. അവിടെ എത്തിയതിനു ശേഷം അല്പം ദൂരം കാട്ടിലൂടെ നടക്കാനുണ്ട്. നടന്നു.. നടന്നു ചെന്ന് എത്തുന്നത് ദുധ്‌സാഗർ വാട്ടർഫാൾസ്‌ ഇന്റെ താഴ്‌വരയിൽ ആണ്..ഏറ്റവും മുകളിൽ ഈ വെള്ളം വരുന്നതും…അതിനു കുറുകെ റെയിൽവേ ട്രാൿകും കാണാം..

ഞങ്ങൾ ജാക്കറ്റ് ഒക്കെ ഇട്ടു വെള്ളത്തിൽ ഇറങ്ങി.. 5 മണിക്ക് തിരിച്ചു വരണം എന്ന് ഡ്രൈവർ പറഞ്ഞതിനാൽ തിരിച്ചു എത്തി.. അവിടുന്ന് നേരെ മഡ്‌ഗോയിലോട്ടും.. ട്രെയിൻ വരാൻ ഇനിയും സമയം ബാക്കി ഉണ്ട്.. അതിനാൽ ഞങ്ങൾ നേരെ മഡ്‌ഗോൻ മാർക്കറ്റ് ഇൽ പോയി..നല്ല വിലക്കുറവിൽ ഒരുപാട് സാധനങ്ങൾ അവിടെ കിട്ടും.. മുകളിലും താഴെയുമായി 2 മാർക്കറ്റ് ഉണ്ട് അവിടെ.. ഏകദേശം 9 മണി ആയപ്പോൾ സ്റ്റേഷനിൽ എത്തി… 9.30 ആയപ്പോൾ ട്രെയിനിലും കയറി രാവിലെ 5 നു കണ്ണൂരിൽ എത്തി. ഗോവക് പോകുവാ എന്ന് പറയുമ്പോൾ എല്ലാരും കരുതുന്നത് ( പണ്ടൊക്കെ ഞാനും വിചാരിച്ചിരുന്നത് ) അവിടെ പാർട്ടിയുടെയും അടിച്ചുപൊളിയുടേം, ലഹരികളുടെയും നാടല്ലേ എന്നാണ്.. പക്ഷെ അതിനപ്പുറം ഒരു സഞ്ചാരിക്ക് പോകാൻ പറ്റിയ നല്ലൊരു സംസ്ഥാനം കൂടിയാണ് ഗോവ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.